ദസ്തയേവ്സ്കിയുടെ നവംബർ വിധി
ന​ട​വ​ഴി മു​ഴു​വ​ൻ മ​ഞ്ഞാ​യി​രി​ക്കും. ഇ​ല​പൊ​ഴി​ഞ്ഞു​നി​ല്ക്കു​ന്ന ബി​ർ​ച്ച് മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ളി​ൽ​നി​ന്ന് അ​ട​രു​ന്ന​തു ത​ട്ടി​ച്ചി​ത​റി കു​റേ ത​ല​യി​ലേ​ക്കും വീ​ഴും. ത​ണു​ത്ത കാ​റ്റു​കാ​ര​ണം കു​പ്പാ​യ​ത്തി​ന്‍റെ കീ​ശ​യി​ൽ​നി​ന്നു കൈ ​പു​റ​ത്തെ​ടു​ക്കാ​ൻ തോ​ന്നി​ല്ല. പ​ക്ഷേ, ന​ട​പ്പ് ചൂ​താ​ട്ട​കേ​ന്ദ്ര​ത്തി​ലേ​ക്കോ മ​ദ്യ​ശാ​ല​യി​ലേ​ക്കോ ആ​വ​ട്ടെ, അ​തു​മ​ല്ലെ​ങ്കി​ൽ നെ​ഞ്ചി​ന​ടു​ത്തൊ​രു പ്ര​ണ​യ​ലേ​ഖ​നം​പോ​ലെ ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ലും മ​തി, ത​ണു​പ്പ​റി​യി​ല്ല. ക​ഴി​ഞ്ഞ മ​ഞ്ഞു​കാ​ലം​വ​രെ അ​ങ്ങ​നെ​യൊ​ക്കെ​യാ​യി​രു​ന്നു.
പ​ക്ഷേ, ദ​സ്ത​യേ​വ്സ്കി​ക്ക് ഇ​പ്പോ​ൾ സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ് ഒ​രു മോ​ർ​ച്ച​റി പോ​ലെ​യാ​ണു തോ​ന്നി​യ​ത്.
അ​തെ​ന്താ കാ​ഴ്ച​ക്കാ​ര​ന്‍റെ മ​ന​സി​ലാ​ണോ ദൃ​ശ്യം പി​റ​ക്കു​ന്ന​ത്?
പി​ന്ന​ല്ലാ​തെ?
ഒ​രൊ​റ്റ നി​മി​ഷം​കൊ​ണ്ട് പ​റു​ദീ​സ​ത​ന്നെ പാ​താ​ള​മാ​യി മാ​റും.

അ​ന്ന് 1849 ഡി​സം​ബ​ർ 22

ബി​ർ​ച്ചു​ക​ളും പൈ​ൻ​മ​ര​ങ്ങ​ളു​മൊ​ക്കെ വെ​ള്ള​വ​സ്ത്രം ധ​രി​പ്പി​ക്ക​പ്പെ​ട്ട ശ​രീ​ര​ങ്ങ​ൾ​പോ​ലെ ദ​സ്ത​യേ​വ്സ്കി​ക്കു തോ​ന്നി.
കൂ​ട്ടു​കാ​ർ​ക്കൊ​പ്പം മ​റ്റൊ​രു ശ​രീ​രം മാ​ത്ര​മാ​യി അ​യാ​ളും നി​ന്നു. എ​തി​ർ​വ​ശ​ത്ത് ഏ​താ​നും വാ​ര​യ​ക​ലെ മ​ര​ണ​വും.
ദ​സ്ത​യേ​വ്സ്കി​യും കൂ​ട്ടു​കാ​രും വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട​വ​രാ​ണ്. പ​ര​സ്യ​മാ​യി വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ​വേ​ണ്ടി ജ​യി​ലി​ൽ​നി​ന്നു സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ലെ സെ​മി​യാ​നോ​വ് മൈ​താ​ന​ത്തേ​ക്കു കൊ​ണ്ടു​വ​ന്നി​രി​ക്കു​ക​യാ​ണ്. മൂ​ന്നോ നാ​ലോ പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​യി എ​ല്ലാ​വ​രെ​യും തി​രി​ച്ചു. മൈ​താ​ന​ത്തു​ള്ള മ​ര​ത്തൂ​ണു​ക​ളി​ൽ ബ​ന്ധി​ച്ച​ശേ​ഷം അ​വ​രു​ടെ ക​ണ്ണു​ക​ൾ മൂ​ടി​ക്കെ​ട്ടി. പ​ക്ഷേ, എ​ല്ലാം അ​റി​യാം. മു​ന്നി​ൽ ത​ന്‍റെ ശി​ര​സി​ലേ​ക്കു തോ​ക്കു​ചൂ​ണ്ടി ഫ​യ​റിം​ഗ് സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ൾ നി​ൽ​പ്പു​ണ്ട്. മൈ​താ​ന​ത്തി​നു ചു​റ്റും കാ​ഴ്ച​ക്കാ​രു​ണ്ട്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​ട​യാ​ളം കി​ട്ടി​യാ​ലു​ട​നെ വെ​ടി​യൊ​ച്ച കേ​ൾ​ക്കും. പി​ന്നെ സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗും മോ​സ്കോ​യും റ​ഷ്യ​യു​മു​ണ്ട്. ദ​സ്ത​യേ​വ്സ്കി ഉ​ണ്ടാ​യി​രി​ക്കി​ല്ല.
പെ​ട്രാ​ഷെ​വ്സ്കി പ്ര​സ്ഥാ​ന​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് എ​ല്ലാ​വ​രും. നി​രോ​ധി​ക്ക​പ്പെ​ട്ട വാ​യ​ന​യും ചി​ന്ത​യും ല​ഘു​ലേ​ഖ വി​ത​ര​ണ​വു​മൊ​ക്കെ​യാ​ണ് പ​ണി. ആ​ളു​ക​ളെ വ​ഴി​തെ​റ്റി​ക്കു​ക​യും സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും അ​നീ​തി​ക്കെ​തി​രേ പ്ര​തി​ക​രി​ക്കാ​ൻ ആ​വേ​ശം കൊ​ടു​ക്കു​ക​യു​മൊ​ക്കെ ചെ​യ്യും. ഇ​ത്ത​രം ചി​ന്ത​ക​ളി​ലും പ്ര​വ​ ൃത്തി​ക​ളി​ലു​മൊ​ക്കെ ആ​കൃ​ഷ്ട​രാ​യി മ​റ്റു​ള്ള​വ​രും ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടാ​ൽ എ​ന്തു ചെ​യ്യാ​നാ​ണ്. റ​ഷ്യ​യു​ടെ ച​ക്ര​വ​ർ​ത്തി​യാ​യ നി​ക്കോ​ളാ​സ് ഒ​ന്നാ​മ​നെ​പ്പോ​ലും വ​ക​വ​യ്ക്കാ​ത്ത ക​ലാ​പ​കാ​രി​ക​ൾ. പ​ര​സ്യ​മാ​യി വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യാ​ൽ മ​റ്റു​ള്ള​വ​ർ​ക്കൊ​രു പാ​ഠ​വു​മാ​യി​രി​ക്കും.
ഇ​ന്നും ഇ​ങ്ങ​നെ​യാ​ണു ലോ​ക​മെ​ങ്ങും ച​ക്ര​വ​ർ​ത്തി​മാ​ർ കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​തി​ക​രി​ക്കു​ന്ന​വ​രെ പ​ര​സ്യ​മാ​യി ശി​ക്ഷി​ച്ചാ​ൽ വേ​ണോ വേ​ണ്ട​യോ എ​ന്നു ക​രു​തി​യി​രി​ക്കു​ന്ന ഭീ​രു​ക്ക​ൾ ജീ​വ​നും​കൊ​ണ്ട് ഓ​ടി​ക്കോ​ളും. പി​ന്നെ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്തേ​ണ്ട​തി​ല്ല. ത​ന്‍റേ​താ​യ ന്യാ​യ​ങ്ങ​ളി​ൽ അ​ട​യി​രു​ന്ന് അ​ല​സ​ത​യി​ലും സു​ഖ​ലോ​ലു​പ​ത​യി​ലും ച​ക്ര​വ​ർ​ത്തി​ക്കു തു​ട​രു​ക​യും ചെ​യ്യാം. പ​ക്ഷേ, ദ​സ്ത​യേ​വ്സ്കി​യു​ടെ വി​ഷ​യ​മേ അ​ത​ല്ല.
വ​ധ​ശി​ക്ഷ വി​ധി​ക്ക​രു​ത്.
അ​തു വെ​റും മ​ര​ണ​മ​ല്ല.
അ​ദ്ദേ​ഹം അ​ത് അ​നു​ഭ​വി​ച്ച​താ​ണ്.

മോ​ച​നം

ന​വം​ബ​ർ 16നാ​ണ് പെ​ട്രാ​ഷെ​വ്സ്കി സം​ഘ​ത്തിന്‍റെ​ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദ​സ്ത​യേ​വ്സ്കി​ ഉൾപ്പെടെയുള്ളവരെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചത്. ചോ​ദ്യം ചെ​യ്യു​ന്ന​വ​ർ റ​ഷ്യ​യി​ലും രാ​ജ്യ​ദ്രോ​ഹി​യാ​യി​രു​ന്നു. അങ്ങനെ ചാപ്പയടിച്ചാൽ പിന്നെ ശിക്ഷിക്കപ്പെട്ടവന്‍റെ പക്ഷത്ത് ആരുമുണ്ടാകില്ല. കാഴ്ചക്കാരേ ഉണ്ടാകൂ. ആ വിധിക്ക് ഒരു കാഞ്ചിവലിയുടെ അകലമേയുള്ളു ഇനി.
പക്ഷേ, കാര്യങ്ങൾ പെട്ടെന്നു മാറിമറിഞ്ഞു. കാഴ്ചക്കാർ മൈതാനത്തിന്‍റെ അതിരിലേക്കു നോക്കി.
മൂ​ടി​ക്കെ​ട്ടി​യ ക​ണ്ണു​ക​ൾ​ക്കും തോ​ക്കി​ൻ​മു​ന​യ്ക്കും അ​പ്പു​റ​ത്തു​നി​ന്നൊ​രു കു​തി​ര​ക്കു​ള​ന്പ​ടി ശ​ബ്ദം മരണാസന്നരും തിരിച്ചറിഞ്ഞോ‍?
ഉറപ്പില്ല.
സെ​മി​യാ​നോ​വ് മൈ​താ​ന​ത്തി​ന്‍റെ ഒ​ര​റ്റ​ത്തു​നി​ന്ന് അ​ത് ഫ​യ​റിം​ഗ് സ്ക്വാ​ഡി​ന്‍റെ അ​ടു​ത്തെ​ത്തി നി​ന്നു. വ​ലി​യ നി​ശ​ബ്ദ​ത. അ​തു വെ​ടി​യൊ​ച്ച​യേ​ക്കാ​ൾ തു​ള​ച്ചു​ക​യ​റു​ന്ന​താ​യി​രു​ന്നു. ക​ണ്ണു​ക​ളു​ടെ കെ​ട്ട​ഴി​ക്ക​പ്പെ​ട്ടു, തൂ​ണു​ക​ളി​ലെ ബ​ന്ധ​ന​വും നീ​ക്കി. കുറ്റവാളികൾക്കു ച​ക്ര​വ​ർ​ത്തി മാ​പ്പു ന​ല്കി​യി​രി​ക്കു​ന്നു.
വ​ധ​ശി​ക്ഷ​യി​ല്ല.
മ​ര​ണ​ത്തി​ന്‍റെ​യും ജീ​വി​ത​ത്തി​ന്‍റെ​യും ഇ​ട​യി​ൽ​നി​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക് അ​വ​ർ മാ​റ്റി നി​ർ​ത്ത​പ്പെ​ട്ടി​രു​ന്നു.
സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ലെ മ​ര​ങ്ങ​ൾ ച​ലി​ച്ചു​തു​ട​ങ്ങി. മ​ഞ്ഞു​വീ​ഴു​ന്ന​ത് ആ​ലിം​ഗ​നം​പോ​ലെ​യാ​ണ്. കാ​റ്റ് ചൂ​ളം​വി​ളി​ക്കു​ന്നു​ണ്ട്. ശ​രീ​ര​ങ്ങ​ൾ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റു മ​നു​ഷ്യ​രാ​യി​രി​ക്കു​ന്നു.
പ​ക്ഷേ, തോ​ൽ​ക്കു​മെ​ന്നു ക​രു​തി​യി​രു​ന്ന ഫു​ട്ബോ​ൾ ടീം ​ജ​യി​ക്കു​ന്പോ​ഴു​ള്ള ആ​രാ​ധ​ക​രു​ടെ ആ​ഹ്ലാ​ദം പോ​ലെ​യ​ല്ല രക്ഷപ്പെട്ടവർക്ക് അ​ത്. മ​സ്തി​ഷ്ക​ത്തി​നു താ​ങ്ങാ​നാ​വാ​ത്ത​താ​ണ്. കു​തി​ര​പ്പു​റ​ത്തെത്തി​യ ഉദ്യോഗസ്ഥൻ കൈ​മാ​റി​യ​ത് വ​ധ​ശി​ക്ഷ​യി​ൽ​നി​ന്നു മോ​ചി​പ്പി​ക്കു​ന്ന ഉ​ത്ത​ര​വ് മാ​ത്ര​മ​ല്ല. മ​റ്റെ​ന്തൊ​ക്കെ​യോ​കൂ​ടി​യാണെന്നു തോന്നും മോചിപ്പിക്കപ്പെട്ടവരുടെ തുടർന്നുള്ള പ്രതികരണങ്ങൾ കണ്ടാൽ. ക​ഴി​ഞ്ഞ നി​മി​ഷം മ​ര​ണ​ത്തി​നു കാ​ത്തു​നി​ന്ന​വ​രി​ൽ ആ​രോ ഉന്മ​ത്ത​നോ ഭ്രാ​ന്ത​നോ ആ​യി. ചിലർ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അ​പ​സ്മാ​രം ദ​സ്ത​യേ​വ്സ്കി​യെ പി​ന്നീ​ടൊ​രി​ക്ക​ലും വി​ട്ടു​പോ​യി​ല്ല.

ഇ​ഡി​യ​റ്റ്

വ​ധ​ശി​ക്ഷ​യും മോ​ച​ന​വും ച​ക്ര​വ​ർ​ത്തി​യു​ടെ നാ​ട​ക​മാ​യി​രു​ന്നി​രി​ക്കാം. മ​ര​ണ​ശി​ക്ഷ​യി​ൽ​നി​ന്നു മോ​ചി​ത​നാ​യി. പ​ക്ഷേ, ശിക്ഷ വിധിക്കപ്പെട്ട ന​വം​ബ​ർ 16 മു​ത​ൽ ഡി​സം​ബ​ർ 22 വ​രെ അ​വ​ർ അ​നു​ഭ​വി​ച്ച​തെ​ന്താ​ണ്? ആ ​ഓ​രോ നി​മി​ഷ​വും മ​ര​ണ​ത്തേ​ക്കാ​ൾ ഭ​യാ​ന​ക​മാ​യി​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.
പി​ന്നീ​ട് എ​ഴു​തി​യ ഇ​ഡി​യ​റ്റി​ൽ അ​ങ്ങ​നെ​യൊ​രു ക​ഥാ​പാ​ത്ര​ത്തെ ദ​സ്ത​യേ​വ്സ്കി സൃ​ഷ്ടി​ച്ചു. വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട​വ​ന്‍റെ മ​ര​ണ​ത്തി​നു​മു​ന്പു​ള്ള മ​ര​ണ​ത്തെ​ക്കു​റി​ച്ച് ദ​സ്ത​യേ​വ്സ്കി​യെ​പ്പോ​ലെ മ​റ്റാ​ർ​ക്കാ​ണ് അ​റി​യാ​നാ​വു​ന്ന​ത്!
ജീ​വി​ക്കാ​ൻ ഒ​ര​വ​സരം​കൂ​ടി കി​ട്ടി​യാ​ൽ താ​ൻ അ​തെ​ങ്ങ​നെ വി​നി​യോ​ഗി​ക്കും എ​ന്ന് ഇ​ഡി​യ​റ്റി​ലെ ക​ഥാ​പാ​ത്രം ചി​ന്തി​ക്കു​ന്നു.
"ഓ​രോ മി​നി​റ്റും ഞാ​നൊ​രു യു​ഗ​മാ​ക്കി മാ​റ്റും. ഒ​ന്നും പാ​ഴാ​ക്കി​ല്ല. എ​ല്ലാ​ത്തി​നും ക​ണ​ക്കു​ണ്ട്.’
ദ​സ്ത​യേ​വ്സ്കി​യു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ന്നു​മു​ത​ൽ മ​ര​ണ​ത്തെ​യും അ​റി​ഞ്ഞ​വ​രാ​യി. മ​നു​ഷ്യ​ന്‍റെ മ​ന​സി​ന്‍റെ ആ​ഴ​ങ്ങ​ൾ ക​ണ്ട ക​ഥാ​പാ​ത്ര​ങ്ങ​ൾ. ചൂ​താ​ട്ട​ക്കാ​ര​നും ഒ​ളി​വി​ലെ കു​റി​പ്പു​ക​ളും കു​റ്റ​വും ശി​ക്ഷ​യും ക​ര​മ​സോ​വ് സ​ഹോ​ദ​രൻമാ​രു​മൊ​ക്കെ ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​മി​രു​ന്നു വാ​യി​ച്ച​വ​രൊ​ക്കെ ക​ണ്ണാ​ടി​യി​ൽ നോ​ക്കി​യി​ട്ടെ​ന്ന​പോ​ലെ പ​ക​ച്ചു​പോ​യി. ചി​ല​രാ​ക​ട്ടെ അ​ന്വേ​ഷി​ച്ച​തു ക​ണ്ടെ​ത്തി​യ​തു​പോ​ലെ വാ​യ​ന തു​ട​രാ​നാ​കാ​തെ ഉന്മാദ​ത്തി​ലേ​ക്കും പ്ര​വേ​ശി​ച്ചു.
"കൊ​ല​പാ​ത​കം ന​ട​ത്തി​​യ​തി​ന്‍റെ പേ​രി​ൽ ഒ​രാ​ളെ കൊ​ല്ലു​ന്ന​ത് ആ​ദ്യ​ത്തെ കൊ​ല​പാ​ത​ക​ത്തെ​ക്കാ​ൾ വ​ലി​യ തിന്മയാ​ണ്. ജു​ഡീ​ഷ്യ​ൽ കൊ​ല​പാ​ത​കം ഒ​രു ക​വ​ർ​ച്ച​ക്കാ​ര​ൻ ചെ​യ്ത​തി​നെക്കാ​ൾ ഭ​യാ​ന​ക​മാ​ണ്. രാ​ത്രി​യി​ൽ കാ​ട്ടി​ലോ മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മോ ക​ത്തി​കൊ​ണ്ട് ഒ​രു കൊ​ള്ള​ക്കാ​ര​നാ​ൽ കൊ​ല്ല​പ്പെ​ടുന്ന ഒ​രാ​ൾ, തീ​ർ​ച്ച​യാ​യും അ​വ​സാ​ന നി​മി​ഷംവ​രെ ഒ​രു ര​ക്ഷ​യ്ക്കാ​യി പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ത്തി​ൽ ക​ഴു​ത്ത് മു​റി​ഞ്ഞ ആ​ളു​ക​ൾ​പോ​ലും അ​വ​സാ​ന നി​മി​ഷംവ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പ്ര​തീ​ക്ഷി​ച്ച സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ട്. അ​യാ​ൾ പ്ര​തീ​ക്ഷ​യോ​ടെ​ ഓ​ടി​പ്പോ​കു​ക​യോ ജീ​വ​നു​വേ​ണ്ടി അ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്ത സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.
പ​ക്ഷേ, മ​ര​ണം പ​തിന്മ​ട​ങ്ങ് എ​ളു​പ്പ​മാ​ക്കു​ന്ന ഈ ​അ​ന്തി​മ പ്ര​തീ​ക്ഷ​യെ​ല്ലാം ആ ​ജു​ഡീ​ഷൽ കൊ​ല​പാ​ത​കം അ​ഥ​വാ വ​ധ​ശി​ക്ഷ എ​ടു​ത്തു​ക​ള​ഞ്ഞു; ത​ന്‍റെ വി​ധി​വാ​ച​കം ഉ​ച്ച​രി​ക്ക​പ്പെ​ട്ടു, ഒ​രു ര​ക്ഷ​യു​മി​ല്ല എ​ന്ന വ​സ്തു​ത​യി​ലാ​ണ് മു​ഴു​വ​ൻ വേ​ദ​ന​യും കു​ടി​കൊ​ള്ളു​ന്ന​ത്. അ​തി​ലും വ​ലി​യ പീ​ഡ​നം ലോ​ക​ത്ത് വേ​റെ​യി​ല്ല. ഒ​രു പ​ട്ടാ​ള​ക്കാ​ര​നെ കൊ​ണ്ടു​വ​ന്ന് ഒ​രു യു​ദ്ധ​സ​മ​യ​ത്ത് ഒ​രു പീ​ര​ങ്കി​യു​ടെ മു​ന്നി​ൽ നി​ർ​ത്തി അ​വ​നെ വെ​ടി​വ​യ്ക്കു​ക, അ​വ​ൻ പ്ര​തീ​ക്ഷ​യോ​ടെ മു​ന്നോ​ട്ട് പോ​കും; എ​ന്നാ​ൽ അ​തേ പ​ട്ടാ​ള​ക്കാ​ര​നോ​ട് ഒ​രു നി​ശ്ചി​ത വ​ധ​ശി​ക്ഷ വാ​യി​ച്ചു​നോ​ക്കാ​ൻ പ​റ​ഞ്ഞാ​ൽ അ​യാ​ൾ ത​ല​കു​നി​ച്ച് പോ​കു​ക​യോ ക​ര​യു​ക​യോ ചെ​യ്യും. മ​നു​ഷ്യ​പ്ര​കൃ​തി​ക്ക് ഇ​ത്ത​ര​മൊ​രു കാ​ര്യം ഭ്രാ​ന്ത് പി​ടി​ക്കാ​തെ സ​ഹി​ക്കാ​നാ​കു​മെ​ന്ന് ആ​ർ​ക്കാ​ണ് പ​റ​യാ​ൻ ക​ഴി​യു​ക? എ​ന്തി​നാ​ണ് ഈ ​മ്ലേ​ച്ഛ​മാ​യ, അ​നാ​വ​ശ്യ​മാ​യ പ​രി​ഹാ​സം?....
ഇ​ല്ല, ഒ​രു മ​നു​ഷ്യ​നോ​ട് അ​ങ്ങ​നെ പെ​രു​മാ​റ​രു​ത്!
(ഫ്യോ​ദോ​ർ ദ​സ്ത​യേ​വ്സ്കി, ദി ​ഇ​ഡി​യ​റ്റ്)

വ​ധ​ശി​ക്ഷ കാ​ത്തി​രി​ക്കു​ന്ന​വ​ർ

വ​ധ​ശി​ക്ഷ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ശേ​ഷം നാ​ലു വ​ർ​ഷം ദ​സ്ത​യേ​വ്സ്കി സൈ​ബീ​രി​യ​യി​ലെ ത​ട​വ​റ​യി​ൽ ക​ഴി​ഞ്ഞു. മോസ്കോയിൽനിന്നു സൈ​ബീ​രി​യ​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ കു​റ​ച്ചു സ്ത്രീ​ക​ൾ അ​ദ്ദേ​ഹ​ത്തി​നും സ​ഹ​ത​ട​വു​കാ​ർ​ക്കും ഒ​രു ബൈ​ബി​ളും നൂ​റു റൂ​ബി​ളും സ​മ്മാ​നി​ച്ചു. ത​ട​വ​റ​യി​ലി​രു​ന്ന് ദ​സ്ത​യേ​വ്സ്കി ബൈ​ബി​ൾ വീ​ണ്ടും വീ​ണ്ടും വാ​യി​ച്ചു. അ​ദ്ദേ​ഹം ക്രി​സ്തു​വി​നെ ജീ​വി​ത​മ​ത്ര​യും കൊ​ണ്ടു​ന​ട​ന്നു. നോ​വ​ലു​ക​ളി​ലൊ​ക്കെ​ത്ത​ന്നെ ക്രി​സ്തു​വി​നെ സ്നേ​ഹി​ക്കാ​നും ത​രം​കി​ട്ടു​ന്പോ​ഴൊ​ക്കെ ചോ​ദ്യം ചെ​യ്യാ​നും ദ​സ്ത​യേ​വ്സ്കി ത​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളെ ഒ​രു​ക്കി. ദയയില്ലാത്ത ആ ചോദ്യോത്തരങ്ങൾ ക്രിസ്തുവിനെയും ദസ്തയേവ്സ്കിയെയും പിരിയാനാവാത്തവിധം ചേർത്തുകൊണ്ടിരുന്നു. അ​തി​നി​ട​യ്ക്ക് ദസ്തയേവ്സകി സെന്‍റ് പീറ്റേഴ്സ്ബർഗിന്‍റെ ഇടവഴികളിലൂടെ ചൂ​തു​ക​ളി​ കേന്ദ്രങ്ങളിലേക്ക് ഒളിച്ചോടി. മ​ദ്യ​പി​ക്കു​ക​യും പ്ര​ണ​യി​ക്കു​ക​യും ക​ട​ബാ​ധ്യ​ത​ക​ളി​ൽ​പെ​ട്ട് ഉ​ഴ​ലു​ക​യും ചെ​യ്തു. എ​ല്ലാ​റ്റി​നു​മൊ​ടു​വി​ൽ അ​ദ്ദേ​ഹം എ​ഴു​തി. ജീ​വി​ത​ത്തെ​യും മ​ര​ണ​ത്തെ​യും​കു​റി​ച്ച്. ന​വം​ബ​റി​ലെ ആ വ​ധ​ശി​ക്ഷ​യും മോ​ച​ന​വും അ​തി​ലെ​ല്ലാം പ​റ്റി​പ്പി​ടി​ച്ചി​രി​പ്പു​ണ്ട്.
റഷ്യയ്ക്കു മാത്രമായി പ്രത്യേകിച്ച് അനുഭവങ്ങളൊന്നുമില്ല. എല്ലാം മനുഷ്യർക്കു പൊതുവായിട്ടുള്ളതാണ്.
ഇ​ന്നും ഇ​ന്ത്യ​യി​ലു​ൾ​പ്പെ​ടെ ലോ​ക​ത്ത് വ​ധ​ശി​ക്ഷ കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി മ​നു​ഷ്യ​രു​ണ്ട്. ന​മ്മ​ൾ അ​വ​രു​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു ബോ​ധ​വാന്മാ​രാ​ണ്. അ​വ​രു​ടെ മാ​ത്രം കുറ്റങ്ങളെക്കുറിച്ച്. എ​ന്നി​ട്ട് ക്രൂ​രൻമാ​രാ​യ അ​വ​രെ കൊ​ന്നു പ​ക​രം വീ​ട്ടു​ന്നു. ആ പകരംവീട്ടലിനൊരു വി​ചാ​ര​ണ​യി​ല്ല കേട്ടോ. അതു നിയമപരമാണ്. നീ​തി ന​ട​പ്പാ​ക്കി​യ​താ​യി അ​തി​നാ​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്നു.
16 നോ​വ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന​ശ്വ​ര കൃ​തി​ക​ളെ​ഴു​തി​യ ദ​സ്ത​യേ​വ്സ്കി മ​രി​ച്ചി​ട്ട് 140 വ​ർ​ഷം.
ഇ​ന്നു രാ​വി​ലെ​യും മ​ഞ്ഞു​പെ​യ്തി​ട്ടു​ണ്ട് സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ സെ​മി​യാ​നോ​വ് മൈ​താ​ന​ത്ത്; ന​വം​ബ​റ​ല്ലേ..!

ജോസ് ആൻഡ്രൂസ്