മ​ര​ണ​പ​ത്രം, എ​ത്ര​ വി​ചി​ത്രം!
മ​ര​ണ​മെ​ത്തു​ന്ന നേ​ര​ത്തും വി​ചി​ത്ര​മാ​യ വി​ൽ​പ്പ​ത്ര​വു​മൊ​രു​ക്കി കാ​ത്തി​രി​ക്കു​ന്ന​വ​രും ന​മു​ക്കി​ട​യി​ലു​ണ്ട്. "എ​ല്ലാം​ഭാ​ര്യ​യ്ക്ക് " എ​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ വി​ൽ​പ്പ​ത്ര​മെ​ഴു​തി ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം നേ​ടി​യ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്ത് പ്ര​തി​കാ​രം തീ​ർ​ത്ത ധ​നി​ക​രും ച​രി​ത്ര​ത്തി​ലു​ണ്ട്.

ബ്രി​ട്ടീ​ഷ് ധ​നി​ക​നാ​യ ബ്ലാ ​ക്വെ​ൻ ത​ന്‍റെ സ്വ​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും ന​ൽ​കി​യ​ത് "ജി​ഗൂ" എ​ന്ന കോ​ഴി​ക്കാ​ണ്. വെ​റും 1.55 കോ​ടി ഡോ​ള​ർ! ജ​ർ​മ​ൻ​കാ​രി​ക്കു പ​ക്ഷം നാ​യ​യാ​ണ്. കാ​ർ​ലെ​റ്റ് ത​ന്‍റെ നാ​യ​യ്ക്ക് ന​ൽ​കി​യ​ത് 3.5 കോ​ടി രൂ​പ.

ബോ​ളി​വു​ഡ് ന​ട​ൻ സ​ഞ്ജ​യ്ദ​ത്തി​ന്, ആ​രാ​ധി​ക​യാ​യ നി​ഷി​ ഹ​രീ​ഷ് മ​ര​ണ​പ​ത്ര​ത്തി​ലൂ​ടെ ന​ൽ​കി​യ​താ​ക​ട്ടെ പ​ത്തു​കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ.

മ​ര​ണ​ശേ​ഷം എന്‍റെ കാ​റി​നോ​ടൊ​പ്പം എ​ന്നെ സം​സ്കരി​ക്ക​ണ​മെ​ന്നാ​ണ് "ചീ " ​എ​ന്ന ചീ​ന​ക്കാ​ര​ന്‍റെ മ​ര​ണ​മൊ​ഴി. ബ​ന്ധു​ക്ക​ളെ മു​ഴു​വ​ൻ ഞെ​ട്ടി​ച്ച് ഗു​ജ​റാ​ത്ത് എം.​എ​ൽ.​എ സ്വ​ത്തു​ന​ൽ​കി​യ​ത് വേ​ല​ക്കാ​ര​ന്. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ഗ​ജ​രാ​ജ്സിം​ഗ് അ​തീ​വ​ര​ഹ​സ്യ​മാ​യാ​ണ് മ​ര​ണ​പ​ത്ര​ത്തി​ലൂ​ടെ 600 കോ​ടി​രൂ​പ​യു​ടെ വ​സ്തു​വ​ക​ക​ൾ ത​ന്‍റെ വേ​ല​ക്കാ​ര​ന് ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യം ബ​ന്ധു​ക്ക​ൾ അ​റി​ഞ്ഞ​ത് എം​എ​ൽ​എ​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷ​വും. അ​തോ​ടെ വേ​ല​ക്കാ​ര​ന്‍റെ ക​ഷ്ട​കാ​ല​വും ആ​രം​ഭി​ച്ചു. ബ​ന്ധു​ക്ക​ൾ അ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. പാ​വം വേ​ല​ക്കാ​ര​നും കി​ട്ടി എം.​എ​ൽ എ ​യു​ടെ പ​ണി.

കാ​ന​ഡ​യി​ലെ ടൊ​റന്‍റോയി​ലെ ചാ​ൾ​സ് വാ​ൻ​സ് മി​ല്ല​ർ എ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍റെ വി​ൽ​പ്പ​ത്രം സ​ർ​ക്കാ​റി​നും ത​ല​വേ​ദ​ന​യാ​യി. മി​ല്ല​ർ മ​രി​ച്ച് അ​ന്നു​മു​ത​ൽ പ​ത്തു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ടൊ​റ​ന്‍റോയി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ സ്ത്രീ​ക്ക് ത​ന്‍റെ സ്വ​ത്തു​ക്ക​ൾ ന​ൽ​ക​ണ​മെ​ന്ന് അ​സാ​ധാ​ര​ണ​മാ​യ ആ ​മ​ര​ണ​പ​ത്ര​ത്തി​ൽ അ​ദ്ദേ​ഹം എ​ഴു​തി​വ​ച്ചു. വി​ൽ​പ്പ​ത്ര​ത്തി​ന്‍റെ നി​യ​മ​സാ​ധു​ത​യെ സം​ബ​ന്ധി​ച്ച് ത​ർ​ക്കം, യോ​ഗ്യ​രാ​യ സ്ത്രീ​ക​ളെ​ക്കു​റി​ച്ച് ത​ർ​ക്കം- ഇ​തെ​ല്ലാം പ​രി​ഹ​രി​ക്കാ​ൻ സു​പ്രീം​കോ​ട​തി പ​ത്തു​വ​ർ​ഷ​മെ​ടു​ത്തു. ഒ​മ്പ​ത്കു​ട്ടി​ക​ൾ വീ​ത​മു​ള്ള 11 സ്ത്രീ​ക​ളി​ൽ​നി​ന്നും നാ​ലു​പേ​രെ യോ​ഗ്യ​രാ​യി കോ​ട​തി പ്ര​ഖ്യാ​പി​ച്ചു. അ​വ​സാ​നം നാ​ല് സ്ത്രീ​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​വ​ർ​ക്ക് മൊ​ത്തം 36 കു​ട്ടി​ക​ൾ ! ഓ​രോ​രു​ത്ത​ർ​ക്കും 110,000 ഡോ​ള​ർ വീ​തം. കു​ട്ടി​ക​ളി​ല്ലാ​ത്ത മി​ല്ല​ർ ടൊ​ന്‍റോ​യി​ലെ ക​ർ​ക്ക​ശ​മാ​യ ജ​ന​ന​നി​യ​ന്ത്ര​ണ നി​യ​മ​ത്തോ​ട് സ​ർ​ഗാത്മ​ക​മാ​യി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി അ​വി​ടെ ജ​ന​സം​ഖ്യ കു​ത്ത​നെ വ​ർ​ധി​ച്ചു എ​ന്ന​തും​ച​രി​ത്രം.

അ​തി​സ​മ്പ​ന്ന​നാ​യ ഒ​രു​വ​ക്കീ​ൽ അ​തി​വി​ചി​ത്ര​മാ​യ ഒ​രു വി​ൽ​പ​ത്രം ര​ചി​ച്ചു ; "എന്‍റെ എ​ല്ലാ സ്വ​ത്തു​ക്ക​ളും വി​ഡ്ഢി​ക​ൾ​ക്കും ഭ്രാ​ന്ത​ന്മാ​ർ​ക്കും." അ​തി​നു​ള്ള​കാ​ര​ണ​വും മ​ര​ണ​പ​ത്ര​ത്തി​ൽ ത​ന്നെ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. "അ​വ​രി​ൽ നി​ന്നും​ഞാ​ൻ ഉ​ണ്ടാ​ക്കി​യ സ്വ​ത്ത് അ​വ​ർ​ക്കു​ത​ന്നെ തി​രി​ച്ചു​ന​ൽ​കാ​നാ​ണ് '!.

ന​ർ​മ്മ​വി​സ്താ​രം- അഡ്വ. ഡി.​ബി. ബി​നു