വലിയ സന്ദേശങ്ങൾ കഥക്കൂട്ടുകളായി അവതരിപ്പിക്കുന്നു. ഇതിലെ 184 ചെറുകഥകളും ഏവർക്കും ഉണർവും ഉത്സാഹവും പകരുന്നവയാണ്. തകർച്ചകളിലും നഷ്ടങ്ങളിലും ഉഴലുന്നവർക്ക് പ്രത്യാശ സമ്മാനിക്കാൻ പ്രചോദനാത്മക കഥകൾ സഹായിക്കും. പ്രാസംഗികർക്കും മോട്ടിവേഷൻ പ്രഭാഷകർക്കും പ്രയോജനപ്പെടും.
ജെ.വി. മണിയാട്ട്
പേജ് 270,വില ₹ 350
ക്രിയ@ പബ്ലിക്കേഷൻസ്,
കോതമംഗലം,ഫോണ്- 949559827
വലിയ സന്ദേശങ്ങൾ കഥക്കൂട്ടുകളായി അവതരിപ്പിക്കുന്നു. ഇതിലെ 184 ചെറുകഥകളും ഏവർക്കും ഉണർവും ഉത്സാഹവും പകരുന്നവയാണ്. തകർച്ചകളിലും നഷ്ടങ്ങളിലും ഉഴലുന്നവർക്ക് പ്രത്യാശ സമ്മാനിക്കാൻ പ്രചോദനാത്മക കഥകൾ സഹായിക്കും. പ്രാസംഗികർക്കും മോട്ടിവേഷൻ പ്രഭാഷകർക്കും പ്രയോജനപ്പെടും.
മഹാത്മാവിന്റെ പാദമുദ്രകൾ
പേജ് 48,വില ₹ 40
പൂർണോദയ ബുക്ക് ട്രസ്റ്റ്
എറണാകുളം, ഫോണ്-0484 2397510
മഹാത്മാ ഗാന്ധിയുടെ ലഘുജീവചരിത്രവും വിവിധ വിഷയങ്ങളിൽ അദ്ദേഹം നടത്തിയ ഉദ്ബോധനങ്ങളും ഉൾപ്പെടുത്തിയ ചെറുപുസ്തകം. ഗാന്ധിസം ജീവിതശൈലിയായി സ്വീകരിച്ചവർക്കും മഹാത്മജിയെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കും ഇതേറെ പ്രയോജനപ്പെടും.
ചെറുപുഷ്പ രചനകൾക്ക് ഒരാമുഖം
ഫാ. ജസ്റ്റിൻ അവണൂപറന്പിൽ ഒ.സി.ഡി.
പേജ് 212,വില ₹ 250
കാർമൽ ഇന്റർനാഷണൽ, പബ്ലിഷിംഗ് ഹൗസ്
തിരുവനന്തപുരം, ഫോണ്- 0471 232 7253
ആധുനിക ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധയെന്നാണ് വിശുദ്ധ കൊച്ചുത്രേസ്യയെ പത്താം പീയുസ് മാർപാപ്പ വിശേഷിപ്പിച്ചത്. വിശുദ്ധയുടെ വ്യക്തിത്വവും സന്ദേശവും അവളുടെ ആത്മകഥ ഉൾപ്പെടെയുള്ള രചനകളിൽ വായിക്കാം. വിശുദ്ധി ചൊരിയുന്ന വാക്കുകളും വിശുദ്ധമായ അനുഭവങ്ങളും നിറഞ്ഞ രചനകൾക്ക് ആമുഖം നൽകുന്ന പഠനഗ്രന്ഥം.
ജാനകി
ഹരിദാസ് പി.ജി.
പേജ് 64,വില ₹ 100
യെസ്പ്രസ് ബുക്സ്,പെരുന്പാവൂർ
ഫോണ്- 0484 2591051
വൈവിധ്യമാർന്ന ജീവിതവഴികളിലൂടെയാണ് കഥാകാരന്റെ സഞ്ചാരം. കഥയുടെ പറയാതെ പോയ ഇടങ്ങളിലേക്ക് വായനക്കാരെ തനിച്ച് പറഞ്ഞറിയിച്ചിട്ട് കഥാകൃത്ത് കൃതകൃത്യനാകുന്നു.ജീവിതഗന്ധികളായ ഈ കഥകളിൽ മനുഷ്യർ മാത്രമല്ല ജീവജാലങ്ങളും കഥാപാത്രങ്ങളാണ്.
മുള്ളിൽ വിരിഞ്ഞ പൂവ്
സിസ്റ്റർ ട്രീസ ജേക്കബ് എച്ച്.സി.
പേജ് 80, വില ₹ 100
കാർമൽ ഇന്റർനാഷണൽ,പബ്ലിഷിംഗ് ഹൗസ്
തിരുവനന്തപുരം, ഫോണ്-0471 232 7253
ഹോളിക്രോസ് സന്യാസസഭാ സ്ഥാപക സിസ്റ്റർ ബെർണാർഡയുടെ ജീവചരിത്രം ചരിത്രരേഖകളെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നു. സഭാസ്ഥാപകയുടെ ബാല്യവും യൗവനവും സമർപ്പണജീവിതവും ആദ്യകാലങ്ങളിൽ അനുഭവിച്ച ക്ലേശങ്ങളും ഹൃദ്യമായും സൂക്ഷ്മതയോടെയും മദറിന്റെ ഇരുന്നൂറാം ജൻമവാർഷിക വേളയിൽ കഥാരൂപേണ അവതരിപ്പിക്കുന്നു.