സാക്ഷി മഹാ കണിശക്കാരനാണ്!
മ​ള്ളൂ​ർ ഗോ​വി​ന്ദ​പി​ള്ള, കു​ഞ്ഞി​രാ​മ​മേ​നോ​ൻ, ടി.​വി.​പ്ര​ഭാ​ക​ര​ൻ ബി.​രാ​മ​ൻ​പി​ള്ള, കെ.​രാം​കു​മാ​ർ തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​രാ​യ നി​ര​വ​ധി ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ പ​ര​മ്പ​ര ത​ന്നെ​യു​ണ്ട് ന​മ്മു​ടെ നി​യ​മ ച​രി​ത്ര​ത്തി​ൽ.

ക്രോ​സ് വി​സ്താ​ര​ത്തി​നി​ടെ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളെ ക​ശ​ക്കി​യെ​റി​യു​ന്ന​പ്ര​മു​ഖ​രാ​യ ക്രി​മി​ന​ൽ വ​ക്കീ​ല​ൻ​മാ​രേ​പ്പോ​ലെ ത​ന്നെ ഉ​രു​ള​യ്ക്കു​പ്പേ​രി പോ​ലെ മ​റു​പ​ടി ന​ൽ​കി വ​ക്കീ​ലി​നെ മ​ല​ർ​ത്തി​യ​ടി​ക്കു​ന്ന ചി​ല​സാ​ക്ഷി​ക​ളെ​യും കോ​ട​തി മു​റി​ക​ളി​ൽ കാ​ണാ​റു​ണ്ട്.

ഒ​രു​കൊ​ല​പാ​ത​കക്കേ​സി​ൽ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​യാ​യ ന​മ്പൂ​തി​രി​യെ വി​സ്ത​രി​ക്കു​ക​യാ​ണ്.

വ​ക്കീ​ൽ: "കേ​സി​ൽ പ​റ​യു​ന്ന കൊ​ല​പാ​ത​കം യ​ഥാ​ർ​ത്ഥ​ത്തി​ൽ നി​ങ്ങ​ൾ നേ​രി​ട്ടു ക​ണ്ട​താ​ണോ?"
ന​മ്പൂ​തി​രി : "അ​തെ... ഞാ​ൻ നേ​രി​ൽ ക​ണ്ട​താ​ണ്."
വ​ക്കീ​ൽ: "സം​ഭ​വം ന​ട​ന്നു​വെ​ന്ന് പ​റ​യു​ന്ന സ്ഥ​ല​ത്തു​നി​ന്നും എ​ത്ര ദൂ​രേ​യാ​യി​രു​ന്നു നി​ങ്ങ​ൾ നി​ന്നി​രു​ന്ന​ത്?"
ന​മ്പൂ​തിരി: "ര​ണ്ട​ടി ആ​റി​ഞ്ച് ദൂ​ര​ത്താ​യി​രു​ന്നു ഞാ​ൻ നി​ന്നി​രു​ന്ന​ത്..."
വ​ക്കീ​ൽ: "നി​ങ്ങ​ൾ എ​ത്ര ക​ണി​ശ​മായി​ട്ടാ​ണ് ഈ​ദൂ​രം പ​റ​യു​ന്ന​ത്!
ആ ​ദൂ​രം നി​ങ്ങ​ൾ അ​ള​ന്നോ?"
ന​മ്പൂ​തി​രി: "അ​തെ.. "
വ​ക്കീ​ൽ: "അ​ങ്ങ​നെ അ​ള​ക്കാ​ൻ കാ​ര​ണം?"
ന​മ്പൂ​തി​രി: "ഇ​തു പോ​ലേ​തെ​ങ്കി​ലും ഏ​ഭ്യ​ൻ​മാ​ർ എ​ന്നോ​ടി​തു​ചോ​ദി​ക്കു​മെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു!!

ന​ർ​മ്മ​വി​സ്താ​രം-അഡ്വ. ഡി.​ബി. ബി​നു