ബൗദ്ധിക ദർശനം ഇതിഹാസത്തിൽ
Sunday, January 23, 2022 5:14 AM IST
വി.എസ്. രവീന്ദ്രൻ
പേജ് 88
വില ₹115
ഗ്രീൻ ബുക്സ്, തൃശൂർ
ഫോണ്-9446476452
രാമായണത്തിലെ കഥാപാത്രങ്ങളിലൂടെ വ്യതിരിക്തമായ ഒരു സഞ്ചാരം. സീതയുടെ അയനവും ധർമാധർമ വിചിന്തനവും ജാബാലിയുടെ ദാർശനികതയും വിമർശനബുദ്ധ്യാ സമീപിക്കുന്ന രചന.
വഴിയടയാളങ്ങൾ
റവ.ഡോ. ജോസ് ആന്റണി പടിഞ്ഞാറെപ്പറന്പിൽ
പേജ് 151
വില ₹ 220
ദീപിക ബുക്ക് ഹൗസ്, കോട്ടയം
ഫോണ്- 04812 564547
എന്താണ് ബാലവകാശങ്ങൾ, എങ്ങനെയാണ് അത് നിവർത്തിക്കപ്പെടുക, അവകാശനിഷേധങ്ങളെ എങ്ങനെ പ്രതിരോധിക്കാം, അതിനുള്ള നിയമങ്ങൾ എന്തൊക്കെ, കുറ്റകൃത്യങ്ങളുടെ നിർവചനങ്ങൾ എങ്ങനെയാണ്, എന്തൊക്കെയാണ് ശിക്ഷകൾ എന്നിങ്ങനെ ബാലാവകാശങ്ങളുടെ നിയമവശങ്ങൾ വ്യക്തമാക്കുന്ന രചന.
അഹിംസ
ടോമി ജോസഫ് പി
പേജ് 136
വില ₹ 100
ഫോണ്- 0480 2730770
ചരിത്രസംഭവങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും പശ്ചാത്തലങ്ങളെ അടിസ്ഥാനമാക്കിയ ചെറുകഥാ സമാഹാരം. ഓരോ കഥയും കാലോചിതമായ സന്ദേശങ്ങളും സത്യങ്ങളും വെളിപ്പെടുത്തുന്നു.
വേനൽമഴ പോലെ
ഷാലൻ വള്ളുവശേരി
പേജ് 104
വില ₹ 120
സണ്ഷൈൻ ബുക്സ്
ഫോണ്-9388474794
മധ്യവർഗത്തെ മഥിക്കുന്ന മോഹങ്ങളും മോഹഭംഗങ്ങളും സ്നേഹങ്ങളും സ്നേഹ നഷ്ടങ്ങളും കുട്ടുകുടുംബങ്ങളുടെയും അണുകുടുംബങ്ങളുടെയും പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കുന്ന തിരക്കഥ. ജോസ് എന്ന കഥാപാത്രം നേരിടുന്ന വെല്ലുവിളികളും ധർമസങ്കടങ്ങളും മറികടന്ന് നേടുന്ന വിജയങ്ങളും ഇതിൽ നിരീക്ഷിക്കാം.
പൊതിച്ചോറ്
പി.യു. തോമസ്
പേജ് 126
വില ₹ 140
ഡി.സി. ബുക്സ്, കോട്ടയം
ഫോണ്- 0481 2563114
കോട്ടയം മെഡിക്കൽ കോളജിലും വിവിധ സർക്കാർ ആശുപത്രികളിലും നാലു പതിറ്റാണ്ടായി ദിവസേന അനേകായിരങ്ങൾക്ക് അന്നദാനവും ചികിത്സാ സഹായങ്ങളും നൽകുകയും നൂറുകണക്കിന് അഗതികളെ സംരക്ഷിക്കുകയും ചെയ്യുന്ന നവജീവൻ ട്രസ്റ്റി പി.യു. തോമസിന്റെ ആത്മകഥ. ഇദ്ദേഹത്തിന്റെ നിസ്വാർഥ ശുശ്രൂഷകൾ ഇന്നത്തെ ലോകത്തിന് മാതൃകയും സന്ദേശവുമാണ്.
ഇരുമുടിക്കെട്ട്
കെ.എൻ. പോൾ
പേജ് 176
വില ₹ 250
ഒതന്റിക് ബുക്സ്, തിരുവനന്തപുരം
ഫോണ്- 9447044358
അഴിച്ചും മുറുക്കിയും കെട്ട് തലയിലേന്തി മല കയറിയിറങ്ങുന്ന മനുഷ്യരുടെ ഗതിവിഗതികളാണ് നോവലിന്റെ ഉള്ളടക്കം. മനുഷ്യർക്കൊപ്പമുള്ള യോഗികളുടെയും ജ്ഞാനികളുടെയും അവധൂതൻമാരുടെയും സാന്നിധ്യം വേറിട്ടൊരു വായനാനുഭവം നൽകുന്നു.