ഉലുവക്കഞ്ഞി കുടിച്ചിട്ടുണ്ടോ?
Sunday, July 26, 2020 5:05 AM IST
കർക്കടകമാസമായില്ലേ, കർക്കടകക്കഞ്ഞി ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നറിയാമല്ലോ. ഇതു പല തരത്തിൽ ഉണ്ടാക്കാം. അതിലൊന്നാണ് ഉലുവക്കഞ്ഞി.
ഉലുവക്കഞ്ഞിയുടെ ചേരുവകൾ
ഉണക്കലരി ഒരു കപ്പ്,
ഉലുവ കാൽ കപ്പ്
ചെറുപയർ
കാൽ കപ്പ്
ജീരകം അര
ടീസ്പൂൺ
തേങ്ങ ചുരണ്ടിയത്
മുക്കാൽ കപ്പ്
ഉപ്പ് ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം :
ആദ്യത്തെ നാലു ചേരുവകൾ നല്ലതുപോലെ കുതിർത്തെടുക്കുക. മൺകലത്തിൽ ആവശ്യത്തിനു വെള്ളംതിളപ്പിച്ച് ഇതു നാലും ഇട്ട് വേവിക്കുക. പാകമായാൽ തേങ്ങയും ഉപ്പും ചേർത്ത് ഇളക്കി വാങ്ങിവയ്ക്കാം. ഇതാ, ആവി പാറുന്ന ഉലുവക്കഞ്ഞി റെഡി. ചെറു ചൂടോടെ കഴിച്ചോളൂ. നല്ല മൺചട്ടിയിൽ വിളന്പി, പ്ലാവിലക്കുന്പിൾ ഉണ്ടാക്കി കോരിക്കുടിച്ചാൽ തനി നാടനായി. പരീക്ഷിച്ചോളൂ.
ഓമന ജേക്കബ്