ദു​ഷാ​ന
ക​ലാ​പ​ങ്ങ​ൾ വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ലാ​ക്കി​യ പ്ര​ണ​യി​നി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട, കാ​ണു​മെ​ന്നു​റ​പ്പി​ല്ലാ​ത്ത കാ​ത്തി​രി​പ്പി​ന്‍റെ ക​ഥ പ​റ​യു​ന്ന നോ​വ​ൽ. പ്ര​ണ​യ​ത്തി​ന്‍റെ വി​കാ​ര​വൈ​വി​ധ്യ​ത്തെ തീ​വ്ര​ത​യോ​ടെ ആ​വി​ഷ്ക​രി​ക്കു​ന്നു. ഡി.​സി. ബു​ക്സ് റൊ​മാ​ൻ​സ് ഫി​ക്‌​ഷ​ൻ നോ​വ​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ കൃ​തി.

LET'S CHAT

ബി​നീ​ഷ് ക​ള​പ്പു​ര​യ്ക്ക​ൽ
പേ​ജ് 208വി​ല ₹ 150
സു​വാ​റ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത
വി​ശ്വാ​സ പ​രി​ശീ​ല​ന​കേ​ന്ദ്രം
ഫോ​ണ്‍- 8547547317

കൗ​മാ​ര​ക്കാ​ർ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ്രാ​യോ​ഗി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ട​ക്കം. വി​ഷാ​ദം, ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ​ത, പ്ര​ണ​യ​ത്ത​ക​ർ​ച്ച, മൊ​ബൈ​ൽ ദു​രു​പ​യോ​ഗം തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്ക് കൗ​ണ്‍​സി​ലിം​ഗ് ശൈ​ലി​യി​ൽ ത​യാ​റാ​ക്കി​യ പു​സ്ത​കം. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടും.

ദു​ഷാ​ന

ആ​ൽ​വി​ൻ ജോ​ർ​ജ്
പേ​ജ് 326വി​ല ₹ 390
ഡി.​സി. ബു​ക്സ്, കോ​ട്ട​യം
ഫോ​ൺ- 0481 2563114

ക​ലാ​പ​ങ്ങ​ൾ വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ലാ​ക്കി​യ പ്ര​ണ​യി​നി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട, കാ​ണു​മെ​ന്നു​റ​പ്പി​ല്ലാ​ത്ത കാ​ത്തി​രി​പ്പി​ന്‍റെ ക​ഥ പ​റ​യു​ന്ന നോ​വ​ൽ. പ്ര​ണ​യ​ത്തി​ന്‍റെ വി​കാ​ര​വൈ​വി​ധ്യ​ത്തെ തീ​വ്ര​ത​യോ​ടെ ആ​വി​ഷ്ക​രി​ക്കു​ന്നു. ഡി.​സി. ബു​ക്സ് റൊ​മാ​ൻ​സ് ഫി​ക്‌​ഷ​ൻ നോ​വ​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ കൃ​തി.

അ​ശ​ര​ണ​രു​ടെ സു​വി​ശേ​ഷം

ഫ്രാ​ൻ​സി​സ് നൊ​റോ​ണ
പേ​ജ് 248വി​ല ₹ 240
ഡി.​സി. ബു​ക്സ്, കോ​ട്ട​യം
ഫോ​ൺ- 0481 2563114

ക​ഥ​ക​ൾ​ക്ക് സ​ന്പ​ന്ന​മാ​യ ഒ​രു ഖ​ന​ന​ഭൂ​മി​യാ​ണ് ക​ട​ൽ​ത്തീ​രം. ക​ട​ലോ​ര​ജ​ന​ത​യു​ടെ ജീ​വി​തം ഏ​റെ​ക്കാ​ല​വും വ​റു​തി​യു​ടെ​യും വെ​ല്ലു​വി​ളി​ക​ളു​ടെ​തു​മാ​ണ്. ച​രി​ത്രം, ഭാ​ഷ, സം​സ്കാ​രം, വേ​ഷം തു​ട​ങ്ങി തീ​ര​ദേ​ശ ക്രൈ​സ്ത​വ​ജ​ന​ത​യു​ടെ ജീ​വി​തം സ​മ​ഗ്ര​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന നോ​വ​ൽ.

മ​ര​ണ​ര​ച​ന

രാ​കേ​ഷ് നാ​ഥ പേ​ജ് 196
വി​ല ₹ 220 പൂ​ർ​ണ പ​ബ്ലി​ക്കേ​ഷ​ൻ​സ്,
കോ​ഴി​ക്കോ​ട് ഫോ​ൺ- 0495 2720085

സം​ഘ​മി​ത്ര എ​ന്ന ക​ഥാ​പാ​ത്രം അ​പൂ​ർ​വ​മാ​യ ഒ​രു നോ​വ​ൽ എ​ഴു​തു​ന്നു. ആ ​നോ​വ​ലി​ന്‍റെ പ്ര​മേ​യ​മാ​ക​ട്ടെ ഫ​ന എ​ന്ന നോ​വ​ലി​സ്റ്റി​ന്‍റെ ജീ​വി​ത​മാ​ണ്. ഫെ​ന എ​ന്ന ക​ഥാ​പാ​ത്രം ‘അ​യാ​ൾ’ എ​ന്ന മ​റ്റൊ​രു ക​ഥാ​പാ​ത്ര​ത്തെ സൃ​ഷ്ടി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യ നോ​വ​ൽ. പൂ​ർ​ണ-​ഉ​റൂ​ബ് നോ​വ​ൽ മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​മാ​യ കൃ​തി.

ചി​ന്തേ​ര് (നോ​വ​ൽ)

ഫാ. ​ജോ​സ് മ​രി​യ​ദാ​സ് ഒ​ഐ​സി
പേ​ജ് 243വി​ല ₹ 250
യോ​ഗി ബു​ക്സ്, കോ​ട്ട​യം

യേ​ശു​വി​ന്‍റെ ബാ​ല്യ​കൗ​മാ​ര​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ കൊ​ടു​ത്തു ര​ചി​ച്ചി​രി​ക്കു​ന്ന ഹൃ​ദ​യ​ഹാ​രി​യാ​യ നോ​വ​ൽ. സു​വി​ശേ​ഷ വി​വ​ര​ണ​വു​മാ​യി സ​മ​ര​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് മ​റ്റ​നേ​കം ക​ഥാ​പാ​ത്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി, ഉ​ദാ​ത്ത​മാ​യ ജീ​വി​ത​ദ​ർ​ശ​ന​ങ്ങ​ളി​ലേ​ക്കു വാ​യ​ന​ക്കാ​രെ ന​യി​ക്കാ​ൻ പ​ര്യാ​പ്തം. അ​യ​ത്ന​ല​ളി​ത​മാ​യ ക​യ്യ​ട​ക്കം വ​ന്ന ഭാ​ഷ.

വ​ച​ന ചെ​രാ​തു​ക​ൾ

ഡോ. ​സ​ക്ക​റി​യാ​സ് പ​റ​നി​ലം

പേ​ജ്: 192, വി​ല ₹ 200
മാ​ർ ലൂ​യീ​സ് പ​ബ്ലി​ക്കേ​ഷ​ൻ​സ്,
കൊ​ച്ചി 0484-2352110

തി​രു​വ​ച​നം, ദൈ​വ​ശാ​സ്ത്രം, എ​ക്യു​മെ​നി​സം, മ​ത​സൗ​ഹാ​ർ​ദം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന 23 പ്ര​ബ​ന്ധ​ങ്ങ​ളു​ടെ സ​മാ​ഹാ​രം. മൗ​ലി​ക​ചി​ന്ത​യും ആ​ശ​യ​ങ്ങ​ളും​കൊ​ണ്ട് സ​ന്പ​ന്ന​മാ​യ ര​ച​ന​ക​ൾ. സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ൽ മ​ത​ത്തി​ന് എ​ങ്ങ​നെ ക്രി​യാ​ത്മ​ക​മാ​യും ഭാ​വാ​ത്മ​ക​മാ​യും ഇ​ട​പെ​ടാ​മെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു.