ഖണ്ഡനം മണ്ഡനം
Sunday, November 28, 2021 5:04 AM IST
ഖണ്ഡനം മണ്ഡനം
കാവാലം
ബാലചന്ദ്രൻ
പുസ്തകപ്പുര,
അന്പലപ്പുഴ
പേജ് 216
വില 300 രൂപ
ഫോണ്- 9496302843
വായനയെ തീവ്രവും അഗാധവുമാക്കുന്ന 18 സാഹിത്യലേഖനങ്ങൾ. പ്രമുഖ സാഹിത്യസൃഷ്ടികളെയും ഇതിഹാസങ്ങളെയും അടിസ്ഥാനമാക്കിയ പഠനങ്ങളും വിമർശനങ്ങളും വിലയിരുത്തലുകളും.
പറുദീസ കട്ട കള്ളൻ
സിസിലി ജോസ്
പേജ് 120
വില 155 രൂപ
ഗ്രീൻ ബുക്സ്,
മംഗളോദയം തൃശൂർ
ഫോണ്-0487-2381066
മദ്യപനായ കുടുംബനാഥനിലൂടെ തകർന്നടിയുന്ന വീട്ടകത്തിലെ സങ്കടഭാരങ്ങളോടൊപ്പമുള്ള ഒരു മകളുടെ സഞ്ചാരമാണ് ഈ നോവൽ. മദ്യപാനികൾക്ക് തിരിച്ചറിവുണ്ടാവുന്ന അനുഭവങ്ങളാണ് ഉള്ളടക്കം.
ഡിജിറ്റൽ ഇന്ത്യയുടെ കാണാപ്പുറങ്ങൾ
ബോബി ഏബ്രഹാം
മീനച്ചിൽ മീഡിയ,
കോട്ടയം
പേജ് 144
വില 150 രൂപ
ഫോണ്- 8547944482
സമകാലിക ഭാരതം നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയ ലേഖന സമാഹാരം. ഒരു വശത്ത് വികസനത്തിന്റെ കുതിപ്പും മറുവശത്ത് പിന്നാക്കാവസ്ഥയുടെ ദൈന്യതയും നേരിടുന്ന ഇന്ത്യൻ സമൂഹം. അഴിമതി, വർഗീയത, കെടുകാര്യസ്ഥത തുടങ്ങി വ്യവസ്ഥിതി നേരിടുന്ന വെല്ലുവിളികളുടെ അനാവരണം.
ഡെൻമാർക്ക് കുറിപ്പുകൾ
അഡ്വ. ഫിലിപ്പ്
പഴേന്പള്ളി
എംഎം ബുക്സ്
ആൻഡ്
പബ്ലിക്കേഷൻസ്, പാല
പേജ് 128
വില 200 രൂപ
ഫോണ്- 04822-256517
ഡെൻമാർക്ക് യാത്രാവിവരണം. ക്ഷേമരാഷ്ട്രമായ ഡെൻമാർക്കിലെ സാമൂഹിക ജീവിതം, സംസ്കാരം, കാലാവസ്ഥ, പരിസ്ഥിതി, ആഘോഷം, മതവിശ്വാസം തുടങ്ങിയവയുടെ നേർക്കാഴ്ചകളും ചിത്രങ്ങളും.
മന്ത്രണം
ജോസഫ്
പട്ടാംകുളം
പഗോഡ ബുക്ക് ആർട്ട്
തൊടുപുഴ
പേജ് 212
വില- 250 രൂപ
ഫോണ്- 9447139952
മന്ത്രണം എന്ന നോവൽ വായനാഹൃദയങ്ങളോടുള്ള അടക്കംപറച്ചിലാണ്. നൻമ- തിൻമകളുടെ അതിർവരന്പുകളെ വരച്ചിട്ടുകൊണ്ട് നോവൽ വിവിധ ജീവിതങ്ങളുടെ ഉള്ളറകളെ അനാവരണം ചെയ്യുന്നു.
My favourite Bible Verses
Anisha Tobby
Christian Gifts, Pavaratty
Phone- 9847948727
Pages- 32
Price- Rs. 70
60 ബൈബിൾ വാക്യങ്ങൾ ഇംഗ്ളീഷിലും മലയാളത്തിലും ചിത്രീകരണങ്ങളോടെ അവതരിപ്പിരിക്കുന്നു. കൊച്ചുകുട്ടികളുടെ മതബോധനത്തിന് സഹായകരമായ പുസ്തകം.