District News
രാജപുരം: പാഠ്യ, പാഠ്യേതരപ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന രാജപുരം ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിന് രാജപുരം പൗരാവലിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. രാജപുരം പാരിഷ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസ് അരീച്ചിറ അധ്യക്ഷത വഹിച്ചു.
ഹയർസെക്കൻഡറി എഡ്യുക്കേഷൻ കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. വിനോദ്കുമാർ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, പിടിഎ പ്രസിഡന്റ് പി.എൽ. റോയി, പ്രിൻസിപ്പൽ സജോ സൈമൺ, എൽപി സ്കൂൾ മുഖ്യാധ്യാപകൻ കെ.ഒ. ഏബ്രഹാം, പ്രഥമ പ്രിൻസിപ്പൽ കെ.ടി. മാത്യു, എൻ. മധു, എ.സി. ബാലകൃഷ്ണൻ, കെ. ഗോപി, പൗരസമിതി പ്രതിനിധി ജെന്നി കുര്യൻ, ഹൈസ്കൂൾ മുഖ്യാധ്യാപകൻ സജി മാത്യു എന്നിവർ പ്രസംഗിച്ചു.
District News
കാലിച്ചാനടുക്കം: കാലത്തിനൊത്ത മാറ്റം അനിവാര്യമാണെങ്കിലും ഉള്ളിലൊരു വേദനയോടെ തങ്ങളുടെ പ്രിയപ്പെട്ട ജനകീയ ബസിനെ പിരിയാൻ തയാറെടുത്തുവന്ന കാലിച്ചാനടുക്കത്തുകാർക്ക് ലേലം കഴിഞ്ഞപ്പോൾ കിട്ടിയത് ഒരു സന്തോഷവാർത്ത. ജനകീയ ബസ് കാലിച്ചാനടുക്കം വിട്ട് എങ്ങും പോവുന്നില്ല. ബസും പെർമിറ്റും ലേലം വിളിച്ചെടുത്തത് ഒരു കാലിച്ചാനടുക്കത്തുകാരൻ തന്നെയാണ്.
ജെസിബി ഓപ്പറേറ്ററായ കാലിച്ചാനടുക്കം സ്വദേശി ശ്രീജിത്താണ് 29,90,000 രൂപയ്ക്ക് ജനകീയ ബസും പെർമിറ്റും ലേലം വിളിച്ചെടുത്തത്. അഡ്വാൻസ് തുകയായി 10 ലക്ഷം രൂപ ഇന്നു നൽകുന്നതോടെ ജനകീയ വികസനസമിതിയുടെ പക്കൽനിന്ന് ബസും പെർമിറ്റും ശ്രീജിത്തിന് കൈമാറും. നിലവിലുള്ള റൂട്ടിലും സമയക്രമത്തിലും തന്നെ ബസ് ഓട്ടം തുടരും.
രണ്ടു മാസത്തിനകം ലേലത്തുക മുഴുവനായും നൽകണമെന്നാണ് വ്യവസ്ഥ. ഇതോടെയാകും ബസിന്റെ ഉടമസ്ഥാവകാശം പൂർണമായും കൈമാറുക. ഇതിനു ശേഷവും മറ്റു തടസങ്ങളൊന്നുമില്ലെങ്കിൽ ഇതേ റൂട്ടിലും സമയക്രമത്തിലും തന്നെ ബസ് ഓടിക്കാനാണ് ശ്രീജിത്തിന്റെ തീരുമാനം. ജില്ലയിലെ ആദ്യത്തേതും ഏറ്റവും കൂടുതൽ കാലം സർവീസ് നടത്തിയതുമായ ജനകീയ ബസിനോട് കാലിച്ചാനടുക്കത്തെ സാധാരണക്കാർക്കുള്ള സ്നേഹവായ്പും വികാരവും ശ്രീജിത്തിന്റെ മനസിലും ഒട്ടും കുറവില്ല.
ബുധനാഴ്ച വൈകുന്നേരം കാലിച്ചാനടുക്കം ബസ്സ്റ്റാൻഡ് ഹാളിൽ നടന്ന ലേലത്തിൽ ആകെ 40 പേരാണ് പങ്കെടുത്തത്. ഇതിൽ എട്ടോളം പേർ ലേലത്തിൽ സജീവമായിരുന്നു. ജില്ലയിൽ നിന്നു തന്നെയുള്ള ഏതാനും ബസ് ഓപ്പറേറ്റർമാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വാഹനങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുമ്പോഴും ഇതുവരെ ബസ് വ്യവസായരംഗത്ത് എത്തിയിട്ടില്ലാത്ത ശ്രീജിത്താണ് ഒടുവിൽ ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിച്ചത്.
District News
റാണിപുരം: വനം വകുപ്പിന്റെ വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ വനം - പരിസ്ഥിതി സൗഹൃദ കൃഷി രീതികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റാണിപുരത്ത് മഞ്ഞൾ കൃഷി തുടങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കാസർഗോഡ് ഡിഎഫ്ഒ ജോസ് മാത്യു മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്തംഗം ബി. സുരേഷ്, പനത്തടി പഞ്ചായത്തംഗം എം. ഷിബു, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജു, പനത്തടി കൃഷി ഓഫീസർ വി.വി. മധുസൂദനൻ, വനസംരക്ഷണ സമിതി സെക്രട്ടറി എ.കെ. ശിഹാബുദ്ദീൻ, ട്രഷറർ എം.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
District News
കരിവേടകം: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കുറ്റിക്കോൽ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച എൽപി വിഭാഗം ക്വിസ് മത്സരത്തിൽ മേരിപുരം സെന്റ് മേരീസ് എൽപി സ്കൂളിന് ഒന്നാംസ്ഥാനം.
ലക്ഷ്മി നൈവേദ്യ-മരിയ എലിസബത്ത് എന്നിവരടങ്ങിയ ടീമാണ് സ്കൂളിന് അഭിമാനനേട്ടം സമ്മാനിച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ വ്യക്തിഗത മത്സരത്തിൽ മരിയ എലിസബത്ത് രണ്ടാംസ്ഥാനവും സ്വന്തമാക്കി.
District News
ചെറുവത്തൂർ: തൃക്കരിപ്പൂരിൽ 23ന് നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാ ഘോഷങ്ങളുടെ ഭാഗമായി ജില്ല ഒളിമ്പിക്സ് അസോസിയേഷൻ നേതൃത്വത്തിൽ ഒളിമ്പിക് ഫോറസ്റ്റ്- വൃക്ഷതൈ നടീൽ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന തായ്ലൻഡ് മാവിൻ തൈ സ്കൂൾ പ്രവേശന കവാടത്തിനു സമീപം നട്ട് ചലച്ചിത്ര നടൻ ഉണ്ണിരാജ് ചെറുവത്തൂർ ജില്ലാതല ഉദ്ഘാടനം നടത്തി. ദിനാചരണ ഭാഗമായി കായികം, ഐക്യം, ഹരിതം എന്ന സന്ദേശം ഉയർത്തി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും വരും ദിവസങ്ങളിൽ ഒളിമ്പിക് അസോസിയേഷൻ നേതൃത്വത്തിൽ വൃക്ഷ തൈകൾ നടും.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പ്രതീഷ് മീത്തൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. അച്യുതൻ, പ്രിൻസിപ്പൽ ഡോ. ടി. ഗീത, സ്കൂൾ മുഖ്യാധ്യാപകൻ കെ.വി. പദ്മനാഭൻ, ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.കെ. രാജശേഖരൻ, പി.വി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
District News
ചെറുപുഴ: മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരമാകുന്നു. ചെറുപുഴയിൽ സോളാർ തൂക്കുവേലി സ്ഥാപിക്കാൻ 85 ലക്ഷത്തിന്റെ പദ്ധതി. പഞ്ചായത്തിലെ അഞ്ച് മുതൽ ഒന്‍പത് വരെ വാർഡുകളിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി പദ്ധതി പ്രദേശത്ത് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ സജീവന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പഞ്ചായത്തംഗം വിജി കെ. ജോണും സ്ഥലത്തെത്തിയിരുന്നു. പഞ്ചായത്ത് 10 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം ബാക്കി ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയാണ് പണം പ്രതീക്ഷിക്കുന്നത്.
നിലവിൽ ആറാട്ട്കടവ് മുതൽ ചേന്നാട്ട്കൊല്ലി വരെ 14 കിലോമീറ്റർ നീളത്തിൽ വൈദ്യുത വേലിയുണ്ടെങ്കിലും പലയിടത്തും വേലി തകരാറിലാണ്. ആറു കിലോമീറ്റർ നീളത്തിൽ മാത്രമാണ് വൈദ്യുത വേലി ശരിയായി പ്രവർത്തിക്കുന്നത്. കുറച്ചുഭാഗത്ത് ഭാഗികമായും പ്രവർത്തിക്കുന്നുണ്ട്. വേലി തകരാറിലായ സ്ഥലത്ത് കൂടിയാണ് കാട്ടാനകൾ കൃഷിയിടത്തിൽ എത്തുന്നത്.
വൈദ്യുത വേലി അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
കർണാടക റിസർവ് വനത്തിൽ നിന്ന് കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. 2023 ഏപ്രിൽ 12ന് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചിരുന്നു. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതും പതിവാണ്. സോളാർ തൂക്കുവേലി തൂക്കുവേലി നിർമിക്കുന്നതിനുളള പദ്ധതിയാണ് തയാറാക്കുന്നത്. ചെറുപുഴ പഞ്ചായത്ത് ഭരണസമിതി നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.
District News
തളിപ്പറമ്പ്: ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് കാറുകൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ദേശീയ പാതയിൽ സംഘർഷം, സംഭവത്തിൽ ഇരു കാറുകളിലും ഉണ്ടായിരുന്നവർക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നോടെ കുറ്റിക്കോലിലാണ് സംഭവം. സുഹൃത്തിനൊപ്പം നെല്ലിപ്പറമ്പിലെ കൊയിലേരിയൻ രാഹുൽ (32) ഓടിച്ച കാറാണ് നിയന്ത്രണംവിട്ട് എതിർ ദിശയിൽ നിന്ന് വരികയായിരുന്നു മറ്റൊരു കാറിലിടിച്ചത്.
രാഹുൽ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നു പറയുന്നു. ഇടിച്ച കാറിലെ യാത്രികന് പരിക്കേറ്റ വിരോധത്തിൽ എതിർദിശയിലെ കാറിൽ ഉണ്ടായിരുന്നവർ രാഹുലിനെ കൈകൊണ്ട് മുഖത്തും കഴുത്തിനും ഇടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് രാഹുലിന്റെ പരാതി.
അതേസമയം, എതിർദിശയിലുണ്ടായിരുന്ന കാർ യാത്രികരായ ബംഗളൂരു സ്വദേശികളായ പി. ഹരീഷ് (32), ഭാര്യ മാല, മകൻ ജീവ, ഭാര്യാ സഹോദരി രമ്യ, അവരുടെ മകൾ റോജന, ബന്ധുവായ ശേഖർ, ഭാര്യ സുമ, സുമയുടെ പിതാവ് രുദ്രപ്പ എന്നിവർക്കും പരിക്കേറ്റിരുന്നു. ഇതിൽ രുദ്രപ്പയുടെ പരിക്ക് ഗുരുതരമാണെന്ന് കാണിച്ച് ഹരീഷും തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ രാഹുലിനെതിരേയും പോലീസ് കേസെടുത്തു.
District News
ചെറുപുഴ: ചെറുപുഴ ടൗണിൽ നാലാമത്തെ ഓട്ടോസ്റ്റാൻഡ് എന്ന തീരുമാനം പഞ്ചായത്ത് പ്രഖ്യാ പിച്ചു. എലഗൻസ് ബാറിന്റേയും ജോസ്കോ ജ്വല്ലറി ബിൽഡിംഗിന്റേയും ഇടയിലുള്ള ബൈപാസ് റോഡിലാണ് ഓട്ടോസ്റ്റാൻഡ് വരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബസ് സ്റ്റാൻഡിന് തൊട്ടടുത്താണ് സ്റ്റാൻഡ് സ്ഥാപിക്കുന്നത്.12 ഓട്ടോറിക്ഷകൾക്കാണ് ഇവിടെ പാർക്കിംഗിന് അനുവാദമുള്ളത്.
മൂന്ന് ഓട്ടോ സ്റ്റാൻഡിൽ നിന്നു റൊട്ടേഷൻ സമ്പ്രദായത്തിലായി രിക്കും ഓട്ടോകൾ പാർക്ക് ചെയ്യുന്നത്. ഇവിടെ നിലവിൽ സ്വകാര്യ കാറുകൾ പാർക്ക് ചെയ്യുന്ന സ്ഥലമാണിത്.
മേലെ ബസാർ, നടുബസാർ, ബസ് സ്റ്റാൻഡിന് സമീപം എന്നിങ്ങനെ മൂന്ന് സ്റ്റാറ്റാൻഡുകളിയായി 97 ഓട്ടോകളാണ് നിലവിൽ ഉള്ളത്. നേരത്തെ പഞ്ചായത്തധികൃതരുടെയും പോലീസിന്റേയും തൊഴിലാളി യൂണിയൻ നേതാക്കളുടെയും വ്യാപാരികളുടെയും യോഗം രണ്ടു തവണ ചേർന്നിരുന്നു.
പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ലീന വില്യംസ്, ലളിത ബാബു, കെ.ഡി. പ്രവീൺ, സെക്രട്ടറി ബിറ്റാജ് തോമസ്, പഞ്ചായത്തംഗം ടി.പി. ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
District News
ചെറുപുഴ: പെരിങ്ങോം വയക്കര പഞ്ചായത്ത് സിഡിഎസിന്റെ ആഭിമുഖ്യത്തിൽ പാടിയോട്ടുചാലിൽ ചക്ക-മാങ്ങ ഫെസ്റ്റ് സംഘടിപ്പിച്ചു. ബസ്സ്റ്റാൻഡിന് സമീപം നടന്ന ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് കെ. ലളിത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ലേജു ജയദേവൻ മുഖ്യാതിഥിയായിരുന്നു. സിഡിഎസ് ചെയർ പേഴ്സൺ ഒ. ബിന്ദു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എൻ. മനോജ്, പഞ്ചായത്തംഗം കെ. മോഹനൻ, കൃഷി ഓഫീസർ കെ.ആർ. ജിതിൻ, പഞ്ചായത്ത് സെക്രട്ടറി പങ്കജാക്ഷൻ എന്നിവർ പ്രസംഗിച്ചു.
ചക്കയുടെയും, മാങ്ങയുടെയും വ്യത്യസ്ത ഇനങ്ങളായി 113 ഓളം വിഭവങ്ങൾ പ്രദർശനത്തിന് ഒരുക്കിയിരുന്നു. പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നുമുള്ള വനിതകൾ പ്രത്യേക സംഘമായാണ് മത്സരത്തിൽ പങ്കെടുത്തത്. വിഭവ പ്രദർശന മത്സരത്തിൽ മൂന്നാം വാർഡിന് ഒന്നാം സ്ഥാനവും, ഏഴാം വാർഡിന് രണ്ടാം സ്ഥാനവും, 11, രണ്ട്, വാർഡുകൾക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
District News
ആലക്കോട്: ക്ഷയരോഗികൾക്കുള്ള പോഷകാഹാര കിറ്റ് വിതരണത്തിന് തുടക്കമായി. ആലക്കോട് പഞ്ചായത്തിന്റെയും തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ രോഗികൾക്കുമാണ് പോഷകാഹാര കിറ്റ് നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ ജോൺസൺ ചിറവയൽ, വത്സമ്മ വാണിശേരി, പഞ്ചായത്തംഗങ്ങളായ സുനോജ് ജോസഫ്, ലിജി മാത്യു, പഞ്ചായത്ത് സെക്രട്ടറി സി. അൽത്താഫ് റഹ്മാൻ, മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സീമി, ഡോ. ജാസ്മിൻ ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ: കോളജ് ഓഫ് കൊമേഴ്സിന്റെയും വൺ സീറോ ലാംഗ്വേജ് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂരിൽ ജപ്പാൻ തൊഴിൽ ബോധവത്കരണ സെമിനാർ നടത്തും. 15ന് രാവിലെ 10ന് കോളജ് ഓഫ് കൊമേഴ്സ് കാന്പസിൽ നടക്കുന്ന സെമിനാർ ഡയറക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ദേശീയ നൈപുണ്യ വികസന കോർപറേഷൻ മുഖേന ജപ്പാനിൽ ജോലി ലഭിച്ച് ഉദ്യോഗാർഥികൾ സെമിനാറിൽ പങ്കെടുക്കും. പ്ലസ് ടു, ഐടിഐ, പോളിടെക്നിക്ക് ഡിപ്ലോമ, ഡിഗ്രി, ബിടെക്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, നഴ്സിംഗ്, ഫോർ വീലർ ഡ്രൈവിംഗ് തുടങ്ങിയ യോഗ്യതകളുള്ള 18 മുതൽ 35 വയസ് വരെയുള്ളവർക്കുള്ള ജപ്പാനിലെ തൊഴിൽ സാധ്യതകൾ സെമിനാറിൽ വിശദീകരിക്കും.
14ന് മുന്‍പായി പേര് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് ജപ്പാൻ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പത്രസമ്മേളനത്തിൽ കോളജ് ഓഫ് കൊമേഴ്സ് വൈസ് പ്രിൻസിപ്പൽ അനന്തനാരായണൻ, വൺ സീറോ ലാംഗ്വേജ് അക്കാദമി ഡയറക്ടർമാരായ ടി.ജെ. സന്തോഷ്, കെ.എം. തോമസ് എന്നിവർ പങ്കെടുത്തു.
District News
കണ്ണൂർ: കേരള ചിക്കനുമായി ബന്ധപ്പെട്ട വിഷയവും ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് മാലിന്യത്തിന് രണ്ടു രതീയിൽ യൂസർ ഫീ ഈടാക്കുന്നതും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി.
കേരള മുഖ്യമന്ത്രിയുടെ അഭാവത്തിൽ പ്രൈവറ്റ് സെക്രട്ടറി അനിൽകുമാറിനും തദ്ദേശ മന്ത്രി കെ.എം. ഷാജിക്കുമാണ് നിവേദനം നല്‍കിയത്.
പ്രശ്നങ്ങൾക്ക് അനുഭാവപൂർവം പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പു നൽകി. ചിക്കൻ വ്യാപാരി സമിതി നേതാക്കളായ കെ.എം. അക്ബർ, ഷജിൽ തലശേരി, വിമൽ കൃഷ്ണൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
District News
ഇരിട്ടി: കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുടെ ഒഴുക്ക് വർധിച്ചതിനൊപ്പം റോഡ് അപകടങ്ങളും പതിവാകുന്നു. പരിചയമില്ലാത്ത വഴിയിലൂടെ അശ്രദ്ധമായ ഡ്രൈവിഗും ഉറങ്ങി പോകുന്നതും അപകടത്തിന് കാരണമാകുന്നു. അപകടങ്ങളിൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെടുന്നെങ്കിലും വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുന്നുണ്ട്.
കുടക് ഭാഗത്തുനിന്ന് ഭക്തർ അധികവും മലയോര ഹൈവേ വഴിയാണ് യാത്ര ചെയ്യുന്നത്. ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ പലപ്പോഴും അമിത വേഗതിയിലാണ് കടന്നുപോകുന്നത്. വളവും കയറ്റവും ഇറക്കങ്ങളുമുള്ള റോഡിൽ അശ്രദ്ധ തന്നെയാണ് അപകടത്തിന് കാരണമാകുന്നത്.
ആനപ്പന്തിക്ക് സമീപം രണ്ടാഴ്ച മുന്‍പ് നടന്ന അപകടത്തിൽ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. മൂന്നുദിവസം മുന്‍പ് കൊട്ടിയൂരിൽ നിന്ന് മടങ്ങിയ ഭക്തരുടെ കാർ കുന്നോത്ത് കേളൻപീടികയിൽ നിയന്ത്രണം നഷ്ടപ്പെട്ട് സുരക്ഷാ തൂണുകളിൽ ഇടിച്ചു കയറിയും കൂമൻതോടിൽ മറ്റൊരു ഭക്തരുടെ വാഹനം പാലത്തിന്റെ കൈവരികളിൽ ഇടിച്ചുകയറിയും അപകടം സംഭവിച്ചിട്ടുണ്ട്.
വാഹനം പാലത്തിന്റെ കൈവരികളിൽ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. സമാനമായി പേരാവൂർ ഭാഗങ്ങളിലും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. മാക്കൂട്ടം ചുരം റോഡിലും വാഹനത്തിരക്കും യാത്ര കുരുക്കും പതിവാണ്.
തീർഥാടകരുടെ ട്രാവലർ മറിഞ്ഞു
കേളകം: കർണാടക സ്വദേശികളായ കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. പല്ലവി (38), ധനലക്ഷ്മി (44), ശ്വേത (32), സ്മിത (40), മമിത (43), ശ്വേത (46), സവിത (43), സ്വോര്ഹലതു (56), സുംവൃത് (12), സച്ചിന് (48) എന്നിവർക്കാണ് പരിക്കേറ്റത്. അമ്പായത്തോട് എൽപി സ്കൂളിന് സമീപം ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.
രാവിലെ 9.45 ഓടെയാണ് ട്രാവലർനിയന്ത്രണംവിട്ട് മറിഞ്ഞത്. ഉടൻ നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
District News
ഇരിട്ടി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആറളം പഞ്ചായത്തും തലശേരി മലബാർ കാൻസർ സെന്ററും സംയുക്തമായി ആരോഗ്യ ബോധവത്കരണ സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത മാവില അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റെയ്ഹാനത്ത് സുബി, ജോർജ് ആലാംപള്ളി, പഞ്ചായത്തംഗങ്ങളായ വത്സ ജോസ്, റോസമ്മ, വസന്ത മോഹനൻ, സെക്രട്ടറി ബാലകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ സബിത എന്നിവർ പ്രസംഗിച്ചു. മലബാർ കാൻസർ സെന്ററിലെ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർമാരായ. ഡോ. ഫിൻസ് എം. ഫിലിപ്പ്, ഡോ. എ.പി. നീതു എന്നിവർ ക്ലാസിനു നേതൃത്വം നൽകി.
District News
മട്ടന്നൂർ: കൊളപ്പയിൽ കൊപ്രപ്പുരയ്ക്ക് തീപിടിച്ചു. സറീന മൻസിലിൽ മുസ്തഫയുടെ ഉടമസ്ഥത യിലുള്ള കൊപ്രപ്പുരയ്ക്കാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
കൊപ്ര ഉണക്കാനിട്ടപ്പോഴാണ് തീപിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്നു മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. 5000 ത്തോളം തേങ്ങ കത്തി നശിച്ചു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
District News
മട്ടന്നൂർ: എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെത്തി. കോളാരി-കായലൂർ റോഡരികിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 97 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് കസ്റ്റഡിയിലെടുത്തത്. മട്ടന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലോദർ എൽ. പെരേരയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടർന്നു വ്യാഴാഴ്ച ഉച്ച കഴിഞ്ഞു നടത്തിയ പരിശോധനയിലാണ് റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. തുടർന്നു ചെടി എക്സൈസ് കസ്റ്റഡിയിലെടുത്ത് എൻഡിപിഎസ് കേസെടുത്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ കെ.പി. പ്രമോദ്, പി.വി. വത്സൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ രമേശ് ബാബു, സിവിൽ എക്സൈസ് ഓഫീസർ കെ.ബി. ജിഷ്ണു രാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സബീന എന്നിവരും പരിശോധയിലുണ്ടായിരുന്നു.
District News
മഞ്ഞളാംപുറം: ഫുട്ബോൾ ലോകകപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി "കളികളിലൂടെയുള്ള ആരോഗ്യ സംരക്ഷണം' എന്ന ആശയമുയർത്തിക്കാട്ടി മഞ്ഞളാംപുറം യുപി സ്കൂളിൽ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. സ്കൂൾ മുഖ്യാധ്യാപിക എൻ.എസ്. സൂസമ്മ മത്സരം ഉദ്ഘാടനം ചെയ്തു.
മദർ പിടിഎ പ്രസിഡന്റ് ഷീന പ്രശാന്ത്, ഷിജോ മാത്യു, ഫാ. ജിജോ എന്നിവർ സന്ദേശം നല്കി. സ്കൂളിലെ യുപി തലത്തിലുള്ള മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയായിരുന്നു പരിപാടി. സ്പോർട്സ് ഇൻ ചാർജ് ഡിന്റോ തോമസ്, അഖിൽ ആന്റണി, സംഗീത റെജി, അഞ്ചു ബേബി തുടങ്ങിയവർ നേതൃത്വം നൽകി.
District News
ഇരിട്ടി: പഴശിപദ്ധതിയിൽ നിന്നുള്ള അധിക ജലം ഉപയോഗിച്ച് പഴശി സാഗർ മിനി ജല വൈദ്യുത പദ്ധതിയിൽ നിന്നുള്ള ഉത്പാദനം അടുത്ത വർഷം ആരംഭിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. 2027 മേയ് 31നകം പദ്ധതി കമ്മീഷൻ ചെയ്യുമെന്നും ഇതുമായി ബന്ധപ്പെട്ട നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതി പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ ആകെ സംഭരണശേഷിയായ 26.52 മീറ്ററിൽ നിന്ന് 24 മീറ്റർ വരെ സംഭരണ ശേഷി നിലനിർത്തി കുടിവെള്ള പദ്ധതിയെ ബാധിക്കാത്ത തരത്തിലാണ് വൈദ്യുതി ഉത്പാദനം നടത്തുക. ഉത്പാദനത്തിന് ശേഷമുള്ള വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ പൂർത്തീകരണം ഒന്നോ രണ്ടോ മാസം വൈകിയാൽ ഒരു സീസണിലെ ഉത്പാദനം പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. പദ്ധതിയിലേക്കുള്ള നീരൊഴുക്കിനെയും കാലാവസ്ഥയെയും അടിസ്ഥാനമാക്കി മാത്രം പ്രവർത്തിക്കുന്ന പദ്ധതിയാണിത്. അതുകൊണ്ട് തന്നെ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കും.
പദ്ധതിയിൽ നിന്ന് 7.5 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. കാലവർഷത്തിൽ പഴശിയിൽ നിന്ന് വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിടുന്ന വെള്ളം പ്രധാന തുരങ്കം വഴി മൂന്ന് തുരങ്കങ്ങളിലേക്ക് കടത്തി വിട്ട് 2.5 മെഗാവാട്ടിന്റെ മൂന്ന് യന്ത്രം പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.
പ്രധാന തുരങ്കത്തിന്റെയും ഉപ തുരങ്കങ്ങളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. പവർഹൗസിന്റെ നിർമാണം 30 ശതമാനവും പൂർത്തിയായതായി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. സിവിൽ വർക്കിന് 56.91 കോടിയും മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ പ്രവൃത്തിക്ക് 57.87കോടിയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
വൈദ്യുതി ജനറേഷൻ വിഭാഗം ഡയറക്ടർ എം.പി. രാജൻ, ചീഫ് എൻജിനീയർ വി.വിനോദ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇ.കെ. സിന്ധു, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ സി.കെ. അനിൽ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ മെഹറൂഫ്, അബ്ദുൾ കരീം, കെ. മണികണ്ഠൻ, ബി. ഷിബു എന്നിവരും സംബന്ധിച്ചു. പഴശി പദ്ധതിയിൽ നിന്നുള്ള 3.05 ഹെക്ടർ സ്ഥലം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ജലസേചന വിഭാഗവും കെഎസ്ഇബി ബോർഡും ധാരാണാപത്രം ഒപ്പുവച്ചിരുന്നു.
District News
കൊട്ടിയൂർ: കേന്ദ്ര പെട്രോളിയം, ടൂറിസം മന്ത്രി സുരേഷ് ഗോപി കൊട്ടിയൂർ മഹാശിവക്ഷേത്രത്തിൽ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ദർശനം നടത്തി. മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ ഭാര്യ അമൃത ഉണ്ണികൃഷ്ണനുംഅദ്ദേഹ ത്തോടൊപ്പം കൊട്ടിയൂർ ദർശനത്തിൽ പങ്കെടുത്തു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഭവന സന്ദർശന വേളയിൽ, തനിക്ക് കൊട്ടിയൂരിൽ ദർശനം നടത്താൻ സാധിക്കാത്തതിലുള്ള വിഷമം അമൃത ഉണ്ണികൃഷ്ണൻ അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് മന്ത്രി തന്റെ കൊട്ടിയൂർ ദർശന സമയത്ത് അമൃതയെ ഒപ്പം കൂട്ടിയത്.
അവധിദിനം അല്ലാതിരുന്നിട്ടും ഇന്നലേയും വലിയ ഭക്തജനത്തിരക്കായിരുന്നു. രാവിലെ നിർമാല്യം നീക്കി 36 കുടം അഭിഷേകം, ഉഷപൂജ ,സ്വർണക്കുടം, വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരംകുടു അഭിഷേകം എന്നിവയും വ്യാഴാഴ്ച നടന്നു. ഇന്നലെയും ഇതരസംസ്ഥാനങ്ങളിലെ ഭക്തജനങ്ങൾ ആയിരുന്നു കൂടുതലും ദർശനത്തിനെത്തിയത്.
District News
ബോവിക്കാനം: മുളിയാർ പഞ്ചായത്തിൽ നിരവധിപേരെ കടിച്ച് ഭീതി പരത്തിയ തെരുവുനായ ചത്ത നിലയിൽ. ഇന്നലെ ഉച്ചയോടെ കാട്ടിപ്പള്ളയിലാണ് നായയുടെ ജഡം കണ്ടെത്തിയത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നായയെ കൊല്ലാൻ അനുമതി തേടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി കഴിഞ്ഞദിവസം ജില്ലാ കളക്ടർക്ക് കത്തുനൽകിയിരുന്നു. നായ ചത്തതോടെ ഇതിനു പേവിഷബാധ ഉണ്ടായിരുന്നതായ സംശയം ബലപ്പെടുകയാണ്.
പഞ്ചായത്ത് ആസ്ഥാനമായ ബോവിക്കാനം ടൗണിലും പരിസരപ്രദേശങ്ങളിലുമായി 10 പേരെയാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടയിൽ ഈ നായ കടിച്ചത്. വീട്ടുമുറ്റത്തും കടകളിലും വരെ ഓടിക്കയറി ആളുകളെ കടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇരിയണ്ണി റോഡിലെ തയ്യൽക്കടയിലേക്ക് ഓടിക്കയറി ജീവനക്കാരിയെ കടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. തൊട്ടടുത്ത മില്ലിലും ആയുർവേദ കടയിലും കയറിയെങ്കിലും അവിടങ്ങളിലെ ജീവനക്കാർ കസേര ഉൾപ്പെടെ എടുത്ത് പ്രതിരോധിച്ച് കടിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
മുണ്ടക്കൈ മുല്ലച്ചേരിയടുക്കത്തെ ഓട്ടോ ഡ്രൈവർ പ്രസാദിനെ സ്വന്തം വീട്ടുമുറ്റത്തു നിൽക്കുമ്പോഴാണ് നായ ഓടിക്കയറി ആക്രമിച്ചത്. വൈകിട്ട് കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൊണ്ടുവരികയായിരുന്ന മുണ്ടക്കൈയിലെ റംലയേയും ആക്രമിച്ചു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ റംലയെ വീണ്ടും കടിക്കുകയായിരുന്നു, നാട്ടുകാർ ഓടിയെത്തിയാണ് റംലയേയും കുട്ടിയേയും രക്ഷിച്ചത്.
ബോവിക്കാനത്തെ സി.എച്ച്. മുഹമ്മദ് കുഞ്ഞിയെ വീട്ടുമുറ്റത്തുവച്ചും പലചരക്കു കട നടത്തുന്ന കൊടവഞ്ചിയിലെ അച്യുതൻ, തയ്യൽക്കടയിലെ ജീവനക്കാരി അഞ്ജലി, മുസല്യാർ നഗറിലെ പി.വി. സാറ, മകൻ രണ്ടുവയസുള്ള അസാൻ, കാട്ടിപ്പള്ളത്തെ സ്വകാര്യ ഫാമിൽ ജോലിചെയ്യുന്ന കായംകുളം കൃഷ്ണപുരം സ്വദേശി ദിലീപ് കുമാർ, കർണാടക ഹുബ്ലി സ്വദേശി അരുൺകുമാർ എന്നിവർക്കും കടിയേറ്റു.
നായയെ ഭയന്ന് ഇന്നലെ പലരും കുട്ടികളെ സ്കൂളിലേക്കയയ്ക്കാൻ പോലും മടിച്ചിരുന്നു.അതേസമയം മുളിയാർ എട്ടാംമൈലിൽ പ്രവർത്തിക്കുന്ന എബിസി കേന്ദ്രത്തിൽനിന്ന് നായ്ക്കളെ പരിസരപ്രദേശങ്ങളിൽ തന്നെ തുറന്നുവിടുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നതെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലാണ് ജില്ലയുടെ മറ്റു ഭാഗങ്ങളിൽനിന്ന് പേവിഷബാധയുള്ള നായ്ക്കൾ പോലും മുളിയാറിലും പരിസരപ്രദേശങ്ങളിലും എത്തുന്നതെന്നാണ് പരാതി. നായ്ക്കളെ പിടികൂടിയ സ്ഥലത്തുതന്നെ തുറന്നുവിടണമെന്നാണ് നിയമമെങ്കിലും എബിസി കേന്ദ്രത്തിന്റെ നടത്തിപ്പിന് കരാർ എടുത്ത ഏജൻസി ഇക്കാര്യം പരിഗണിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകിയിട്ടുണ്ട്.
District News
കണ്ണൂർ: കണ്ണൂർ നഗരത്തിൽ കടകളിൽ വ്യാപക മോഷണം. പ്രസ് ക്ലബ് റോഡിലെ കടകളിലും പയ്യാന്പലത്തെ ഹോട്ടലിലുമാണ് കവർച്ച നടന്നത്. പയ്യാന്പലം സംഗീത ടാക്കീസിനടുത്ത ഹോട്ടലിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്നു. പയ്യാമ്പലം റെഡ്ക്രോസ് റോഡിലെ വൈൽഡ് കഫേ എന്ന ഷോപ്പിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കാഷ് കൗണ്ടറും ടിപ് ബോക്സും പൊളിച്ചാണ് 1,02,000 രൂപ കവർന്നത്. മാസ്ക് ധരിച്ച് സ്ഥാപനത്തിലെത്തിയ മോഷ്ടാവ് പിറകുവശത്തുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ചാണ് മുൻവശത്തെ വാതിൽ തകർത്തത്.
തുടർന്ന് മോഷണം നടത്തിയ കള്ളൻ മുൻവശം വഴി ഇറങ്ങി പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് ബ്യൂറോ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ടൗൺ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 29 നും ഇതേ സ്ഥാപനത്തിൽ കവർച്ച നടന്നിരുന്നു. അന്ന് കാൽലക്ഷത്തോളം രൂപയായിരുന്നു മോഷണം പോയത്.
പ്രസ് ക്ലബ് റോഡിലെ ഏഴു കടകളിലാണ് മോഷണം നടന്നത്. കടകളുടെ മേൽക്കൂരയിലെ ഷീറ്റ് പൊളിച്ചും പൂട്ട് തകർത്തുമായിരുന്നു മോഷണം. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വാച്ച്, മൊബൈൽ, തുണിത്തരങ്ങൾ, പച്ചക്കറി എന്നിവ വിൽക്കുന്ന കടകളിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാർച്ച് മാസത്തിലും ഈ കടകളിൽ ചിലതിൽ മോഷണം നടന്നിരുന്നു. ജനിൽകുമാറിന്റെ ഉടമസ്ഥയിലുള്ള വാച്ച് കടയിൽ നിന്ന് 3000 രൂപയും വാച്ചുകളും താജ് മൊബൈൽ ഷോപ്പിൽ നിന്ന് ഇയർഫോൺ, ചാർജർ എന്നിവയും ബാഗ് കടയിൽ നിന്ന് 2000 രൂപയും മറ്റൊരു കടയിൽ നിന്ന് 5000 രൂപയും മോഷണം പോയി. തുണിക്കടയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളൻ തുണികൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
കൂത്തുപറമ്പ് സ്വദേശി സമീറിന്റെ റെഡിമെയ്ഡ് ഷോപ്പിൽ നിന്ന് തുണിത്തരങ്ങളും 500 രൂപയും മോഷണം പോയിട്ടുണ്ട്. കടകളിലെ മോഷണം വ്യാപാരികൾക്കിടയിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് രാത്രി പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യപാരി വ്യവസായി സമിതി ഏരിയ ജോയിന്റ് സെക്രട്ടറി കെ.കെ. കുഞ്ഞ് കുഞ്ഞ് ആവശ്യപ്പെട്ടു.മോഷ്ടാവിനെ പിടികൂടാൻ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് കെ.വി. സലീം ആവശ്യപ്പെട്ടു.
District News
ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയുടെ കനാലിൽ രൂപം കൊണ്ട വലിയ ഗർത്തത്തെ തുടർന്ന് ഒരു വർഷമായി വൈദ്യുതി ഉത്പാദനം നിർത്തി വച്ചപദ്ധതിയിൽനിന്നു വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കാൻ ധാരണ.
വൈദ്യുതിമന്ത്രി സണ്ണിജോസഫും ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും അയ്യൻകുന്ന് പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി നിർത്തിവച്ച ഉത്പാദനം പുനരാരംഭിക്കാനുള്ള നിർദേശം നൽകി. ഇതിനെതിരെ പ്രദേശവാസികൾ പരാതിയുമായി രംഗത്ത് എത്തിയതോടെ കനാലിലെ ചോർച്ച കാരണം അപകട ഭീഷണിയിലായ ആറു കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാനും ഇവരുടെ ഭൂമി ഏറ്റെടുക്കുന്ന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനും മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
പദ്ധതി പ്രദേശത്തുതന്നെ യോഗം ചേർന്ന മന്ത്രി നാട്ടുകാരിൽനിന്നുള്ള പരാതികൾ കേട്ട ശേഷമാണ് നിർദേങ്ങൾ നൽകിയത്. ജനങ്ങളുടെ സുരക്ഷയ്ക്കൊപ്പം വൈദ്യുതി ഉത്പാദനം പുനരാരംഭിക്കേണ്ടതും ഒരേപോലെ പ്രാധാന്യമുള്ള കാര്യമാണെന് മന്ത്രി യോഗത്തെ ബോധ്യപ്പെടുത്തി. ഘട്ടം ഘട്ടമായിപൂർണ തോതിൽ കനാൽ നവീകരിക്കും. ഇതിനുള്ള പഠന റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചർച്ചയുടെ അടിസ്ഥാനത്തിൽ ചോർച്ചയെ തുടർന്ന് മാറ്റിപ്പാർപ്പിച്ച രണ്ട് കുടുംബങ്ങൾക്ക് നൽകിവന്നിരുന്ന വാടകയുടെ കുടിശിക പുനഃസ്ഥാപിച്ച് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കനാലിലൂടെ ജലം ഒഴുക്കിവിടുമ്പോൾ ചോർച്ച കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അടിയന്തര നടപടികൾ നടത്തുമെന്നും മന്ത്രി ഉറപ്പു നൽകി. ജനങ്ങളുടെ സുരക്ഷയെക്കരുതി ഇപ്പോൾ പദ്ധതിക്ക് വേണ്ടി അധികമായി ഏറ്റെടുക്കുന്ന ഭൂമിയിൽ ടൂറിസം സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു.
യോഗത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വൈദ്യുതി ജനറേഷൻ ഡയറക്ടർ എം.പി. രാജൻ, ചീഫ് എൻജിനിയർ വി. വിനോദ്, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഇ.കെ. സിന്ധു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജയ്സൺ കാരക്കാട്, ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്തംഗം ജയിസ് ടി. മാത്യു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജോസ് കുഞ്ഞ് തടത്തിൽ, മേരി റെജി, മേഴ്സി, പഞ്ചായത്തംഗങ്ങളായ ഷിബോ അഗസ്റ്റിൻ, ടോമി സൈമൺ, ബിജു ജോസഫ്, അനീഷ് കെ. പോൾ, ബിന്ദു ഷാജി, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ സി.കെ. അനിൽ, മെഹറൂഫ്, അബ്ദുൽ കരീം, കെ. മണികണ്ഠൻ, ബി. ഷിബു, യദുലാൽ എന്നിവർ പങ്കെടുത്തു.
District News
തളിപ്പറമ്പ്: ചെറുപുഷ്പ മിഷൻലീഗ്, തിരുബാലസഖ്യം എന്നിവയുടെ തലശേരി അതിരൂപതാതല പ്രവർത്തനവർഷം തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് സുനിൽ ചെന്നിക്കര അധ്യക്ഷത വഹിച്ചു. ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന ഡയറക്ടർ ഫാ. ഷിനോജ് പുന്നയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
കുട്ടികളിൽ പ്രകൃതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം വളർത്തിയെടുക്കുന്നതിന് ലക്ഷ്യംവച്ചുള്ള മിഷൻ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപറമ്പിൽ നിർവഹിച്ചു. സ്തുത്യർഹമായ സേവനത്തിനുശേഷം സ്ഥലം മാറിപ്പോകുന്ന വൈസ് ഡയറക്ടർ സിസ്റ്റർ ട്രീസ ജോയിക്ക് യാത്രയയപ്പും പുതുതായി നിയമിതയായ സിസ്റ്റർ ജോസ്ന കെ. ജോയ് എഫ്സിസി ക്ക് സ്വീകരണവും നൽകി. വിശ്വാസ പരിശീലനം അതിരൂപതാതല ഒന്നാംറാങ്ക്, എസ്എസ്എൽസി ഫുൾ എപ്ലസ് നേടിയവർ, കയ്യെഴുത്തു മാസിക വിജയികൾ, 2025- 26 മിഷൻ പച്ചക്കറിത്തോട്ട വിജയികൾ എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ജയ്സൺ പുളിച്ചുമാക്കൽ, തളിപ്പറമ്പ് മേഖല ഡയറക്ടർ ഫാ. മാത്യു നരിക്കുഴി, മണിക്കടവ് മേഖലാ പ്രസിഡന്റ് എഡ്വിൻ തെക്കേമുറി, എടൂർ മേഖലാ വൈസ് ഡയറക്ടർ സിസ്റ്റർ ആൻ മരിയ സിഎംസി, അതിരൂപത ജൂണിയർ ഓർഗനൈസർ അഗത മേരി ജോൺ, ജനറൽ സെക്രട്ടറി മനോജ് മുടവനാട്ട്, ഓർഗനൈസർ ഷിജോ സ്രായിൽ എന്നിവർ പ്രസംഗിച്ചു. അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വയലുങ്കൽ സ്വാഗതം പറഞ്ഞു.
District News
മഞ്ചേശ്വരം: സർക്കാർ സ്കൂളിന് സിപിഎം ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ കവാടത്തിൽ പാർട്ടിയുടെ പേരെഴുതിയത് വിവാദമായി. ജില്ലാ പഞ്ചായത്ത് യോഗത്തിൽ വിഷയം ചർച്ചയാവുകയും യുഡിഎഫ് നേതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകുകയും ചെയ്തതോടെ പാർട്ടിതന്നെ ഇടപെട്ട് പേരു നീക്കി.
പുത്തിഗെ പഞ്ചായത്തിലെ അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കവാടത്തിലാണ് സിപിഎം ബാഡൂർ ലോക്കൽ കമ്മിറ്റിയുടെ പേരുവന്നത്. സ്ഥലത്തെ സിപിഎം നേതാവായിരുന്ന കെ.എസ്. അബ്ദുൾ റഹ്മാന്റെ സ്മരണയ്ക്കായി ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ കവാടത്തിന്റെ ഇടതുവശത്തെ തൂണിൽ ചുവപ്പു നിറത്തിൽ കെഎസ് മെമ്മോറിയൽ ഗേറ്റ്, സിപിഎം ബാഡൂർ ലോക്കൽ കമ്മിറ്റി എന്ന് എഴുതി അടയാളപ്പെടുത്തുകയായിരുന്നു. സ്കൂൾ ഉൾപ്പെടുന്ന ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം കോൺഗ്രസിലെ ജെ.എസ്. സോമശേഖരയാണ് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് യോഗത്തിൽ വിഷയം അവതരിപ്പിച്ചത്.
സർക്കാർ സ്കൂളിന്റെ കവാടത്തിൽ രാഷ്ട്രീയകക്ഷിയുടെ പേരെഴുതിവയ്ക്കുന്നത് തെറ്റാണെന്നും വിഭാഗീയതയ്ക്കിടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അംഗഡിമൊഗർ സ്കൂളിന്റെ കവാടത്തിൽ സിപിഎം ബാഡൂർ ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയതാണെന്ന കാര്യം വർഷങ്ങളായി ഉണ്ടായിരുന്നതാണെന്നും നേരത്തേ കന്നഡയിലായിരുന്ന കുറിപ്പ് ഈ വർഷം കവാടം പുതുക്കി നിർമിച്ചപ്പോൾ ഇംഗ്ലീഷിലാക്കിയതു മാത്രമാണെന്നുമായിരുന്നു സിപിഎം അംഗങ്ങളുടെ വിശദീകരണം. റോഡ് നവീകരണത്തിനുവേണ്ടി പഴയ കവാടം പൊളിച്ചുമാറ്റേണ്ടിവന്നപ്പോൾ ലോക്കൽ കമ്മിറ്റി മൂന്നര ലക്ഷം രൂപ ചെലവാക്കിയാണ് ഇതു പുനർനിർമിച്ചതെന്നും അവർ പറഞ്ഞു.
അങ്ങനെയാണെങ്കിൽ സമീപപ്രദേശങ്ങളിൽ മുസ്ലിംലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നിർമിച്ചുനൽകിയ കവാടങ്ങൾക്ക് പച്ചനിറമടിച്ച് പാർട്ടിയുടെ പേരെഴുതേണ്ടിവരുമെന്ന് ലീഗ് അംഗങ്ങൾ പറഞ്ഞു. ഇതിനു പിന്നാലെയാണ് യുഡിഎഫ് നേതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകിയത്.
ഇതോടെ സിപിഎം നേതൃത്വം തന്നെ ഇടപെട്ട് സിപിഐഎം ബാഡൂർ ലോക്കൽ കമ്മിറ്റി എന്നെഴുതിയ ഭാഗം നീക്കം ചെയ്യുകയായിരുന്നു. വെള്ള പെയിന്റടിച്ച കവാടത്തിൽ ചുവപ്പുനിറത്തിൽ കെ.എസ്. മെമ്മോറിയൽ ഗേറ്റ് എന്ന ഭാഗവും മുകളിൽ നീലനിറത്തിൽ ജിഎച്ച്എസ്എസ് അംഗഡിമൊഗർ എന്ന പേരുമാണ് ഇപ്പോഴുള്ളത്.
District News
കൊല്ലങ്കോട്: ഖേത്ത് ബചാവോ അഭിയാൻ 2026ന്റെ ഭാഗമായി പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രവും, സംസ്ഥാന കൃഷിവകുപ്പും, ആത്മ പാലക്കാടും സംയുക്തമായി സംഘടിപ്പിച്ച സന്തുലിത വളപ്രയോഗത്തെക്കുറിച്ചും പ്രകൃതികൃഷിയെക്കുറിച്ചുമുള്ള ഏകദിന ബോധവത്കരണ പരിപാടി കൊല്ലങ്കോടുള്ള ആശ്രയം കോളജ് ഓഡിറ്റോറിയത്തിൽ നടത്തി.
ബംഗളൂരു എടിഎആർഐ ഡയറക്ടർ ഡോ.എം. പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു.
കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ദാസ് അധ്യക്ഷത വഹിച്ചു. പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ.എം. ഇസ്രായേൽ തോമസ്, സീനിയർ സയന്റിസ്റ്റ് കെ.എം. ഗംഗാധര, പാലക്കാട് ആത്മ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി. രാജേഷ്, കൊല്ലങ്കോട് കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ അശ്വതി, അഗ്രികൾച്ചർ ഓഫീസർ ജ്യോതി ബാലകൃഷ്ണൻ, കർഷകപ്രതിനിധികൾ പ്രസംഗിച്ചു.
District News
ഒറ്റപ്പാലം : മഴക്കാലപൂർവ ശുചീകരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമല്ല, ഒറ്റപ്പാലം പരിസരപ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പടരുമെന്നാശങ്ക.
ഒരുവശത്ത് നാമമാത്രമായി മഴക്കാലപൂർവ ശുചീകരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും നടത്തുമ്പോഴും അധികൃതരുടെ അനാസ്ഥയുടെ സാക്ഷ്യപത്രമാണ് ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡ്. ഇവിടം മുഴുവൻ കൊതുകുവളർത്തൽ കേന്ദ്രമാവുകയാണെന്നാണ് പരാതി.
മാലിന്യം തള്ളുന്നതുമൂലം ഏറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പരിസരവും കൊതുകുകേന്ദ്രമായിരിക്കുകയാണ്. പൊട്ടിയ മദ്യക്കുപ്പികളും പ്ലാസ്റ്റിക് ഗ്ളാസുകളുംകൊണ്ട് പ്രദേശമാകെ നിറഞ്ഞിട്ടുണ്ട്. മഴപെയ്തതോടെ ഇവയിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഇതോടെ പരിസരം മുഴുവൻ കൊതുകുകളുടെ കേന്ദ്രമായി മാറി.
നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ് മദ്യശാലയുടെ പ്രവർത്തനം. ആളൊഴിഞ്ഞ ഭാഗത്തിരുന്ന് മദ്യപിക്കുന്നവർ കുപ്പികളും ഗ്ലാസുകളും ഉപേക്ഷിച്ച് പോകുന്നതാണ് ഇവിടെ പരന്നുകിടക്കുന്നത്.
ജില്ലയിൽ ആരോഗ്യവകുപ്പ് പകർച്ചവ്യാധികൾക്കെതിരേ ജാഗ്രതാനിർദേശം നൽകിയിരിക്കുമ്പോഴാണ് ഈ സ്ഥിതി. ജൈവമാലിന്യം സംസ്കരിക്കാൻ നഗരസഭാ ബസ്സ്റ്റാൻഡിനുപിറകിൽ സ്ഥാപിച്ചിരുന്നതാണ് ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ്. എന്നാൽ ഇപ്പോൾ യൂണിറ്റ് പ്രവർത്തിക്കുന്നില്ല. പ്രവർത്തനം നിർത്തിയതോടെ വീണ്ടും യൂണിറ്റിന് സമീപത്തടക്കം മാലിന്യം നിറയാൻ തുടങ്ങി.
District News
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ശക്തം. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ പന്ത്രണ്ടാംസ്ഥാനം വാർഷിക വരുമാന കാര്യത്തിൽ ഒറ്റപ്പാലത്തിനുണ്ടായിട്ടും റെയിൽവേ കനിയുന്നില്ലന്നാണു പരാതി.
വരുമാന കാര്യത്തിൽ കേരളത്തിൽ മുൻനിരയിലുള്ള റെയിൽവേ സ്റ്റേഷനുകളുടെ എണ്ണത്തിൽ ഇരുപത്തിമൂന്നാം സ്ഥാനം ഒറ്റപ്പാലത്തിനുണ്ട്. വാർഷിക വരുമാനം 21 കോടിക്കും മുകളിലാണെന്നാണ് കണക്ക്.
അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷൻ നവീകരണം അന്തിമഘട്ടത്തിലാണ്.
സ്റ്റേഷനിൽ ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പില്ലാത്തത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. തൃശൂരിനും പാലക്കാടിനും ഇടയിൽ 75 കിലോമീറ്റർ ദൂരത്തിൽ പല വണ്ടികളും സ്റ്റോപ്പ് ഇല്ലാതെയാണ് ഓടികൊണ്ടിരിക്കുന്നത്.
ഇതുകൊണ്ടുതന്നെ മധ്യകേരളത്തിലുള്ള യാത്രക്കാർ മണിക്കൂറോളം യാത്രചെയ്ത് തൃശൂരിലോ പാലക്കാടോ പോയി ട്രെയിൻ കയറേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായി പ്രധാനപ്പെട്ട കുറച്ച് ട്രെയിനുകൾക്ക് കൂടി ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിക്കണം എന്നുള്ളതാണ് പ്രധാനമായ ആവശ്യം.
District News
നെന്മാറ: ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലികൃഷിക്ക് തുടക്കം കുറിച്ചു. ഒരേക്കർ സ്ഥലത്ത് 5000 ചെണ്ടുമല്ലി തൈകളാണ് നട്ടുപിടിപ്പിച്ചത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80000 തൈകളാണ് 75ശതമാനം സബ്സിഡി നിരക്കിൽ പഞ്ചായത്തിൽ വിതരണം ചെയ്യുന്നത്. മുന്നൂറോളം കർഷകർ ഇതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ കൃഷിയിറക്കും. പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത ചെണ്ടുമല്ലികൃഷി വൻവിജയമായതിനെതുടർന്നാണ് കൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ഇതിനായി നെന്മാറ പഞ്ചായത്ത് മൂന്നുലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനിൽ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പ്രബിത ജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ കെ.ജി. എൽദോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോട്ടം നാരായണൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. നാരായണൻ, കൃഷി ഓഫീസർ എസ്. കൃഷ്ണ, പഞ്ചായത്ത് സെക്രട്ടറി ശ്രീപ്രിയ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ്, സി. പ്രകാശൻ, പി.സി. രാജൻ പ്രസംഗിച്ചു.
District News
നെല്ലിയാമ്പതി: ദേശീയ മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മന്തുരോഗ സമൂഹ ചികിത്സാപരിപാടി തുടങ്ങി. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മായാണ്ടി ഉദ്ഘാടനം ചെയ്തു.
ഡോ. ലക്ഷ്മിപ്രിയ അധ്യക്ഷത വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അബിത പ്രശാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ ആരോഗ്യം ജോയ്സൺ എന്നിവർ ബോധവത്കരണ ക്ലാസെടുത്തു.
വരുംദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി മന്തുരോഗ നിവാരണ ഗുളികകൾ വിതരണം ചെയ്യും.
District News
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ കരിയർ ഗൈഡൻസ് സെല്ലും കോമേഴ്സ് വിഭാഗവും ഐക്യുഎസിയും ചേർന്ന് ദ ന്യൂ ഏജ് ഫിനാൻസ് കരിയർ എന്ന വിഷയത്തിൽ നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം അലുമ്നിയും തൃശൂർ ഫിൻലിറ്റ് എഡ്യൂടെക്ക് ഫൗണ്ടറുമായ കെ.എ. അനീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽകൂനൽ അധ്യക്ഷനായിരുന്നു.
അസിസ്റ്റന്റ് ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ ഫാ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി, കൊമേഴ്സ് വിഭാഗം മേധാവി ഡോ.എം.എസ്. കീർത്തി എന്നിവർ ആശംസകളർപ്പിച്ചു. അസിസ്റ്റന്റ് പ്രഫ. കെ.ആർ. ആതിര സ്വാഗതവും വിദ്യാർഥിനി എം.എം. അമൃത നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കരിയർ ഗൈഡൻസ് സെമിനാറിൽ കെ.എ. അനീസ് ക്ലാസെടുത്തു.
District News
ചിറ്റൂർ: പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് മഹിളാ ജനത ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹെഡ് പോസ്റ്റാഫിസ് ധർണ യുവജനത സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. മഹേഷ് ഉദ്ഘാടനം ചെയ്തു.
മഹിളാജനത മണ്ഡലം പ്രസിഡന്റ് ഷർമിള രാജൻ അധ്യക്ഷത വഹിച്ചു. പെരുമാട്ടി മണ്ഡലം പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ, മിനി മുരളി എന്നിവർ പ്രസംഗിച്ചു. കച്ചേരിമേട്ടിൽനിന്നും ഹെഡ് പോസ്റ്റാഫിസിലേക്കുള്ള പ്രകടത്തിൽ നൂറോളംപേർ പങ്കെടുത്തു.
District News
മണ്ണാർക്കാട്: കാലാവസ്ഥ വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളും ഭൂമിക്കുമേൽ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന് കീഴിൽ പോസ്റ്റർ നിർമാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. മത്സരം പ്രധാനാധ്യാപകൻ കെ.എ. അബ്ദു മനാഫ് ഉദ്ഘാടനം ചെയ്തു.
സ്കൗട്ട് മാസ്റ്റർമാരായ സി. ബഷീർ, കെ.ടി. സിദ്ദീഖ്, ഗൈഡ് അധ്യാപികമാരായ വി.പി. നൗഷിദ, പി. ബൽക്കീസ് ഇബ്രാഹിം, ഗൈഡ് ക്യാപ്റ്റൻമാരായ തുഹ്ഫ ജൗഹർ, ഫാത്തിമ നദ, പി. അഹന, സ്കൗട്ട് ക്യാപ്റ്റൻമാരായ ഹസൂർ ബിൻ സഅദ്, അചൽദേവ്, മുഹമ്മദ് റിസ് വാൻ, കെ. അഫ്സഹ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
District News
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് ഉറപ്പുനൽകിയ ഇന്ദിരാ ഗ്യാരണ്ടി പദ്ധതി യാഥാർഥ്യമാക്കി സ്ത്രീകൾക്ക് സൗജന്യയാത്ര എന്ന ജനകീയ പരിപാടിക്ക് പിന്തുണ അറിയിച്ച് 15 ന് രാവിലെ പത്തിന് ജില്ലയിലെ കെസ്ആർടിസി ഡിപ്പോകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് എല്ലാ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ആഹ്ലാദദിനമാചരിക്കുമെന്ന് ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം, കണ്‍വീനർ പി. ബാലഗോപാൽ എന്നിവർ അറിയിച്ചു.
ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കെഎസ്ആർടി സി ബസ് സ്റ്റാൻഡിനു മുന്നിലാണ് ദിനാചരണപരിപാടികൾ.
District News
വടക്കഞ്ചേരി: പഞ്ചായത്തിന്റെ അധീനതയിലുള്ള വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ വളച്ചുകെട്ടലും വേലിയും. സ്റ്റാൻഡിൽ വാഹനങ്ങൾ നിർത്തിയിടുന്നവരാണ് അവരുടെ സൗകര്യങ്ങൾക്ക് പൊതുസ്ഥലം കെട്ടിത്തിരിച്ചിട്ടുള്ളത്.
സ്റ്റാൻഡിന്റെ മുൻഭാഗം കല്ലും ബാരിക്കേടുകളും കയറും ഉപയോഗിച്ച് വേലി പോലെ സ്ഥാപിച്ചിരിക്കുകയാണ്. ബസുകൾ നിൽക്കേണ്ട സ്റ്റാൻഡിൽ വാടകയ്ക്ക് ഓടുന്ന വാഹനങ്ങളാണ് നിർത്തിയിടുന്നത്.
കാലങ്ങളായി തുടരുന്ന സ്ഥിതിയാണിത്. മാറിവരുന്ന പഞ്ചായത്ത് ഭരണനേതൃത്വങ്ങളും ഇതിനുപരിഹാരം കാണുന്നുമില്ല. ബസുകൾക്കോ സ്റ്റാൻഡിലെ കടകളിലേക്ക് വരുന്നവരുടെ വാഹനങ്ങൾ നിർത്തുന്നതിനോ സ്റ്റാൻഡിൽ ഇടമില്ലാത്തവിധമാണ് പൊന്നുംവിലയുള്ള വലിയൊരു സ്ഥലം കുറച്ചുപേരുടെ സൗകര്യങ്ങൾക്കായി മാറ്റിവയ്ക്കേണ്ടി വരുന്നത്.
ഫോണിലൂടെയും ട്രാവൽ ഗ്രൂപ്പുകൾ വഴിയാണ് ഇപ്പോൾ ടാക്സി വാഹനങ്ങൾ ആളുകൾ വിളിക്കുന്നത്. അതിന് പഞ്ചായത്തിന്റെ പ്രധാന സ്ഥലംതന്നെ മാറ്റിവയ്ക്കണോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
കൃഷിഭവൻ, സപ്ലൈകോ സ്റ്റാൾ, മലഞ്ചരക്ക് കടകൾ എന്നിവക്കു പുറമെ നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റാൻഡിലെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
ഇവിടേക്കെല്ലാം വരുന്നവരുടെ വാഹനങ്ങൾ ദൂരെ എവിടെയെങ്കിലും നിർത്തിവേണം കാര്യം നടത്താൻ. സ്കൂൾ ട്രിപ്പുകൾ പോകുന്ന വാഹനങ്ങളും ഇവിടെ നിർത്തിയിടുന്നതായി പറയുന്നുണ്ട്. ടാക്സി വാഹനങ്ങൾക്ക് മറ്റൊരു സ്ഥലം കണ്ടെത്തി സ്റ്റാൻഡിൽ ബസുകൾക്കും യാത്രക്കാർക്കും സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള വേലി മാറ്റണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് പറഞ്ഞു.
District News
കല്ലടിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ജലവൈദ്യുതി പദ്ധതി പ്രദേശമായ മീൻവല്ലത്തേക്കുള്ള റോഡ് മഴയിൽ തകർന്നു. ഇന്നലെ പെയ്ത മഴയിൽ വെള്ളം കുത്തിയൊലിച്ച് ഒരുമീറ്ററോളം വലിയ കുഴികൾ റോഡിന്റെ ഇരുവശത്തും രൂപപ്പെട്ടു.
ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും ജില്ലാപഞ്ചായത്തിന്റെ വൈദ്യുതി ഉത്പാദന നിലയത്തിലേക്കുമുള്ള ഇതോടെ യാത്ര ദുസഹമായി. ശക്തമായ മഴയുണ്ടായാൽ ഏതുസമയത്തും ബാക്കി റോഡിന്റെ വശങ്ങളും തകർന്നു പോകാൻ ഇടയുണ്ട്. അഴുക്കുചാലുകൾ നിർമിച്ച് റോഡിന്റെ വശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
District News
പാലക്കാട്: രമേഷ് പിഷാരടി എംഎൽഎ യുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. മണപ്പുള്ളിക്കാവ് ദുർഗാനഗർ സ്ട്രീറ്റ് ഒന്നിലാണ് ഓഫീസ് പ്രവർത്തനം തുടങ്ങിയത്. വി.കെ. ശ്രീകണ്ഠൻ എംപിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്റ് പ്രവിതാ മുരളീധരൻ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ, വൈസ് പ്രസിഡന്റ് സഫിയ അബു താഹിർ, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, മുസ്ലീംലീഗ് ജില്ലാപ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം, പി.വി. രാജേഷ്, എം.എം. ഹമീദ്, സി. ബാലൻ, മുജീബ്, സി. വി. സതീഷ്, പ്രിയ കുമാരൻ, സുധാകരൻ പ്ലക്കാട്ട്, സൈതലവി പൂളക്കാട്, എ.എ. ഇബ്രാഹിം പ്രസംഗിച്ചു.
District News
നെന്മാറ: വക്കാവ് കിഴക്കംപാടത്ത് മോഹനൻ താമസിച്ചുവരുന്ന ഷെഡ് പൂർണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം.
അപകടസമയത്ത് വീട്ടിൽ ആരുമില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഷെഡിൽനിന്ന് പുക ഉയരുന്നതും തീ പടരുന്നതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രാഥമികമായി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തി. പിന്നീട് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൂർണമായും തീയണച്ചു.
തീപിടിത്തത്തിൽ ഷെഡും അതിനകത്തുണ്ടായിരുന്ന ഫർണീച്ചറുകൾ, ടെലിവിഷൻ, ഫ്രിഡ്ജ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
District News
പാലക്കാട്: മങ്കര മാങ്കുറിശിയിൽ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരും മങ്കര പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പാൻ മസാല കടത്തുകയായിരുന്ന പിക്കപ്പ് വാൻ കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
പാലക്കാട് ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ മാങ്കുറിശി ഭാഗത്ത് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ തടഞ്ഞുനിർത്താൻ ശ്രമിക്കുന്പോൾ ഡ്രൈവർ വാഹനം റോഡരികിൽ നിർത്തി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ മങ്കര പോലീസിനെ വിവരം അറിയിച്ചു.
ഉടൻ തന്നെ നൈറ്റ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി വാഹനവും പരിസരവും പരിശോധിച്ചു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ നിരവധി ചാക്കുകളിലായി ഒളിപ്പിച്ച നിലയിൽ വൻതോതിൽ നിരോധിത പാൻമസാല ശേഖരം കണ്ടെത്തിയത്.
മങ്കര സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം സ്റ്റേഷനിലേക്ക് മാറ്റി. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട ഡ്രൈവറേയും കടത്തിനുപിന്നിലെ സംഘത്തേയും കണ്ടെത്തുന്നതിനായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
District News
വടക്കാഞ്ചേരി: കഴിഞ്ഞദിവസംപെയ്ത ശക്തമായ മഴയിൽ റോഡ് തകർന്നു. പ്രദേശവാസികളുടെ യാത്ര ദുരിതമായി. വടക്കാഞ്ചേരി നഗരസഭയിലെ ഒന്നാംകല്ല് കുംഭാരനഗർ റോഡാണ് തകർന്നത്. 2023 - 24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡാണ് തകർന്നത്.
പ്രദേശത്ത് കുന്നിൻമുകളിൽ പുതിയ നിർമാണ പ്രവർത്തികൾ നടക്കുന്നതുമൂലം ചെട്ടിക്കുന്ന് പ്രദേശത്തുനിന്നു ശക്തമായി ഒഴുകിയെത്തുന്ന മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകിപോകുന്നതുകൊണ്ടാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് തകർന്നതോടെ പ്രദേശത്തേക്ക് ഒരു വാഹനവും വരുന്നില്ലന്ന് നാട്ടുകാർ പറഞ്ഞു.
ആർക്കെങ്കിലും അസുഖംവന്നാൽ രോഗിയെ ഏറ്റികൊണ്ടുപോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
കളിമൺ തൊഴിലാളികൾ തിങ്ങിപാർക്കുന്ന സ്ഥലമാണ് ചെട്ടിയാംകുന്ന്. റോഡ് തകർന്നതോടെ കളിമൺപാത്രനിർമാണത്തിന് ആവശ്യമായ കളിമൺപോലും എത്താതായതോടെ തങ്ങളുടെ തൊഴിലും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു.
എന്നാൽ 2026 - 27 സാമ്പത്തികവർഷത്തിൽ റോഡിന്റെ നിർമാണം പൂർണമായും നിർമിക്കുന്നതിന് ആവശ്യമായ ഫണ്ട് നഗരസഭ അനുവദിച്ചിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ സുമയ്യ പറഞ്ഞു.
District News
വാടാനപ്പിള്ളി: സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ആർസിയുപി സ്കൂളിൽ ഫിഫ ലോകകപ്പിനെ വരവേറ്റ് വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞും കൊടികളേന്തിയും വിളംബരഘോഷയാത്ര നടത്തി.
പ്രവചനമത്സരത്തിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക സീജ ജോസഫ് നിർവഹിച്ചു. ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് സി.എസ്. സുനിൽകുമാർ നിർവഹിച്ചു.
അഞ്ചാംക്ലാസ് വിദ്യാർഥി മുഹമ്മദ് ബിലാലിന്റെ പിതാവ് വരച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെൻസിൽചിത്രം പ്രധാനാധ്യാപിക സീജ ജോസഫ്, പിടിഎ പ്രസിഡന്റ് സി.എസ്. സുനിൽകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. അധ്യാപകരായ അബ്രഹാം ബേസിൽ, പി.ആർ. രാഗിൻ, ആൻസി എസ്. മാറോക്കി എന്നിവർ നേതൃത്വം നൽകി.
District News
അത്താണി: പോപ്പ് ജോൺപോൾ പീസ് ഹോമിൽ റമ്പൂട്ടാൻതോട്ടത്തിലെ ആദ്യവിളവെടുപ്പിന്റെ ഉദ്ഘാടനം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു.
പീസ് ഹോമിലെ നിവാസികൾക്കു സ്വന്തം കൃഷിയിടത്തിൽനിന്നുള്ള പഴവർഗങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി 2024ൽ തരിശായി കിടന്നിരുന്ന ഒരു ഏക്കർ സ്ഥലത്ത് ആരംഭിച്ച റമ്പൂട്ടാൻകൃഷിയാണ് രണ്ടുവർഷത്തിനുശേഷം വിളവെടുത്തത്.
വാർഡ് കൗൺസിലർ മധു അമ്പലപുരം, പീസ് ഹോം ഡയറക്ടർ ഫാ. ജോൺസൺ ചാലിശേരി, ഫാ. ജോൺസൺ അന്തിക്കാട്ട്, ഫാ. അനീഷ് ചിറ്റിലപ്പള്ളി, സുപ്പീരിയർ സിസ്റ്റർ ജോസ്ഫീന വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ലിജി, സിസ്റ്റർ റോസി, സിസ്റ്റർ അന്നക്കുട്ടി, സിസ്റ്റർ സിമി, മിനി, സീത, അന്തോണി എന്നിവർ നേതൃത്വം നൽകി.
District News
വടക്കാഞ്ചേരി: ഓട്ടുപാറ സെന്ററിലെ ബേക്കറി കത്തിനശിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. ഓട്ടുപാറ സ്വദേശി ഷാഹുൽ ഹമീദിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയും ഫ്രൂട്സ് കടയുമാണ് കത്തിയമർന്നത്. സംഭവമറിഞ്ഞ് ഓടിയെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.
ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പറയുന്നത്. കൃത്യസമയത്ത് ഫയർഫോഴ്സിന്റെ ഇടപടലിനെ തുടർന്ന് സമീപത്തെ ജ്വല്ലറി ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. വടക്കാഞ്ചേരി പോലീസും സ്ഥലത്തെത്തി.
District News
ഗുരുവായൂര്‍: ലോകകപ്പ് ഫുട്ബോള്‍ പ്രദര്‍ശനം വിലക്കികൊണ്ടുള്ള തദ്ദേശവകുപ്പ് ജോ. ഡയറക്ടറുടെ ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന് അറിയിച്ചു. നഗരസഭാ തീരുമാനത്തെ മറിക്കടന്നുകൊണ്ട് ഇങ്ങനെയൊരു ഉത്തരവ് സമ്പാദിച്ച നഗരസഭാ സെക്രട്ടറിയുടെ പേരില്‍ നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു.
ജോ. ഡയറക്ടര്‍ക്ക് സെക്രട്ടറി കത്തുനല്‍കിയതും അതിന്മേല് ഉത്തരവ് പുറപ്പെടുവിപ്പിച്ചതും ചട്ടവിരുദ്ധമാണ്. കുന്നംകുളം ഉള്‍പ്പെടെയുള്ള നഗരസഭകളിലെ ടൗണ്‍ഹാളുകളില്‍ ഫുട്ബോള്‍ പ്രദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഗുരുവായൂരില്‍ നഗരസഭാ സെക്രട്ടറിയെ കൂട്ടുപിടിച്ച് പ്രദര്‍ശനം അട്ടിമറിക്കാന്‍ ശ്രമിച്ചത് യുഡിഎഫാണ്. പ്രദര്ശനംനടത്താനുള്ള കൗണ്‍സില്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷനേതാവ് സെക്രട്ടറിക്ക് രഹസ്യമായി കത്തുനല്‍കിയതും അത് പരിഗണിച്ച നടപടിയും ശരിയല്ല.
യുഡിഎഫിന്റെ താല്പര്യങ്ങള്ക്കുവേണ്ടിയാണ് സെക്രട്ടറി പ്രവര്‍ത്തിച്ചത്. കായികപ്രേമികളുടെ വികാരം കണക്കിലെടുത്ത് ഫുട്ബോള്‍ പ്രദര്‍ശനം നടത്താന്‍ നഗരസഭ മുന്‍കൈയെടുക്കുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ.കെ. ജ്യോതിരാജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വി. അനുപ്, എ.ടി. ഹംസ, ബിന്ദു അജിത് കുമാര്‍, ഷാനി റെജി എന്നിവര്‍ പങ്കെടുത്തു.
District News
ചേർപ്പ്: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങിയതിന്റെ ആവേശത്തിൽ ഗ്രാമങ്ങളിലെ ഫുട്ബോൾ പ്രേമികളും ക്ലബുകളും.
ലോകകപ്പ് താരങ്ങളുടെയും പങ്കെടുക്കുന്ന രാജ്യങ്ങളുടെയും പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ, പതാകകൾ, കൊടിതോരണങ്ങൾ എന്നിവകൊണ്ട് ചേർപ്പും പരിസരപ്രദേശങ്ങളും സജീവമായി. ക്രിസ്റ്റിനോ റൊണാൾഡോ, ലയണൽ മെസി, കിലിയൻ എംബാപ്പെ, നെയ്മർ തുടങ്ങിയവരുടെ കട്ടൗട്ടുകളും വേറിട്ട കാഴ്ചയായി.
ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് ബ്രസീൽ, അർജന്റീന, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ ടീമുകളുടെ ഫ്ലക്സ് ബോർഡുകളും പതാകകളുമാണ് ചേർപ്പ് ഭഗവതിക്ഷേത്രം നട, ആശാരിക്കുന്ന് പരിസരം, ചേന്ദം കുളങ്ങര റോഡ്, പെരുമ്പിള്ളിശേരി, എന്നിവടങ്ങളിൽ വിവിധ ക്ലബുകളും ഫുട്ബോൾ പ്രേമികളും സ്ഥാപിച്ചിരിക്കുന്നത്.
ചേന്ദംകുളങ്ങര ന്യൂലൈറ്റ് ക്ലബിൽ ഫുട്ബോൾ കളി കാണുന്നതിന് ടെലിസ്ക്രീൻ ഒരുക്കിയുണ്ട്. പലയിടങ്ങളിലും ക്ലബുകളും കവലകളും കേന്ദ്രീകരിച്ച് കളികാണുന്നതിന് മിനി, ബിഗ് സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്.
District News
ആമ്പല്ലൂര്‍: അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക് കോളജില്‍ ഫിഫ വേള്‍ഡ് കപ്പിന്റ ഭാഗമായി വിളംബരജാഥ നടത്തി. ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, സ്പെയിന് എന്നീ ആറ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് അവരുടെ ജെയ്സി അണിഞ്ഞുകൊണ്ട് ടൂര്‍ണമെന്റും നടത്തി.
പ്രിന്‍സിപ്പൽ ലിജോ ജോണ്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് നിര്‍വഹിച്ചു. നാഷണല്‍ റഫറി സെബി ജോസഫ് കളികള്‍ നിയന്ത്രിച്ചു.
കോളജ് ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍ ജോബി മൈക്കിള്‍ സമ്മാനദാനംനിര്‍വഹിച്ചു.
District News
തൃശൂർ: ലോകം കാത്തിരുന്ന കാൽപന്തുകളിയുടെ ആവേശം കൊട്ടിക്കയറിയതോടെ സെന്റ് തോമസ് കോളജ് ഹയർസെക്കൻഡറി സ്കൂളിലും ആവേശം അലയടിച്ചു. കളിയാണ് ലഹരി, ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ഫുട്ബോൾമാമാങ്കത്തെ വരവേറ്റ സ്കൂളിൽ ഭീമൻ വേൾഡ്കപ്പ് മാതൃകയും ഫ്ലെക്സും നിരന്നതോടെ അധ്യാപകരും വിദ്യാർഥികളും ഒരേപോലെ ഹാപ്പി.
പൂരത്തിന് അണിനിരക്കുന്ന കരിവീരന്മാരുടെ ഗാംഭീര്യത്തോടെയാണ് ബ്രസീൽ, അർജന്റീന, ഫ്രാൻസ്, പോർച്ചുഗൽ, ജർമനി ടീമുകളുടെ 12 അടി ഉയരമുള്ള കൂറ്റൻ ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്കൂൾമുറ്റത്തു തലയുയർത്തി നിൽക്കുന്നത്. ഇതിനെല്ലാം നടുവിലായി കണ്ണഞ്ചിപ്പിക്കുന്ന ആറടി ഉയരമുള്ള ഭീമൻ ലോകകപ്പും കൂടിയായതോടെ സ്കൂൾ അങ്കണം ഒരു മിനി സ്റ്റേഡിയമായി മാറി.
സ്കൂളിലെതന്നെ ചിത്രകലാ അധ്യാപകനായ മെജിസൺ തോമസ് ലോറൻസ് രണ്ടാഴ്ചക്കാലത്തോളം രാവും പകലും ഊണും ഉറക്കവും കളഞ്ഞ് അതീവസൂക്ഷ്മതയോടെയാണ് ഈ സുന്ദരൻശിൽപം ഒരുക്കിയത്. എട്ടിഞ്ചിന്റെ തെർമോക്കോൾ ഒട്ടിച്ചുചേർത്ത്, ബ്ലേഡ് ഉപയോഗിച്ച് ചെത്തിയെടുത്ത്, പ്ലാസ്റ്റർ ഓഫ് പാരീസിൽ രൂപംനൽകി പെയിന്റടിച്ചാണ് ഈ സ്വർണക്കപ്പ് വിരിയിച്ചെടുത്തത്. നിർമാണത്തിൽ സഹഅധ്യാപകരും വിദ്യാർഥികളും കൈകോർത്തു.
കഴിഞ്ഞ തവണയും ഇദ്ദേഹം കപ്പ് നിർമിച്ചിരുന്നു. മൊബൈൽ സ്ക്രീനുകളിലും മറ്റ് ഡിജിറ്റൽ ലഹരികളിലും കുട്ടികൾ അടിമപ്പെടുന്ന ഇക്കാലത്ത്, കളിമുറ്റത്തിന്റെ ആവേശം തിരികെപ്പിടിക്കുകയും പഠനത്തോടൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസവും കായികക്ഷമതയും വീണ്ടെടുക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നു കായിക അധ്യാപകൻ വിനു പീറ്റർ പറഞ്ഞു.
പ്രിൻസിപ്പൽ ജോസഫ് ആന്റണി, എച്ച്എം വി.ഡി. ജോഷി എന്നിവരുടെ പിന്തുണയോടെ അധ്യാപകരും വിദ്യാർഥികളും ഒത്തൊരുമിച്ചാണ് പരിപാടികൾക്കു നേതൃത്വം നൽകിയത്. ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് ഇന്നലെ റാലിയും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
District News
കയ്പമംഗലം: കളിക്കാൻ ഫുട്ബോൾ ഇല്ലേ..? സങ്കടപ്പെടേണ്ടന്നേ... സ്മാർട്ട് കയ്പമംഗലം പദ്ധതിയിലൂടെ നിങ്ങളുടെ കൈ കളിലും ഫുട്ബാൾ എത്തും. മുൻ ജില്ലാപഞ്ചായത്ത് മെമ്പർ ശോഭാസുബിൻ നേതൃത്വം നൽകുന്ന സ്മാർട്ട് കയ്പമംഗലം പദ്ധതിയിലൂടെ എടത്തിരുത്തി മുതൽ അഴിക്കോട് വരെയുള്ള പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ഫുട്ബോൾ ലഭ്യമല്ലാത്തവരുമായ വിദ്യാർഥികൾക്കും യുവാക്കൾക്കുമാണു സ്മാർട്ട് കയ്പമംഗലം പദ്ധതിയുടെ ഭാഗമായി ഫുട്ബോളുകൾ വിതരണം ചെയ്യുന്നത്.
ഫുട്ബോൾ ഇല്ലാത്തതിന്റെ പേരിൽ ആരും ഫുട്ബോളിൽ നിന്ന് അകലരുത്.എല്ലാവർക്കും ഫുട്ബോൾ ലഭ്യമാക്കാനുള്ള അവസരം സൃഷ്ടിക്കുമെന്നും സമാർട്ട് കയ്പമംഗലം കോ-ഓർഡിനേറ്റർ ശോ ഭാ സുബിൻ പറഞ്ഞു.
എടത്തിരുത്തി വെസ്റ്റ് എസ് എൻവി എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ പൊതുപ്രവർത്തകൻ ടി.കെ.പ്രകാശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്മാർട്ട് കയ്പമംഗലം കോ-ഓർഡിനേറ്റർ ശോഭ സുബിൻ അധ്യക്ഷത വഹിച്ചു.
District News
കൊടകര: ലോകകപ്പ് ഫുട്ബോള്‍ ആവേശം കൊടുമുടിയിലെത്തി നില്‍ക്കെ, കൊടകര സര്‍ക്കാര്‍ ബോയ്സ് ഹൈസ്കൂള്‍ സ്റ്റേഡിയത്തിലെ ഗാലറിക്ക് ബ്രസീല്‍ പതാകയുടെ നിറം നല്കി ആരാധകര്‍. ഇതു മൂന്നാംതവണയാണ് കൊടകരയിലെ ബ്രസീല്‍ ആരാധകര്‍ ഫിഫ ലോകകപ്പ് കാലത്ത് സ്റ്റേഡിയം ഗാലറിയെ കാനറിപ്പടയുടെ മഞ്ഞയും പച്ചയും കലര്‍ന്ന പതാകയുടെ മാതൃകയില്‍ ചായം തേച്ച് മനോഹരമാക്കുന്നത്.
നേരത്തെ 2018, 2022 ഫിഫ ലോകകപ്പ് വേളകളിലും ഇതേ ആരാധകസംഘം സ്റ്റേഡിയംഗാലറി ബ്രസീലിയന്‍ നിറങ്ങളില്‍ കുളിപ്പിച്ചിരുന്നു. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ഫുട്ബോള്‍ പ്രേമികളായ വി.ആര്. സുജിത്ത്, പ്രജീഷ് ഗോവര്ധന്, അബിന്‍ കൃഷ്ണ, പി.എം. ആദര്‍ശ്, രാഗേഷ് രാജു, വിഷ്ണു ഉണ്ണി, ടി.എസ്. ആദില്‍, എ.ബി. അഭിനവ്, ഷാരോണ്‍, രോഹിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ വര്‍ണവിസ്മയം ഒരുക്കിയത്.
0 ലിറ്റര്‍ പെയിന്റ് ഉപയോഗിച്ച് രണ്ടുദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവര്‍ ഗാലറിയെ കളറാക്കിയത്. ഇത്തവണ മഞ്ഞപ്പട കപ്പുയര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ ആരാധകകൂട്ടായ്മ.
District News
മറ്റത്തൂര്‍: അവിട്ടപ്പിള്ളി ചാഴിക്കാട് പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ നിര്‍മാണ സ്ഥാപനം ഭാഗികമായി കത്തിനശിച്ചു. ഇന്നലെ പുലര് ച്ചെ നാലോടെയാണ് സംഭവം. തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്നു സംശയിക്കുന്നു.
സ്ഥാപനത്തിലുണ്ടായിരുന്ന മോട്ടോറുകളും അനുബന്ധസാമഗ്രികളും മരഉരുപ്പടികളും തീപിടിത്തത്തില്‍ നശിച്ചു. പത്തുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. തേവര്‍പ്പാടം സ്വദേശി പള്ളിപ്പുറത്ത് ശരവണന്റേതാണു സ്ഥാപനം.
District News
ഇരിങ്ങാലക്കുട: ഉപയോഗശൂന്യമായി തള്ളിക്കളയുന്ന പഴയ സിഡി കഷണങ്ങള്‍ ഉപയോഗിച്ച് വിശുദ്ധ അന്തോണീസിന്റെ ചിത്രമൊരുക്കി യുവാക്കൾ. ഐക്കരക്കുന്ന് പാദുവാനഗര്‍ സെന്റ് ആന്റണീസ് ഇടവകയിലെ കെസിവൈഎം പ്രവര്‍ത്തകരാണ് അതിമനോഹരമായ ചിത്രം രൂപകല്പന ചെയ്തിരിക്കുന്നത്. ഇടവകയിലെ ഊട്ടുതിരുനാളിനോടനുബന്ധിച്ചാണ് കലാസൃഷ്ടി ഒരുക്കിയത്.
പലനിറങ്ങളിലും വലിപ്പത്തി ലുമുള്ള സിഡികള്‍ കൃത്യമായ അളവില്‍ മുറിച്ചെടുത്ത്, അവയുടെ തിളക്കവും വര്ണരാചികളും നഷ്ടപ്പെടാത്ത രീതിയിലാണ് ചിത്രത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രകാശത്തി ന്റെ പ്രതിഫലനമനുസരിച്ച് ചിത്രത്തിനു വ്യത്യസ്തഭാവങ്ങള്‍ കൈവരുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ഇരുന്നൂറിലധികം പഴയ സിഡികളുടെ തുണ്ടുകള്‍ സൂക്ഷ് മമായി മുറിച്ചൊരുക്കിയാണു വിശുദ്ധ അന്തോണീസിന്റെ മുഖഭാവം, വസ്ത്രധാരണം, ദിവ്യമായ സാന്നിധ്യം എന്നിവ അതീവ സൂക്ഷ്മതയോടെ ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ദിവസവും വൈ കീട്ട് അഞ്ചു മുതല്‍ രാത്രി പതിനൊന്നുവരെ ഇരുപതോളം യുവജനങ്ങളാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തി ച്ചത്. കോ-ഓര്‍ഡിനേറ്റര്‍മാരായ ഹെല്‍ന വര്‍ഗീസ്, ജിബിന്‍ ജോസഫ്, അലീന ആന്റണി എന്നിവർ നേതൃത്വം നല്കി.
കത്തീഡ്രല്‍ വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അന്തോണീസിന്റെ ചിത്രം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സീജൊ ഇരിമ്പന്‍ അധ്യക്ഷത വഹിച്ചു. 14 നാണു തിരുനാള്‍. തിരുനാള്ദിനംവരെ പള്ളിക്കുമുമ്പില്‍ പൊതുദര്‍ശനത്തിനായി ചിത്രംവച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ സോഡാ കുപ്പി അടപ്പുകള്‍, നൂൽ, ജല ഛായംഎന്നിവയിൽ വിശുദ്ധന്റെ ചിത്രം ഒരുക്കിയിരുന്നു.
District News
അതിരപ്പിള്ളി: പ്ലാന്റേഷന് കോര്‍പറേഷന്റെ അയ്യമ്പുഴയിലുള്ള പൈനാപ്പിള്‍ തോട്ടത്തില്‍നിന്നും വലിയ രാജവെമ്പാലയെ പിടികൂടി. വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘം പിടികൂടിയ രാജവെമ്പാലയെ ഉള്ക്കാട്ടിലെത്തിച്ചു.
ഇന്നലെ വൈകീട്ടാണ് ഭീമൻപാമ്പിനെ കണ്ടെത്തിയത്. ഏകദേശം പതിനഞ്ച് അടി നീളമുണ്ട്. തൊഴിലാളികള്‍ വിവരംഅറിയിച്ചതിനെത്തുടര്ന്ന് അതിരപ്പിള്ളിയില്നിന്നെത്തിയ ആര്‍ആര്‍ടി വിഭാഗമാണ് പിടികൂടിയത്.
District News
മാള: ഇന്ത്യൻ ഭക്ഷ്യസുരക്ഷാ മാനദണ്ഡ അഥോറിറ്റിയുടെ "ഈറ്റ് റൈറ്റ് കാന്പസ്’ഫുൾ കംപ്ലയൻസ് സർട്ടിഫിക്കറ്റ് നേടി മാള കാർമൽ കോളജ് (ഓട്ടോണമസ്).
തൃശൂർ സെന്റ് മേരീസ് കോളജിൽ നടന്ന ചടങ്ങിൽ രാജൻ പല്ലൻ എംഎൽഎയിൽനിന്ന് കാർമൽ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. റിനി മരിയ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 2026 മാർച്ച് 31 മുതൽ 2028 മാർച്ച് 30 വരെയാണ് സർട്ടിഫിക്കേഷന്റെ കാലാവധി.
കോളജ് കാന്പസിലെ ഭക്ഷണശാലയായ "ഇത്തിരി നേരം’, ശുചിത്വം, സുരക്ഷിതമായ ഭക്ഷ്യസംസ്കരണം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ, മാലിന്യനിർമാർജനം, കുടിവെള്ള സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ഉയർന്നനിലവാരം പുലർത്തിയതിനാണ് അംഗീകാരം.
District News
കാറളം: കാട്ടിക്കുളം ഭരതന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ഓര്‍മകളുടെ ഒരുവര്‍ഷം എന്ന പേരില്‍ കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന അനുസ്മരണം ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു. "വിദ്യകൊണ്ട് സ്വതന്ത്രരാകൂ, വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടൂ' എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മഹദ് വ്യക്തിത്വമായിരുന്നു കാട്ടിക്കുളമെന്ന് അദ്ദേഹം അനുസ്മരിച്ചു.
കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ മുഖ്യാതിഥിയായി.
"പാരീസില്‍നിന്ന് ഹൃദയങ്ങളിലേക്ക്' എന്ന പേരില്‍ കാട്ടിക്കുളം ഭരതനു മായി ബന്ധപ്പെട്ട് വിവിധ വ്യക്തികളെഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം എഴുത്തുകാരന് അശോകന് ചരുവില്‍ പ്രകാശനം ചെയ്തു. സച്ചിദാനന്ദസ്വാമി പുസ്തകം ഏറ്റുവാങ്ങി. മുന്‍ എംപി പ്രഫ. സാവിത്രി ലക്ഷ്മണന്, മുന്‍ എംഎല്‍എ കെ.യു. അരുണന്, ലാല്‍ ഭരതന്, ലിന്റ രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. അബ്ദുള്‍മജീദ്, ഡോ.പി. മധു, റഷീദ് കാറളം, മോഹനന് തൈവളപ്പില്‍ എന്നിവരെ ആദരിച്ചു.
District News
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫുട്ബോള്‍ ലോകകപ്പിനെ വരവേറ്റുകൊണ്ട് ഷൂ ട്ടൗട്ട് മത്സരം നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന ഉദ്ഘാടനം ചെയ്തു.
ജെയിംസ് ജോണ്‍ പേങ്ങിപ്പറമ്പില്‍, ഐ.കെ. മേരി, റെറ്റി മാത്യു, എ.ജെ. സെന്‍സണ്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
District News
ഇരിങ്ങാലക്കുട: ഇക്കഴിഞ്ഞ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്സി, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്, എവണ്‍ നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളെയും നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും എംഎല്‍എ എക്സലന്‍സി പുരസ്കാരം നല്കി ആദരിക്കുന്നതിന്റെ നിയോജകമണ്ഡലംതല ഉദ്ഘാടനം നടവരമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വത്സല ബാബു, വേളൂക്കര പഞ്ചായത്തംഗങ്ങളായ ശ്രീഷ്മ സലീഷ്, രേണു ക സജി, സതീഷ്കുമാര്‍, പ്രദീപ് മേനോന്, കെ.പി. അനില്‍കുമാര്‍, സനിജ സന്തോഷ്, എം.കെ. പ്രീതി, എം.വി. ഉഷ, കോ-ഓര്‍ഡിനേറ്റര്‍മാരായ മിനി മോഹന്‍ദാസ്, സേതുമാധവന് പറയംവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
അതിരപ്പിള്ളി: ഷോളയാറില്‍ കാട്ടാന കബാലിയെ പ്രകോപിക്കാന്‍ ശ്രമിച്ച വിനോദ സഞ്ചാരികളെ വനം വകുപ്പ് തെരയുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് യുവാക്കളാണ് കബാലിയുടെ ഫോട്ടോ എടുത്തത്.
ഇതിനായി ഇവര്‍ ആനയെ പ്രകോപിക്കുന്നതിന് ശബ്ദമുണ്ടാക്കി. കുറച്ചകലെയായിരുന്ന ആന ഇതോടെ റോഡിലേക്കെത്തി. ബൈക്കിലായിരുന്ന യുവാക്കള്‍ സ്ഥലംവിട്ടു.
വിവരം അറിഞ്ഞവനപാലകർ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും കണ്ടെത്തിയില്ല. ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ബൈക്കിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ല.
District News
തൃശൂർ: ജില്ലയിലെ മലയോരപ്രദേശങ്ങളിലെ ജനവാസമേഖലയിൽ വീണ്ടും ഭീതിപടർത്തി ആനകൾ. പീച്ചിഡാമിന്റെയും കുതിരാന്റെയും പരിസരപ്രദേശങ്ങളിലും പുത്തൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന വെള്ളക്കാരിത്തടം, ആനക്കുഴി, താമരവെള്ളച്ചാൽ, പഴവെള്ളച്ചാൽ, വഞ്ചിക്കുഴി ഭാഗത്തുമെല്ലാം ആന ശല്യം രൂക്ഷമാണ്. ചിലയിടത്ത് പകൽസമയത്തും ആന എത്തുന്നു.
മാസങ്ങൾക്കുമുന്‍പ് ഒരു ആന കിണറ്റിൽവീണ് ചരിഞ്ഞിരുന്നു. രാമൻചിറ, കൊന്പഴ ഇരുന്പുപാലം എന്നീ പ്രദേശങ്ങളിൽ ആനശല്യം സ്ഥിരമാണ്. ഇവിടങ്ങളിൽ വീട്ടുമുറ്റത്തുവരെ ആനയെത്തും.
കഴിഞ്ഞദിവസം രാത്രി പുത്തൂർ മാന്ദാമംഗലം ഭാഗത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. കുന്നുമ്മേൽ ശ്രീനിവാസന്റെ നൂറോളം പൂവൻവാഴകളാണ് ആന ചവിട്ടിനശിപ്പിച്ചത്.
തുടർച്ചയായുള്ള ആനകളുടെ വരവിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. രാത്രി ഉറങ്ങാനാകാത്ത സാഹചര്യമാണെന്നു നാട്ടുകാർ പറയുന്നു. നിരവധി വീടുകളുള്ള പ്രദേശത്തു കൃഷിക്കുമാത്രമല്ല ജീവനും ആന ഭീഷണിയാണ്. അടിയന്തരനടപടി ആവശ്യപ്പെട്ട് കർഷകർ ഫോറസ്റ്റ് സ്റ്റേഷനിൽ യോഗം ചേർന്നു.
കൃഷിനാശം സംഭവിച്ചവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാനോ, ആനശല്യം പരിഹരിക്കാനോ നടപടികൾ വേണ്ടവിധം തദ്ദേശവകുപ്പിൽനിന്നുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഒരു മാസത്തിനകം ആന ഇറങ്ങുന്ന വഴികളിലും സമീപപ്രദേശങ്ങളിലുമുള്ള കാടുംപടലും ചപ്പുചവറുകളും തൊഴിലുറപ്പുതൊഴിലാളികളെ ഉൾപ്പെടുത്തി വെട്ടി വൃത്തിയാക്കുമെന്ന് നേരത്തേ ജനപ്രതിനിധികളും തദ്ദേശവകുപ്പും ഉറപ്പുനൽകിയിരുന്നു. ആനയ്ക്ക് മറഞ്ഞുനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് കാടുവെട്ടാൻ ധാരണയായത്. എന്നാൽ, ഈ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല.
ഈ വർഷമാദ്യം പീച്ചിയിൽ യുവാവ് ആനയുടെ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. കൂടുതൽ അനിഷ്ടസംഭവങ്ങൾക്കുമുന്പ് ആനകളെ തുരത്താനും ജനവാസമേഖലയിലേക്ക് ആനകൾ ഇറങ്ങുന്ന സാഹചര്യം ഇല്ലാതാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
തൃശൂർ: ശക്തമായ മഴയിൽ ഒളരിക്കര അമ്പാടിക്കുളത്തിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞുവീണു. കുളത്തിനുസമീപമുള്ള തൃശൂർ കോർപറേഷൻ ഒളരിക്കര സോണൽ ഓഫീസിന്റെ വരാന്തയുടെ ഒരു ഭാഗവും ഇതോടൊപ്പം തകർന്നു. മഴക്കാലം പൂർണമായി ആരംഭിക്കുന്നതിനു മുന്‍പുതന്നെ മതിൽ തകർന്നത് പ്രദേശത്തു വലിയ അപകടഭീതിയാണ് ഉയർത്തുന്നത്.
മൂന്നാംതവണയും തകർച്ച; കെട്ടിടങ്ങൾ അപകടത്തിൽ
ഇതു മൂന്നാംതവണയാണ് അമ്പാടിക്കുളത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതാഴുന്നത്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിലാണ് ഭിത്തി വീണ്ടും കുളത്തിലേക്കു പതിച്ചത്. സോണൽ ഓഫീസ് കെട്ടിടത്തിലെ പില്ലറുകളോടുചേർന്ന്, ജനറേറ്റർ സ്ഥാപിച്ചിരിക്കുന്ന ഭാഗം പൂർണമായി ഇടിഞ്ഞുവീണ് വലിയ ഗർത്തം രൂപപ്പെട്ടു. ഇനിയും മഴ ശക്തമായാൽ സോണൽ ഓഫീസ് കെട്ടിടവും സമീപത്തെ ഹെൽത്ത് സെന്ററും ഏതുനിമിഷവും തകർന്നുവീഴുമെന്ന ഭീതി നിലനിൽക്കുന്നു.
കണ്ണിൽ പൊടിയിടൽതന്ത്രമെന്ന് ആക്ഷേപം
നേരത്തേ രണ്ടു തവണകളിലായി കുളത്തിന്റെ സംരക്ഷണഭിത്തിയുടെ രണ്ടു ഭാഗങ്ങൾ തകർന്ന് കുളത്തിലേക്കു പതിച്ചിരുന്നു. അന്നൊന്നും ആളപായം ഉണ്ടാകാതിരുന്നതുതന്നെ ഭാഗ്യംകൊണ്ടുമാത്രമാണ്. ഓരോ തവണയും സംരക്ഷണഭിത്തി തകരുമ്പോൾ എംസാൻഡ് മാത്രം നിറച്ച് താത്കാലികമായി അറ്റകുറ്റപ്പണി നടത്തി അധികൃതർ കണ്ണിൽ പൊടിയിടുകയാണെന്നു നാട്ടുകാർ ആരോപിക്കുന്നു.
അഴിമതി ആരോപണം
മുൻ ഭരണസമിതി വലിയ താത്പര്യമെടുത്തു നടപ്പിലാക്കിയ ഈ പദ്ധതിക്കുപിന്നിൽ വൻതോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നു പൊതുപ്രവർത്തകൻ സലീഷ് ധർമൻ ആരോപിച്ചു. ഇനിയൊരു കനത്ത മഴപെയ്താൽ ഈ കുളവും ഓഫീസും പൂർണമായി തകരും. അത്രമാത്രം ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. അധികൃതർ അടിയന്തരമായി ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
District News
തൃശൂർ: ലോകകപ്പ് വിളംബരമായി അർജന്റൈൻ, ബ്രസീലിയൻ ജഴ്സികളണിഞ്ഞു കളിക്കളത്തിലിറങ്ങി ആവേശമായി മുൻ സന്തോഷ് ട്രോഫി താരങ്ങൾ.
വിക്ടർ മഞ്ഞില, സി.വി. പാപ്പച്ചൻ, ഇട്ടി മാത്യു, സി.ഡി. ഫ്രാൻസീസ്, കെ.എഫ്. ബെന്നി, സോളി സേവ്യർ, തൃക്കൂർ സന്തോഷ്, സുർജിത്, സി.വി. സണ്ണി, അശോക് കുമാർ തുടങ്ങിയവരും കോച്ചുമാരായ എം. പീതാംബരൻ, അസീസ് തുടങ്ങിയവരും കളിക്കളത്തിലിറങ്ങി. എതിർടീമിൽ ഡിഎഫ്എ പ്രസിഡന്റ് സി. സുമേഷ് ഉൾപ്പടെ കളിക്കാനുണ്ടായിരുന്നു. മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കു ഡിഎഫ്എ ടീം വിജയിച്ചു.
ആദ്യമത്സരത്തിൽ കോർപറേഷൻ കൗൺസിലർമാരും മാധ്യമപ്രവർത്തകരും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മാധ്യമപ്രവർത്തകരുടെ ടീം വിജയിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം രാജൻ പല്ലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. നിജി ജസ്റ്റിൻ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ്, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: അമലയിലെ മൂന്നു ഗവേഷകർ ലോകപ്രശസ്ത ശാസ്ത്രജ്ഞരുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. 2025 ലെ സയന്റിഫിക് ഗ്ലോബൽ രജിസ്ട്രി പ്രകാരം അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ.ടി. എ.അജിത്ത്, ഡോ.കെ.ആർ. അനിലകുമാർ, ഡോ. മനു ആര്യൻ എന്നിവരാണ് ലോകത്തിലെ മുൻപന്തിയിലുള്ള അഞ്ചുശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംപിടിച്ചത്.