പ്രവാചകശിഷ്യത്വം
Sunday, February 21, 2021 5:30 AM IST
എഡിറ്റർ: ഡോക്ടർ മൈക്കിൾ കാരിമറ്റം
പേജ് 648, വില: 550 /
ആത്മ ബുക്സ്, കോഴിക്കോട് /ഫോണ്: 0495 4022600, 9746077500
ജോസഫ് തൊണ്ടിപ്പറന്പിൽ അച്ചന്റെ സ്മരണയ്ക്കായി ഒന്നാം ചരമവാർഷികത്തിൽ പുറത്തിറക്കിയ പുസ്തകം. ആദ്യഭാഗത്ത് അച്ചന്റെ ജീവചരിത്രവും ഓർമക്കുറിപ്പുകളും. പ്രവാചകശിഷ്യത്വത്തെക്കുറിച്ചുള്ള ബൈബിൾ-സഭാ കാഴ്ചപ്പാടുകളാണ് ബാക്കി ഭാഗത്ത്.
വി.ജോൺപോൾ 2
സെബാസ്റ്റ്യൻ പള്ളിത്തോട്
പേജ് 424, വില: 420 /
ആത്മ ബുക്സ്.
വിശുദ്ധ ജോൺ പോൾ
രണ്ടാമൻ മാർപാപ്പയെക്കുറിച്ചുള്ള പുസ്തകത്തിന്റെ മൂന്നാം പതിപ്പാണിത്. വി.ജോൺ പോളിനെക്കുറിച്ച് ഇതുപോലെ മറ്റൊരു ഗ്രന്ഥം മലയാളത്തിലില്ലെന്ന് അവതാരികയിൽ ഡോ. ഡി. ബാബു പോൾ
ബഹുജനസുഖായ
സിസിലിയാമ്മ പെരുന്പനാനി
പേജ് 179, വില: 180/
ആത്മ ബുക്സ്.
സൺഡേ ദീപികയിൽ
ബഹുജനസുഖായ എന്ന പേരിൽ എഴുതിക്കൊണ്ടി രിക്കുന്ന കോളത്തിലെ കുറിപ്പുകളാണ് പുസ്തകമാക്കിയിരിക്കുന്നത്. നന്മയുടെയും മര്യാദയുടെയും പുരോഗതിയുടെയും പാതയിൽ തെളിച്ചിരിക്കുന്ന ചെറുതിരികളാണ്
ഇതത്രയും.
മലയാള സിനിമ
അന്നും ഇന്നും
പാലോട് ദിവാകരൻ
പേജ് 424, വില: 420 /
ശ്രേഷ്ഠ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ഫോണ്: 9447525256
മലയാള സിനിമയുടെ 2019 വരെയുള്ള ചരിത്രം. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പ്രധാന നടീനടന്മാരെക്കുറിച്ചുള്ള ലേഖനങ്ങളും ചിത്രങ്ങളും
ഉൾപ്പെടുത്തിയിട്ടുണ്ട്.
കെ. മാധവൻനായർ മുതൽ രമേശ് ചെന്നിത്തല വരെ
കെ.പി.സി.സി. പ്രസിഡന്റുമാരുടെ ചരിത്രം
ഡോ. വേണുഗോപാൽ
പേജ് 180, വില: 200/
ശ്രേഷ്ഠ പബ്ലിക്കേഷൻസ്.
കേരള രാഷ്ട്രീയത്തെ
അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കു വിലപ്പെട്ട
റഫറൻസ്.