"ആദിയിലെ പ്രൊഫഷൻ ഏതാണ്?'
Saturday, January 2, 2021 10:36 PM IST
ഡോക്ടറും എഞ്ചിനീയറും പുരോഹിതനും അഭിഭാഷകനും ചേർന്ന് ലോകത്തെ ആദ്യത്തെ പ്രൊഫഷണൽ ആരാണെന്ന് ചർച്ച ചെയ്യുകയായിരുന്നു. തങ്ങളുടെ പ്രഫഷനാണ് ഏറ്റവും പുരാതനമായതെന്ന് നാൽവരും ഉദാഹരണ സഹിതം സമർത്ഥിക്കാൻ ശ്രമിച്ചു.
ഡോക്ടർ പറഞ്ഞു " ഉറപ്പായും അതൊരു ഡോക്ടറായിരിക്കണം. "ആദാമിൽനിന്ന് ഒരു വാരിയെല്ല് എടുത്ത് ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയ നടത്താൻ സഹായിച്ചത് ഡോക്ടറല്ലാതെ പിന്നെ ആരാണ്?"
“ഇല്ല,... ഒരിക്കലുമില്ല” പുരോഹിതൻ മൊഴിഞ്ഞു.
“അതൊരു പുരോഹിതനാകാനാണ് എല്ലാ സാദ്ധ്യതയും. കാരണം ആദാമിനോടും ലോകത്തോടും തന്റെ സന്ദേശം പ്രചരിപ്പിക്കാൻ ദൈവത്തിന് പുരോഹിതന്റെ സഹായം ആവശ്യമായിരുന്നു.
" ഇതുനല്ല തമാശ,'എഞ്ചിനീയർ പറഞ്ഞു: "ലോകം സൃഷ്ടിക്കപ്പെട്ടത് ആറ് ദിവസത്തിനുള്ളിലാണല്ലോ? ലോകത്തെ മുഴുവൻ ആസൂത്രിതവും പരിഷ്കൃതവുമായ ഒന്നാക്കി സൃഷ്ടിച്ചതിൽ ഒരു മാസ്റ്റർ എഞ്ചിനീയറിങ് വൈദഗ്ധ്യംഉണ്ടെന്ന കാര്യം ആർക്കാണ് അറിയാൻ കഴിയാത്തത്?'
ഇനി വക്കീലിന്റെ ഊഴമാണ്:
"ഈ ആസൂത്രണവും സർജറിയും പ്രഘോഷണവും ഒക്കെ ഉണ്ടാകുന്നതിനു മുൻപ് ലോകമാകെ താറുമാറായി കിടക്കുകയായിരുന്നുവെന്ന വസ്തുത അറിയാവുന്നവരാരുംതന്നെ ഇത്തരം വിഡ്ഢിത്തങ്ങൾ പുലമ്പുമെന്ന് ഞാൻ കരുതുന്നില്ല. അതു കൊണ്ടുതന്നെ ആദ്യത്തെ പ്രൊഫഷൻ ഞങ്ങളുടേതുതന്നെ'!