കേരളത്തിലെ ലാസ്യപാരന്പര്യവും രചനകളും
Saturday, October 2, 2021 4:45 AM IST
കേരളത്തിലെ ലാസ്യപാരന്പര്യവും രചനകളും
പത്മശ്രീ
ഡോ.ലീല ഓംചേരി
ഡോ.ദീപ്തി
ഓംചേരി ഭല്ല
മീഡിയ ഹൗസ് ഡൽഹി
പേജ് 445
വില 610
ദേശസംസ്കാരങ്ങളുടെ കുലീനതയും അന്തസും കാത്തുസൂക്ഷിക്കുന്ന ഒട്ടേറെ നാടൻ ക്ലാസിക്കൽ കലാരൂപങ്ങളും പാട്ടുരൂപങ്ങളും കേരളത്തിനു സ്വന്തമായുണ്ട്. അവയിൽ പലതും വാമൊഴിയായോ പരന്പരാഗതമായോ പകർന്നുലഭിച്ചവയാണ്. അവയുടെ സാധ്യതയും സാങ്കേതികവശങ്ങളും സാങ്കേതികമായി അപഗ്രഥിക്കാൻ സഹായകരമായ ഗ്രന്ഥം.
അഭയാർഥികൾ
ജയകുമാർ കാലടി
യെസ്പ്രസ് ബുക്സ് പെരുന്പാവൂർ
പേജ് 48
വില 70
ആത്മരോഷങ്ങളും ആത്മീയാന്വേഷണങ്ങളും ഉൾച്ചേർന്ന കാവ്യസമാഹാരം. അനാഥത്വവും ഗൃഹാതുരത്വവും നിഴലിക്കുന്ന വരികളാണ് ഇതിലേറെയും.
യൗവന മാർഗദർശി
ഡോ.ഓമന മാമ്മൻ
മീഡിയ ഹൗസ്
ഡൽഹി
പേജ് 220
വില 295
ജീവിത മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും വ്യക്തിത്വവികസനം നേടുന്നതിനും ഉതകുന്ന ഉപദേശങ്ങളുമാണ് ആദ്യഭാഗം. കൃഷി, പാചകം തുടങ്ങിയ രണ്ടാം ഭാഗം. ശുചിത്വം, പരിസ്ഥിതി, ജലസംരക്ഷണം തുടങ്ങിയ പ്രകൃതിപാഠങ്ങൾ മൂന്നാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു.
Blooms of Silence
Bobby Jose Kattikadu
Translation Ananthu Tom
പേജ് 124
വില 160
ഫാ.ബോബി ജോസ് കട്ടിക്കാടിന്റെ ഉന്നതമായ ദർശനങ്ങളും വീക്ഷണങ്ങളും വെളിവാക്കുന്ന പുസ്തകത്തിന്റെ തർജമ. നിസാരമെന്നു തോന്നാവുന്ന വസ്തുക്കളെയും സംഭവങ്ങളെയും സാഹചര്യങ്ങളെയും ബൈബിൾ അധിഷ്ഠിതമായ വീക്ഷണങ്ങളോടെ ജീവിതബോധ്യങ്ങൾ വെളിവാക്കുന്ന രചന.
ലീല ഓംചേരിയുടെ തെരഞ്ഞെടുത്ത കലാപഠനങ്ങൾ
പത്മശ്രീ
ലീലാ ഓംചേരി
മീഡിയ ഹൗസ്
ഡൽഹി
പേജ് 448, വില 595
കർണാടക സംഗീതമേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച പത്മശ്രീ ലീലാ ഓംചേരി സംഗീത വിദുഷി എന്ന നിലയിൽ മാത്രമല്ല സംഗീതാധ്യാപക, സംഗീതശാസ്ത്രജ്ഞ, ഗ്രന്ഥകാരി തുടങ്ങിയ നിലകളിൽ അറിയപ്പെടുന്ന ലീലാ ഓംചേരിയുടെ ലേഖനസമാഹാരം. ഒരു ഗവേഷകയുടെ അന്വേഷണത്വരയും അധ്യാപികയുടെ വിശകലനമനോഭാവവും ഇതിൽ നിറഞ്ഞുനിൽക്കുന്നു.
New Trends in Business Management
Jincy Johny
Media House, Delhi
Page 387
Price-595
ബിസിനസ് മേഖലയിലെ പുതിയ മാറ്റങ്ങളും സാധ്യതകളും വിശദീകരിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. അധ്യാപകർ, ഗവേഷകർ, സംരഭകർ, പ്രഫഷണൽ വിദ്യാർഥികൾ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ 43 ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.