ബ്ലൂ വെ​യ്ൽ
ജോ​സി ജോ​സ​ഫ്
പേ​ജ് 72
വി​ല ₹ 100 രൂ​പ
ചി​ന്ത പ​ബ്ലി​ഷേ​ഴ്സ് തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍- 0471 2303026

കാ​ലോ​ചി​ത സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി വ്യ​ത്യ​സ്ത​മാ​യ പ​ത്ത് ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​സി ജോ​സ​ഫി​ന്‍റെ ബ്ലൂ​ വെ​യി​ൽ. നൂ​ത​ന​മാ​യ അ​വ​ത​ര​ണ​ശൈ​ലി​യാ​ൽ മ​നോ​ഹ​ര​മാ​യ ര​ച​ന. ഓ​രോ ക​ഥ​യും ഭാ​ഷ​യു​ടെ സൗ​ന്ദ​ര്യ​ത്തെ പ്ര​കാ​ശി​പ്പി​ക്കു​ന്നു.

ഇ​ടം
ഫാ.​ ജോ​സ​ഫ് കൊ​ച്ചു​പു​ര​യി​ൽ
പേ​ജ് 100
വി​ല ₹ 110 രൂ​പ
വി​മ​ല പ​ബ്ലി​ക്കേ​ഷ​ൻ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി
ഫോ​ണ്‍- 04828 206513

ഫ്രാ​ൻ​സീ​സ് മാ​ർ​പാ​പ്പ​യൂ​ടെ ’ലൗ​ദാ​ത്തോ സി ’ ​എ​ന്ന ചാ​ക്രി​ക​ലേ​ഖ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ, ഭൂ​മി​യു​ടെ കാ​ര്യ​സ്ഥ​ൻ എ​ന്ന നി​ല​യി​ൽ മ​നു​ഷ്യ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​ടെ വി​വി​ധ മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ളാ​ണ് ഉ​ള്ള​ട​ക്കം. പ്ര​പ​ഞ്ച​ത്തി​ലെ സ​വി​ശേ​ഷ സൃ​ഷ്ടി​യാ​യ മ​നു​ഷ്യ​ന് ഒ​രു പ​രി​പാ​ല​ക​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് ബൈ​ബി​ളും ഈ ​ചാ​ക്രി​ക​ലേ​ഖ​ന​വും വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. മ​നു​ഷ്യ​ൻ ഈ ​പ്ര​പ​ഞ്ച​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ന​ല്ല, കാ​ര്യ​സ്ഥ​ൻ മാ​ത്ര​മാ​ണ്.

ഉ​ട​ൽ ഭൗ​തി​കം
വി.​ ഷി​നി​ലാ​ൽ
പേ​ജ് 240
വി​ല ₹ 260 രൂ​പ
എ​സ്പി​സി​എ​സ്, കോ​ട്ട​യം
ഫോ​ണ്‍-0481 2301812

ജീ​വി​ത​ത്തി​ന്‍റെ നീ​തി​യു​ക്ത​മാ​യ നി​ർ​വ​ച​ന​ങ്ങ​ളെ തി​ര​സ്ക​രി​ക്കു​ക​യും കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന ഭൗ​തി​ക​സ​ത്യ​ങ്ങ​ളെ മ​നു​ഷ്യാ​സ്തി​ത്വ​ത്തോ​ട് ചേ​ർ​ത്തു​വാ​യി​ക്കു​ക​യും ചെ​യ്യു​ന്ന യൗ​വ്വ​ന​തീ​ക്ഷ്ണ​ത​യാ​ർ​ന്ന നോ​വ​ൽ. കാ​രൂ​ർ സ്മാ​ര​ക നോ​വ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ കൃ​തി.

ന്യൂ​റോ ഏ​രി​യ
ശി​വ​ൻ എ​ട​മ​ന
പേ​ജ് 272
വി​ല ₹ 299 രൂ​പ
സി.​സി. ബു​ക്സ്, കോ​ട്ട​യം
ഫോ​ണ്‍- 481 2563114

മ​നു​ഷ്യ-​യ​ന്ത്ര​ബു​ദ്ധി​ക​ളു​ടെ അ​തി​ർ​ത്തി​ക​ളെ ഇ​ല്ലാ​താ​ക്കി, അ​മ​ര​ത്വ​ത്തി​നു​വേ​ണ്ടി​യു​ള്ള ഗ​വേ​ഷ​ണ​വും ആ​ശു​പ​ത്രി വ്യ​വ​സാ​യ​വും പ​ശ്ചാ​ത്ത​ല​മാ​ക്കി​യ മെ​ഡി​ക്ക​ൽ ത്രി​ല്ല​റാ​ണ് ന്യൂ​റോ ഏ​രി​യ. ക​ഥാ​ഗ​തി​ക്ക് ആ​വ​ശ്യ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളും സം​ഭ​വ​ങ്ങ​ളും ഇ​ട​റാ​ത്ത യു​ക്തി​യോ​ടെ​യാ​ണ് ഈ ​കൃ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഡി.​സി. ബു​ക്സ് ക്രൈം ​ഫി​ക്ഷ്ൻ അ​വാ​ർ​ഡ് നേ​ടി​യ കൃ​തി.

ക​ങ്ക​ണം
പെ​രു​മാ​ൾ മു​രു​ക​ൻ
പേ​ജ് 280
വി​ല ₹ 310 രൂ​പ
എ​സ്പി​സി​എ​സ്, കോ​ട്ട​യം
ഫോ​ണ്‍-0481 2301812
പു​തി​യ കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ​ക്കു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് ജീ​വി​ത​ത്തി​ന്‍റെ ശു​ദ്ധി​യും യു​ക്തി​യും തേ​ടു​ന്ന ശ്ര​ദ്ധേ​യ നോ​വ​ൽ. അ​ർ​ദ്ധ​നാ​രീ​ശ്വ​ര​ൻ, കീ​ഴാ​ള​ൻ എ​ന്നവയ്​ക്കു​ശേ​ഷം പെ​രു​മാ​ൾ മു​രു​ക​ൻ ര​ചി​ച്ച ഈ ​നോ​വ​ൽ സാ​മൂ​ഹി​ക അ​നീ​തി​ക​ളെ വി​ശ​ക​ലം ചെ​യ്യു​ന്നു. പ​രി​ഭാ​ഷ: ഡോ. ​മി​നി​പ്രി​യ ആ​ർ.

The Soulful Melody
Sidharth P.K.
Pagse 64
Price ₹ 100
Insight Publica, Kozhikode
Phone 94007 37475

നി​ഷ്ക​ള​ങ്ക​മാ​യ പ്ര​ണ​യ​വും പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും ഇ​തി​വൃ​ത്ത​മാ​ക്കി​യ ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. ഇ​തി​ലെ ഓ​രോ ക​വി​ത​യും അ​നു​വാ​ച​ക​ർ​ക്ക് വ്യ​ത്യ​സ്ത​മാ​യ അ​നു​ഭൂ​തി പ​ക​രു​ന്നു. എം​ജി വാ​ഴ്സി​റ്റി എം​എ ച​രി​ത്ര​വി​ദ്യാ​ർ​ഥി​യാ​യ സി​ദ്ധാ​ർ​ഥി​ന്‍റെ പ​ത്താ​മ​ത്തെ ക​വി​താ സ​മാ​ഹാ​ര​മാ​ണി​ത്.