"കീധാരം'
ശു​ണ്ഠി​വ​രു​മ്പോ​ൾ വാ​ക്കു​ക​ൾ തി​രി​ച്ചുംമ​റി​ച്ചും പ​റ​യു​ക ചി​ല​രു​ടെ ശീ​ല​മാ​ണ്.
"ചെ​ക്ക​ന് ശ​മ്പ​ളം ഉ​ണ്ടോ?' എ​ന്ന് ചോ​ദി​ച്ചാ​ൽ ദേ​ഷ്യ​ത്തോ​ടെ കാ​ര​ണ​വ​ർ പ​റ​യും "ശ​മ്പ​ള​വു​മി​ല്ല​ കി​മ്പ​ള​വു​മി​ല്ല', "വീ​ടു​മി​ല്ല കൂ​ടു​മി​ല്ല", "മാ​ങ്ങ​യു​മി​ല്ല തേ​ങ്ങ​യു​മി​ല്ല'.
ഇ​ത്ത​രം പ്ര​യോ​ഗ (ദു)​ശീ​ല​മു​ള്ള ഒ​രു വ​ക്കീ​ൽ അ​റി​യാ​തെ കോ​ട​തി​യി​ൽ ഇ​ത് പ്ര​യോ​ഗി​ച്ച് കു​ടു​ക്കി​ലാ​യി.
പ്രാ​യോ​ഗി​ക ബു​ദ്ധി​യു​ള്ള​ ഗു​മ​സ്ത​ൻ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തോ​ടെ വ​ക്കീ​ൽ​ ത​ൽ​ക്കാ​ലം ര​ക്ഷ​പ്പെ​ട്ടു.
വാ​ദി​യു​ടെ വ​സ്തു​വി​ലേ​ക്ക് പ്ര​തി​ക​ൾ അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന​ത് നി​രോ​ധി​ച്ച് ഉ​ത്ത​ര​വി​ട​ണ​മെ​ന്നാ​ണ് വ​ക്കീ​ൽ മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ശ​ക്തി​യു​ക്തം വാ​ദി​ക്കു​ന്ന​ത്.
വ​ക്കീ​ലി​ന്‍റെ ​വാ​ദം മു​റു​കു​മ്പോ​ഴും ജ​ഡ്ജി എ​തി​ർ​ദി​ശ​യി​ലേ​ക്കാ​ണ് പോ​കു​ന്ന​ത് എ​ന്ന വ​സ്തു​ത വ​ക്കീ​ലി​നെ പ്ര​കോ​പി​ത​നാ​ക്കി.
വ​ക്കീ​ലി​ന്‍റെ വാ​ദം​ക​ത്തി ക്ക​യ​റു​മ്പോ​ഴും "ആ​ധാ​രം ഉ​ണ്ടോ ......?' "ആ​ധാ​ര​മു​ണ്ടോ...? ' എ​ന്നാ​ണ് ജ​ഡ്ജി ആ​വ​ർ​ത്തി​ച്ചു ചോ​ദി​ക്കു​ന്ന​ത്.
ഈ​ ചോ​ദ്യം ത​ർ​ക്ക​ത്തി​ലെ കാ​മ്പാ​യ​തി​നാ​ൽ അ​ത് വ​ക്കീ​ലി​നെ കൂ​ടു​ത​ൽ ക്ഷു​ഭി​ത​നും സ​മ​നി​ല തെ​റ്റി​യവ​നു​മാ​ക്കി.
വ​ക്കീ​ൽ: " ആ​ധാ​ര​വു​മി​ല്ല കീധാ​ര​വു​മി​ല്ല... അ​ല്ല പി​ന്നെ'
ത​ന്‍റെ ​​ചോ​ദ്യ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞുമാ​റി​ വാ​ദം തു​ട​രു​ക​യും ക​യ​ർ​ത്ത് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്ത വ​ക്കീ​ലി​ന്‍റെ ​പ്ര​വ​ർ​ത്തി​യി​ൽ ജ​ഡ്ജി​ക്കും ശു​ണ്ഠി​വ​ന്നു.
ജ​ഡ്ജി: "കീധാ​ര​വു​മി​ല്ല... മി​സ്റ്റ​ർ.. എ​ന്താ​ണ് ഈ ​കീ​ധാ​രം.? '
വ​ക്കീ​ൽ ശ​രി​ക്കും ​ഇ​പ്പോ​ൾ വെ​ട്ടി​ലാ​യി. ഇ​നി​യെ​ന്തു​ സം​ഭ​വി​ക്കു​മെ​ന്ന​റി​യാ​തെ കോ​ട​തി മു​ഴു​വ​ൻ സ്ത​ഭി​ച്ചു നി​ൽ​ക്കു​ക​യാ​ണ്.
ജ​ഡ്ജി​യെ അ​പ​മാ​നി​ച്ച​തി​ന് വ​ക്കീ​ലി​നെ​തി​രെ ന​ട​പ​ടി​യും​ വ​രാം. എ​ന്തു മ​റു​പ​ടി പ​റ​യു​മെ​ന്ന​റി​യാ​തെ പ​രി​ക്ഷീ​ണി​ത​നാ​യി വ​ക്കീ​ൽ​നി​ൽ​ക്കു​മ്പോ​ഴാ​ണ് ഗു​മ​സ്ത​ൻ വ​ക്കീ​ലി​ന്‍റെ ​​പു​റം ചൊറി​ത്ത് ചെ​വി​ട്ടി​ൽ എ​ന്തോ കു​ശു​കു​ശു​ത്ത​ത്.
വ​ക്കീ​ൽ: "കീ​ധാ​രം എ​ന്നാ​ൽ ആ​ധാ​രം സൂ​ക്ഷി​ക്കു​ന്ന കൂ​ടാ​ണ്... യു​വ​ർ ഓ​ണ​ർ..!'

ന​ർ​മ്മ​വി​സ്താ​രം-അഡ്വ. ഡി.​ബി. ബി​നു