ചാ​ലി​ല​ച്ച​ൻ - മ​ല​ബാ​റി​ന്‍റെ ക​ർ​മ​യോ​ഗി
ചാ​ലി​ല​ച്ച​ൻ - മ​ല​ബാ​റി​ന്‍റെ ക​ർ​മ​യോ​ഗി

ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ഐ​ക്ക​ര

പേ​ജ്: 516
വി​ല: ₹ 500
ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി
ഫൗ​ണ്ടേ​ഷ​ൻ, ത​ല​ശേ​രി
ഫോ​ൺ: 9400744565

ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ വി​കാ​രി​ജ​ന​റാ​ൾ, രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡി​ന്‍റെ സി​എം​ഡി മു​ത​ലാ​യ അ​നേ​കം പ​ദ​വി​ക​ളി​ൽ നി​ഷ്കാ​മ ക​ർ​മം അ​നു​ഷ്ഠി​ച്ച മോ​ൺ. മാ​ത്യു എം. ​ചാ​ലി​ലി​ന്‍റെ സം​ഭ​വ ബ​ഹു​ല​മാ​യ ജീ​വി​ത​ക​ഥ. മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തി​ന്‍റെ ക​ന​ൽ​വ​ഴി​ക​ളി​ൽ അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ച നി​സ്തു​ല​വും മ​ഹ​ത്തു​മാ​യ സേ​വ​ന​ങ്ങ​ൾ വ​ട​ക്കേ മ​ല​ബാ​റി​നാ​ക​മാ​നം അ​നു​ഗ്ര​ഹ​മാ​യി മാ​റി. നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ.

ഇ​ട​വ​ക - സ​ഭാ ന​വീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം

ഫാ. ​ഡോ. സി​റി​യ​ക് പ​ട​പു​ര​യ്ക്ക​ൽ

പേ​ജ്: 308
വി​ല: ₹ 225
ജ്യോ​തി ബു​ക്ക് ഹൗ​സ്, ‌
കോ​ട്ട​യം
ഫോ​ൺ: 9061906456

ക​ത്തോ​ലി​ക്ക ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഇ​ട​വ​ക എ​ന്താ​ണ് എ​ന്ന് സ​ഭ​യു​ടെ വി​ശാ​ല പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​റ​ക്കെ ചി​ന്തി​ക്കു​ന്ന വി​ശി​ഷ്ട​ഗ്ര​ന്ഥം. സ​ഭ​യു​ടെ അ​ന്തി​മ ല​ക്ഷ്യ​മാ​യ യു​ഗാ​ന്ത്യ​ത്തി​ലെ കൂ​ടി​വ​ര​വി​ന് ഒ​രു​ങ്ങു​ന്ന​വ​രു​ടെ അ​ടി​സ്ഥാ​ന​കൂ​ട്ടാ​യ്മ​യാ​യ ഇ​ട​വ​ക​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന സ​ക​ല​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ കൈ​പ്പു​സ്ത​കം.

തൃ​ക്ക​രി​പ്പൂ​ർ ചോ​ര​പു​ര​ണ്ട ക​ഥ​ക​ൾ പ​റ​യു​ന്പോ​ൾ

എം.​പി. ജോ​സ​ഫ് ഐ​എ​എ​സ്

പേ​ജ്: 262
വി​ല: ₹ 300
ഒ​ലി​വ് പ​ബ്ലി​ക്കേ​ഷ​ൻ​സ്,
കോ​ഴി​ക്കോ​ട്
ഫോ​ൺ: 0495- 2765871,

ഒ​രു ഐ​എ​എ​സു​കാ​ര​ന്‍റെ ഇ​ല​ക്ഷ​ൻ സെ​ൽ​ഫി എ​ന്നാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ഉ​പ​ശീ​ർ​ഷ​കം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ക്ക​രി​പ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഗ്ര​ന്ഥ​കാ​ര​ൻ അ​വി​ടെ അ​നു​ഭ​വി​ച്ച​റി​ഞ്ഞ ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ങ്ങ​ൾ വി​വ​രി​ക്കു​ന്നു. സി​പി​എ​മ്മി​ന്‍റെ ക​പ​ട ജ​നാ​ധി​പ​ത്യ​ത്തെ​യും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ​യും ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ​യും അ​പ​ച​യ​ത്തെ​യും തു​റ​ന്നു​കാ​ട്ടു​ന്നു.

കു​ട്ടി​ക​ളു​ടെ ച​ന്ദ്ര​യാ​ൻ

മാ​ത്യൂ​സ് ആ​ർ​പ്പൂ​ക്ക​ര

പേ​ജ്: 86
വി​ല: ₹ 130
സാ​യ്കി​ഡ്സ്, ‌
കോ​ത​മം​ഗ​ലം
ഫോ​ണ്‍: 9539056858

മ​നു​ഷ്യ കാ​ൽ​പാ​ദം പ​തി​ഞ്ഞ മ​റ്റൊ​രു ഗോ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര. ഭൂ​മി​യു​ടെ എ​ണ്‍​പ​തി​ലൊ​ന്നു​മാ​ത്രം ഭാ​ര​മു​ള്ള ച​ന്ദ്ര​നെ അ​ടു​ത്ത​റി​യാ​ൻ ഒ​ട്ടേ​റെ ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ച​ന്ദ്ര​യാ​ൻ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യും ച​ന്ദ്ര​നി​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​ണ്. കു​ട്ടി​ക​ളി​ൽ ശാ​സ്ത്ര സാ​ങ്കേ​തി​ക അ​വ​ബോ​ധം വ​ള​ർ​ത്താ​നു​ത​കു​ന്ന നോ​വ​ൽ.

ഇ​രു​പ​ത്തി​ര​ണ്ടു യാ​ർ​ഡി​ലെ​വി​ഖ്യാ​ത നി​ഴ​ലു​ക​ൾ

ജോ​സ് ജോ​ർ​ജ്

പേ​ജ്: 141
വി​ല: ₹ 240
ലി​വിം​ഗ് ലീ​ഫ്
പ​ബ്ലി​ക്കേ​ഷ​ൻ​സ്,
കോ​ട്ട​യം.
ഫോ​ൺ: 9447703408‌

ക​ളി​ക്ക​ള​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന​വ​രെ മു​ഖ്യ​ധാ​ര​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ആ​രാ​ധി​ക്കു​ക​യും ചെ​യ്യു​ന്പോ​ൾ മി​ക​വി​ൽ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​ട്ടും നി​ഴ​ലി​ലാ​കു​ന്ന​വ​രു​ടെ ജീ​വി​തം പ​റ​യു​ന്ന പു​സ്ത​കം. അ​വ​രു​ടെ ത്ര​സി​പ്പി​ക്കു​ന്ന ജീ​വി​ത​ത്തെ അ​ടു​ത്തു​നി​ന്നു കാ​ണാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് യു​വ സ്പോ​ർ​ട്സ് ജേ​ർ​ണ​ലി​സ്റ്റാ​യ ഗ്ര​ന്ഥ​കാ​ര​ൻ. ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച 11 ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ ജീ​വി​തം മി​ക​ച്ച കൈ​യ​ട​ക്ക​ത്തോ​ടെ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു.