കവിത-അ​ടി​ കൊ​ള്ളു​ന്ന​വ​ന്‍റെ തു​ടി...
ഗാ​യ​ക​ർ നി​ങ്ങ​ള​ര​ങ്ങി​ൽ നി​റ​ഞ്ഞ​പ്പോ​ൾ
വ്യ​ഥ ചു​മ​ന്ന​രി​കി​ൽ ഞാ​ൻ നി​ന്നി​രു​ന്നു.

ദ്രു​ത​മൊ​ടു മു​തു​ക​ത്ത് ച​ത കൊ​ണ്ട് പു​ള​യു​മ്പോ​ൾ
വി​ങ്ങ​ലി​ൽ ഈ​ണം കൊ​രു​ത്തു ത​ന്നു ...

അ​ടി കൊ​ണ്ട് പു​ള​യു​മ്പോ​ൾ ഗ​ത​കാ​ല ചി​ന്ത​ക​ൾ
അ​ണപൊ​ട്ടി ഒ​ഴു​കു​ന്നു സം​ഗീ​ത​മാ​യ്.

വാ​ടി​ക്കൊ​ഴി​യി​ല്ല വ​റു​തി ത​ൻ ന​ടു​വി​ലും
പൂ​ത്തു​ല​ഞ്ഞീ​ടും ക​ണി​ക്കൊ​ന്ന പോ​ൽ.

കെ​ട്ടി വ​രി​ഞ്ഞെ​ന്നെ തു​ക​ലി​ന്‍റെ വ​ള്ളി​യി​ൽ
കി​ട്ടീ​ല പ്രാ​ണ​നി​ൽ ശ്വാ​സ താ​ളം..

അ​ക​ലു​ന്ന പ​ക​ലി​ന്‍റെ അ​വ​സാ​ന താ​ള​മാ​യ്
അ​ലി​യു​ന്ന സ​ന്ധ്യ​യും പോ​യ് മ​റ​ഞ്ഞു.

വി​ള​റി​യോ​രോ​ർ​മ്മ​ക​ൾ, വേ​വു​ന്ന ചി​ന്ത​ക​ൾ
പ​തി​ത വ​ർ​ഗത്തി​ന്‍റെ പ​രി​ദേ​വ​നം...

എ​ത്ര വ​രി​ഞ്ഞാ​ലും പൊ​ട്ടി​ത്ത​ക​രി​ല്ല
മു​റി​യാ​തെ ഒ​ഴു​കും ഞാ​ൻ സ്വ​ര​ഗം​ഗ​യാ​യ്.

ഗാ​യ​ക​ർ നി​ങ്ങ​ൾ ന​ടു​വി​ൽ വി​ള​ങ്ങു​മ്പോ​ൾ
അ​രി​കി​ലാ​യ് തെ​ല്ലു ഞാ​ൻ മാ​റി നി​ന്നു.

ക​ര​യാ​തെ ക​ര​യു​ന്ന ഉ​ള്ളി​ന്‍റെ തേ​ങ്ങ​ലി​ൽ
മ​റ​പ​റ്റി വ​ഴി മാ​റി നി​ന്നു കാ​ലം.

ക​ത്തി​യ​മ​ർ​ന്നെ​ന്‍റെ സ്വ​പ്ന​ങ്ങ​ൾ രാ​ശി​ക​ൾ
ചി​ത്തം ചു​ട​ല​യാ​യ് വെ​ന്തു​നീ​റി...

തെ​റ്റാ​തെ തെ​റ്റെ​ന്ന് ചൊ​ല്ലി പ​ഴി​ച്ചെ​ന്‍റെ
ക​ത്തും മ​ന​സി​ൻ വി​ള​ക്ക​ണ​ച്ചു.

മ​ഴ​യ​ത്തും വെ​യി​ല​ത്തു മൊ​രു​പോ​ലെ ഞാ​ൻ നി​ന്‍റെ
അ​രി​ക​ത്ത് കൂ​ട്ടാ​യ് ഇ​രു​ന്നുകൊ​ള്ളാം.

ക​ണ്ണീ​രും സ്വ​പ്ന​വു​മാ​കാ​ശ വീ​ഥി​യി​ൽ,
താ​ര​ങ്ങ​ൾ ഉ​ത്സ​വ രാ​ത്രി​യാ​ക്കും.

ഉ​ച്ചി​യി​ൽ ക​ത്തു​ന്ന സൂ​ര്യ​നി​ന്നു​ള്ള​പ്പോ​ൾ
മി​ന്നാ​മി​നു​ങ്ങു​ക​ൾ വേ​ണ്ടി​വ​ർ​ക്ക് ...

നി​ന്ദ​നം പൂ​ക്കു​ന്ന കാ​ല​ത്തി​ന്നോ​ർ​മക​ൾ
അം​ബ​ര വീ​ഥി​യല​ങ്ക​രി​ക്കും..

സിസ്റ്റർ ഡോ. തെരേസ് ആലഞ്ചേരി  SABS
പ്രഫസർ, സെന്‍റ് ആൽബർട്സ് കോളജ്, എറണാകുളം