ഇന്ത്യയുടെ ദേശീയ സുരക്ഷ നേരിടുന്ന വെല്ലുവിളികൾ
Sunday, January 24, 2021 3:49 AM IST
ഇന്ത്യയുടെ ദേശീയ സുരക്ഷ നേരിടുന്ന വെല്ലുവിളികൾ
ജോബിൻ എസ്. കൊട്ടാരം
പേജ്: 105, വില: 140
അബ്സല്യൂട്ട് പബ്ലിക്കേഷൻസ്, കോട്ടയം.
ഫോൺ: 9847689422
രാജ്യത്തിന്റെ കര-നാവിക-വ്യോമ മേഖലകളിൽ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ഇതിൽ വിവരിച്ചിരിക്കുന്നു.ലളിതമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു.
വുഹാൻ ഡയറി
ഫാങ് ഫാങ്
മലയാള വിവർത്തനം: പ്രവീൺ രാജേന്ദ്രൻ, പ്രതിഭ ആർ.കെ.,
അനു കെ. ആന്റണി
പേജ്: 361, വില: 450
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495- 2765871, 4099086
ലോകത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിലെ ലോക്ഡൗൺകാല ജീവിതം.അധികാരികൾക്കു നേരെയുള്ള വിമർശനവുമുണ്ട്.
മധുരനാരകം
ജോഖ അൽഹാരിസി
വിവർത്തനം: ഇബ്രാഹിം ബാദ്ഷാ വാഫി
പേജ്: 178, വില: 230
ഒലിവ് പബ്ലിക്കേഷൻസ്
മാൻ ബുക്കർ ഇന്റർനാഷണൽ ജേതാവിന്റെ പുതിയ നോവൽ. ഒമാനിലെ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഭാവനയാലും ശൈലിയാലും വശ്യം.
സഭയിലെ പോരാട്ടം
രമേശ് ചെന്നിത്തലയുടെ വാക്കൗട്ട് പ്രസംഗങ്ങൾ
എഡിറ്റർ: ബി.വി. പവനൻ
പേജ്: 497, വില: 625
ഒലിവ് പബ്ലിക്കേഷൻസ്
2016 മുതലുള്ള പ്രസംഗങ്ങളാണ് ഇതിലുള്ളത്. റഫറൻസും ചരിത്രവുമാണിത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെതാണ് അവതാരിക.
സ്വപ്നങ്ങളും ബന്ധനങ്ങളും
ഡോ. വി. കുട്ട്യാലി
പേജ്: 192, വില: 200
ലിസാൻ ബുക്സ് കോഴിക്കോട്.
ഫോൺ: 9846323768
ഒരു ഡോക്ടറുടെ ഓർമക്കുറിപ്പുകൾ. ആത്മകഥാംശം മാത്രമല്ല ഒരു കാലഘട്ടത്തിന്റെ വൈദ്യചരിത്രവുംആരോഗ്യസംബന്ധമായ അറിവുകളുമുണ്ട്. ഡോ. മെഹ്റൂഫ് രാജിന്റെതാണ് അവതാരിക.