മലയാളി നഴ്സ് ഗാനരചനയിലേക്ക്
Sunday, May 28, 2023 1:41 AM IST
മലയാളി നഴ്സ് ജിൻസി ഗാനരചനയും സംഗീതവും നിർവഹിച്ച “1982 അന്പരിശിൻ കാതൽ”
തമിഴ് സിനിമ റിലീസ് ചെയ്തു. പോണ്ടിച്ചേരി ജിപ്മെറിൽ നഴ്സായ ജിൻസി, എസ്. ചിന്താമണി എന്ന പേരിലാണ് ഗാനരചന. ഒരു കടന്നൽ കഥ എന്ന സിനിമയ്ക്കും ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
കെ.എസ്. ചിത്ര, ഹരിചരൻ, രഞ്ജിത്ത് ഗോവിന്ദ്, ബിജോയ് പി ജേക്കബ് എന്നിവരാണ് ആലാപനം. അൻപരശായി ആഷിക് മെർലിനും മലയാളി പെണ്‍കുട്ടിയായി ചന്ദന അരവിന്ദും വേഷമിടുന്നു. അമൽ രവീന്ദ്രൻ, അരുണിമ രാജ്, ഉല്ലാസ് ശങ്കർ, സെൽവ, ഹരീഷ് ശിവപ്രകാശം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
മൂന്ന് വർഷം ഒരേ ക്ലാസിൽ ഒരുമിച്ചു പഠിച്ച മലയാളി പെണ്‍കുട്ടിയോടുള്ള ഇഷ്ടം തുറന്നു പറയാൻ പറ്റാത്ത തമിഴ് യുവാവായ അൻപരശ്. സുഹൃത്തുക്കളുടെ വെല്ലുവിളിയേറ്റെടുത്ത് ചെക്ക് പോസ്റ്റ് താണ്ടി കേരളത്തിലെത്തി പെണ്‍കുട്ടിയെ കാണുന്നതും തുടർന്ന് നേരിടേണ്ടിവരുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.