ചരിത്രം എന്നിലൂടെ
Sunday, November 14, 2021 1:27 AM IST
ചരിത്രം എന്നിലൂടെ
പി.സി. തോമസ്
സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം
പേജ് 280
വില 450 രൂപ
സമകാലിക ഇന്ത്യൻ സാഹചര്യങ്ങളിലൂടെ മുൻകേന്ദ്രമന്ത്രി പി.സി. തോമസ് നടത്തിയ രാഷ്ട്രീയ യാത്രകളാണ് ചരിത്രം എന്നിലൂടെ എന്ന രചന. മുൻ ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ പുത്രനായ തോമസ് നടത്തുന്നത് കേരള കോണ്ഗ്രസിന്റെ ചരിത്രവിശകലനംകൂടിയാണ്. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ വായനയ്ക്ക് ഇത് പ്രയോജനപ്പെടും.
IELTS Speaking
Examination Model Interviews
ജീവൻ ബുക്സ്
ഭരണങ്ങാനം
പേജ്- 304
വില-400 രൂപ
ഫോണ്- 04822 237474.
ഐഇഎൽടിഎസ് മത്സരപരീക്ഷയ്ക്ക് തയാറാകുന്നവക്ക് സ്പീക്കിംഗ് കാറ്റഗറിയിൽ പ്രയോജനപ്പെടുന്ന പുസ്തകം. വിവിധ വിഷയങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കി മാതൃകാ അഭിമുഖരീതിയിൽ വിശകലനം.
ദൈവത്തിന്റെ മൗനം
ശശി ഇമ്മാനുവൽ
കെയ്റോസ് മീഡിയ
പേജ്- 170
വില-200 രൂപ
ഫോണ്- 0484 2984327
ജീവിതത്തിന്റെ വിവിധ അവസ്ഥകളിൽ വഴികാട്ടാൻ വായക്കാരെ സഹായിക്കുന്നതാണ് കെയ്റോസ് മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ഈ സമാഹാരം. ദൈവികസത്തയെ കണ്ടെത്താനും ചിന്തകളെയും വികാരങ്ങളെയും ക്രിയാത്മകമായി ഉണർത്താനും ആ ലേഖനങ്ങൾക്കാകും.
കാനായി കുഞ്ഞിരാമൻ കവിതകൾ
വര അർട്ട് ഗാലറി,
കോട്ടയം
പേജ്- 108
വില- 200 രൂപ
ഫോണ് 9387073135
പ്രസിദ്ധ ശിൽപിയും ചിത്രകാരനുമായ കാനായി കുഞ്ഞിരാമൻ രചിച്ച 44 കവിതകൾ. കവിതകളുടെ സ്വരവും പരുക്കൻ ലയവും ഈ കവിതകളെ ജൈവികമാക്കുന്നു. ഒരു കാനായി ശിൽപത്തിന്റെ പരുക്കൻ പ്രതലത്തെ ഓർമിപ്പിക്കുന്നു ഈ കവിതകൾ.
വിസമയജാലകം തുറക്കുന്പോൾ
ജോയിസ് മുക്കുടം
സോഫിയ ബുക്സ്, കോഴിക്കോട്
പേജ് 64
വില 60 രൂപ
ഫോണ്- 9995574308.
മാജിക് ഒരു മാധ്യമമായിരിക്കെ ഇതും സുവിശേഷപ്രഘോഷണത്തിനും ധാർമിക ബോധനത്തിലും പ്രയോജനകരമാക്കി മാറ്റാമെന്ന് ഈ രംഗത്ത് കാലങ്ങളായി പ്രവർത്തിക്കുന്ന ജോയിസ് മുക്കുടം വെളിവാക്കുന്നു. സഭാത്മക ശുശ്രൂഷയിലുണ്ടായ അനുഭവങ്ങളും ബോധ്യങ്ങളും ഈ ഗ്രന്ഥത്തിൽ പങ്കുവയ്ക്കുന്നു.
ക്ഷണം
അവനോടൊപ്പം നടക്കാനും ധ്യാനിക്കാനും
അലോഷ്യസ്
വിളയിൽ
സിഎംഐ
ജീവൻ ബുക്സ്
ഭരണങ്ങാനം
പേജ് 112
വില- 120 രൂപ
ഫോണ്- 04822 237474
ജീവിതയാത്രയിൽ ആത്മീയമായ ഉണർവും വിശുദ്ധമായ ചൈതന്യവും പകരുന്ന സന്ദേശങ്ങൾ. അനുഭവങ്ങളുടെയും സംഭവങ്ങളുടെയും വെളിച്ചത്തിൽ വ്യത്യസ്തമായ ദർശനങ്ങൾ പകരുന്ന ധ്യാനാത്മക ചിന്തകളുടെ സമാഹാരം.
ഈ പംക്തിയിലേക്ക് ഉൾപ്പെടുത്തേണ്ട പുസ്തകങ്ങളുടെ രണ്ടു കോപ്പികൾ എഡിറ്റർ, സൺഡേ ദീപിക, കോളജ് റോഡ്, കോട്ടയം-1 എന്ന വിലാസത്തിൽ അയയ്ക്കുക.