Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘട്ടത്തിൽ ഗ്രാമീണ ജനതയെ സാമൂഹിക നാടകങ്ങളിലൂടെ അദ്ദേഹം ഇളക്കിമറിച്ചു. സ്വദേശത്തും വിദേശത്തും മലയാളി ഉള്ളിടത്തെല്ലാം ആ നാടകങ്ങളും ഏകാങ്കങ്ങളും അവതരിപ്പിക്കപ്പെട്ടു.
ആ രണ്ടു തിങ്കളാഴ്ചകൾക്കിടയിലെ ദൂരം 90 വർഷം.
1932 ഏപ്രിൽ നാല് തിങ്കളാഴ്ച നല്ല ദിവസമായിരുന്നു. അന്നാണ് ചക്കാലയ്ക്കൽ ലോനപ്പൻ ജോസ് എന്ന സി.എൽ. ജോസ് ഭൂജാതനായത്. മാരകമായ വസൂരിദീനത്തെ ഗർഭാവസ്ഥയിൽ അമ്മ മറിയക്കുട്ടി മറികടന്നെങ്കിലും കുഞ്ഞ് ചാപിള്ളയായിരിക്കുമെന്നു വീട്ടുകാരിൽ ചിലർ ആശങ്ക പറഞ്ഞിരുന്നു.
2022 ഏപ്രിൽ നാല് തിങ്കളാഴ്ച - അതായത് നാളെ, സി.എൽ. ജോസ് നവതിപൂർണിമയിലാണ്. ജനനം മുതൽ നേരിട്ട നിരവധിയായ വെല്ലുവിളികളെ മറികടന്ന് വിജയശ്രീലാളിതനായ ജോസ് തൃശൂർ ലൂർദ്ദ്പുരത്തെ വീട്ടിലുണ്ട്; ജീവിതവിജയവും ആയുരാരോഗ്യവും നല്കിയ ദൈവത്തിനു നന്ദിചൊല്ലിക്കൊണ്ട്.
ഒരു കാലഘട്ടത്തിൽ ഗ്രാമീണ ജനതയെ തന്റെ നാടകങ്ങളിലൂടെ ഇളക്കിമറിച്ച നാടകകൃത്ത്. കേരളത്തിൽ ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ട നാടകങ്ങളുടെ കർത്താവ്. ഇതോടകം ഇദ്ദേഹത്തിന്റെ വിവിധ നാടകങ്ങളുടെ നാലു ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞു. മലയാളത്തിലെ നാടകവില്പനയുടെ ചരിത്രത്തിലെ റിക്കാർഡാണിത്. പിന്നിട്ട വഴികളെക്കുറിച്ചും പൊരുതിനേടിയ വിജയങ്ങളെക്കുറിച്ചും ഷെവലിയർ സി.എൽ. ജോസ് സംസാരിക്കുന്നു:
വിജയിക്കണമെന്ന വാശിയുണ്ടായിരുന്നു, എന്നും. വെളിച്ചത്തിന്റെ ഒരു തരി... അതെന്നിലുണ്ടായിരുന്നിരിക്കണം. ആ തരി ഒരു തിരിയായി, നാളമായി, ജ്വാലയായി ഞാൻ വികസിപ്പിച്ചെടുത്തു. അതിന്റെ പ്രകാശം ഞാൻ സമൂഹത്തിനു പകർന്നു. എഴുത്തുകാരൻ എപ്പോഴും വെളിച്ചത്തിന്റെ പ്രവാചകനാവണമെന്നു ഞാൻ വിശ്വസിക്കുന്നു.
റേഡിയോ ശ്രോതാക്കളെ ഏറെക്കാലം ത്രസിപ്പിച്ച ആ ശബ്ദത്തിനിന്നും മാറ്റമില്ല. നാടകത്തിലെ ഡയലോഗുകൾപോലെ ഒളിമങ്ങാത്ത ഓർമകൾ ചിതറിവീഴുന്നു.
പേനകൊണ്ട് നിർമിച്ച വീട്
ജീവിത നാടകത്തിന്റെ ആദ്യരംഗങ്ങളെല്ലാം ദാരിദ്ര്യത്തിന്റെ അരങ്ങിലായിരുന്നു. അപ്പനു ചെറിയ വരുമാനമുള്ള ജോലി. ഒന്‍പതു മക്കൾ. വാടകവീടുകളിൽ മാറിമാറി താമസം. ദുഃഖങ്ങളെല്ലാം കർട്ടനുപിന്നിൽ മറച്ചുപിടിച്ച, നൻമയുള്ള കുടുംബിനിയായ അമ്മ. ദാരിദ്ര്യം മൂലം പത്താംക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നു ജോസിന്; പണിക്കുപോയി വലിയ കുടുംബത്തിനു താങ്ങാവാൻ.
പിന്നീട്, തൃശൂരിലെ കുറിക്കന്പനിയിൽ ജോലിക്കിടെ സമയം കണ്ടെത്തി നടത്തിയ നാടകരചനയിലൂടെ ജീവിതവിജയം പിടിച്ചെടുക്കുകയായിരുന്നു. ഒന്‍പതാമത്തെ വാടകവീട് ഇരുപത്തിയൊ ൻപതാം വയസിൽ ഒന്‍പതിനായിരം രൂപയ്ക്കു സ്വന്തമാക്കിയ അതേ ഗമയിൽ ഇന്നും ജോസ് പേരക്കിടാങ്ങളോടു പറയും - പേനകൊണ്ട് നിർമിച്ച വീടാണിത്.
മാനം തെളിയുന്നു
തൃശൂർ ലൂർദ്ദ് കത്തീഡ്രലിലെ കാത്തലിക് ആക്്ഷൻ ലീഗ് അംഗമായിരിക്കുന്പോഴാണ് നാടകരചനയിലെ ആദ്യ പരീക്ഷണം. അതിൽ അവതരിപ്പിക്കാൻ കൊണ്ടുവന്ന കൊച്ചുനാടകപ്പുസ്തകങ്ങൾ ആർക്കും തൃപ്തികരമായില്ല. അക്കാലത്തുതന്നെ ചെറുകഥകളും വിനോദഭാവനകളും എഴുതിയിരുന്ന തന്നോട്, നീയൊരെണ്ണം എഴുതെന്നു കൂട്ടുകാർ. അങ്ങനെ ഒരുമാസം കൊണ്ട് ജോസിന്റെ ആദ്യനാടകം പിറന്നു - മാനം തെളിഞ്ഞു. അവതരണം വൻവിജയം. പുസ്തകമാക്കിക്കൂടെയെന്ന ചോദ്യമുയർന്നു. വിറ്റിട്ടു കാശുകൊടുത്താൽ മതിയെന്ന ഒൗദാര്യത്തോടെ അതു പുസ്തകമാക്കിക്കിട്ടുന്നു. അതു കൊണ്ടുനടന്നു വില്‍ക്കുന്നു. തന്റെ വഴി തെളിഞ്ഞെന്ന തോന്നൽ. വീണ്ടും നാടകരചനയിലേക്ക്. ഇരുണ്ട ആകാശം തെളിയുകയായിരുന്നു.
കോളജിൽ പോയ നാടകം
രചയിതാവിനു കോളജിന്റെ പടികയറാൻ ഭാഗ്യമുണ്ടായില്ലെങ്കിലും പത്താംക്ലാസുകാരന്റെ നാടകങ്ങൾ അന്തസായി കോളജുകളിലെ ക്ലാസ് മുറികളിൽ കയറിച്ചെന്നു.
മണൽക്കാട്, ജ്വലനം, യുഗതൃഷ്ണ എന്നീ നാടകങ്ങൾ യഥാക്രമം കേരള, കാലിക്കട്ട്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റികളിൽ ബിഎ/ബിഎസ്സിക്കു പാഠപുസ്തകങ്ങളായി. നാടകരചന എന്ത്, എങ്ങനെ എന്ന പഠനഗ്രന്ഥം മലയാളം എംഎയ്ക്കു പാഠപുസ്തകമായി കേരള - കാലിക്കട്ട് യൂണിവേഴ്സിറ്റികൾ അംഗീകരിച്ചു.
ഞാൻ എന്നെ വളർത്തുകയായിരുന്നു. വേറെ വഴിയില്ലായിരുന്നു. കുടുംബത്തിൽ സാഹിത്യരംഗത്തു മറ്റാരുമില്ല. ഇല്ലായ്മയുടെ കൂട്ടിൽനിന്നു ചിറകടിച്ചുയരാൻ ഞാൻ സ്വയം വളർത്തിയെടുത്ത കഴിവുകൾ. നിശ്ചയദാർഢ്യം, കൃത്യനിഷ്ഠ, കഠിനാധ്വാനം, ഇച്ഛാശക്തി, അടിയുറച്ച ഈശ്വരവിശ്വാസം... വിജയത്തിന് എളുപ്പവഴികളില്ലായിരുന്നു.
നാടകരംഗത്തേക്ക് ആദ്യം മടിച്ചുകയറിയവനാണ് ഞാൻ. പിന്നെ പിടിച്ചുകയറി. ഗത്യന്തരമില്ലാതെ വന്നപ്പോൾ ഇടിച്ചുകയറി. തട്ടിയിടാനും തമസ്കരിക്കാനും അവഗണിക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങളുണ്ടായി. തട്ടിയാൽ താൻ വീഴില്ലെന്നു കണ്ടപ്പോൾ മുതലാണ് പുറത്തുതട്ടാനും അഭിനന്ദിക്കാനും തുടങ്ങിയത്.
ഉയർന്നുകത്തിയ നക്ഷത്രവിളക്ക്
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘട്ടത്തിൽ ഗ്രാമീണ ജനതയെ സാമൂഹിക നാടകങ്ങളിലൂടെ അദ്ദേഹം ഇളക്കിമറിച്ചു. സ്വദേശത്തും വിദേശത്തും മലയാളി ഉള്ളിടത്തെല്ലാം ആ നാടകങ്ങളും ഏകാങ്കങ്ങളും അവതരിപ്പിക്കപ്പെട്ടു.
36 സന്പൂർണ നാടകങ്ങൾ. കുട്ടികൾക്കുള്ള നാടകങ്ങൾ. 16 സമാഹാരങ്ങളിലായി എണ്‍പതിലധികം ഏകാങ്കങ്ങൾ, നാടകത്തിന്റെ കാണാപ്പുറങ്ങൾ, നാടകരചന എന്ത്, എങ്ങനെ എന്നിങ്ങനെ പഠനഗ്രന്ഥങ്ങൾ...എല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. സി.എൽ. ജോസിന്റെ നാടകങ്ങൾ അരങ്ങേറാത്ത ഒരു ഗ്രാമംപോലും കേരളത്തിലുണ്ടായിരുന്നില്ലെന്നുതന്നെ പറയാം.
നാടകത്തിന്റെ കാണാപ്പുറങ്ങൾ എന്ന സി.എൽ. ജോസിന്റെ പുസ്തകത്തിന്റെ അവതാരികയിൽ നടനും നാടകകൃത്തുമായ തിക്കുറിശി സുകുമാരൻ നായർ എഴുതി:
’’ജോസിന്റെ നാടകങ്ങൾ അരങ്ങേറാത്ത ഏതെങ്കിലും ഗ്രാമമോ നഗരമോ കേരളക്കരയിലുണ്ടാവില്ല. ഒരു പ്രദേശത്തുതന്നെ പല വേദികളിലായി അദ്ദേഹത്തിന്റെ നാടകങ്ങൾ എത്രയോ വട്ടം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ജോസിന്റെ നാടകങ്ങളോടു നാടകപ്രേമികൾക്ക് എന്തെന്നില്ലാത്ത അഭിനിവേശമാണ്. ജോസിന്റെ ഏതെങ്കിലും ഡയലോഗ് പറയാത്ത ഒരു നടനോ നടിയോ കേരളത്തിലെ പ്രഫഷണൽ നാടകരംഗത്തോ അമച്വർ രംഗത്തോ കാണുക പ്രയാസമാണ്...’’
അതായിരുന്നു ആ കാലം. തന്റെ നാടകങ്ങളുടെ പതിനായിരക്കണക്കിനു കോപ്പികൾ വിറ്റുപോകുന്നത് ആത്മസംതൃപ്തിയോടെ കണ്ടിരുന്നു ജോസ്.
സാഹിത്യസപര്യക്കിടെ അതികായരായ പലരുമായും നല്ല സൗഹൃദമുണ്ടായി. അയൽവാസി കൂടിയായ ജോസഫ് മുണ്ടശേരി, തിക്കുറിശി, പൊൻകുന്നം വർക്കി, തകഴി ശിവശങ്കരപ്പിള്ള, ടി.എൻ. ഗോപിനാഥൻനായർ, പി. നരേന്ദ്രനാഥ്...
ആരായിരുന്നു ഇഷ്ടനാടകകൃത്ത് എന്ന ചോദ്യത്തിന്, അങ്ങനെ പറയാൻ പറ്റില്ലെന്നു മറുപടി. പ്രഫഷണൽ നാടകരംഗവും അമച്വർ നാടകരംഗവും രണ്ടും രണ്ടായിരുന്നു. പ്രഫഷണൽ രംഗത്തു തോപ്പിൽ ഭാസി, എസ്.എൽ. പുരം സദാനന്ദൻ, എൻ.എൻ. പിള്ള, പൊൻകുന്നം വർക്കി, കെ.ടി. മുഹമ്മദ്, വൈക്കം ചന്ദ്രശേഖരൻനായർ തുടങ്ങിയവർ തിളങ്ങിനിന്നു. അമച്വർ നാടകരംഗത്ത് ഞാൻ, പറവൂർ ജോർജ്, പി.ആർ. ചന്ദ്രൻ, കടവൂർ ചന്ദ്രൻപിള്ള, രാഘവൻനന്പ്യാർ എന്നിവർ.. തങ്ങളുടെ മേഖലയിൽ ഓരോരുത്തരും മികവുകാട്ടി.
അന്നും ഇന്നും സജീവമായ വിഷയങ്ങളൊക്കെ എന്റെ നാടകങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ജുഡീഷറി, ആശുപത്രിലോകം, മരുന്നുപരീക്ഷണം, ദയാവധം, ലോക്കപ്പ് മർദനം, അധ്യാപക നിയമനത്തിലെ അഴിമതി, മദ്യപാനം, മയക്കുമരുന്ന്, ഗർഭഛിദ്രം, മലയോരകർഷക പ്രശ്നങ്ങൾ... എല്ലാം ഓരോ നാടകങ്ങളിൽ വിഷയമാക്കി, ചർച്ചയാക്കി.
അനുഗ്രഹം, ഷെവലിയർ പദവി
അശ്ലീലമായ ഒരു വാക്കുപോലും തന്റെ ഒരു നാടകത്തിലും ഉണ്ടായിരുന്നില്ല. മൂല്യവിരുദ്ധമായി ഒന്നും എഴുതിയിട്ടില്ല. ജീവിതഗന്ധിയായ കഥാപാത്രങ്ങളെ വായനക്കാരും നാടകപ്രേമികളും ഇഷ്ടപ്പെടുകയായിരുന്നു. കഥയും കഥാപാത്രങ്ങളും കാണികളെ സ്വാധീനിച്ചു. എന്റെ കഥാപാത്രങ്ങളാൽ പ്രചോദിതരായവരുണ്ട്. മാനസാന്തരപ്പെട്ട തടവുപുള്ളികൾവരെയുണ്ട്.
ഒരു വാക്കോ വരിയോ ക്രൈസ്തവമൂല്യങ്ങൾക്കോ ധാർമിക ചിന്തകൾക്കോ വിരുദ്ധമായി എഴുതിയിട്ടില്ലെന്ന് ഉറപ്പായി എനിക്കു പറയാൻ കഴിയും. ഷെവലിയർ പദവി ലഭിക്കാനും അതുതന്നെയാവണം കാരണം. തന്റെ നാടകങ്ങളിലൂടെ സി.എൽ. ജോസ് മഹത്തായ സുവിശേഷ വേല ചെയ്യുന്നുവെന്നു ദശാബ്ദങ്ങൾക്കു മുന്‍പേ സാഹിത്യകാരനായ ഫാ. സെഡ്.എം. മൂഴൂർ എഴുതിയിരുന്നു. അതു തന്നെയാവാം കത്തോലിക്കാസഭയുടെ സമുന്നത അത്മായ ബഹുമതിയായ ഷെവലിയർ പദവി എനിക്കു ലഭിച്ചതിനു പിന്നിൽ.
റേഡിയോ ശ്രോതാക്കൾക്കൊപ്പം
റേഡിയോ നാടകങ്ങൾക്കു ലക്ഷക്കണക്കിനു ശ്രോതാക്കളുണ്ടായിരുന്ന കാലത്തു തുടർച്ചയായി പതിനഞ്ചു വർഷം നാടകവാരത്തിൽ എന്റെ നാടകങ്ങളുണ്ടായിരുന്നു. കൈനിക്കര കുമാരപിള്ള, ജഗതി എൻ.കെ. ആചാരി, ജി. ശങ്കരപ്പിള്ള, പി. കേശവദേവ് തുടങ്ങിയ പ്രമുഖ നാടകകൃത്തുക്കൾക്കൊപ്പമാണ് ഞാനും റേഡിയോ നാടകരംഗത്തു ശ്രദ്ധേയനായത്. മണൽക്കാടായിരുന്നു റേഡിയോയിൽ വന്ന ആദ്യ സന്പൂർണ നാടകം.
ദേശീയതലത്തിലും ചില നാടകങ്ങൾ വിവിധ ഭാഷകളിലേക്കു തർജമ ചെയ്ത് അവതരിപ്പിക്കപ്പെട്ടു. റേഡിയോ നാടകങ്ങളിൽ അഭിനയിക്കാനും ശബ്ദപരിശോധനയ്ക്കുശേഷം തെരഞ്ഞെടുക്കപ്പെട്ടു. അന്ന് പ്രേംനസീർ, അടൂർ ഭാസി, ഷീല, കവിയൂർ പൊന്നമ്മ എന്നിവരടക്കമുള്ള നടൻമാരും നടിമാരും റേഡിയോ നാടകങ്ങൾക്കു ശബ്ദം നല്‍കിയിരുന്നു. പിന്നീട് ഞാനും ആകാശവാണിയുടെ ഹൈഗ്രേഡ് ആർട്ടിസ്റ്റായി.
തിളക്കം സിനിമയിലും
സി.എൽ. ജോസിന്റെ മൂന്നു നാടകങ്ങൾ സിനിമയായി ശ്രദ്ധനേടി. ശാപരശ്മി, അഗ്നിനക്ഷത്രം എന്ന പേരിൽ സിനിമയായപ്പോൾ മികച്ച കഥയ്ക്കുള്ള മദ്രാസ് ഫാൻസ് അസോസിയേഷന്റെ അവാർഡ് നേടി. തോപ്പിൽ ഭാസിയാണ് തിരക്കഥയൊരുക്കിയത്. സംവിധാനം എ. വിൻസന്റ്. നടി ലക്ഷ്മിക്ക് ഈ സിനിമയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു.
ഭൂമിയിലെ മാലാഖ എന്ന നാടകം അതേപേരിൽ പി.എ. തോമസ് സിനിമയാക്കി. മണൽക്കാട്, അറിയാത്ത വീഥികൾ എന്ന പേരിൽ സിനിമയായപ്പോൾ ജോണ്‍ പോളിന്റെതായിരുന്നു തിരക്കഥ. സംവിധാനം കെ.എസ്. സേതുമാധവൻ.സി.ഐ. പോൾ, ഫിലോമിന, തൃശൂർ എൽസി എന്നിവർ എന്റെ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്.
തെളിഞ്ഞ ആകാശം, വിളഞ്ഞ ഭൂമി
ദാരിദ്ര്യത്തിന്റെയും ഇല്ലായ്മകളുടേയും ലോകത്തു തളച്ചിടപ്പെട്ടിട്ടും, ഇച്ഛാശക്തികൊണ്ടും കഠിനാധ്വാനം കൊണ്ടും ജീവിതവിജയം പിടിച്ചെടുത്ത സി.എൽ. ജോസ്, ഓർമകൾക്ക് ഉറക്കമില്ല എന്ന തന്റെ ആത്മകഥ രണ്ടു ഭാഗമാക്കി തിരിച്ചിട്ടുണ്ട്. ഒന്നാംഭാഗത്തിനു പേര് ഇരുണ്ട ആകാശം വരണ്ട ഭൂമി. രണ്ടാംഭാഗം - തെളിഞ്ഞ ആകാശം വിളഞ്ഞ ഭൂമി. കയ്പും മധുരവുമുള്ള ജീവിതയാഥാർഥ്യങ്ങൾ തെളിഞ്ഞുനില്ക്കുന്ന പേരുകൾ.ജീവിതകഥ വായിച്ച ഡോ. സുകുമാർ അഴീക്കോട് എഴുതി - അനേകം തീവ്രമുഹൂർത്തങ്ങൾ അടങ്ങിയ ഒരു നാടകസമാഹാരമാണ് സി.എൽ. ജോസിന്റെ ജീവിതം.
എല്ലാ നാടകങ്ങളെയും ഏകാങ്കങ്ങളെയും അതിശയിക്കുന്ന ഒരു മഹാനാടകമായി സി.എൽ. ജോസിന്റെ ജീവിതകഥയെ വിശേഷിപ്പിച്ച പ്രഫ. മാത്യു ഉലകംതറ, ഒന്നാംഭാഗത്തെ അധ്വാനത്തിന്റെ കാൽവരിമലകയറ്റമെന്നും, രണ്ടാംഭാഗത്തെ പുനരുത്ഥാനത്തിന്റെ ആഹ്ലാദനിശ്വാസങ്ങളെന്നുമാണ് വിശേഷിപ്പിച്ചത്.
** **
ഒരു മഹാമാരിക്കാലത്ത്, ഗർഭിണിയായിരിക്കെ അമ്മയ്ക്കു വന്ന വസൂരിദീനത്തെ അതിജീവിച്ച് ഭൂമിയിലേക്കു വന്ന സി.എൽ. ജോസ് മറ്റൊരു മഹാമാരിയും പിന്നിട്ടാണ് നവതിപൂർണിമ കാണുന്നത്. കോവിഡ് ബാധിച്ച് ഐസിയു വരെ കണ്ടശേഷം മരിക്കാതെ രക്ഷപ്പെട്ടെന്നു നാടകാചാര്യൻ. എല്ലാം ദൈവാനുഗ്രഹം അല്ലേ...
ജീവിതത്തിൽ നേടിയതും നവതിയാഘോഷത്തിന് ആയുസ് ലഭിച്ചതും എല്ലാം ദൈവാനുഗ്രഹം. ഒന്നും എന്റെ കഴിവല്ല...
ജീവിതരേഖ
ചക്കാലയ്ക്കൽ ലോനപ്പൻ - മറിയക്കുട്ടി
ദന്പതികളുടെ മകൻ.
ജനനം: 1932 ഏപ്രിൽ നാല്
ഭാര്യ: ലിസി.
മക്കൾ: ഷേളി, തങ്കച്ചൻ, ഡെയ്സൻ.
വിലാസം: ലൂർദ്ദ്പുരം, തൃശൂർ -680005
ഫോണ്‍: 9447764446.
കൃതികൾ: 1956ൽ ആദ്യനാടകം ’മാനം തെളിഞ്ഞു’. ഇതുവരെ 36 സന്പൂർണ നാടകങ്ങൾ, 16 സമാഹാരങ്ങളിലായി 80ലധികം ഏകാങ്കങ്ങൾ, നാടകത്തിന്റെ കാണാപ്പുറങ്ങൾ (ജീവിതസ്മരണകൾ), ചിരിയുടെ പൂരം, ചിരിയുടെ മേളം (ഫലിതസമാഹാരങ്ങൾ), ഓർമകൾക്ക് ഉറക്കമില്ല (ആത്മകഥ), സി.എൽ. ജോസിന്റെ തെരഞ്ഞെടുത്ത അരമണിക്കൂർ നാടകങ്ങൾ, ജോസിന്റെ തെരഞ്ഞെടുത്ത ഏകാങ്കങ്ങൾ, തെരഞ്ഞെടുത്ത ലഘുനാടകങ്ങൾ, നാടകരചന എന്ത്, എങ്ങനെ? പഠനഗ്രന്ഥം, എന്റെ നാടകജീവിതം (നാടകാനുഭവങ്ങൾ) എന്നിവ പ്രസിദ്ധീകരിച്ചു.
വഹിച്ച ഭാരവാഹിത്വങ്ങൾ: ചെയർമാൻ - കേരള സംഗീതനാടക അക്കാദമി. മെന്പർ - കേന്ദ്ര സംഗീതനാടക അക്കാദമി. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഫൈൻ ആർട്സ് ഫാക്കൽറ്റി അംഗം. പ്രസിഡന്റ് - തൃശൂർ ഫൈൻ ആർട്സ് സൊസൈറ്റി, പ്രസിഡന്റ് - തൃശൂർ കലാസദൻ. കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത്, ആകാശവാണി ഉപദേശക സമിതി എന്നിവയിലും അംഗമായിരുന്നു.
മറ്റു ചിലത്: നാടകനടനും നാടക സംവിധായകനുമാണ്. ആകാശവാണിയുടെ ഹൈഗ്രേഡ് ആർട്ടിസ്റ്റ്. ഒട്ടേറെ റേഡിയോ നാടകങ്ങളിൽ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി.
ഡേവിസ് പൈനാടത്ത്
പാഴാക്കരുതേ നാട്ടിലെ ചക്ക
ചക്കയുടെ ഔഷധസാധ്യതകളിൽ എട്ടു വർഷമായി ഗവേഷണം തുടരുകയാണ് ജെയിംസ് ജോസഫ് മൂലക്കാട്ട്. പ്രമേഹം മുതൽ കാൻസർ വരെ നി
മാർപാപ്പ മനസ് തുറക്കുന്നു
ഈശോസഭാംഗമായ ഫ്രാൻസിസ് മാർപാപ്പ ആഗോളകത്തോലിക്കാ സഭയുടെ നേതൃപദവിയിലെത്തിയിട്ട് പത്ത് വർഷം. ആരോഗ്യകാരണങ്ങള
പൽ പുഞ്ചിരി
പരമദരിദ്രമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വൻകിട വ്യവസായസംരംഭം പടുത്തുയർത്തിയ ജോണ്‍ കുര്യാക്കോസ്. കൃത്രിമ പല്
കോപ്പർനിക്കസിന്റെ പ്രപഞ്ച ദർശനം
‘ദെ റെവലൂറ്റ്സ്യോനിബൂസ് ഓർബിയും ചെലെസ്തിയും’ (വാനവിതാനങ്ങളുടെ ചംക്രമണം) എന്ന ഗ്രന്ഥത്തിലൂടെ മിഥ്യാധാരണകളിൽനിന്നു
"നെരൂദ'- വസന്തം ചെറിമരങ്ങളോടു ചെയ്യാത്തത്
1973 സെപ്റ്റംബർ 23. സാന്റിയാഗോയിലെ ആശുപത്രിയിൽ നെരൂദയെ ചികിത്സിച്ചിരുന്ന ഡോ. സെർജിയോ ഡ്രാപ്പർ ഡ്യൂട്ടി സമയം കഴിഞ്ഞ
ചിതയുടെ കാവലാൾ
പൊള്ളുന്ന ഉച്ചവെയിലിൽ തൃക്കാക്കര പൊതുശ്മശാനത്തിലെത്തുന്പോൾ തീനാളങ്ങളിൽ അമരുന്ന രണ്ടു മൃതദേഹങ്ങൾക്ക് അരികിലാ
സർക്കസ് ജീവിതം
ഒരേ സമയം ജാഗ്രതയും സാഹസികതയും വേണ്ട കളിയും കലയുമാണ് സർക്കസ്. കൂടാരത്തിനുള്ളിൽ കാണികളെ വിസ്മയിപ്പിക്കുന്ന ഇനങ
കാൻസർ വാർഡിലെ വിളക്ക്
“ചിരിക്കുന്ന മുഖങ്ങളല്ല ഞാൻ ഏറെയും കാണാറുള്ളത്. മുന്നിലെത്തുന്നവരുടെ കണ്ണുകളിലെ നനവും ഹൃദയങ്ങളുടെ വിതുന്പലും ഞാൻ
വെളിച്ചം വിതറുന്ന ഗാന്ധിജി
അനുഗാമിയില്ലാത്ത പഥികനായ മഹാത്മാഗാന്ധി പകർന്ന ആശയങ്ങൾ ലോകത്തിനു മുഴുവൻ വെളിച്ചം പകരുന്നവയായിരുന്നു. അതിനാൽത
സുന്ദരമാണ് ജോഷിമഠ് പക്ഷെ...
ജോഷിമഠ് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത് ഏതു നിമിഷവും മണ്ണിനടിയിലാവുന്ന പട്ടണമെന്ന നിലയിലാണ്. ഇപ്പോള്‍ ദുര
രുചിയിടം
കുറിച്ചിത്താനംകാരായ എഴുപതു സഹായികളാണ് പഴയിടത്തിനൊപ്പമുള്ളത്. ഇവരിൽ എട്ടു പേർ പാചകക്കാരാണ്. വിളന്പിന് കുറി
ഇഷ്ടമാണിവിടം
കേരള കേഡറിലെ ഐപിഎസ് ദന്പതികളാണ് ആന്ധ്രയിൽനിന്നുള്ള സി.എച്ച്. നാഗരാജുവും ഹർഷിത അട്ടല്ലൂരിയും. പോലീസ് സർവീസിലെ
പുനർസമാഗമം
ജനിച്ച് മാസങ്ങൾക്കുള്ളിൽ അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ഇരട്ടപ്പെണ്‍കുട്ടികൾ. പിന്നീട്, രണ്ടു കുടുംബങ്ങളിലേക്
ഉണ്ണീശോപ്പുല്ലും ഈന്തിലകളും
ക്രിസ്മസ്: ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരം
മനുഷ്യരക്ഷയ്ക്കായി ദൈവപുത്രനായ ഈശോമിശിഹ മനുഷ്യാവതാരം ചെയ്ത ത
മണ്‍ട്രോത്തുരുത്തിന് ജലസമാധി
ഓരോ തുരുത്തിലും ആധിപൂണ്ട മനുഷ്യർ. അവരുടെ വീടും നാൽക്കാലികളും വെള്ളക്കെട്ടിൽ കഴിയുന്നു. ചെളിവെള്ളം ചവിട്ടി വീട്ടി
ബിനാലെക്കാലം
പത്തുവർഷങ്ങൾക്കിപ്പുറം കലയുടെ ലോകഭൂപടത്തിലേക്കു കൊച്ചിയെയും കേരളത്തെയും എത്തിച്ച കാഴ്ചവിസ്മയമാകാൻ കൊച്ചി ബി
സംക്ഷേപവേദാർത്ഥത്തിന്റെ ചരിത്രവഴികൾ
ക്ലെമന്റ് പതിനാലാമൻ മാർപാപ്പ 1774 ജൂലൈ രണ്ടിന് രാജാവിനെഴുതിയ കത്തുമായി പൗളിനോസ്, ക്ലമന്റ് പിയാനിയസിനൊപ്പം 17
സ്നേഹത്തിന്റെ ഇന്ദ്രജാലം
ബൗദ്ധിക വെല്ലുവിളികളും സങ്കീർണ ന്യൂറോ രോഗങ്ങളുമുള്ള നിരവധി കുട്ടികൾ വേദിയിലും അണിയറയിലും അത്ഭുതങ്ങൾ തീർക്കുക
സഞ്ചാരി
മലയാളികൾക്കു ലോകകാഴ്ചകളുടെ വിസ്മയം സമ്മാനിക്കുന്ന സഞ്ചാരിയാണ് സന്തോഷ് ജോർജ് കുളങ്ങര. 2001ൽ ഏഷ്യാനെറ്റ
രാജശിൽപി
അച്ഛൻ സമ്മതിക്കില്ലെന്നുറപ്പായതോടെ അമ്മയുടെയും അമ്മാവന്റെയും അനുമതിയോടെയാണ് ചിത്രകല പഠിക്കാൻ മദ്രാസ് ഫൈൻ ആ
പാഴാക്കരുതേ നാട്ടിലെ ചക്ക
ചക്കയുടെ ഔഷധസാധ്യതകളിൽ എട്ടു വർഷമായി ഗവേഷണം തുടരുകയാണ് ജെയിംസ് ജോസഫ് മൂലക്കാട്ട്. പ്രമേഹം മുതൽ കാൻസർ വരെ നി
മാർപാപ്പ മനസ് തുറക്കുന്നു
ഈശോസഭാംഗമായ ഫ്രാൻസിസ് മാർപാപ്പ ആഗോളകത്തോലിക്കാ സഭയുടെ നേതൃപദവിയിലെത്തിയിട്ട് പത്ത് വർഷം. ആരോഗ്യകാരണങ്ങള
പൽ പുഞ്ചിരി
പരമദരിദ്രമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വൻകിട വ്യവസായസംരംഭം പടുത്തുയർത്തിയ ജോണ്‍ കുര്യാക്കോസ്. കൃത്രിമ പല്
കോപ്പർനിക്കസിന്റെ പ്രപഞ്ച ദർശനം
‘ദെ റെവലൂറ്റ്സ്യോനിബൂസ് ഓർബിയും ചെലെസ്തിയും’ (വാനവിതാനങ്ങളുടെ ചംക്രമണം) എന്ന ഗ്രന്ഥത്തിലൂടെ മിഥ്യാധാരണകളിൽനിന്നു
"നെരൂദ'- വസന്തം ചെറിമരങ്ങളോടു ചെയ്യാത്തത്
1973 സെപ്റ്റംബർ 23. സാന്റിയാഗോയിലെ ആശുപത്രിയിൽ നെരൂദയെ ചികിത്സിച്ചിരുന്ന ഡോ. സെർജിയോ ഡ്രാപ്പർ ഡ്യൂട്ടി സമയം കഴിഞ്ഞ
ചിതയുടെ കാവലാൾ
പൊള്ളുന്ന ഉച്ചവെയിലിൽ തൃക്കാക്കര പൊതുശ്മശാനത്തിലെത്തുന്പോൾ തീനാളങ്ങളിൽ അമരുന്ന രണ്ടു മൃതദേഹങ്ങൾക്ക് അരികിലാ
സർക്കസ് ജീവിതം
ഒരേ സമയം ജാഗ്രതയും സാഹസികതയും വേണ്ട കളിയും കലയുമാണ് സർക്കസ്. കൂടാരത്തിനുള്ളിൽ കാണികളെ വിസ്മയിപ്പിക്കുന്ന ഇനങ
കാൻസർ വാർഡിലെ വിളക്ക്
“ചിരിക്കുന്ന മുഖങ്ങളല്ല ഞാൻ ഏറെയും കാണാറുള്ളത്. മുന്നിലെത്തുന്നവരുടെ കണ്ണുകളിലെ നനവും ഹൃദയങ്ങളുടെ വിതുന്പലും ഞാൻ
വെളിച്ചം വിതറുന്ന ഗാന്ധിജി
അനുഗാമിയില്ലാത്ത പഥികനായ മഹാത്മാഗാന്ധി പകർന്ന ആശയങ്ങൾ ലോകത്തിനു മുഴുവൻ വെളിച്ചം പകരുന്നവയായിരുന്നു. അതിനാൽത
സുന്ദരമാണ് ജോഷിമഠ് പക്ഷെ...
ജോഷിമഠ് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത് ഏതു നിമിഷവും മണ്ണിനടിയിലാവുന്ന പട്ടണമെന്ന നിലയിലാണ്. ഇപ്പോള്‍ ദുര
രുചിയിടം
കുറിച്ചിത്താനംകാരായ എഴുപതു സഹായികളാണ് പഴയിടത്തിനൊപ്പമുള്ളത്. ഇവരിൽ എട്ടു പേർ പാചകക്കാരാണ്. വിളന്പിന് കുറി
ഇഷ്ടമാണിവിടം
കേരള കേഡറിലെ ഐപിഎസ് ദന്പതികളാണ് ആന്ധ്രയിൽനിന്നുള്ള സി.എച്ച്. നാഗരാജുവും ഹർഷിത അട്ടല്ലൂരിയും. പോലീസ് സർവീസിലെ
പുനർസമാഗമം
ജനിച്ച് മാസങ്ങൾക്കുള്ളിൽ അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ഇരട്ടപ്പെണ്‍കുട്ടികൾ. പിന്നീട്, രണ്ടു കുടുംബങ്ങളിലേക്
ഉണ്ണീശോപ്പുല്ലും ഈന്തിലകളും
ക്രിസ്മസ്: ദൈവസ്നേഹത്തിന്റെ മനുഷ്യാവതാരം
മനുഷ്യരക്ഷയ്ക്കായി ദൈവപുത്രനായ ഈശോമിശിഹ മനുഷ്യാവതാരം ചെയ്ത ത
മണ്‍ട്രോത്തുരുത്തിന് ജലസമാധി
ഓരോ തുരുത്തിലും ആധിപൂണ്ട മനുഷ്യർ. അവരുടെ വീടും നാൽക്കാലികളും വെള്ളക്കെട്ടിൽ കഴിയുന്നു. ചെളിവെള്ളം ചവിട്ടി വീട്ടി
ബിനാലെക്കാലം
പത്തുവർഷങ്ങൾക്കിപ്പുറം കലയുടെ ലോകഭൂപടത്തിലേക്കു കൊച്ചിയെയും കേരളത്തെയും എത്തിച്ച കാഴ്ചവിസ്മയമാകാൻ കൊച്ചി ബി
സംക്ഷേപവേദാർത്ഥത്തിന്റെ ചരിത്രവഴികൾ
ക്ലെമന്റ് പതിനാലാമൻ മാർപാപ്പ 1774 ജൂലൈ രണ്ടിന് രാജാവിനെഴുതിയ കത്തുമായി പൗളിനോസ്, ക്ലമന്റ് പിയാനിയസിനൊപ്പം 17
സ്നേഹത്തിന്റെ ഇന്ദ്രജാലം
ബൗദ്ധിക വെല്ലുവിളികളും സങ്കീർണ ന്യൂറോ രോഗങ്ങളുമുള്ള നിരവധി കുട്ടികൾ വേദിയിലും അണിയറയിലും അത്ഭുതങ്ങൾ തീർക്കുക
സഞ്ചാരി
മലയാളികൾക്കു ലോകകാഴ്ചകളുടെ വിസ്മയം സമ്മാനിക്കുന്ന സഞ്ചാരിയാണ് സന്തോഷ് ജോർജ് കുളങ്ങര. 2001ൽ ഏഷ്യാനെറ്റ
രാജശിൽപി
അച്ഛൻ സമ്മതിക്കില്ലെന്നുറപ്പായതോടെ അമ്മയുടെയും അമ്മാവന്റെയും അനുമതിയോടെയാണ് ചിത്രകല പഠിക്കാൻ മദ്രാസ് ഫൈൻ ആ
സുകുമാരക്കുറുപ്പ്; പോലീസ് അന്വേഷണം തുടരുകയാണ്
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെത്തേടി പോലീസ് അന്വേഷണം തുടങ്ങിയിട്ട് 38 വർഷമാകുന്നു. കേരളത്തെ നടുക്കിയ ചാക്
പ്രകാശം പരത്തിയ 100 വർഷങ്ങൾ
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള സലേഷ്യൻ സമൂഹത്തിന്റെ ആഗമനത്തിന് 100 വർഷം തികയുകയാണ്. ആസാം, മ
ദയാനിധി
“നീതി സൂര്യശോഭയോടെ നേരിന്റെ പക്ഷംചേർന്നുള്ള പോരാട്ടം ആറര പതിറ്റാണ്ടു പിന്നിടുന്നു. എണ്‍പത്തിരണ്ട് വയസ് പിന്നി
അനുഭവങ്ങളുടെ സ്വന്തം ലേഖകർ
തലസ്ഥാന നഗരത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും തെരുവുകളിൽ ബാല്യത്തിന്റെ മധുരമെന്തെന്നറിയാതെ അതിജീവനത്തിനായി അധ
ക്ഷുഭിത യൗവനത്തിന് 80
എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേർന്ന കാൽ നൂറ്റാണ്ടിൽ ഇന്ത്യൻ സിനിമയുടെയും ജനതയുടെയും
സ്മരണകളുടെ അടയാളം
മഹാത്മാ ഗാന്ധി റിംഗ് റോഡിൽ സെൻട്രൽ ഡൽഹിയെ വകഞ്ഞൊഴുകുന്ന യമുനയ്ക്കു സമാന്തരമായുള്ള ഹരിതാഭ ഇടമാണ് മഹാത്മാ ഗാന്
മഹാനുഭാവന് മന്മോഹന്
കർമമേഖലകളിലെ വൈഭവം കൊണ്ട് പകരം വയ്ക്കാൻ മറ്റൊരാളില്ലാത്ത വ്യക്തിത്വമായി മാറിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹ
കടലാണ് ജീവിതം
ഞങ്ങളുടെ കടൽ വറ്റിച്ചതുപോലെ അധികാരികൾ ഞങ്ങളുടെ കണ്ണീരും വറ്റിച്ചു. കരയാൻ കണ്ണീര് ബാക്കിയില്ലാതെ ഞങ്ങൾ കടലിന്റെ മക്
പൂരനഗരിയിൽ പുലിയിറക്കം
പൂരനഗരത്തിൽ പുലിയിറക്കം മടവിട്ട് മഹാനഗരത്തിന്റെ മാറിടത്തിലേക്ക്...ഒരു പുലിയുടെ അല്ല ഒരുപാട് പുലികളുടെ ഗർജ
അമ്മ വിളമ്പിയ ഓണ രുചി
ഇല്ലായ്മകളുടെ ബാല്യകാലത്തെ ഓണം. അത്തം മുതൽ വീട്ടിൽ ഓണസദ്യയുണ്ടാകും. തിരുവനന്തപുരം കുമാരപുരത്തെ ചെറിയതും പഴയതുമാ
Latest News
വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
രജ്ഞിത്ത് ശ്രീനിവാസ് കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് മരിച്ച നിലയില്‍
കൈക്കൂലി കേസ്: കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍
ഡൽഹിയിലെ ഇസ്രായേൽ എംബസി അടച്ചു
Latest News
വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
രജ്ഞിത്ത് ശ്രീനിവാസ് കൊലക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് മരിച്ച നിലയില്‍
കൈക്കൂലി കേസ്: കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍
ഡൽഹിയിലെ ഇസ്രായേൽ എംബസി അടച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top