മാ​യാ​സീ​ത
St. Thomas and India
K. S. Mathew, Joseph Chacko Chennattuserry CMI, Antony Bungalowparambil CMI (editors).
Price - $ 34, Page: 290
Fortress Press,
Minneapolis, USA.
Phone: 8289998237
മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്രേ​ഷി​ത​ത്വം ശാ​സ്ത്രീ​യ​മാ​യി പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 10 ച​രി​ത്ര​പ​ണ്ഡി​ത​ന്മാ​രു​ടെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ. ഈ ​വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള ഏ​റ്റ​വും ആ​ധി​കാ​രി​ക​മാ​യ പ​ഠ​ന​ഗ്ര​ന്ഥം.

മാ​യാ​സീ​ത
ജ​യ​ശ്രീ മ​ന​യി​ൽ
പേ​ജ് 198, വി​ല: 240 /
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട് / ഫോ​ണ്‍: 8848663483, 9496105082
രാ​മ​ക​ഥ​യെ സീ​ത​യു​ടെ സ​ഹോ​ദ​രി​യാ​യ മാ​യാ​ദേ​വി​യു​ടെ ക​ണ്ണു​ക​ളി​ലൂ​ടെ നോ​ക്കി​ക്കാ​ണാ​നു​ള്ള വ്യ​ത്യ​സ്ത ശ്ര​മം. സ്തോ​ഭ​ജ​ന​ക​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ൾ​കൊ​ണ്ട് അ​വി​സ്മ​ര​ണീ​യ​മാ​യ വാ​യ​നാ​നു​ഭ​വം.


സ​ത്യ​ത്തി​ലേ​ക്ക്
റ​വ.​ഡോ. ജോ​സ്
പെ​ണ്ണാ​പ​റ​ന്പി​ൽ
പേ​ജ് - 264, വി​ല - 250 /
അ​ൽ​ഫോ​ൻ​സാ പ്ര​സ്, താ​മ​ര​ശേ​രി /ഫോ​ണ്‍: 0495-2222341, 9497651849
ക്രി​സ്തു​മ​ത​ത്തി​ന്‍റെ​യും ഇ​സ്ലാം​മ​ത​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന വി​ശ്വാ​സ​ങ്ങ​ളെ മ​ത​ഗ്ര​ന്ഥ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്യു​ന്നു. ഇ​സ്ലാ​മി​ക പ്ര​ബോ​ധ​ന​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഗ്ര​ന്ഥ​കാ​ര​ന്‍റെ നി​രീ​ക്ഷ​ണ​ങ്ങ​ൾ ശാ​സ്ത്രീ​യ​വും വി​ല​പ്പെ​ട്ട​വ​യു​മാ​ണ്. ക്രൈ​സ്ത​വ-​ഇ​സ്ലാം സം​വാ​ദ​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​കു​ന്ന കൃ​തി.

കു​രി​ശ് പൂ​ക്കു​ന്ന കാ​ലം
ഫാ. ​ജോ​ർ​ജ് അ​ന്പ​ഴ​ത്തു​ങ്ക​ൽ
പേ​ജ്: 124, വി​ല: 120
ഫോ​ൺ: 9496413859
50 നോ​ന്പു​കാ​ല ചി​ന്ത​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. ജീ​വി​ത​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ളി​ലും സ​ന്ദേ​ഹ​ങ്ങ​ളി​ലും ക്രൈ​സ്ത​വ ജീ​വി​തം കൈ​മോ​ശം വ​രാ​തി​രി​ക്കാ​ൻ ഇ​തു സ​ഹാ​യി​ക്കും. ആ​യാ​സ​ര​ഹി​ത​മാ​യ വാ​യ​നാ​നു​ഭ​വം.

JON OLIVER
Sushyanth Sridhar
Page: 434, Price: 339
Notion Press, Mylapore /notionpress.com/
ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ വ്യ​ക്തി​ക​ളെ ക​ഥാ​പാ​ത്ര​മാ​ക്കി​യു​ള്ള ആ​കാം​ഷാ​ഭ​രി​ത​മാ​യ ക​ഥ. ഐ​ഐ​റ്റി വി​ദ്യാ​ർ​ഥി​യു​ടെ ആ​ദ്യ നോ​വ​ൽ. ഭാ​വ​ന​യും ക​ഥ​പ​റ​യാ​നു​ള്ള വി​രു​തും സ​മ്മേ​ളി​ച്ചി​രി​ക്കു​ന്നു.