ചീരകൊണ്ട് കട്‌ലറ്റും തോരനും
ചീ​ര എ​ല്ലാ​ത്ത​ര​ത്തി​ലും മ​നു​ഷ്യശ​രീ​ര​ത്തി​നു വ​ള​രെ ഗു​ണംചെ​യ്യു​ന്ന ഒ​രു പ​ച്ച​ക്ക​റി​യാ​ണ്. അ​ത് ചെമ​ന്ന ചീ​ര​യാ​ണെ​ങ്കി​ൽ അ​ത്യുത്ത​മം.

1. ചീ​ര ക​ട്‌​ലറ്റ്സ്

ചെമ​ന്ന ചീ​ര ക​ഴു​കി അ​രി​ഞ്ഞ​ത് 3 ക​പ്പ്, ഉ​രു​ള​ക്കി​ഴ​ങ്ങ് പു​ഴു​ങ്ങി പൊ​ടി​ച്ച​ത് 2 ക​പ്പ്, പെ​രും​ജീ​ര​കം പൊ​ടി​ച്ച​തും കു​രു​മു​ള​കു​പൊ​ടി​യും പ​ട്ട പൊ​ടി​ച്ച​തും ഓ​രോ സ്പൂ​ൺ വീ​തം. ഒ​രു സ​വാ​ള പൊ​ടി​യാ​യി അ​രി​ഞ്ഞ​ത്, 2 പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത്, ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും അ​രി​ഞ്ഞ​ത് ഓ​രോ സ്പൂ​ൺ വീ​തം. ഒ​രു മു​ട്ട​യു​ടെ വെ​ള്ള, ഉ​പ്പ്, ആ​വ​ശ്യ​ത്തി​ന് എ​ണ്ണ.

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

* 2 സ്പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി അ​രി​ഞ്ഞു​വ​ച്ച​തെ​ല്ലാം വ​ഴ​റ്റി അ​രി​ഞ്ഞ ചീ​ര ചേ​ർ​ത്തി​ള​ക്കു​ക. ഇ​തും ന​ല്ല​തു​പോ​ലെ ഇ​ള​ക്കി വ​റ്റി​ക്ക​ഴി​ഞ്ഞാ​ൽ ബാ​ക്കി​യു​ള്ള​തെ​ല്ലാം ചേ​ർ​ത്തി​ള​ക്കു​ക.
*ഇ​റ​ക്കി​വ​ച്ച് കൈ​കൊ​ണ്ടും എ​ല്ലാം കൂ​ടി ന​ല്ല​തു​പോ​ലെ ചേ​ർ​ത്തി​ള​ക്കു​ക.
*മു​ട്ട​യു​ടെ വെ​ള്ള അ​ടി​ച്ച് വ​യ്ക്കു​ക.
*കു​ഴ​ച്ചു​വ​ച്ച കൂ​ട്ടി​ൽ​നി​ന്നും കു​റേ​ശെ എ​ടു​ത്ത് ഉ​രു​ള​ക​ളാ​ക്കി കൈ​വെ​ള്ള​യി​ൽ​വ​ച്ച് ക​ട്‌​ലറ്റ് രൂ​പ​ത്തി​ലാ​ക്കി വ​യ്ക്കു​ക. ഇ​ത് വ​ട്ട​ത്തി​ലോ ച​തു​ര​ത്തി​ലോ ആ​കാം.
* ഒ​രു നോ​ൺ സ്റ്റി​ക് പാ​ൻ ചൂ​ടാ​ക്കി അ​ല്പം എ​ണ്ണ ചൂ​ടാ​ക്കി ഇ​തി​ലേ​ക്ക് ഒ​രോ ക​ട്‌​ലറ്റ് മു​ട്ട​വെ​ള്ള​യി​ൽ മു​ക്കി ചൂ​ടെ​ണ്ണ​യി​ൽ ഇ​ട്ട് ഇ​രു​വ​ശ​വും മൂ​പ്പി​ച്ച് എ​ടു​ത്ത് മാ​റ്റു​ക. സ​വാള വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​ത് അ​ല​ങ്ക​രി​ച്ച് വി​ള​ന്പാം.

2. ചീ​ര തോ​ര​ൻ

ചീ​ര കൊ​ത്തി അ​രി​ഞ്ഞ​ത് 2 ക​പ്പ്, തേ​ങ്ങാ ചു​ര​ണ്ടി​യ​ത് 1 ക​പ്പ്, ജീ​ര​കം 1 സ്പൂ​ൺ, പ​ച്ച​മു​ള​ക് 2, സ​വാള അ​രി​ഞ്ഞ​ത് 3 ടേ​ബി​ൾ സ്പൂ​ൺ, ഉ​പ്പ്, മ​ഞ്ഞ​പൊ​ടി, 3 ടേ​ബി​ൾ സ്പൂ​ൺ എ​ണ്ണ.

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

* 2 സ്പൂ​ൺ എ​ണ്ണ​യൊ​ഴി​ച്ച് സ​വാള വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ചീ​ര ചേ​ർ​ത്തി​ള​ക്കി ഒ​ന്നു​വാ​ടി​ക്ക​ഴി​ഞ്ഞാ​ൽ തേ​ങ്ങ​യും ജീ​ര​ക​വും പ​ച്ച​മു​ള​കും ചേ​ർ​ത്തി​ള​ക്കു​ക. തീ​കു​റ​ച്ച് ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്തി​ള​ക്കി ന​ല്ല​തു​പോ​ലെ ഇ​ള​ക്കി യോ​ജി​പ്പി​ച്ച് വെ​ന്തു​ക​ഴി​ഞ്ഞാ​ൽ ഇ​റ​ക്കി​വ​യ്ക്കാം.
* ബാ​ക്കി​യു​ള്ള എ​ണ്ണ ചൂ​ടാ​ക്കി ഒ​രു സ്പൂ​ൺ ക​ടു​കും ഒ​രു ഉ​ണ​ക്ക​മു​ള​കും ഇ​ട്ട് പൊ​ട്ടി​യാ​ൽ വെ​ന്ത ചീ​ര​യി​ലേ​ക്കു ചേ​ർ​ത്തി​ള​ക്കു​ക.

ഓ​മ​ന ജേ​ക്ക​ബ്, ച​ങ്ങ​നാ​ശേ​രി