ഉ​ണ്ണീ​ശോ​യ്ക്ക് ഒ​രു ക​ത്ത്
ക്രി​സ്മ​സ്കാ​ലം സ​മാ​ഗ​മ​ങ്ങ​ളു​ടെ​യും സ​മ്മാ​ന​ങ്ങ​ളു​ടെ​യും കാ​ല​മാ​ണ​ല്ലോ. ദൈ​വ​പി​താ​വ് മ​നു​ഷ്യ​കു​ല​ത്തി​നു ന​ൽ​കി​യ സ്നേ​ഹ​സ​മ്മാ​ന​മാ​യി​രു​ന്ന​ല്ലോ ഉ​ണ്ണീ​ശോ. ദൈ​വം മ​നു​ഷ്യ​നു​മാ​യി ക​ണ്ടു​മു​ട്ടു​ന്ന മ​നോ​ഹ​ര​വേ​ള. ഓ​രോ രാ​ജ്യ​ത്തും വ്യ​ത്യ​സ്ത​മാ​യ ആ​ചാ​ര​ങ്ങ​ളും പ​തി​വു​ക​ളും ആ​ഘോ​ഷ​ങ്ങ​ളു​മൊ​രു​ക്കി​യാ​ണ് ആ​ദ്യ​ത്തെ ക്രി​സ്മസിന്‍റെ ഓ​ർ​മ പു​തു​ക്കു​ന്ന​ത്.

ജ​ർ​മ​നി​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും പ​ര​സ്പ​രം സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പ​തി​വു​ണ്ട്. കു​ട്ടി​ക​ൾ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളു​ടെ പേ​രെ​ഴു​തി ഒ​രു സോ​ക്സി​ലി​ട്ട് വാ​തി​ലി​നു വെ​ളി​യി​ൽ വ​യ്ക്കാ​റു​ണ്ട്. ജ​ർ​മ​നി​യി​ൽ​ത​ന്നെ ചി​ല​യി​ട​ങ്ങ​ളി​ൽ സാ​ന്താ​ക്ലോ​സ് അ​പ്പൂ​പ്പ​നാ​ണ് സ​മ്മാ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന​തെ​ന്നാ​ണു കു​ട്ടി​ക​ൾ വി​ശ്വ​സി​ക്കു​ന്ന​ത്. മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ലാ​ക​ട്ടെ ഉ​ണ്ണീ​ശോ​യും.

1934ൽ ​ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ച്ചി​രു​ന്ന ജോ​സ​ഫ് റാ​റ്റ്സിം​ഗ​ർ (പി​ന്നീ​ട് ബ​ന​ഡി​ക്ട് 16-ാമ​ൻ മാ​ർ​പാ​പ്പ) ഉ​ണ്ണീ​ശോ​യ്ക്ക് എ​ഴു​തി​യ ക​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജന്മ​വീ​ട്ടി​ൽ (ബ​വേ​റി​യ സം​സ്ഥാ​ന​ത്തെ മാ​ർ​ക്റ്റ​ൽ ഗ്രാ​മ​ത്തി​ൽ, ഇ​പ്പോ​ൾ അ​തൊ​രു മ്യൂ​സി​യ​മാ​ണ്) സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ആ ​ക​ത്ത് മ​ല​യാ​ള​ത്തി​ലാ​ക്കി​യാ​ൽ ഇ​ങ്ങ​നെ​യാ​യി​രി​ക്കും...​

“​എ​ത്ര​യും പ്രി​യ ഉ​ണ്ണീ​ശോ,
നീ ​താ​മ​സി​യാ​തെ ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​മ​ല്ലോ.​
കു​ട്ടി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ നീ ​ആ​ഗ്ര​ഹി​ക്കു​ന്നു​മു​ണ്ട്.​നീ എ​ന്നെ​യും സ​ന്തോ​ഷി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട​ല്ലോ.​

ഞാ​ൻ കാ​ത്തി​രി​ക്കു​ന്ന​ത് ഒ​രു കു​ർ​ബാ​ന​പ്പു​സ്ത​ക​ത്തി​നും പ​ച്ച​നി​റ​ത്തി​ലു​ള്ള ഒ​രു കു​ർ​ബാ​ന​ശു​ശ്രൂ​ഷ​ക്കു​പ്പാ​യ​ത്തി​നും ഒ​രു​ തി​രു​ഹൃ​ദ​യ രൂ​പ​ത്തി​നു​മാ​ണ്.​ ഞാ​ൻ എ​പ്പോ​ഴും ഒ​രു ന​ല്ല കു​ട്ടി​യാ​യി​രി​ക്കും.​സ്നേ​ഹാ​ഭി​വാ​ദ്യ​ങ്ങ​ളോ​ടെ ജോ​സ​ഫ് റാ​റ്റ്സിം​ഗ​ർ.’’