പുലരിമഞ്ഞ്
Sunday, March 13, 2022 4:10 AM IST
ഫാ.സ്റ്റാഴ്സണ് ജെ. കള്ളിക്കാടൻ
പേജ് 132
വില ₹ 130
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി
ഫോണ്-9446712487
കാലോചിതമായി കഥകളും കാര്യങ്ങളും പറഞ്ഞ് ആർദ്രമായ ചിന്തകളെ ഉണർത്തുന്ന രചന. ആത്മീയമായ ഉണർവിനും ജീവിത നവീകരണത്തിനും ഉതകുന്ന പുസ്തകം. അനുഭവങ്ങളും സംഭവങ്ങളും ഇതിവൃത്തമാക്കിയ ചെറു ലേഖനങ്ങൾ.
വൃത്തഭംഗം
ജോസ് ഞള്ളിമാക്കൽ
പേജ് 60
വില ₹ 80
ആത്മ ബുക്സ്, കോഴിക്കോട്
ഫോണ്- 04954022600
കാൽപനികഭാവനയുടെ സ്വാഭാവികമായ രാസജീവിത പരിണാമമാണ് കാവ്യജീവിതത്തെ നിർവചിക്കുന്നത്. കിനാവുകളെ കിനാവുകളായി കാണാനും യാഥാർത്ഥ്യത്തെ ആർദ്രമായൊരു ചിരിയോടെ ഏറ്റുവാങ്ങാനും കഴിയുന്ന ഒരാളുടെ ഭാവജീവിതമാണ് ഈ കവിതകളിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത്.
നെടുമുടി വേണു നടനതന്പുരാൻ
റെജി ടി. തോമസ്
പേജ് 96
വില ₹ 150
എഡിറ്റ് ഇന്ത്യ, കോട്ടയം
ഫോണ്- 9496991475
മലയാള സിനിമയിലെ അതുല്യനടനായിരുന്ന നെടുമുടി വേണുവിനെക്കുറിച്ചുള്ള ഓർമപ്പുസ്തകം. കല ജീവിതമാക്കിയ വേണുവിന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളെയും കഥാജീവിതത്തെയും സമഗ്രമായി പ്രതിപാദിക്കുന്നു.
ചരിത്രം ഉറങ്ങുന്ന കുടമാളൂർ പള്ളി
മാണി ജോസഫ് അറേക്കാട്ടിൽ
പേജ് 168
വില ₹ 100
മുക്തി പബ്ലിക്കേഷൻസ്, കുടമാളൂർ
ഫോൺ-04812 2393924
തൊള്ളായിരം വർഷത്തെ പ്രൗഢപാരന്പര്യമുള്ള കുടമാളൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തെയും ഇടവകയെയും ദേശ ചരിത്രത്തെയും കുറിച്ചുള്ള ആധികാരികരചന. വിശുദ്ധ അൽഫോൻസാമ്മ മാമ്മോദീസ സ്വകരിച്ചതുൾപ്പെടെ ഈ ദേവാലയത്തിന് പെരുമയേറെയാണ്. പ്രഫ. മാത്യു ഉലകംതറയുടെ അവതാരികയും.
മലയാളപഠനവും അക്ഷരമാലയും
ഡോ. തോമസ് മൂലയിൽ (എഡിറ്റർ)
പേജ് 116
വില ₹ 150
മീഡിയ ബുക്സ്, ഡൽഹി
ഫോണ്:9048117875
ശുദ്ധിവരുത്തിയ സ്വർണമായി അക്ഷരമാലയെ കുരുന്നുനാവുകളിൽ പകർന്നുകൊടുക്കുന്നില്ലെങ്കിൽ മലയാള സംസ്കൃതിക്ക് സംഭവിക്കാനിടയുള്ള അപചയം വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം. മാതൃഭാഷയായ മലയാളത്തെ മറക്കാതിരിക്കാനും അതിന്റെ തനിമയെ നിലനിർത്താനും ഭാഷ പകരുന്ന സംസ്കാരം നിലനിർത്താനും ഡോ. തോമസ് മൂലയിൽ നടത്തുന്ന വലിയ ശ്രമങ്ങളുടെ ഫലമാണ് ഈ ഗ്രന്ഥം.
വിജയവഴിയിലെ സഹനങ്ങൾ
ഷാജൻ പി. ജോസഫ് സിഎം
പേജ് 120
വില ₹ 120
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി
ഫോണ്-9446712487
നോന്പുകാല ധ്യാനവും ത്യാഗവും ആത്മീയമായ അഭ്യുന്നതിക്ക് സഹായകമാണ്. യേശുവിന്റെ അന്ത്യദിനങ്ങളിലെ നിരവധി സംഭവങ്ങളെയും സാഹചര്യങ്ങളെയും ധ്യാനാത്മകമായി വിവരിക്കുന്നു. വലിയ ആഴ്ചയുമായി ബന്ധപ്പെട്ട ചിന്തകൾ വചനപ്രഘോഷണത്തിനും സഹായകരം.