Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fraud

മെസിയുടെ പേരിലെ തട്ടിപ്പ്: അബ്ദുറഹ്മാനെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടി സർക്കാർ

തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് കൊണ്ട് വരാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടി സർക്കാർ. മുഖ്യമന്ത്രി ഒപ്പിട്ട ഫയൽ സർക്കാർ ലോക്ഭവന് കൈമാറി.

മെസിയുടെ പേരിലുള്ള തട്ടിപ്പിൽ കഴിഞ്ഞ മാസം അഞ്ചിനാണ് എസ്ഐടി വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകിയത്. അബ്ദുറഹ്മാൻ, അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റ് യു. ഷറഫലി എന്നിവർക്ക് തട്ടിപ്പിൽ കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

സത്യപാലൻ, ഷറഫലി എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകി. ഗവർണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അബ്ദുറഹ്മാനെതിരെയും അന്വേഷണം ആരംഭിക്കും.

സ്വകാര്യ വ്യക്തികളെ കൂടാതെ സർക്കാർ തലത്തിലും ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമയാർ ആന്‍റോ അഗസ്റ്റിൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്താണ് പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്. വഞ്ചനയ്ക്കും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിനും പുറമേ, അഴിമതി നിരോധന നിയമപ്രകാരവും കേസ് എടുത്തു അന്വേഷിക്കണമെന്നായിരുന്നു എസ്ഐടിയുടെ പ്രധാന ശിപാർശ.

Kerala

കോടികള്‍ തട്ടിയെന്ന പരാതിയുമായി പ്രവാസി വ്യവസായി: നാലുപേര്‍ക്കെതിരേ പടിഞ്ഞാറത്തറ പൊലിസ് കേസെടുത്തു

കല്‍പ്പറ്റ: ഭീഷണിപ്പെടുത്തി കോടിക്കണക്കക്കിനു രൂപ തട്ടിയെടുക്കുകയും പ്രോജക്ട് തടസപ്പെടുത്തി 100 കോടിയിലധികം രൂപയുടെ നഷ്ടത്തിന് ഇടയാക്കുകയും ചെയ്‌തെന്ന് പ്രവാസി വ്യവസായിയുടെ പരാതിയില്‍ നാലുപേര്‍ക്കെതിരേ പടിഞ്ഞാറത്തറ പൊലിസ് കേസെടുത്തു.

തൃശൂര്‍ സ്വദേശിയും കെന്‍സ ഗ്രൂപ്പ് ഉടമയുമായ മുഹമ്മദ് ഷിഹാബിന്‍റെ പരാതിയില്‍ കാസര്‍ഗോഡ് കുന്നില്‍ ചൗക്കി അബ്ദുള്‍ അസീസ്, കോഴിക്കോട് ഒഞ്ചിയം ഏറമല ഓര്‍ക്കാട്ടേരി രാജന്‍ നമ്പ്യാര്‍, ആറ്റിങ്ങല്‍ ചിറയിന്‍കീഴ് കുന്നുവാരം ഊളന്‍കുന്ന് എസ്ആര്‍ നിലയത്തില്‍ സന്തോഷ്‌കുമാര്‍, തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ മാളു ഭദ്രന്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.

പടിഞ്ഞാറത്തറയില്‍ വെല്‍നസ് റിസോര്‍ട്ട് പ്രോജക്ടിന്‍റെ നിര്‍വഹണത്തിന് നേതൃത്വം നല്‍കിയിരുന്ന തന്നെ പദ്ധതി ആവശ്യത്തിന് ഏല്‍പ്പിച്ച 25 ലക്ഷം രൂപയും ആക്‌സിസ് ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡും സ്വന്തം ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ച് ചൗക്കി അബ്ദുള്‍ അസീസ് വിശ്വാസവഞ്ചന നടത്തിയെന്ന് മുഹമ്മദ് ഷിഹാബിന്‍റെ പരാതിയില്‍ പറയുന്നു.

രാജന്‍ നമ്പ്യാര്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ നാല് കോടി രൂപ വിലയുള്ള വില്ലയും ബിസിനസ് കോംപ്ലക്‌സും കൈക്കാലാക്കി വഞ്ചിച്ചു. മാളു ഭദ്രന്‍ അപകീര്‍ത്തികരമായ വ്യാജ പ്രചാരണങ്ങളില്‍നിന്നു പിന്‍മാറുന്നതിന് ഭീമമായ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.

നിര്‍വഹണം തടസപ്പെടുത്തി പ്രോജക്ട് കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെ ഇവര്‍ സംഘംചേര്‍ന്നു നടത്തിയ ചതിയാണ് ഭീമമായ നഷ്ടത്തിനിടയാക്കിയെന്നും പരാതിയില്‍ പറയുന്നു. വെല്‍നസ് റിസോര്‍ട്ട് പ്രോജക്ടുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷിഹാബിനെതിരേയും പടിഞ്ഞാറത്തയില്‍ കേസുകളുണ്ട്.

പ്രോജക്ടിന് മറവില്‍ തട്ടിപ്പുനടത്തിയെന്ന നിക്ഷേപകരില്‍ ചിലരുടെ പരാതിയിലാണിത്. കേസ് ഫയലുകള്‍ അടുത്തിടെ പടിഞ്ഞാറത്തറ പൊലിസ് സ്റ്റേഷനിലെത്തി ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.

കെല്‍സ വെല്‍നസ് റിസോര്‍ട്ട് പ്രോജക്ട് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച് നിക്ഷേകരെ തെറ്റിദ്ധരിപ്പിക്കാനും
തന്നെ സാമ്പത്തികമായും മാനസികമായും പീഡിപ്പിക്കാനും ആസൂത്രിത നീക്കം നടന്നുവെന്നു
മുഹമ്മദ് ഷിഹാബ് നേരത്തേ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സംസ്ഥാന പൊലിസ് മേധാവി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരാന്‍ അനുമതി നിഷേധിക്കുന്ന തരത്തിലായിരുന്നു തനിക്കെതിരായ ഗൂഢാലോചനയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Kerala

മെ​സി​യു​ടെ പേ​രി​ൽ ത‌​ട്ടി​പ്പ്: വ്യാ​പ്തി വ​ലു​തെ​ന്ന് എ​സ്‌​ഐ​ടി; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ട​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​സി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള സാ​​​മ്പ​​​ത്തി​​​ക​​ത​​​ട്ടി​​​പ്പ് കേ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട് എ​​​സ്ഐ​​​ടി സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​ക്കു സ​​​മ​​​ര്‍​പ്പി​​​ക്കും. ക​​​ള്ള​​​പ്പ​​​ണം ഇ​​​ട​​​പാ​​​ട് ന​​​ട​​​ന്ന​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​തി​​​നാ​​​ല്‍ ഇ​​​ഡി, സി​​​ബി​​​ഐ, ക​​​സ്റ്റം​​​സ് ഉ​​​ള്‍​പ്പ​​​ടെ​​​യു​​​ള്ള കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നാ​​​ണ് എ​​​സ്‌​​​ഐ​​​ടി ക​​​ണ്ടെ​​​ത്ത​​​ല്‍.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഭാ​​​ഗം അ​​​ഡീ​​​ഷ​​​ണ​​​ല്‍ ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​നാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട് സം​​​സ്ഥാ​​​ന പൊലിസ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​നു സ​​​മ​​​ര്‍​പ്പി​​​ക്കു​​​ക. എ​​​സ്‌​​​ഐ​​​ടി​​​യു​​​ടെ ശിപാ​​​ര്‍​ശ​​​യ​​​ട​​​ങ്ങു​​​ന്ന റി​​​പ്പോ​​​ര്‍​ട്ട് ഡി​​​ജി​​​പി ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പി​​​നു കൈ​​​മാ​​​റും. അ​​​ന്തി​​​മതീ​​​രു​​​മാ​​​നം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പാ​​​യി​​​രി​​​ക്കും കൈ​​​ക്കൊ​​​ള്ളു​​​ക.

എ​​​സ്‌​​​ഐ​​​ടി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​പ​​​രി​​​ധി​​​ക്കു പു​​​റ​​​ത്തു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ന്ന​​​തി​​​നാ​​​ല്‍ കേ​​​ന്ദ്ര ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്കു മാ​​​ത്ര​​​മേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ സാ​​​ധി​​​ക്കൂ. വി​​​ദേ​​​ശ വി​​​നി​​​മ​​​യ ച​​​ട്ടം ഫെ​​​മ നി​​​യ​​​മ​​​ത്തി​​​ന്‍റെ ലം​​​ഘ​​​നം ഉ​​​ള്‍​പ്പടെ ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​താ​​​യി എസ്ഐ‌ടി ഇ​​​തു​​​വ​​​രെ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

മു​​​ന്‍ മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ‌്മാ​​​നെ​​​തി​​​രേയും തെ​​​ളി​​​വു​​​ക​​​ൾ എ​​​സ്‌​​​ഐ​​​ടി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലി​​​ലു​​​ണ്ട്. മ​​​ന്ത്രി ത​​​ന്‍റെ ഇ- ​​​മെ​​​യി​​​ല്‍ ഐ​​​ഡി ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍​ക്കു​​വേ​​​ണ്ടി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നും ഔ​​​ദ്യോ​​​ഗി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗം ന​​​ട​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് എ​​​സ്‌​​​ഐ​​​ടി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ല്‍.

റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി​, കാ​​​യി​​​ക വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, മു​​​ന്‍​ മ​​​ന്ത്രി​ എ​​ന്നി​​വ​​ർ​​ക്കെ​​​തി​​​രേ​ വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളാ​​​ണു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​സ്‌​​​ഐ​​​ടി വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​ണു കു​​​ടു​​​ത​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

സ്‌​​​പോ​​​ണ്‍​സ​​​റാ​​​യി റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ ബ്രോ​​​ഡ് കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തു സു​​​താ​​​ര്യ​​​മ​​​ല്ലെ​​​ന്നും സ​​​ര്‍​ക്കാ​​​രും റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ ക​​​മ്പ​​​നി​​​യും ത​​​മ്മി​​​ല്‍ ക​​​രാ​​​ര്‍ ഒ​​​പ്പി​​​ടു​​​ന്ന​​​തി​​​നു മു​​​ന്‍​പ് അ​​​ര്‍​ജ​​​ന്‍റീ​​​ന ഫു​​​ട്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി ചാ​​​ന​​​ല്‍ ക​​​മ്പ​​​നി ക​​​രാ​​​റി​​​ല്‍ ഒ​​​പ്പി​​​ട്ടെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

2024 ഡി​​​സം​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​രും റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ ചാ​​​ന​​​ലും ത​​​മ്മി​​​ല്‍ ക​​​രാ​​​ര്‍ ഒ​​​പ്പി​​​ട്ട​​​ത്. എ​​​ന്നാ​​​ല്‍ ക​​​രാ​​​ര്‍ ഒ​​​പ്പി​​​ടു​​​ന്ന​​​തി​​​നു ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു മു​​​ന്‍​പ് ചാ​​​ന​​​ല്‍ ക​​​മ്പ​​​നി​​​യും അ​​​ര്‍​ജ​​​ന്‍റൈൻ ഫു​​​ട്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​നും ത​​​മ്മി​​​ല്‍ ക​​​രാ​​​റി​​​ലേ​​​ര്‍​പ്പെ​​​ട്ട​​​തി​​​ല്‍ ദു​​​രൂ​​​ഹ​​​ത സം​​​ശ​​​യി​​​ക്കു​​​ക​​​യാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം.

250 കോ​​​ടി​​​യി​​​ല്‍​പ​​​രം രൂ​​​പ​​​യു​​​ടെ ത​​​ട്ടി​​​പ്പും ജി​​​എ​​​സ്ടി ത​​​ട്ടി​​​പ്പും ന​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​ന​​​ം. ഈ ​​​കേ​​​സി​​​ല്‍ വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കു​​​ടു​​​ത​​​ല്‍ പേ​​​ര്‍ പ്ര​​​തി​​​യാ​​​കും. മു​​​ന്‍ കാ​​​യി​​​ക മ​​​ന്ത്രി വി.​​​അ​​​ബ്ദു​​​ള്‍ റ​​​ഹ‌്മാ​​​നെ​​​തി​​​രേ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പേ​​​ഴ്‌​​​സ​​​ണ​​​ല്‍ സ്റ്റാ​​​ഫി​​​ലെ ചി​​​ല ജീ​​​വ​​​ന​​​ക്കാ​​​ര്‍ എ​​​സ്‌​​​ഐ​​​ടി​​​ക്കു മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്നു. മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ത്യേ​​​ക താ​​​ത്പ​​​ര്യ​​​പ്ര​​​കാ​​​ര​​​മാ​​​ണു കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം ചെ​​​യ്തി​​​രു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു മൊ​​​ഴി.

മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ല്‍ കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യെ​​​ന്നു​​​ കാ​​​ട്ടി ക​​​ള​​​മ​​​ശേ​​​രി പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. ഈ ​​​കേ​​​സി​​​ല്‍ അ​​​ഴി​​​മ​​​തിനി​​​രോ​​​ധ​​​ന നി​​​യ​​​മ വ​​​കു​​​പ്പു​​​കൂ​​​ടി ചു​​​മ​​​ത്താ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് എ​​​സ്‌​​​ഐ​​​ടി അ​​​നു​​​വാ​​​ദം തേ​​​ടും.

വ​​​ഞ്ച​​​ന, ഗൂ​​​ഢാ​​​ലോ​​​ച​​​ന ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള നി​​​ര​​​വ​​​ധി ക്രി​​​മി​​​ന​​​ല്‍ കു​​​റ്റ​​​ങ്ങ​​​ളാ​​​ണു നി​​​ല​​​വി​​​ല്‍ ചേ​​​ര്‍​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ഴി​​​മ​​​തിനി​​​രോ​​​ധ​​​ന നി​​​യ​​​മംകൂ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തോ​​​ടെ വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നും ക​​​ള​​​മൊ​​​രു​​​ങ്ങും.

Kerala

ക്രിക്കറ്റ് മത്സര ടിക്കറ്റിന്‍റെ പേരില്‍ തട്ടിപ്പ്; നഷ്ടമായത് 35,000 രൂപ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ടി​​​ക്ക​​​റ്റ് വി​​​ല്പ​​​ന​​​യു​​​ടെ പേ​​​രി​​​ല്‍ ഇ​​​ന്‍സ്റ്റ​​​ഗ്രാം വ​​​ഴി വ്യാ​​​ജ പ​​​ര​​​സ്യ​​​ങ്ങ​​​ള്‍ ന​​​ല്‍കി വാ​​​ട്‌​​​സ്ആ​​​പ്പ് മു​​​ഖേ​​​ന ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത് 35,000 രൂ​​​പ.

പു​​​തി​​​യ രീ​​​തി​​​യി​​​ലു​​​ള്ള സൈ​​​ബ​​​ര്‍ സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച് ര​​​ണ്ടു കേ​​​സു​​​ക​​​ളാ​​​ണു റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്ത​​​ത്. വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ഇ​​​ന്ത്യ- വെ​​​സ്റ്റ് ഇ​​​ന്‍ഡീ​​​സ് ആ​​​ദ്യ ഏ​​​ക​​​ദി​​​ന മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ടി​​​ക്ക​​​റ്റ് ന​​​ല്‍കാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു ത​​​ട്ടി​​​പ്പ്. ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ള്‍ക്കെ​​​തി​​​രേ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു സൈ​​​ബ​​​ര്‍ ക്രൈം ​​​പൊ​​​ലി​​​സ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍കി.

പൊ​​​ലി​​​സ് നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍

സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലെ ക്രി​​​ക്ക​​​റ്റ്/​​​കാ​​​യി​​​ക മ​​​ത്സ​​​ര ടി​​​ക്ക​​​റ്റ് പ​​​ര​​​സ്യ​​​ങ്ങ​​​ള്‍ ക​​​ണ്ണ​​​ട​​​ച്ച് വി​​​ശ്വ​​​സി​​​ക്ക​​​രു​​​ത്.

ടി​​​ക്ക​​​റ്റ് ല​​​ഭ്യ​​​ത​​​യും ബു​​​ക്കിം​​​ഗ് രീ​​​തി​​​യും ഔ​​​ദ്യോ​​​ഗി​​​ക പ്ലാ​​​റ്റ്‌​​​ഫോം/​​​സം​​​ഘാ​​​ട​​​ക​​​രു​​​ടെ അ​​​റി​​​യി​​​പ്പു​​​ക​​​ള്‍ വ​​​ഴി പ​​​രി​​​ശോ​​​ധി​​​ക്കു​​​ക.

സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ലെ വാ​​​ട്‌​​​സ്ആ​​​പ്പ് ന​​​മ്പ​​​റു​​​ക​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ട് പ​​​ണം അ​​​യ​​​യ്ക്ക​​​രു​​​ത്.

Kerala

വീ​ടുനി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത് കോ​ടി​ക​ൾ ത​ട്ടി​യ സം​ഭ​വം; മാ​സ്റ്റ​ർ ബി​ൽ​റ്റ് എം​ഡി ചെ​ന്നൈ​യി​ൽ പി​ടി​യി​ൽ

കാ​​​ക്ക​​​നാ​​​ട്: കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി നി​​​ർ​​​മാ​​​ണ ക​​​രാ​​​റെ​​​ടു​​​ത്ത ശേ​​​ഷം ഉ​​​ട​​​മ​​​ക​​​ളി​​​ൽ​​നി​​​ന്നും കോ​​​ടി​​​ക​​​ൾ ത​​​ട്ടി​​​യെ​​​ന്ന കേ​​​സി​​​ൽ മാ​​​സ​​​ങ്ങ​​​ളാ​​​യി ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന മാ​​​സ്റ്റ​​​ർ ബി​​​ൽ​​​റ്റ് ഇ​​​ൻ​​​ഫ്രാസ്ട്ര​​​ക്ച​​​ർ എം​​​ഡി കെ.​​​ജി. ശ​​​ര​​​ത് ചെ​​​ന്നൈ​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യി.

കാ​​​ക്ക​​​നാ​​​ട് ഇ​​​ൻ​​​ഫോ​​​ പാ​​​ർ​​​ക്ക് പൊ​​​ലി​​​സാ​​​ണു ചെ​​​ന്നൈ​​​യി​​​ൽ​​​നി​​​ന്നു ശ​​​ര​​​ത്തി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങു​​​മെ​​​ന്ന് പൊ​​​ലി​​​സ് അ​​​റി​​​യി​​​ച്ചു.

നി​​​ർ​​​മാ​​​ണ​​​ക്ക​​​രാ​​​റി​​​നു ശേ​​​ഷം വ​​​ൻ​​​തു​​​ക മു​​​ൻ​​​കൂ​​​റാ​​​യി കൈ​​​പ്പ​​​റ്റി​​​യ ശേ​​​ഷം നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​തെ ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ളെ വ​​​ഞ്ചി​​​ച്ചെ​​​ന്ന കേ​​​സി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. കേ​​​സി​​​ലെ മ​​​റ്റു പ്ര​​​തി​​​ക​​​ളാ​​​യ ക​​​മ്പ​​​നി സി​​​ഇ​​​ഒ ലി​​​യോ ജോ​​​ർ​​​ജ്, ഡ​​​യ​​​റ​​​ക്ട​​​ർ കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​രെ പൊ​​​ലി​​​സ് നേ​​​ര​​​ത്തെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

തെ​​​ങ്ങോ​​​ട് അം​​​ബേ​​​ദ്ക​​​ർ കോ​​​ള​​​നി റോ​​​ഡി​​​ൽ 4.3 സെ​​​ന്‍റ് സ്ഥ​​​ല​​​ത്ത് മൂ​​​ന്നു നി​​​ല​​​ക​​​ളി​​​ലാ​​​യി ആ​​​റ് അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന 3,424 ച​​​തു​​​ര​​​ശ്ര​​​യ​​​ടി കെ​​​ട്ടി​​​ടം ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ന​​​ൽ​​​കാ​​​മെ​​​ന്ന് പ്ര​​​തി​​​ വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യി അ​​​ന്വേ​​​ഷ​​​ണസം​​​ഘം പ​​​റ​​​ഞ്ഞു. ഇ​​​ട​​​പ്പ​​​ള്ളി മാ​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ നി​​​സ്താ​​​റി​​​ന്‍റെ മ​​​ക്ക​​​ളാ​​​യ ഷാ​​​ബി​​​ൻ, ഷെ​​​റി​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രി​​​ലു​​​ള്ള സ്ഥ​​​ല​​​ത്താ​​​യി​​​രു​​​ന്നു നി​​​ർ​​​മാ​​​ണം.

ക​​​രാ​​​ർ പ്ര​​​കാ​​​രം പ​​​ല​​​ ത​​​വ​​​ണ​​​യാ​​​യി 40.67 ല​​​ക്ഷം രൂ​​​പ കൈ​​​പ്പ​​​റ്റി​​​യെ​​​ങ്കി​​​ലും 18.51 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ നി​​​ർ​​​മാ​​​ണം മാ​​​ത്ര​​​മാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. പി​​​ന്നീ​​​ട് നി​​​ർ​​​മാ​​​ണം തു​​​ട​​​രാ​​​തെ​​​യും ബാ​​​ക്കി തു​​​ക തി​​​രി​​​കെ ന​​​ൽ​​​കാ​​​തെ​​​യും വ​​​ഞ്ചി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഉ​​​ട​​​മ​​​ക​​​ൾ പൊ​​​ലി​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ 35ലേ​​​റെ പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം. ഏ​​​ക​​​ദേ​​​ശം 10 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

Kerala

ഓ​ഹ​രി​നി​ക്ഷേ​പ​ത്തി​ന്‍റെ പേ​രി​ലും ത‌​ട്ടി​പ്പേ... മു​ന്ന​റി​യി​പ്പു​മാ​യി സൈ​ബ​ർ പൊലിസ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​മു​​​​ഖ ഓ​​​​ഹ​​​​രി വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് വ​​​​ൻ വ്യാ​​​​ജ നി​​​​ക്ഷേ​​​​പ ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തു​​​​ന്ന സം​​​​ഘം സ​​​​ജീ​​​​വ​​​​മാ​​​​കു​​​​ന്നു.

ഓ​​​​ഹ​​​​രി വി​​​​പ​​​​ണി​​​​യി​​​​ലെ പ്ര​​​​മു​​​​ഖ​​​​രു​​​​ടെ​​​​യും പ്ര​​​​ശ​​​​സ്ത സ്ഥാ​​​​പ​​​​ന മേ​​​​ധാ​​​​വി​​​​ക​​​​ളു​​​​ടെ​​​​യും എ​​​​ഐ വീ​​​​ഡി​​​​യോ​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു വ​​​​ൻ ലാ​​​​ഭം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന പ​​​​ര​​​​സ്യം ഫേ​​​​സ്ബു​​​​ക്ക്, ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം തു​​​​ട​​​​ങ്ങി​​​​യ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ വ​​​​ഴി പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചാ​​​​ണു ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ത്ത​​​​രം വ്യാ​​​​ജ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളി​​​​ൽ താ​​​​ല്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു ക്ലി​​​​ക് ചെ​​​​യ്യു​​​​ന്ന​​​​വ​​​​രെ, ട്രേ​​​​ഡിം​​​​ഗ് പ​​​​ഠി​​​​പ്പി​​​​ക്കാ​​​​നെ​​​​ന്ന വ്യാ​​​​ജേ​​​​ന വാ​​​​ട്സാ​​​​പ്, ടെ​​​​ല​​​​ഗ്രാം ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ൽ ആ​​​​ഡ് ചെ​​​​യ്യും. തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജ്യ​​​​ത്തെ മു​​​​ൻ​​​​നി​​​​ര ട്രേ​​​​ഡിം​​​​ഗ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടേ​​​​തി​​​​ന് സ​​​​മാ​​​​ന​​​​മാ​​​​യ വ്യാ​​​​ജ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ ലി​​​​ങ്കു​​​​ക​​​​ൾ ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ൽ അ​​​​യ​​​​ച്ചു ന​​​​ൽ​​​​കി ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യി​​​​പ്പി​​​​ക്കും. ഇ​​​​ത്ത​​​​രം വ്യാ​​​​ജ ആ​​​​പ്പു​​​​ക​​​​ളി​​​​ലും വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളി​​​​ലും അ​​​​ക്കൗ​​​​ണ്ട് തു​​​​ട​​​​ങ്ങു​​​​ന്ന നി​​​​ക്ഷേ​​​​പ​​​​ക​​​​രെ​​​​ക്കൊ​​​​ണ്ട് ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി തു​​​​ക നി​​​​ക്ഷേ​​​​പി​​​​പ്പി​​​​ക്കും.

വി​​​​ശ്വാ​​​​സ്യ​​​​ത നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​രം​​​​ഭ​​​​ത്തി​​​​ൽ ചെ​​​​റി​​​​യ തു​​​​ക പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്കും. ഇ​​​​തോ​​​​ടെ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ വി​​​​ശ്വാ​​​​സ്യ​​​​ത തോ​​​​ന്നു​​​​ന്ന നി​​​​ക്ഷേ​​​​പ​​​​ക​​​​ർ, വ​​​​ൻ തു​​​​ക ഡി​​​​സ്കൗ​​​​ണ്ടി​​​​ൽ സ്റ്റോ​​​​ക്കു​​​​ക​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​മെ​​​​ന്ന ആ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ വീ​​​​ണ്ടും അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്കു നി​​​​ക്ഷേ​​​​പി​​​​ക്കും. എ​​​​ന്നാ​​​​ൽ ഈ ​​​​തു​​​​ക ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വാ​​​​ങ്ങു​​​​ന്ന സ്റ്റോ​​​​ക്കു​​​​ക​​​​ൾ വി​​​​ൽ​​​​ക്കാ​​​​ൻ സ​​​​മ്മ​​​​തി​​​​ക്കാ​​​​തെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​ത്തേ​​​​ക്കു കൈ​​​​വ​​​​ശം വ​​​​യ്ക്കാ​​​​ൻ ഇ​​​​വ​​​​ർ നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കും.

പി​​​​ന്നീ​​​​ട് അ​​​​ക്കൗ​​​​ണ്ടി​​​​ലു​​​​ള്ള പ​​​​ണം പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്പോ​​​​ൾ, പ്രോ​​​​സ​​​​സിം​​​​ഗ് ചാ​​​​ർ​​​​ജ്, നി​​​​കു​​​​തി തു​​​​ട​​​​ങ്ങി​​​​യ പേ​​​​രു​​​​ക​​​​ളി​​​​ൽ വ​​​​ൻ തു​​​​ക ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടും.
കൂ​​​​ടു​​​​ത​​​​ൽ തു​​​​ക അ​​​​ട​​​​ച്ചാ​​​​ലും പ​​​​ണം തി​​​​രി​​​​കെ ല​​​​ഭി​​​​ക്കാ​​​​തെ വ​​​​രു​​​​ന്പോ​​​​ഴാ​​​​ണ് ത​​​​ങ്ങ​​​​ൾ വ​​​​ഞ്ചി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഇ​​​​ര​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​ത്.

ഇ​​​​ത്ത​​​​രം വ്യാ​​​​ജ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളി​​​​ലും അ​​​​ജ്ഞാ​​​​ത ലി​​​​ങ്കു​​​​ക​​​​ളി​​​​ലും വീ​​​​ഴ​​​​രു​​​​തെ​​​​ന്നും ഓ​​​​ഹ​​​​രി നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​കൃ​​​​ത സെ​​​​ബി (SEBI) ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ വ​​​​ഴി മാ​​​​ത്രം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും സൈ​​​​ബ​​​​ർ പൊ​​​​ലി​​​​സും സാ​​​​ന്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധ​​​​രും മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്നു.

ഉ‌​ട​ൻ വി​വ​രം കൈ​മാ​റ​ണം

ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വ്യാ​​​​ജ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ക​​​​യോ ത​​​​ട്ടി​​​​പ്പി​​​​ന് ഇ​​​​ര​​​​യാ​​​​വു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി ഒ​​​​രു​​​​മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം വി​​​​വ​​​​രം 1930 എ​​​​ന്ന ന​​​​ന്പ​​​​റി​​​​ലോ എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് മു​​​​ഖേ​​​​ന​​​​യോ സൈ​​​​ബ​​​​ർ പൊ​​​​ലി​​​​സി​​​​നെ അ​​​​റി​​​​യി​​​​ക്ക​​​​ണം.

Kerala

മൈ​ക്രോ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല, നി​ല​പാ​ട് അ​റി​യി​ച്ച് സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ്ര​തി​യാ​യ മൈ​ക്രോ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​ക​ള്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​രു​ന്ന​വ​രാ​യ​തി​നാ​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്റെ നി​ല​പാ​ട്.

സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍, മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള അ​നു​മ​തി വേ​ണ്ട​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ ആ​യ​തി​നാ​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി വേ​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി വേ​ണ​മെ​ന്നാ​യി​രു​ന്നു വി​ജി​ല​ന്‍​സി​ന്‍റെ നി​ല​പാ​ട്. പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി വേ​ണ്ടെ​ന്ന പി​ന്നോ​ക്ക വി​ഭാ​ഗ വ​കു​പ്പ് അ​ഡി​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഹ​ര്‍​ജി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പ​റ​യാ​നാ​യി കോ​ട​തി മാ​റ്റി.

കേ​സി​ല്‍ ഇ​തു​വ​രെ 8 കു​റ്റ​പ​ത്ര​ങ്ങ​ളാ​ണ് ത​യ്യാ​റാ​യ​ത്. 2016ലാ​ണ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പ​രാ​തി​യി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. നേ​ര​ത്തെ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കാ​ന്‍ വൈ​കി​യ​തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. തൊ​ട്ടാ​ല്‍ പൊ​ള്ളു​മെ​ന്ന് പേ​ടി​യു​ണ്ട് എ​ന്ന് കോ​ട​തി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

National

അ​​​​​​​യോ​​​​​​​ധ്യ രാ​​​​​​​മ​​​​​​​ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​ലെ സം​​​​​​​ഭാ​​​​​​​വ​​​​​​​ന​​​​​​​ക്കൊ​​​​​​​ള്ള: 105 ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് അന്വേഷണസംഘം

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: അ​​​​​​​യോ​​​​​​​ധ്യ രാ​​​​​​​മ​​​​​​​ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​ലെ സം​​​​​​​ഭാ​​​​​​​വ​​​​​​​ന​​​​​​​ക്കൊ​​​​​​​ള്ള​​​​​​​യു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട കേ​​​​​​​സി​​​​​​​ലെ ആ​​​​​​​ദ്യ കു​​​​​​​റ്റ​​​​​​​പ​​​​​​​ത്രം വെ​​​​​​​ള്ളി​​​​​​​യാ​​​​​​​ഴ്ച സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കും. സോ​​​​​​​ളി​​​​​​​സി​​​​​​​റ്റ​​​​​​​ർ ജ​​​​​​​ന​​​​​​​റ​​​​​​​ൽ തു​​​​​​​ഷാ​​​​​​​ർ മേ​​​​​​​ത്ത​​​​​യാ​​​​​ണ് ചീ​​​​​​​ഫ് ജ​​​​​​​സ്റ്റീ​​​​​​​സ് സൂ​​​​​​​ര്യ​​​​​​​കാ​​​​​​​ന്ത്, ജ​​​​​​​സ്റ്റീ​​​​​​​സ് ജോ​​​​​​​യ്മ​​​​​​​ല്യ ബാ​​​​​​​ഗ്ചി, ജ​​​​​​​സ്റ്റീ​​​​​​​സ് വി.​​​​​​​മോ​​​​​​​ഹ​​​​​​​ന എ​​​​​​​ന്നി​​​​​​​വ​​​​​​​ര​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന ബെഞ്ചി​​​​​​​നെ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. കേ​​​​​സി​​​​​ലെ ആ​​​​​​​ദ്യ അ​​​​​​​റ​​​​​​​സ്റ്റ് രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി 90 ദി​​​​​​​വ​​​​​​​സ​​​​​​​ത്തി​​​​​​​നു​​​​​​​ള്ളി​​​​​​​ൽ കു​​​​​​​റ്റ​​​​​​​പ​​​​​​​ത്രം സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​പ്പി​​​​​ച്ച് പ്ര​​​​​തി​​​​​ക​​​​​ളു​​​​​ടെ സ്വ​​​​​ഭാ​​​​​വി​​​​​ക​​​​​ ജാ​​​​​മ്യം നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ക ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ് ഇ​​​​​തെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു.

മു​​​​​​​ദ്ര​​​​​​​വ​​​​​​​ച്ച ക​​​​​​​വ​​​​​​​റി​​​​​​​ൽ പ്ര​​​​​​​ത്യേ​​​​​​​ക​​​​​​​സം​​​​​​​ഘം സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ച്ച അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ പു​​​​​​​രോ​​​​​​​ഗ​​​​​​​തി റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടും കോ​​​​​​​ട​​​​​​​തി വി​​​​​​​ശ​​​​​​​ദ​​​​​​​മാ​​​​​​​യി പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ച്ചു. സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​ക്കൊ​​​​​​ള്ള​​​​​​യു​​​​​​ടെ 105 ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍ സി​​​​​​സി​​​​​​ടി​​​​​​വി​​​​​​യി​​​​​​ല്‍ പ​​​​​​തി​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ണ്ടെ​​​​​ന്ന് റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ലു​​​​​ണ്ട്. പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ന്വേ​​​​​​ഷ​​​​​​ണസം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ റി​​​​​​പ്പോ​​​​​​ര്‍ട്ട് ഉ​​​​​​ദ്ധ​​​​​​രി​​​​​​ച്ചാ​​​​​​ണ് സോ​​​​​​ളി​​​​​​സി​​​​​​റ്റ​​​​​​ര്‍ ജ​​​​​​ന​​​​​​റ​​​​​​ൽ ഇ​​​​​ക്കാ​​​​​ര്യം കോ​​​​​ട​​​​​തി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചത്.

ഇ​​​​​​തു​​​​​​വ​​​​​​രെ ന​​​​​​ട​​​​​​ത്തി​​​​​​യ അ​​​​​​റ​​​​​​സ്റ്റു​​​​​​ക​​​​​​ള്‍, ത​​​​​​ട്ടി​​​​​​പ്പു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടു ശേ​​​​​​ഖ​​​​​​രി​​​​​​ച്ച തെ​​​​​​ളി​​​​​​വു​​​​​​ക​​​​​​ള്‍ എ​​​​​​ന്നി​​​​​​വ​​​​​​യെ​​​​​​പ്പ​​​​​​റ്റി​​​​​​യു​​​​​​ള്ള വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളും കോ​​​​​​ട​​​​​​തി​​​​​​യെ അ​​​​​​റി​​​​​​യി​​​​​​ച്ചു. സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​യാ​​​​​​യി ല​​​​​​ഭി​​​​​​ച്ച വി​​​​​​ല​​​​​​പി​​​​​​ടി​​​​​​പ്പു​​​​​​ള്ള വ​​​​​​സ്തു​​​​​​ക്ക​​​​​​ള്‍ക്കു​​​​​​ള്ള ര​​​​​​സീ​​​​​​തു​​​​​​ക​​​​​​ള്‍ സോ​​​​​​ഫ്റ്റ്‌വേർ‍ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചാ​​​​​​ണ് ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യ​​​​​​തെ​​​​​​ന്നും വ​​​​​​സ്തു​​​​​​ക്ക​​​​​​ള്‍ സ്റ്റേറ്റ് ബാ​​​​​​ങ്ക് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ലോ​​​​​​ക്ക​​​​​​റി​​​​​​ലാ​​​​​​ണ് സൂ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നും റി​​​​​​പ്പോ​​​​​​ര്‍ട്ടി​​​​​​ല്‍ പ​​​​​​റ​​​​​​യു​​​​​​ന്നു.

Kerala

ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ പൊ​ലി​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ ഒ​​​പി അ​​​പ്പോ​​​യി​​​ന്‍റ്മെ​​​ന്‍റു​​​ക​​​ൾ​​​ക്കാ​​​യും കോ​​​ണ്‍​ടാ​​​ക്റ്റ് വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി ഗൂ​​​ഗി​​​ളി​​​ൽ തെ​​​ര​​​യു​​​ന്ന​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് വ്യാ​​​ജ എ​​​പി​​​കെ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് സാ​​​ന്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​താ​​​യി പൊ​​​ലി​​​സ് മു​​​ന്ന​​​റി​​​യി​​​പ്പ്.

ഗൂ​​​ഗി​​​ൾ സേ​​​ർ​​​ച്ചി​​​ൽ കാ​​​ണു​​​ന്ന വ്യാ​​​ജ ഫോ​​​ണ്‍ ന​​​ന്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ന്പോ​​​ൾ, ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണെ​​​ന്നു തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് ത​​​ട്ടി​​​പ്പു​​​കാ​​​ർ വാ​​​ട്സ്ആ​​​പ്പ് വ​​​ഴി ​ഹോ​​​സ്പി​​​റ്റ​​​ൽ അ​​​പ്പോ​​​യ്ന്‍റ്മെ​​​ന്‍റ് ബു​​​ക്കിം​​​ഗ് എ​​​ന്ന പേ​​​രി​​​ലോ സ​​​മാ​​​ന​​​മാ​​​യോ വ്യാ​​​ജ ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ(​​​എ​​​പി​​​കെ) ഫ​​​യ​​​ലു​​​ക​​​ൾ അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ന്നു.

ഇ​​​ത് ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യു​​​ന്ന​​​തോ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ ഫോ​​​ണ്‍ ഹാ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യും ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ, ഒ​​​ടി​​​പി, യു​​​പി​​​ഐ സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ചോ​​​ർ​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ക്കു​​​ക​​​യും ചെ​​​യ്യും.

Kerala

വിദേശ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; തൃശൂർ സ്വദേശിക്കെതിരെ കേസ്

കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തുക തട്ടിയെടുത്തെന്ന പരാതിയിൽ തൃശൂർ സ്വദേശിക്കെതിരെ എറണാകുളം സെൻട്രൽ പൊലിസ് കേസെടുത്തു. തൃശൂർ സ്വദേശി മജീഷിന്‌ (40) എതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌.

ഹൈക്കോർട്ട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എക്സാക്ട് അബ്രോഡ് എന്ന സ്ഥാപനം നടത്തിവന്ന പ്രതി, പരാതിക്കാരനായ ഐസ്‌ലാന്‍റിലേക്ക് പോകാനുള്ള വീസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് പരാതിക്കാരന്‍റെ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്നും സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് 1,00,000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു.

പണം കൈപ്പറ്റിയ ശേഷം വീസ ശരിയാക്കി നൽകുകയോ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചതായി പരാതിയിൽ പറയുന്നു.

Kerala

ഗൂഢാലോചന, വഞ്ചന: റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി​​​ക്കെ​​​തി​​​രേ കേ​​​സ്

കൊ​​​ച്ചി: മെ​​​സി​​​യു​​​ടെ പേ​​​രി​​​ല്‍ ന​​​ട​​​ന്ന സാ​​​മ്പ​​​ത്തി​​​ക​​​ത​​​ട്ടി​​​പ്പി​​​ല്‍ കേ​​​സെ​​​ടു​​​ത്തു പൊ​​​ലി​​​സ്. എ​​​സ്‌​​​ഐ​​​ടി രൂ​​​പവത്കരി​​​ച്ചു ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്.

ക​​​ള​​​മ​​​ശേ​​​രി പൊ​​​ലി​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി ഉ​​​ട​​​മ​​​യും റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ടി​​​വി മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​റു​​​മാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍ ഒ​​​ന്നാം പ്ര​​​തി​​​യും റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി ര​​​ണ്ടാം പ്ര​​​തി​​​യു​​​മാ​​​ണ്.

വ​​​ഞ്ച​​​ന, ത​​​ട്ടി​​​പ്പ്, ഗൂ​​​ഢാ​​​ലോ​​​ച​​​ന എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ളാ​​​ണു ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ രേ​​​ഖ​​​ക​​​ള്‍, വി​​​ദേ​​​ശ ക​​​റ​​​ന്‍സി, വി​​​ദേ​​​ശ ബാ​​​ങ്കു​​​ക​​​ളു​​​ടെ ക്രെ​​​ഡി​​​റ്റ് കാ​​​ര്‍ഡു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യാ​​​ണു വി​​​വ​​​രം. രാ​​​ത്രി വൈ​​​കി​​​യും പൊ​​​ലി​​​സ് പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​ര്‍ന്നു.

കേ​​​സെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ടി​​​വി​​​യു​​​ടെ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ ആ​​​സ്ഥാ​​​നം, റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി ഉ​​​ട​​​മ​​​ക​​​ളാ​​​യ അ​​​ഗ​​​സ്റ്റി​​​ന്‍ സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രു​​​ടെ കൊ​​​ച്ചി​​​യി​​​ലെ ഫ്ലാ​​​റ്റു​​​ക​​​ള്‍, ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ പ​​​ര​​​സ്യ​​​ക​​​മ്പ​​​നി​​​യാ​​​യ ഗോ​​​ടാ​​​ഡി​​​ന്‍റെ ഓ​​​ഫി​​​സ്, വ​​​യ​​​നാ​​​ട്ടി​​​ലെ വീ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഒ​​​രേ​​​സ​​​മ​​​യം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. പു​​​ല​​​ര്‍ച്ചെ ആ​​​രം​​​ഭി​​​ച്ച പ​​​രി​​​ശോ​​​ധ​​​ന കൊ​​​ച്ചി​​​യി​​​ല​​​ട​​​ക്കം മ​​​ണി​​​ക്കൂ​​​റു​​​കൾ നീ​​​ണ്ടു. റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ടി​​​വി​​​യു​​​ടെ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലു​​​ള്ള ന്യൂ​​​സ് ഡെ​​​സ്‌​​​കി​​​ലേ​​​ക്കു പൊ​​​ലി​​​സ് ക​​​യ​​​റി​​​യ​​​ത് വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി.

സം​​​പ്രേ​​​ഷ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന്

തൃ​​​ക്കാ​​​ക്ക​​​ര അ​​​സി. പൊ​​​ലി​​​സ് ക​​​മ്മി​​​ഷ​​​ണ​​​ര്‍ ബി​​​ജോ​​​യ് ച​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണു ചാ​​​ന​​​ല്‍ ആ​​​സ്ഥാ​​​ന​​​ത്തു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ന്യൂ​​​സ് ഡെ​​​സ്‌​​​കി​​​ലേ​​​ക്കു ക​​​യ​​​റി​​​യ പൊ​​​ലി​​​സ്, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രു​​​ടെ​​​യും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ​​​ഗ്ധ​​​രു​​​ടെ​​​യും മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍ പി​​​ടി​​​ച്ചു​​​വ​​​ച്ചെ​​​ന്നും വാ​​​ര്‍ത്താ​​​സം​​​പ്രേ​​​ഷ​​​ണ​​​ത്തി​​​ന് ഫോ​​​ണ്‍ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടും ന​​​ല്‍കാ​​​ന്‍ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍ പ​​​റ​​​ഞ്ഞു. ന്യൂ​​​സ്, ഡി​​​ജി​​​റ്റ​​​ല്‍ ഡെ​​​സ്‌​​​കു​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു പൊ​​​ലി​​​സ് പ​​​രി​​​ശോ​​​ധ​​​ന.

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രു​​​ടെ ഡ​​​യ​​​റി​​​ക​​​ളും ഫ​​​യ​​​ലു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചു. എ​​​ഡി​​​റ്റ​​​റു​​​ടെ ക​​​സേ​​​ര​​​യി​​​ല്‍ ക​​​യ​​​റി​​​യി​​​രു​​​ന്നാ​​​ണ് എ​​​സി​​​പി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ​​​ത്. അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​റു​​​ടെ​​​യും എ​​​ച്ച്ആ​​​റി​​​ന്‍റെ​​​യും മു​​​റി​​​ക​​​ള്‍ തു​​​റ​​​ന്നു​​​ന​​​ല്‍ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും വൈ​​​കി​​​യാ​​​ണ് ഇ​​​ത് തു​​​റ​​​ന്നു​​​ന​​​ല്‍കി​​​യ​​​തെ​​​ന്ന് പൊ​​​ലി​​​സ് പ​​​റ​​​ഞ്ഞു. ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണു പൊ​​​ലി​​​സ് ഇ​​​വി​​​ടെ പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ച​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​ക്കാ​​​തെ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം സം​​​പ്രേ​​​ഷ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ടി​​​വി ആ​​​രോ​​​പി​​​ച്ചു.

പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍, എ​​​ച്ച്ആ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ മു​​​റി​​​ക​​​ള്‍ തു​​​റ​​​ന്നു​​​ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പൊ​​​ലി​​​സ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ജീ​​​വ​​​ന​​​ക്കാ​​​ര്‍ പ​​​റ​​​ഞ്ഞു. അ​​​തി​​​ക്ര​​​മം ചോ​​​ദ്യംചെ​​​യ്ത​​​പ്പോ​​​ള്‍ എ​​​സി​​​പി കൂ​​​ടു​​​ത​​​ല്‍ പൊ​​​ലി​​​സു​​​കാ​​​രെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി. അ​​​വ​​​ര്‍ ലാ​​​ത്തി​​​യു​​​മാ​​​യാ​​​ണ് ഓ​​​ഫി​​​സി​​​ലേ​​​ക്കു ക​​​യ​​​റി​​​യ​​​ത്.

പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​ക്കാ​​​ന്‍ ആ​​​ദ്യം പൊ​​​ലി​​​സ് ത​​​യാ​​​റാ​​​യി​​​ല്ല. എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ പ​​​ക​​​ര്‍പ്പ് കാ​​​ണി​​​ക്കാ​​​നും വി​​​സ​​​മ്മ​​​തി​​​ച്ചു. എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നാ​​​ലു മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷ​​​മാ​​​ണി​​​ത് ഓ​​​ണ്‍ലൈ​​​നി​​​ല്‍ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത​​​തെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​ര്‍ പ​​​റ​​​ഞ്ഞു.

അ​​​ർ​​​ജ​​​ന്‍റൈൻ ടീ​​​മി​​​ന്‍റെ പേ​​​രി​​​ൽ വഞ്ചന

അ​​​ര്‍ജ​​​ന്‍റൈൻ ടീ​​​മി​​​നെ കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​ക്കു​​​മെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു സ​​​ര്‍ക്കാ​​​രി​​​നെ വ​​​ഞ്ചി​​​ക്കു​​​ക​​​യും ച​​​തി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​ണ് ക​​​ള​​​മ​​​ശേ​​​രി പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത എ​​​ഫ്‌​​​ഐ​​​ആ​​​റി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്.

മെ​​​സി​​​യു​​​ടെ പേ​​​രി​​​ല്‍ ന​​​ട​​​ന്ന സാ​​​മ്പ​​​ത്തി​​​കത​​​ട്ടി​​​പ്പി​​​ല്‍ എ​​​സ്‌​​​ഐ​​​ടി രൂ​​​പീ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ എ​​​സ്‌​​​ഐ​​​ടി അം​​​ഗ​​​മാ​​​യ പി. ​​​വി​​​ക്ര​​​മ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലാ​​​ണു പൊ​​​ലി​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.

ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​നും മ​​​റ്റു പ്ര​​​തി​​​ക​​​ളും ചേ​​​ര്‍ന്ന് 2024 ഡി​​​സം​​​ബ​​​ര്‍ 20നു മു​​​ന്പ് മു​​​ത​​​ല്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി സ​​​ര്‍ക്കാ​​​രി​​​നെ വ​​​ഞ്ചി​​​ച്ചെന്ന് എഫ്ഐആറിൽ പറയുന്നു.

Kerala

വയനാട് കെന്‍സ നിക്ഷേപത്തട്ടിപ്പ്: പടിഞ്ഞാറത്തറ പൊലിസ് സ്റ്റേഷനിലെ കേസ് രേഖകള്‍ ഇഡി പരിശോധിച്ചു

കല്‍പ്പറ്റ: കെന്‍സ ഹോള്‍ഡിംഗ്‌സ് വയനാട്ടിലെ തരിയോട് പഞ്ചായത്തില്‍പ്പെട്ട മഞ്ഞൂറയില്‍ റോയല്‍ മെഡോസ് വില്ല പ്രോജക്ടിനും കെന്‍സ വെല്‍നസ് സെന്‍ററിനും നടത്തിയ നിര്‍മാണങ്ങള്‍ക്കുമറവിലെ നിക്ഷേപത്തട്ടിപ്പില്‍ ഇഡി അന്വേഷണം.

നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ പടിഞ്ഞാറത്തറ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് രേഖകള്‍ എറണാകുളത്ത് നിന്നു എത്തിയ ഏഴംഗ ഇഡി സംഘം പരിശോധിച്ചു. രാവിലെ ഒമ്പതോടെ തുടങ്ങിയ പരിശോധന ഒരു മണിക്കൂര്‍ നീണ്ടു.

ഷിഹാബ്ഷാ എന്നയാള്‍ 2015ല്‍ ദുബായില്‍ സംഘടിപ്പിച്ച ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിലാണ് കെന്‍സ ഹോള്‍ഡിംഗിന്‍റെ നേതൃത്വത്തില്‍ മഞ്ഞൂറയില്‍ റോയല്‍ മെഡോസ് വില്ല പ്രോജക്ട് പ്രഖ്യാപിച്ചത്. 60 വില്ലകള്‍, ദേശാന്തര നിലവാരമുളള സ്വിമ്മിംഗ്പൂള്‍, പാര്‍ക്ക്, ഫുഡ് കോര്‍ട്ടുകള്‍, റസ്റ്റാറന്‍റുകള്‍, സുഖചികിത്സാ കേന്ദ്രങ്ങള്‍, ഹെലിപ്പാഡ് തുടങ്ങിയവ ഉള്‍പ്പെടുന്നതായിരുന്നു പ്രൊജക്ട്.

റോയല്‍ മെഡോസ് പ്രോജക്ടില്‍ 60 ലക്ഷം രൂപ വില വരുന്ന ഇരുനില ആഡംബര വില്ല തുക മുന്‍കൂറായി നല്‍കിയാല്‍ 41 ലക്ഷം രൂപയ്ക്കു ലഭ്യമാക്കുമെന്നായിരുന്നു മുഹമ്മദ് ഷിഹാബിന്‍റെ വാഗ്ദാനം. ഇതനുസരിച്ച അനേകം ആളുകള്‍ തുക നിക്ഷേപിച്ച് പ്രോജക്ടിന്‍റെ ഭാഗമായിരുന്നു.

ഓരോ നിക്ഷേപകന്‍റെ പേരിലും മൂന്നര സെന്‍റ് സ്ഥലവും വില്ലയും ഉണ്ടാകുമെന്നും ആറുമാസം കഴിഞ്ഞ് ഓരോ മാസവും കാല്‍ ലക്ഷം രൂപ തിരികേ ലഭിക്കുമെന്നും ഷിഹാബ്ഷാ വാഗ്ദാനം ചെയ്തിരുന്നു. മുന്നു വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് പരാതികള്‍ ഉയരുന്നതിനിടെയാണ് 2019ല്‍ ഷിഹാബ്ഷാ ഇതേ സ്ഥലത്ത് കെന്‍സ വെല്‍നസ് സെന്‍റര്‍ എന്ന പേരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിക്കുന്നതിനു പുതിയ നിക്ഷേപങ്ങള്‍ സ്വീകരിച്ചത്.

വെല്‍നസ് സെന്‍ററിന്‍റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. പുതിയ സംരംഭം ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് (എല്‍എല്‍പി) വ്യവസ്ഥയിലാണ് തുടങ്ങിയത്. വടകര ഓര്‍ക്കാട്ടേരി സ്വദേശി രാജന്‍ ഉള്‍പ്പെടെ നാലു പേര്‍ നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണല്‍ കെന്‍സ വെല്‍നസ് സെന്‍ററിലെ മുഴുവന്‍ നിര്‍മാണവും തടഞ്ഞിരുന്നു.

പ്രോജക്ടിന്‍റെ ഭാഗമായി മഞ്ഞുറയില്‍ നടത്തിയ പ്രവൃത്തികള്‍ വിവാദമായിരുന്നു. നിര്‍മാണങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപണം ഉയര്‍ന്നതാണ് വിവദത്തിന് കാരണമായത്.

Kerala

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; സി​ബി​ഐ​ക്കു വി​ടാൻ നി​യ​മോ​പ​ദേ​ശം തേ​ടും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫു​​​ട്ബോ​​​ൾ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു ന​​​ട​​​ത്തി​​​യ കോ​​​ടി​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പി​​​ൽ സി​​​ബി​​​ഐ അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​വും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ.

മെ​​​സി​​​യു​​​ടെ പേ​​​രി​​​ൽ ന​​​ട​​​ന്ന ത​​​ട്ടി​​​പ്പി​​​ൽ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടും റി​​​വേ​​​ഴ്സ് ഹ​​​വാ​​​ല​​​യും ന​​​ട​​​ന്നെ​​​ന്ന ജി​​​എ​​​സ്ടി എ​​​സ്ഐ​​​ടി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ഏ​​​ൽ​​​പി​​​ക്കു​​​ന്ന കാ​​​ര്യ​​​വും ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ട്.

മെ​​​സി​​​യു​​​ടെ പേ​​​രി​​​ൽ ന​​​ട​​​ന്ന ത​​​ട്ടി​​​പ്പ് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ച്ച ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു ജി​​​എ​​​സ്ടി, എ​​​സ്ഐ​​​ടി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ജി​​​എ​​​സ്ടി എ​​​സ്ഐ​​​ടി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ.

കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ വേ​​​ണ​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ പൊ​​​ലി​​​സ് എ​​​സ്ഐ​​​ടി നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടും. നി​​​ല​​​വി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. പൊ​​​ലി​​​സ് എ​​​ഫ്ഐ​​​ആ​​​ർ ഇ​​​ട്ടാ​​​ൽ ഇ​​​ഡി​​​ക്കും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താം.

മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ന്ന വി​​​ദേ​​​ശ​​​ത്തേ​​​ക്കു​​​ള്ള പ​​​ണം ക​​​ട​​​ത്ത് അ​​​ട​​​ക്ക​​​മു​​​ള്ള ഗു​​​രു​​​ത​​​ര കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളാ​​​യ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റക്‌ടറേ​​​റ്റ് (ഇ​​​ഡി), ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ്, ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫ് ചി​​​റ്റ്സ്, റി​​​സ​​​ർ​​​വ് ബാ​​​ങ്ക് എ​​​ന്നി​​​വ​​​യും സം​​​സ്ഥാ​​​ന ഏ​​​ജ​​​ൻ​​​സി​​​ക​​​ളാ​​​യ ജി​​​എ​​​സ്ടി, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ജി എ​​​ന്നി​​​വ​​​രു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​വും വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ജി​​​എ​​​സ്ടി എ​​​സ്ഐ​​​ടി സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും പൊ​​​ലി​​​സ് എ​​​സ്ഐ​​​ടി ഈ ​​​റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക.

മെ​​​സി​​​യു​​​ടെ പേ​​​രി​​​ൽ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ, വി​​​ദേ​​​ശ​​​ത്തേ​​​ക്കും തി​​​രി​​​ച്ചും പ​​​ണം ക​​​ട​​​ത്ത​​​ൽ, നി​​​കു​​​തി വെ​​​ട്ടി​​​പ്പ് തു​​​ട​​​ങ്ങി​​​യ ഗു​​​രു​​​ത​​​ര കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ന​​​ട​​​ന്നെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

എ​​​ഫ്സി​​​ആ​​​ർ​​​എ ച​​​ട്ട​​​ലം​​​ഘ​​​നം ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ട്ടാ​​​ൽ അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​യ്ക്കു കൈ​​​മാ​​​റാം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലും നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടും.

വി​​​ദേ​​​ശ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ലെ ജി​​​എ​​​സ്ടി വെ​​​ട്ടി​​​പ്പ്, വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ, സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​ന്പ​​​നി പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​നെ​​​തി​​​രെ (ആ​​​ർ​​​ബി​​​സി)​​​യാ​​​ണ് ജി​​​എ​​​സ്ടി എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണം നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

Kerala

മെ​സി​യു​ടെ പേ​രി​ലെ കോ​ടി​ക​ളു​ടെ ക​ള്ള​ക്ക​ളി; ജി​എ​സ്‌​ടി റി​പ്പോ​ർ​ട്ട് ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ ജി​എ​സ്‌​ടി വ​കു​പ്പ് ഇ​ന്ന് അ​നു​ബ​ന്ധ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. സ്പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി 22.68 കോ​ടി രൂ​പ ജി​എ​സ്‌​ടി അ​ട​യ്ക്കാ​തി​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ 19ന് ​ആ​ദ്യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

സ്പോ​ൺ​സ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് കോ​ടി​ക​ൾ നി​ക്ഷേ​പി​ച്ച ര​ണ്ട് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ​ടും അ​ന്വേ​ഷ​ണ​സം​ഘം വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ തെ​ളി​വു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ അ​നു​ബ​ന്ധ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മെ​സി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ത​യാ​റാ​ക്കി​യ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ടി​ലും ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

വ​രു​മാ​നം കു​റ​ച്ചു​കാ​ട്ടു​ക​യും ചെ​ല​വ് പെ​രു​പ്പി​ച്ചു​കാ​ട്ടു​ക​യും ചെ​യ്ത് സ്പോ​ൺ​സ​ർ​ക്ക് വ​ൻ​ലാ​ഭം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് കാ​യി​ക വ​കു​പ്പ് സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്തി​ന്‍റെ ര​ണ്ടാം റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ. നി​കു​തി ത​ട്ടി​പ്പി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന എ​സ്ഐ​ടി അം​ഗം ഐ​ജി സ​തീ​ഷ് ബി​നോ പ്ര​ശാ​ന്തി​ൽ നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ ക്ര​മ​ക്കേ​ടി​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​ത് കാ​യി​ക വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നാ​ണ്. സ്പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്ക് ലാ​ഭം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഡി​പി​ആ​ർ ത​യാ​റാ​ക്കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Kerala

മെ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ് : സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ രേ​ഖ​ക​ൾ ശേ​ഖ​രി​ച്ച് എ​സ്ഐ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​സി​​​യെ​​​യും അ​​​ർ​​​ജ​​​ന്‍റൈൻ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​നെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘം അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

അ​​​ന്വേ​​​ഷ​​​ണ സം​​​ഘാം​​​ഗ​​​ങ്ങ​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ​​​ത്തി കാ​​​യി​​​കവ​​​കു​​​പ്പി​​​ൽനി​​​ന്ന് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചുതു​​​ട​​​ങ്ങി. പ്രാ​​​ഥ​​​മി​​​ക​​​മാ​​​യ ചി​​​ല ഫ​​​യ​​​ലു​​​ക​​​ളും രേ​​​ഖ​​​ക​​​ളും മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ന​​​ലെ കൈ​​​മാ​​​റി​​​യ​​​ത്. ഇ​​​വ​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യും എ​​​സ്ഐ​​​ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശേ​​​ഖ​​​രി​​​ച്ചു.

മു​​​ൻ മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫി​​​സി​​​ൽനി​​​ന്ന് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ദേ​​​ശ​​​ത്തേ​​​ക്ക് അ​​​യ​​​ച്ച കൂ​​​ടു​​​ത​​​ൽ രേ​​​ഖ​​​ക​​​ൾ​​​ക്കാ​​​യി കാ​​​യി​​​കവ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് എ​​​സ്ഐ​​​ടി ക​​​ത്തു ന​​​ൽ​​​കി.

സ്വ​​​കാ​​​ര്യ സ്പോ​​​ണ്‍​സ​​​റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ, സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ, അ​​​നു​​​മ​​​തി​​​ക​​​ൾ, ഇ​​​ള​​​വു​​​ക​​​ൾ, ഒ​​​ഴി​​​വാ​​​ക്ക​​​ലു​​​ക​​​ൾ, പൊ​​​തു ആ​​​സ്തി​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം എ​​​ന്നി​​​വ അ​​​നു​​​വ​​​ദി​​​ച്ച സാ​​​ഹ​​​ച​​​ര്യം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ലു​​​ക​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് എ​​​സ്ഐ​​​ടി ക​​​ത്തു ന​​​ൽ​​​കി​​​യ​​​ത്.

ഏ​​​തെ​​​ങ്കി​​​ലും സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ന് അ​​​നാ​​​വ​​​ശ്യ ആ​​​നു​​​കൂ​​​ല്യ​​​മോ സാ​​​ന്പ​​​ത്തി​​​കനേ​​​ട്ട​​​മോ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​നോ പൊ​​​തുസ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കോ ന​​​ഷ്‌ട​​​മു​​​ണ്ടാ​​​യോ​​​യെ​​​ന്നും അ​​​ന്വേ​​​ഷി​​​ക്കും.

കാ​​​യി​​​ക വ​​​കു​​​പ്പ് സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ൻ.​​​ പ്ര​​​ശാ​​​ന്തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​നൊ​​​പ്പം രേ​​​ഖ​​​ക​​​ളു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​വ​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ പ​​​തി​​​പ്പു​​​ക​​​ളാ​​​ണ് എ​​​സ്ഐ​​​ടി ശേ​​​ഖ​​​രി​​​ച്ച​​​ത്. മു​​​ഴു​​​വ​​​ൻ ഇ​​​ട​​​പാ​​​ടു​​​ക​​​ളും അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വെ​​​ന്ന​​​തി​​​നാ​​​ൽ എ​​​ല്ലാ രേ​​​ഖ​​​ക​​​ളും കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നാ​​​ണ് ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്.

മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളെ അ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​ണ് കാ​​​യി​​​കവ​​​കു​​​പ്പ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. ധ​​​ന​​​കാ​​​ര്യം, നി​​​യ​​​മം, ആ​​​ഭ്യ​​​ന്ത​​​രം, റ​​​വ​​​ന്യു, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണം, പൊ​​​ലി​​​സ്, അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന, ആ​​​രോ​​​ഗ്യം എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടാ​​​തെ ഇ​​​ട​​​പാ​​​ടു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷ​​​ണ​​​മു​​​ണ്ടാ​​​കും.

വി​​​ദേ​​​ശ പ​​​ണ​​​മി​​​ട​​​പാ​​​ട്, മാ​​​ച്ച് ഫീ​​​സ്, പ​​​ര​​​സ്യ​​​വ​​​രു​​​മാ​​​നം, സ്പോ​​​ണ്‍​സ​​​റു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ട്, നി​​​കു​​​തി ബാ​​​ധ്യ​​​ത, സ്റ്റേ​​​ഡി​​​യം ന​​​വീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി തേ​​​ടാ​​​ത്ത​​​തും അ​​​ന്വേ​​​ഷി​​​ക്കും.

Kerala

ഗ്രാമസേവികയുടെ തട്ടിപ്പ് ; കൂടുതൽ പരാതികളുമായി പഞ്ചായത്തുകൾ

പ​ത്ത​നം​തി​ട്ട: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​യി​ൽ ഗു​ണ​ഭോ​ക്തൃ വി​ഹി​തം അ​ടി​ച്ചു​മാ​റ്റി​യ ഗ്രാ​മ​സേ​വി​ക​യ്ക്കെ​തി​രേ ത​ട്ടി​പ്പി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കോ​ന്നി ത​ണ്ണി​ത്തോ​ട് വി​ല്ലേ​ജ് എ​ക്സ്​റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റാ​യി​രു​ന്ന കോ​ന്നി വ​ക​യാ​ർ മ്ലാ​ന്ത​ടം പു​ത്ത​ൻ​വീ​ട്ടി​ൽ എം.​ആ​ർ. റാ​ണി​ല​ക്ഷ്മി (37)യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കോ​ന്നി​യി​ൽ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ർ വി​ല്ലേ​ജു​ക​ളി​ലെ ലൈ​ഫ്മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി​യു​ടെ പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​വ​ർ നേ​ര​ത്തേ ജോ​ലി ചെ​യ്തി​രു​ന്ന അ​രു​വാ​പ്പു​ലം വി​ല്ലേ​ജി​ലും സ​മാ​ന ത​ട്ടി​പ്പ് ന​ട​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലാ​യി 60 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് റാ​ണി ല​ക്ഷ്മി​യു​ടെ പേ​രി​ൽ പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്തി​യ​ത്. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ക്കേ​ണ്ട തു​ക ബ​ന്ധു​ക്ക​ളു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യ​തി​ന്‍റെ പേ​രി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. ചി​റ്റാ​ർ, ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രു​ടെ പ​രാ​തി​ക​ളി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

നേ​ര​ത്തേ കോ​ന്നി പൊ​ലി​സി​ൽ മ​റ്റൊ​രു ത​ട്ടി​പ്പു കേ​സി​ൽ റാ​ണി​ല​ക്ഷ്മി പ്ര​തി​യാ​യി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ടു​ക​ളി​ലൂ​ടെ കൈ​ക്ക​ലാ​ക്കി​യ പ​ണം ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. റാ​ണി ല​ക്ഷ്മി ഇ​ക്കാ​ല​യ​ള​വി​ൽ ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ ടോ​റ​സ് ലോ​റി അ​ട​ക്കം വാ​ങ്ങിന​ൽ​കി​യ​ത് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ 51.23 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​ണ്ണി​ത്തോ​ട്ടി​ൽ പ്രാ​ഥ​മി​ക​മാ​യി ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ക​ണ്ട​ത്. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​റ്റാ​ർ പൊ​ലി​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​ൻ അ​പേ​ക്ഷ ന​ൽ​കി. ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ബ​ന്ധു​ക്ക​ളു​ടെ പേ​രു​ക​ൾ തി​രു​കി​ക്ക​യ​റ്റി ഇ​വ​രു​ടെ പേ​രി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്തു​വ​ന്ന​ത്.

സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ 2024 ഡി​സം​ബ​ർ ആ​റു​മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 12നാ​ണ് ത​ണ്ണി​ത്തോ​ട്ടി​ലേ​ക്കു സ്ഥ​ലം​മാ​റി​യ​ത്. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ​ഭോ​ക്തൃ വി​ഹി​തം ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം ക​ണ്ട​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​ട​പെ​ട്ട് അ​ന്വേ​ണം ന​ട​ത്തി.

പ​ട്ടി​ക പ​രി​ശോ​ധി​ച്ച​പ്പോ​ൾ വി​ഇ​ഒ‍യു​ടെ മാ​താ​വ്, ഭ​ർ​ത്താ​വ്, ഭ​ർ​ത്തൃ പി​താ​വ്, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ ക​ണ്ടെ​ത്തി. ഇ​വ​രു​ടെ പേ​രി​ൽ പ​ല​ത​വ​ണ പ​ണാ​പ​ഹ​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ണ്ണി​ത്തോ​ട്ടി​ലും സ​മാ​ന പ​രാ​തി​ക​ളു​ണ്ടാ​യ​പ്പോ​ൾ പൊ​ലി​സ് അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു.

ഇ​തി​നി​ടെ ത​ട്ടി​പ്പ് പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​യ​പ്പോ​ൾ പ​ണം തി​രി​കെ അ​ട​ച്ച് ത​ല​യൂ​രാ​ൻ റാ​ണില​ക്ഷ്മി ശ്ര​മം ന​ട​ത്തി. അ​രൂ​വാ​പ്പു​ല​ത്തും ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

അ​രു​വാ​പ്പു​ല​ത്ത് മാ​ത്രം ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​ക​ളാ​ണ് ഇ​വ​ർ ന​ട​ത്തി​യ​താ​യി പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ലു​ള്ള സ​മാ​ന പേ​രു​ള്ള​വ​രെ​യും റാ​ണി ല​ക്ഷ്മി​യു​ടെ അ​മ്മ, ഭ​ർ​ത്താ​വ്, ഭ​ർ​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രു​ൾ​പ്പടെ​യു​ള്ള അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഗു​ണ​ഭോ​ക്താ​ക്ക​ളാ​ക്കി മാ​റ്റി​യാ​ണ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

Kerala

മു​ട്ടി​ല്‍ മ​രം​മു​റി വ​ഞ്ച​നാ​ക്കേ​സ്: അ​ഗ​സ്റ്റി​ന്‍ സ​ഹോ​ദ​ര​ന്മാ​ര്‍​ക്ക് തി​രി​ച്ച​ടി, വി​ചാ​ര​ണ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി

കൊ​ച്ചി: മു​ട്ടി​ല്‍ മ​രം​മു​റി വ​ഞ്ച​നാ​ക്കേ​സി​ല്‍ വി​ചാ​ര​ണ നി​ര്‍​ത്തി വ​യ്ക്ക​ണ​മെ​ന്ന പ്ര​തി​ക​ളാ​യ അ​ഗ​സ്റ്റി​ന്‍ സ​ഹോ​ദ​ര​ന്മാ​രു​ടെ ആ​വ​ശ്യം ചോ​റ്റാ​നി​ക്ക​ര മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ത​ള്ളി. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ മ​രം​മു​റി കേ​സി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കും വ​രെ ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ലെ വി​ചാ​ര​ണ​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മാ​ണ് ത​ള്ളി​യ​ത്.

ഇ​തേ ഹ​ര്‍​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളു​ക​യും വി​ചാ​ര​ണ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. മ​രം​മു​റി കേ​സും വ​ഞ്ച​നാ​ക്കേ​സും ര​ണ്ട് കേ​സു​ക​ളാ​യി നി​ല​നി​ല്‍​ക്കു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. വി​ചാ​ര​ണ തു​ട​രു​മെ​ന്ന് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വ്യ​ക്ത​മാ​ക്കി.

സെ​പ്റ്റം​ബ​ര്‍ 7ന് ​പ്ര​തി​ക​ളെ കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ക്കും. ഒ​ന്നാം പ്ര​തി റോ​ജി അ​ഗ​സ്റ്റി​നോ​ട് നേ​രി​ട്ടും ര​ണ്ടാം പ്ര​തി ആ​ന്റോ അ​ഗ​സ്റ്റി​നും മൂ​ന്നാം പ്ര​തി ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യും ഹാ​ജ​രാ​കും.

വ​യ​നാ​ട് മേ​പ്പാ​ടി​യി​ല്‍ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച് ക​ട​ത്തി​യ മ​ര​ങ്ങ​ള്‍ വ​നം​വ​കു​പ്പ് പാ​സ് ഉ​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് എ​റ​ണാ​കു​ള​ത്തെ മ​ര​ക​മ്പ​നി ഉ​ട​മ​യ്ക്ക് വി​ല്‍​പ്പ​ന ന​ട​ത്തി വി​ശ്വാ​സ വ​ഞ്ച​ന കാ​ണി​ച്ചെ​ന്നാ​യി​രു​ന്നു എ​റ​ണാ​കു​ളം അ​മ്പ​ല​മേ​ട് പൊ​ലി​സ് എ​ടു​ത്ത കേ​സ്.

ക​മ്പ​നി ഉ​ട​മ എം.​എം. അ​ലി​യാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് 2021ല്‍ ​റോ​ജി അ​ഗ​സ്റ്റി​ന്‍, ആ​ന്റോ അ​ഗ​സ്റ്റി​ന്‍, ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി കേ​സ് എ​ടു​ത്ത​ത്. കേ​സ് പ​രി​ഗ​ണി​ച്ച മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ പ്ര​തി​ക​ള്‍ നി​ര​ന്ത​രം ഹാ​ജ​രാ​കാ​തി​രു​ന്ന​ത് ക​ടു​ത്ത വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

Kerala

പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ കൊള്ളയടിക്കുന്ന സംഘം പിടിയിൽ

കട്ടപ്പന: പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചുപറിക്കുന്ന കൊള്ള സംഘത്തിലെ നാലു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ ഭാഗത്ത് തയ്യിൽ വീട്ടിൽ പ്രമോദ് ശശി (38), വലിയതോവാള തകിടിയേൽ മനു (സുധീഷ്, 36), മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി പി.എസ്. ഹരി (32), പാമ്പാടുമ്പാറ വലിയതോവാള ഈട്ടിക്കുന്നേൽ സുധീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.

സ്വകാര്യ ആവശ്യത്തിനായി കട്ടപ്പനയിലെത്തുന്ന അന്യസംസ്ഥാന തൊളിലാളി ഒറ്റപ്പെട്ടു പോകുകയാണെങ്കിൽ സഹായത്തിന് എന്ന വ്യാജേന പ്രതികൾ പിന്നാലെ കൂടുകയും, തുടർന്ന് അവരെ മർദ്ദിച്ച ശേഷം കൈയിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ആണ് ചെയ്യുന്നത്.

ഭാഷയും സ്ഥലപരിചയവും ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ പോലീസിൽ പരാതിപ്പെടാറില്ല. ഇത്തരം സംഭവങ്ങളെപ്പറ്റി കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് സ്വയമേവ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പ്രതികളുടെ ആക്രമണത്തിൽ പണം നഷ്ടപ്പെട്ട ജാർഖണ്ഡ് രാജ് ദാഹ സ്വദേശി ബനഡിക്ട് സോറൻ, ജാർഖണ്ഡ് ബധൻദാ സ്വദേശി ബിസനു മുർമു എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കട്ടപ്പന ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പന്‍റെ നിർദേശാനുസരണം കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ കെ. പ്രേംകുമാർ, കട്ടപ്പന പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബി ജോർജ്, കട്ടപ്പന പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എം. ജോസഫ്, സബ് ഇൻസ്പെക്ടർ പി.വി. മഹേഷ്, സിപിഒമാരായ വിജിൻ, അൽബാഷ്, ജോസഫ്, ശരണ്യ, എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Kerala

ഷെ​യ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്; യു​വാ​വി​ന് 7.85 ല​ക്ഷം ന​ഷ്ട​മാ​യി

കൊ​ച്ചി: ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലു​ള്ള രു​ദ്ര ഷ​യേ​ഴ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഷെ​യ​ര്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് സം​ഘം അ​യ്യ​മ്പി​ള്ളി മ​ന​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​ല്‍ നി​ന്നും 7.85 ല​ക്ഷം ക​വ​ര്‍​ന്ന​താ​യി പ​രാ​തി.

2026 ജ​നു​വ​രി​യി​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി യു​വാ​വി​ന്റെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ത​ട്ടി​പ്പ് സം​ഘം പ​റ​യു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് പ​ണം അ​യ​ച്ചി​ട്ടു​ള്ള​ത്.

റു​ഡ് പ്രോ ​എ​ന്ന ആ​പ്പ് വ​ഴി​യാ​ണ് ത​ട്ടി​പ്പ് സം​ഘം യു​വാ​വി​നെ ബ​ന്ധ​പ്പെ​ട്ട​തും പ​ണം ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്ത​തും. എ​ന്നാ​ല്‍ ഇ​തു​വ​രെ​യാ​യി ഷെ​യ​റു​ക​ള്‍ ഒ​ന്നും ന​ല്‍​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് യു​വാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. മു​ന​മ്പം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: മുനമ്പം സ്വദേശിനിയുടെ 6.96 ലക്ഷം കവര്‍ന്നു

കൊച്ചി: ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തി പണമുണ്ടാക്കാമെന്നു പറഞ്ഞ് കബളിപ്പിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് സംഘം 26കാരിയില്‍ നിന്നും 6,96,950 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുനമ്പം ബീച്ച് സ്വദേശിയായ പെണ്‍കുട്ടിയാണ് തട്ടിപ്പിനിരയായത്.

ഈ വര്‍ഷം ഏപ്രില്‍ അഞ്ചു മുതല്‍ 11 വരെയുള്ള കാലയളവില്‍ പല സമയങ്ങളിലായി സ്വന്തം അക്കൗണ്ടില്‍ നിന്ന് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും ഫോണില്‍ നിന്ന് യുപിഐ വഴിയുമാണ് പണം കൈമാറിയത്. കൂടാതെ അമ്മയുടെയും സഹോദരിയുടെയും ഫോണില്‍ നിന്നും യുപിഐ വഴി പണം അയച്ചിട്ടുണ്ട്.

പശ്ചിമബംഗാളിലെ മേഘ ട്രേഡിംഗ് കമ്പനി എന്ന പേരിലുള്ള ടെലിഗ്രാം ആപ് വഴിയായിരുന്നു ഇടപാട്. പറഞ്ഞ രീതിയില്‍ ലാഭവിഹിതം കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് യുവതി കഴിഞ്ഞ ദിവസം മുനമ്പം പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

എം.​എ​ർ. ബൈ​ജു എം​എ​ൽ​എ​യു​ടെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫെ​ന്ന വ്യാ​ജേ​ന ത​ട്ടി​പ്പ്; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട എം​എ​ൽ​എ എം.​ആ​ർ. ബൈ​ജു​വി​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫെ​ന്ന വ്യാ​ജേ​ന ത​ട്ടി​പ്പ് ന​ട​ത്തി​യ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. രാ​ജേ​ഷ് (43), വി​നീ​ത് (38), സു​രേ​ഷ് (41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ട്ടാ​ക്ക​ട പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. എം​എ​ല്‍​എ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും സ​ഹാ​യം വേ​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

എം​എ​ല്‍​എ​യു​ടെ പേ​രി​ല്‍ വ്യാ​പാ​രി​യി​ല്‍ നി​ന്ന് 1000 രൂ​പ ഇ​വ​ര്‍ കൈ​ക്ക​ലാ​ക്കി. വി​വ​ര​മ​റി​ഞ്ഞ എം​എ​ല്‍​എ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്: യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ല്‍ ​നി​ന്ന് നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കി​ല്ല: ബി.​ബി. ഗോ​പ​കു​മാ​ര്‍

കൊ​ല്ലം: പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പു​ക​ളി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ നി​ന്ന് നി​ക്ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കി​ല്ലെ​ന്ന് ബി​ജെ​പി എം​എ​ൽ​എ ബി.​ബി. ഗോ​പ​കു​മാ​ർ. അ​തു​കൊ​ണ്ടാ​ണ് ബി​ജെ​പി സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​പ്പോ​ഴും പ്ര​തി ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ഞ്ചി​ക്കു​ക​യാ​ണ്. പൂ​ക്കി സ​തീ​ശ​ൻ ക​മ്മീ​ഷ​നാ​യി പി​എ​സ്‍​സി മാ​റി​യി​രി​ക്കു​ന്നു.

പി​ണ​റാ​യി വി​ജ​യ​ന്‍ മാ​റി വി.​ഡി. സ​തീ​ശ​ൻ വ​ന്നെ​ങ്കി​ലും ന​യ​ങ്ങ​ളി​ൽ വ്യ​ത്യാ​സം ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നീ​തി ല​ഭി​ക്കും വ​രെ യു​വ​മോ​ർ​ച്ച​യു​ടെ സ​മ​രം തു​ട​രു​മെ​ന്നും ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു.

Kerala

പു​രാ​രേ​ഖ വ​കു​പ്പി​ലെ നി​യ​മ​ന ത​ട്ടി​പ്പ്; റി​പ്പോ​ർ​ട്ട് തേ​ടി മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

തി​രു​വ​ന​ന്ത​പു​രം: പു​രാ​രേ​ഖ വ​കു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ നി​യ​മ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത. സ്പെ​ഷ്യ​ല്‍ സെ​ക്ര​ട്ട​റി​യോ​ട് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് റി​പ്പോ​ര്‍​ട്ട് തേ​ടി.

പി​എ​സ്‌​സി ത​യാ​റാ​ക്കി​യ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രേ​യൊ​രു ഉ​ദ്യോ​ഗാ​ർ​ഥി​ക്കു വേ​ണ്ടി പ​രീ​ക്ഷ​യും തു​ട​ർ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും മാ​റ്റി. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ല്ലാ​തെ​യാ​ണ് ത​സ്തി​ക സ്ഥി​ര​പ്പെ​ടു​ത്തി​യ​തെ​ന്നു​മാ​ണ് ആ​രോ​പ​ണ​ങ്ങ​ള്‍.

മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​യി​രു​ന്നു നി​യ​മ​നം. യോ​ഗ്യ​ത​ക​ളി​ൽ അ​ട്ടി​മ​റി ന​ട​ത്തി​യ​ത് പു​രാ​രേ​ഖ വ​കു​പ്പ് ഡ​യ​റ​ക്ട​റു​മാ​യും സി​പി​എ​മ്മു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ള്ള ആ​ൾ​ക്കും വേ​ണ്ടി​യെ​ന്നു​മാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം.

Kerala

ശ​ബ​രി​മ​ല​യി​ലെ ഇ​ട​നി​ല​ക്കാ​രു​ടെ ത​ട്ടി​പ്പ് ത​ട​യാ​ൻ ദേ​വ​സ്വം ബോ​ർ​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ഇ​​​ട​​​നി​​​ല​​​ക്കാ​​​രു​​​ടെ ത​​​ട്ടി​​​പ്പു ത​​​ട​​​യാ​​​ൻ അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ്പോ​​​ണ്‍​സ​​​ർ​​​മാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള ഭ​​​ക്ത​​​രു​​​മാ​​​യി നേ​​​രി​​​ട്ടു ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ്. അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ​​​ന്പ​​​ന്ന​​​രാ​​​യ ഭ​​​ക്ത​​​രു​​​ടെ വ​​​ഴി​​​പാ​​​ടു​​​ക​​​ളും പൂ​​​ജ​​​ക​​​ളും സ​​​മ​​​ർ​​​പ്പ​​​ണ​​​ങ്ങ​​​ളും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് വ​​​ഴി നേ​​​രി​​​ട്ട് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

ഇ​​​തി​​​നാ​​​യി ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റും അം​​​ഗ​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘം അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കും. അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​കും സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രെ കാ​​​ണു​​​ന്ന​​​ത്.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രു​​​ടെ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ് പു​​​റ​​​ത്തു വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​ടെ ഇ​​​ട​​​നി​​​ല ത​​​ട്ടി​​​പ്പു​​​ക​​​ളും പു​​​റം​​​ലോ​​​കം അ​​​റി​​​ഞ്ഞ​​​ത്. ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തു കൂ​​​ടി ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ന​​​ട​​​പ​​​ടി.

അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സി​​​എ​​​സ്ആ​​​ർ ഫ​​​ണ്ടു​​​ക​​​ൾ അ​​​ട​​​ക്കം ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് നേ​​​രി​​​ട്ടു സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ​​​യും ദേ​​​വ​​​സ്വം മ​​​ന്ത്രി​​​മാ​​​രെ​​​യും കാ​​​ണും. ഇ​​​വ​​​ർ വ​​​ഴി ഭ​​​ക്ത​​​രു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ക സൗ​​​ഹൃ​​​ദ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ പ​​​രി​​​പാ​​​ടി വ​​​ഴി​​​യാ​​​കും ഇ​​​തു ന​​​ട​​​പ്പാ​​​ക്കു​​​ക. പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ക്കും.

Kerala

സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; കോ​ട്ട​പ്പു​റം സ്വ​ദേ​ശി ത​ട്ടി​യെ​ടു​ത്ത​ത് 200 കോ​ടി​യി​ലേ​റെ

തൃ​​​ശൂ​​​ർ: സ്വ​​​ദേ​​​ശ​​​ത്തും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പും പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ലും ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി.

തൃ​​​ശൂ​​​ർ കോ​​​ട്ട​​​പ്പു​​​റം മ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി തൊ​​​മ്മ​​​ൻ വ​​​ള​​​പ്പി​​​ൽ വീ​​​ട്ടി​​​ൽ ടി.​​​എ.​​​ യൂ​​​സ​​​ഫ് എ​​​ന്ന ഹൈ​​​റു​​​മ​​​ൻ യൂ​​​സ​​​ഫി​​​ന് (56) എ​​​തി​​​രേ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. ഖ​​​ത്ത​​​ർ സ്വ​​​ദേ​​​ശി​​​ക്കു​​​വേ​​​ണ്ടി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ സ​​​ജീ​​​ബ് സി​​​റാ​​​ജു​​​ദ്ദീ​​​ൻ എ​​​രു​​​മാ​​​പ്പെ​​​ട്ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ചു.

2018 ജ​​​നു​​​വ​​​രി​​​യി​​​ൽ ദോ​​​ഹ​​​യി​​​ൽ വ​​​ച്ച്, ത​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ’ലോ​​​ജി​​​ക് ഇ​​​ല​​​ക്്ട്രാണി​​​ക് ആ​​​ൻ​​​ഡ് സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റ് ’ എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന് ഫ​​​ണ്ട് ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്ന് വി​​​ശ്വ​​​സി​​​പ്പി​​​ച്ച് യൂ​​​സ​​​ഫ് ഒ​​​പ്പി​​​ട്ട ചെ​​​ക്ക് ഈ​​​ടാ​​​യി ന​​​ൽ​​​കി ഖ​​​ത്ത​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ പ​​​രാ​​​തി​​​ക്കാ​​​ര​​​നി​​​ൽ നി​​​ന്ന് 18 മി​​​ല്യ​​​ൺ ഖ​​​ത്ത​​​ർ റി​​​യാ​​​ൽ (ഏ​​​ക​​​ദേ​​​ശം 50 കോ​​​ടി ഇ​​​ന്ത്യ​​​ൻ രൂ​​​പ) ഇ​​​യാ​​​ൾ ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കൂ​​​ടാ​​​തെ പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ഗാ​​​ര​​​ന്‍റി​​​യി​​​ൽ നാ​​​ല് മി​​​ല്യ​​​ൻ ഖ​​​ത്ത​​​ർ റി​​​യാ​​​ൽ ദോ​​​ഹ ബാ​​​ങ്കി​​​ൽ നി​​​ന്നു പി​​​ൻ​​​വ​​​ലി​​​ച്ച് നാ​​​ട്ടി​​​ൽ വീ​​​ടും വ​​​സ്തു​​​ക്ക​​​ളും വാ​​​ങ്ങി. യൂ​​​സ​​​ഫ് ന​​​ൽ​​​കി​​​യ ചെ​​​ക്ക് ബാ​​​ങ്കി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​പ്പോ​​​ൾ മ​​​ട​​​ങ്ങി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യും ഖ​​​ത്ത​​​ർ കോ​​​ട​​​തി യൂ​​​സ​​​ഫി​​​ന് ശി​​​ക്ഷ​​​വി​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു.

എ​​​ന്നാ​​​ൽ ശി​​​ക്ഷാ​​​വി​​​ധി വ​​​രും മു​​​ന്പേ ഹ​​​വാ​​​ല വ​​​ഴി ഇ​​​യാ​​​ൾ പ​​​ണം നാ​​​ട്ടി​​​ലേ​​​ക്ക് ക​​​ട​​​ത്തി. ഈ ​​​തു​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​​രു​​​മ​​​പ്പെ​​​ട്ടി​​​യി​​​ലും സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും വീ​​​ട്, റി​​​സോ​​​ർ​​​ട്ട്, ഭൂ​​​മി എ​​​ന്നി​​​വ വാ​​​ങ്ങി. 2019ൽ ​​​ഇ​​​രു​​​പ​​​തോ​​​ളം പേ​​​രി​​​ൽ നി​​​ന്ന് സ​​​മാ​​​ന രീ​​​തി​​​യി​​​ൽ പ​​​ണം ത​​​ട്ടി​​​യ​​​തി​​​ന് ഇ​​​ന്‍റ​​​ർ​​​പോ​​​ൾ ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ റെ​​​ഡ് കോ​​​ർ​​​ണ​​​ർ നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​രു​​​മ​​​പ്പെ​​​ട്ടി പോ​​​ലീ​​​സി​​​ന് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ ഖ​​​ത്ത​​​റി​​​ലെ വ്യ​​​വ​​​സാ​​​യി​​​യും യൂ​​​സ​​​ഫി​​​നെ​​​തി​​​രേ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഡി​​​ജി​​​പി​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി. ഖ​​​ത്ത​​​റി​​​ലെ ബി​​​സി​​​ന​​​സ് ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി യൂ​​​സ​​​ഫ് ഇ​​​യാ​​​ളി​​​ൽ നി​​​ന്ന് 2.50 കോ​​​ടി രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും അ​​​നു​​​ബ​​​ന്ധ സാ​​​മ​​​ഗ്രി​​​ക​​​ളും കൈ​​​പ്പ​​​റ്റി.

എ​​​ന്നാ​​​ൽ ഈ ​​​തു​​​ക​​​യ്ക്ക് പ​​​ക​​​ര​​​മാ​​​യി ന​​​ൽ​​​കി​​​യ ചെ​​​ക്കു​​​ക​​​ൾ ബാ​​​ങ്കി​​​ൽ പ​​​ണ​​​മി​​​ല്ലാ​​​തെ മ​​​ട​​​ങ്ങി​​​യ​​​തോ​​​ടെ​​​യാ​​​ണ് പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യും പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ അ​​​റ​​​സ്റ്റ് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ത്തി​​​നാ​​​യി തൃ​​​ശൂ​​​ർ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ യൂ​​​സ​​​ഫ് സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി. തു​​​ട​​​ർ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​ക്ക് ക​​​ർ​​​ശ​​​ന ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണ് കോ​​​ട​​​തി അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞ​​​ത്.

കൂ​​​ടു​​​ത​​​ൽ ത​​​ട്ടി​​​പ്പു വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്ത്

യൂ​​​സ​​​ഫ് ന​​​ട​​​ത്തി​​​യ കൂ​​​ടു​​​ത​​​ൽ ത​​​ട്ടി​​​പ്പു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന സു​​​പ്ര​​​ധാ​​​ന രേ​​​ഖ​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ കേ​​​സു​​​ക​​​ളു​​​ടെ വ്യാ​​​പ്തി വ​​​ർ​​​ധി​​​ക്കു​​​ന്നു. ഖ​​​ത്ത​​​റി​​​ലെ 17 ബാ​​​ങ്കു​​​ക​​​ളി​​​ലാ​​​യി 500 കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​കം വ​​​രു​​​ന്ന പു​​​തി​​​യ ത​​​ട്ടി​​​പ്പു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. ഇ​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പു​​​തി​​​യ കേ​​​സു​​​ക​​​ൾ കൂ​​​ടി ഉ​​​ട​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്ത്രീ അറസ്റ്റില്‍

മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍നിന്ന്
പണം തട്ടിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. വടകര പറയുള്ളതില്‍ ലത സുനിലിനെയാണ്(59) എസ്‌ഐമാരായ കെ. സിന്‍ഷ, പി.ജെ. റെജി, എഎസ്‌ഐ സി.വി. ഗീത, എസ്‌സിപിഒ റയീസ്, ഡ്രൈവര്‍ എസ്‌സിപിഒ ടൈറ്റസ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞദിവസം കരിപ്പുര്‍ വിമാനത്താവളത്തില്‍നിന്നു പിടികൂടിയത്. ആറാട്ടുതറ സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് ഇവര്‍ക്കെതിരേ കേസ്.

ഒമാനില്‍ പുതിയതായി തുടങ്ങുന്ന സ്ഥാപനത്തില്‍ 70,000 രൂപ മാസ ശമ്പളത്തില്‍ സെയില്‍സ്മാന്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വീസയ്ക്കുള്ള ചെലവെന്ന് പറഞ്ഞ് ആറാട്ടുതറ സ്വദേശിക്കു പരിചയമുള്ള 21 പേരടക്കം 51 ആളുകളില്‍നിന്നാണ് ലത പണം വാങ്ങിയത്. പിന്നീട് വിദേശത്തേക്കു കടന്ന ഇവര്‍ക്കെതിരേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

മസ്‌കറ്റില്‍നിന്നു വരുന്നതിനിടെയാണ് ലതയെ പോലീസ് അറസ്റ്റുചെയ്തത്. 2025 ജനുവരിയിലാണ് ആറാട്ടുതറ സ്വദേശിയില്‍നിന്ന് 65,000 രൂപ കൈക്കലാക്കിയത്. മറ്റുള്ളവരില്‍നിന്ന് പല ദിവസങ്ങളിലായി 75,000 രൂപ വീതം ബാങ്ക് അക്കൗണ്ടിലൂടെ കൈക്കലാക്കി. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടത്തിയ അന്വേഷണത്തില്‍ ലത നല്‍കിയ മേല്‍വിലാസത്തില്‍ 10 വര്‍ഷമായി താമസമില്ലന്നും വിദേശത്തേക്ക് കടന്നതായും കണ്ടെത്തി. തുടര്‍ന്നാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്.

Kerala

വിവരമറിഞ്ഞത് ജപ്തി ചെയ്യാനെത്തിയപ്പോൾ; ദമ്പതികളുടെ ആധാരം വച്ച് 97 ലക്ഷം കവര്‍ന്നതായി പരാതി

കൊച്ചി: അധിക ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതായി പരാതി. വരാപ്പുഴ സ്വദേശികളായ ദമ്പതികളുടെ ആധാരം വച്ച് 97 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ എത്തിയപ്പോഴാണ് ദമ്പതികള്‍ തട്ടിപ്പിന്‍റെ വിവരം അറിയുന്നത്.

ദമ്പതികളുടെ പരാതിയില്‍ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സലി, രാജേഷ്, സുനേഷ്, ജെബി, ഷാജി എന്നിവര്‍ ഉള്‍പ്പെടെ ആറു പേരാണ് കേസിലെ പ്രതികള്‍. ബാങ്കില്‍ പണയത്തിലുണ്ടായിരുന്ന ആധാരം മറ്റൊരു ബാങ്കിലേക്ക് മാറ്റി വച്ച് അധിക ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് ആറംഗ സംഘം ദമ്പതികളെ സമീപിച്ചത്.

ആധാരം ബാങ്കില്‍ നിന്നും എടുക്കുന്നതിനായി പണവും സഹായങ്ങളും സംഘം നല്‍കി. തുടര്‍ന്ന് ആധാരവും ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളും സംഘം കൈപ്പറ്റി. വിവിധ ഫോമുകളില്‍ ഒപ്പിടീപ്പിച്ച ശേഷം സിബില്‍ സ്‌കോര്‍ ഇല്ലാത്തതിനാല്‍ തുക ലഭിക്കില്ലെന്നും അതിനാല്‍ ആധാരം തങ്ങളുടെ കൈയില്‍ ഇരിക്കട്ടെ എന്നും പറഞ്ഞ് കൊണ്ടു പോവുകയായിരുന്നു.

ബാങ്ക് അധികൃതര്‍ ജപ്തി നടപടികളുമായി എത്തിയതോടെയാണ് തട്ടിപ്പ് നടന്ന വിവരം മനസിലാക്കുന്നത്. ആറംഗ സംഘത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ദമ്പതികള്‍ വരാപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Kerala

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; 136 കോ​ടി എ​വി​ടെ​നി​ന്ന്?

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​യെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഫു​​​​ട്ബോ​​​​ൾ മ​​​​ത്സ​​​​ര​​​​ത്തി​​​​നാ​​​​യി കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തു​​​​ക​​​​യും ഒ​​​​ടു​​​​വി​​​​ൽ സ്പോ​​​​ണ്‍​സ​​​​ർ പി​​​​ൻ​​​​വ​​​​ലി​​​​യു​​​​ക​​​​യും ചെ​​​​യ്ത​​​​ത സം​​​​ഭ​​​​വ​​​​ത്തി​​​​ൽ 100 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം മു​​​​ട​​​​ക്കി​​​​യ ക​​​​രാ​​​​റി​​​​ലെ പ​​​​ണ​​​​ത്തി​​​​ന്‍റെ സ്രോ​​​​ത​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ അ​​​​ന്വേ​​​​ഷി​​​​ക്കും.

ഇ​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള കാ​​​​യി​​​​ക വ​​​​കു​​​​പ്പി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് ഇ​​​​പ്പോ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു മു​​​​ന്നി​​​​ലാ​​​​ണ്. 136 കോ​​​​ടി രൂ​​​​പ അ​​​​ർ​​​​ജ​​​​ന്‍റൈ​​​​ൻ ഫു​​​​ട്ബോ​​​​ൾ ടീ​​​​മി​​​​നു കൈ​​​​മാ​​​​റാ​​​​ൻ സ​​​​മാ​​​​ഹ​​​​രി​​​​ച്ച​​​​ത് എ​​​​വി​​​​ടെനി​​​​ന്നാ​​​​ണെ​​​​ന്നു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

കൂ​​​​ടാ​​​​തെ, മു​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് അ​​​​ർ​​​​ജ​​​​ന്‍റൈൻ ഫു​​​​ട്ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​മാ​​​​യി സൗ​​​​ഹൃ​​​​ദമ​​​​ത്സ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ ഇ ​​​​മെ​​​​യി​​​​ലി​​​​ലൂ​​​​ടെ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള പൊ​​​​ന്നാ​​​​നി എം​​​​ഇ​​​​എ​​​​സ് കോ​​​​ള​​​​ജി​​​​ലെ പ്ര​​​​ഫ​​​​സ​​​​റാ​​​​യ അ​​​​മീ​​​​റ ഐ​​​​ഷാ ബീ​​​​ഗ​​​​ത്തി​​​​നെ നി​​​​യോ​​​​ഗി​​​​ച്ച​​​​ത് ആ​​​​രു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന​​​​തും പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

അ​​​​ബ്ദു​​​​റ​​​​ഹ‌്മാ​​​​ൻ കാ​​​​യി​​​​ക​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ മെ​​​​സി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ഔ​​​​ദ്യോ​​​​ഗി​​​​ക ഇ​​​​മെ​​​​യി​​​​ലു​​​​ക​​​​ൾ ഇ​​​​വ​​​​ർ​​​​ക്കും അ​​​​യ​​​​ച്ച​​​​താ​​​​യും വ്യ​​​​ക്ത​​​​മാ​​​​യി.

ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ എ​​​​എ​​​​ഫ്എ​​​​യു​​​​മാ​​​​യി ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​തും മെ​​​​യി​​​​ലു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​തു താ​​​​നാ​​​​ണെ​​​​ന്നും ഇ​​​​വ​​​​ർ സ​​​​മ്മ​​​​തി​​​​ക്കു​​​​ന്നു​​​​ണ്ട്. സ്പോ​​​​ണ്‍​സ​​​​റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​തി​​​​ലും വ​​​​ലി​​​​യ വീ​​​​ഴ്ച​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്.

കാ​​​​യി​​​​ക​​​​മ​​​​ന്ത്രി​​​​യും ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ന​​​​ൽ​​​​കി​​​​യ വാ​​​​ക്കാ​​​​ലു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ സ്പോ​​​​ണ്‍​സ​​​​റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത്. ടെ​​​​ൻ​​​​ഡ​​​​ർ ക്ഷ​​​​ണി​​​​ക്ക​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഒ​​​​രു കാ​​​​ര്യ​​​​വും ന​​​​ട​​​​ത്താ​​​​തെ​​​​യാ​​​​യി​​​​രു​​​​ന്നു സ്പോ​​​​ണ്‍​സ​​​​ർ​​​​ഷി​​​​പ്പ് ന​​​​ൽ​​​​കി​​​​യ​​​​ത്.

Kerala

യൂണിഫോമിന്‍റെ പേരിൽ ഏഴ് ലക്ഷം രൂപയുടെ തട്ടിപ്പ്; പോലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: യൂ​ണി​ഫോം ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പോ​ലീ​സു​കാ​രി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ സേ​നാം​ഗ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി. പ​ത്ത​നം​തി​ട്ട കെ​എ​പി ബ​റ്റാ​ലി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശം​ഭു ആ​ർ കൃ​ഷ്ണ​നെ​തി​രെ​യാ​ണ് പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി കാ​മ്പി​ലെ പ​രി​ശീ​ല​നാ​ർ​ഥി​ക​ളി​ൽ നി​ന്ന് യൂ​ണി​ഫോം ത​യ്യ​ലി​നും വി​ത​ര​ണ​ത്തി​നു​മാ​യി പി​രി​ച്ചെ​ടു​ത്ത ഏ​ഴ് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​യാ​ൾ ത‌ട്ടിയെടുത്തത്.

എ​സ്എ​പി കാ​മ്പി​ലെ ഔ​ദ്യോ​ഗി​ക യൂ​ണി​ഫോം ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി ട്രെ​യി​നി ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും തു​ക ഈ​ടാ​ക്കി​യ​ത്. ഈ ​പ​ണം അ​താ​ത് സൊ​സൈ​റ്റി​ക​ളി​ലേ​ക്ക് അ​ട​ച്ചു തീ​ർ​ക്കാതെ തട്ടിയെടുക്കുകയായിരുന്നു

ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ട​ത്തോ​ടെ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​തോ​ടെ​യാ​ണ് ഗു​രു​ത​ര​മാ​യ ഈ ​ക്ര​മ​ക്കേ​ട് പു​റ​ത്തു​വ​രു​ന്ന​ത്. കാ​മ്പി​ലെ അം​ഗ​ങ്ങ​ളി​ൽ നി​ന്ന് കൈ​ക്ക​ലാ​ക്കി​യ മു​ഴു​വ​ൻ തു​ക​യും പ്ര​തി ഓ​ൺ​ലൈ​ൻ ഗെയിമിംഗിലൂടെ ധൂ​ർ​ത്ത​ടി​ച്ച​താ​യി എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

മാ​ട്രി​മോ​ണി സൈ​റ്റു​ക​ൾ വ​ഴി വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി ത​ട്ടി​പ്പ്: പ്ര​തി അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: മാ​ട്രി​മോ​ണി സൈ​റ്റു​ക​ളി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി സ്ത്രീ​ക​ളെ ച​തി​ച്ച് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഒ​റ്റ​പ്പാ​ലം വീ​ര​മം​ഗ​ലം സ്വ​ദേ​ശി കൂ​രി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ അ​ൻ​സാ​ർ (40) നെ​യാ​ണ് പ​ത്ത​നം​തി​ട്ട സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് ഐ​പി​എ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സാ​മൂ​ഹ്യ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലെ സു​മു​ഖ​രാ​യ ചെ​റു​പ്പ​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി. തു​ട​ർ​ന്ന് മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റു​ക​ളി​ൽ പ​ര​സ്യം ന​ൽ​കി സ്ത്രീ​ക​ളെ വ​ഞ്ചി​ച്ച് പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു. ‌‌‌

പ്ര​തി​യു​ടെ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ​ത്ത​നം​തി​ട്ട സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം, മ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ൻ​സാ​റി​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ‌‌

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പ​ത്ത​നം​തി​ട്ട ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

29.82 കോടിയുടെ ഭവന വായ്പ തട്ടിപ്പ്: 27 പേർക്കെതിരേ കേസ്

കൊ​​​ച്ചി: വ്യാ​​​ജ രേ​​​ഖ​​​ക​​​ള്‍ സ​​​മ​​​ര്‍പ്പി​​​ച്ച് പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കി​​​ല്‍നി​​​ന്നു 29.82 കോ​​​ടി രൂ​​​പ​​​യു​​​ടെ ഭ​​​വ​​​ന​​​വാ​​​യ്പ​​​യെ​​​ടു​​​ത്ത കേ​​​സി​​​ല്‍ 27പേ​​​ര്‍ക്കെ​​​തി​​​രേ കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക് എം.​​​ജി. റോ​​​ഡ് ശാ​​​ഖാ മാ​​​നേ​​​ജ​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ പോ​​​ലീ​​​സാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്. വി​​​ദേ​​​ശ എം​​​ബ​​​സി​​​ക​​​ളു​​​ടെ പേ​​​രി​​​ലു​​​ള്ള വ്യാ​​​ജ എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും റ​​​സി​​​ഡ​​​ന്‍റ്സ് സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്‍കി ബാ​​​ങ്കി​​​നെ ക​​​ബ​​​ളി​​​പ്പി​​​ച്ച് പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ഇ​​​ത്ര​​​യും വ​​​ലി​​​യ വാ​​​യ്പാ​​​ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കൊ​​​ച്ചി​​​യി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ട് സ്ഥാ​​​പ​​​നം, അ​​​തി​​​ന്‍റെ എം.​​​ഡി. മി​​​ഥു​​​ന്‍ മാ​​​നു​​​വ​​​ല്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍ മേ​​​ബി​​​ള്‍ മേ​​​രി എ​​​ന്നി​​​വ​​​ര്‍ ഒ​​​ന്നു​​​മു​​​ത​​​ല്‍ മൂ​​​ന്നു​​​വ​​​രെ പ്ര​​​തി​​​ക​​​ളാ​​​ണ്.

ഇ​​​വ​​​ര്‍ നാ​​​ലു മു​​​ത​​​ല്‍ 27 വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ളു​​​മാ​​​യി ചേ​​​ര്‍ന്ന് വ്യാ​​​ജ രേ​​​ഖ​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ഇ​​​ത്ര​​​യും വാ​​​യ്പ​​​യെ​​​ടു​​​ത്ത​​​ത്. ര​​​ണ്ടും മൂ​​​ന്നും പ്ര​​​തി​​​ക​​​ള്‍ ഓ​​​രോ വാ​​​യ്പ​​​യി​​​ലും ര​​​ണ്ടു​​​വീ​​​തം ആ​​​ളു​​​ക​​​ളെ വീ​​​തം ചേ​​​ര്‍ത്താ​​​ണു വ്യാ​​​ജ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ 25 പേ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ച് 12 വാ​​​യ്പ​​​ക​​​ള്‍ ത​​​ര​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ബാ​​​ങ്കി​​​ന്‍റെ എ​​​ന്‍ആ​​​ര്‍ഐ. സെ​​​ക്ട​​​ര്‍ ഹൗ​​​സിം​​​ഗ് വാ​​​യ്പ​​​യാ​​​ണ് ഇ​​​വ​​​ര്‍ നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. അ​​​തി​​​നാ​​​യി റി​​​യാ​​​ദ് , മ​​​സ്‌​​​ക​​​റ്റ് , ദോ​​​ഹ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഇ​​​ന്ത്യ​​​ന്‍ കോ​​​ണ്‍സു​​​ലേ​​​റ്റു​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ പ്ര​​​തി​​​ക​​​ളു​​​ടെ പാ​​​സ്‌​​​പോ​​​ര്‍ട്ട്, സാ​​​ല​​​റി സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ വ്യാ​​​ജ അ​​​റ്റ​​​സ്റ്റേ​​​ഷ​​​ന്‍ രേ​​​ഖ​​​ക​​​ളാ​​​ണു സ​​​മ​​​ര്‍പ്പി​​​ച്ച​​​ത്.

District News

മെ​ഡി​ക്ക​ൽ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: പ്ര​തി​ക്ക് മൂ​ന്നു വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എം​​ബി​​ബി​​എ​​സ് പ്ര​​വേ​​ശ​​നം ശ​​രി​​യാ​​ക്കി ന​​ൽ​​കാ​​മെ​​ന്ന് വി​​ശ്വ​​സി​​പ്പി​​ച്ച് 21 ല​​ക്ഷം രൂ​​പ കൈ​​പ്പ​​റ്റി വ​​ഞ്ചി​​ച്ച കേ​​സി​​ൽ പ്ര​​തി​​യാ​​യ തി​​രു​​വ​​ല്ല, കാ​​വും​​ഭാ​​ഗം, പ​​ഴ​​യ​​ചി​​റ ബി​​നു ചാ​​ക്കോ(50)​യ്ക്ക് മൂ​​ന്നു വ​​ർ​​ഷം ക​​ഠി​​ന​​ത​​ട​​വും 10,000 രൂ​​പ പി​​ഴ​​യും ശി​​ക്ഷ. കോ​​ട്ട​​യം ജു​​ഡീ​​ഷ​​ൽ ഫ​​സ്റ്റ് ക്ലാ​​സ് മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി-3 ജ​​ഡ്ജി എ​​സ്. അ​​ന​​ന്ത​​കൃ​​ഷ്ണ​​ൻ ആ​​ണ് വി​​ധി പ്ര​​സ്താ​​വി​​ച്ച​​ത്.

കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ലാ​​ണ് വി​​ധി. മ​​ക​​ൾ​​ക്ക് എ​​ൻ​​ആ​​ർ​​ഐ ക്വാ​​ട്ട​​യി​​ൽ എം​​ബി​​ബി​​എ​​സ് പ്ര​​വേ​​ശ​​നം ശ​​രി​​യാ​​ക്കി ന​​ൽ​​കാ​​മെ​​ന്ന് വാ​​ഗ്ദാ​​നം ചെ​​യ്ത് പ്ര​​തി പ​​രാ​​തി​​ക്കാ​​ര​​നി​​ൽ​​നി​​ന്ന് വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി 21 ല​​ക്ഷം രൂ​​പ കൈ​​പ്പ​​റ്റു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ സീ​​റ്റ് ല​​ഭി​​ച്ചി​​ല്ല. പ​​ണം തി​​രി​​കെ​​യാ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ൾ പ്ര​​തി ന​​ൽ​​കി​​യ ചെ​​ക്കു​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണം മ​​തി​​യാ​​യ തു​​ക​​യി​​ല്ലാ​​ത്ത​​തി​​നാ​​ൽ മ​​ട​​ങ്ങി. തു​​ട​​ർ​​ന്ന് പ്ര​​തി 2.50 ല​​ക്ഷം രൂ​​പ മാ​​ത്രം തി​​രി​​കെ ന​​ൽ​​കി.

അ​​ന്വേ​​ഷ​​ണ സം​​ഘം ശേ​​ഖ​​രി​​ച്ച ബാ​​ങ്ക് രേ​​ഖ​​ക​​ൾ, ഡി​​ജി​​റ്റ​​ൽ തെ​​ളി​​വു​​ക​​ൾ, സാ​​ക്ഷി​​മൊ​​ഴി​​ക​​ൾ, പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഔ​​ദ്യോ​​ഗി​​ക രേ​​ഖ​​ക​​ൾ എ​​ന്നി​​വ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി. പ്രോ​​സി​​ക്യൂ​​ഷ​​ൻ 16 സാ​​ക്ഷി​​ക​​ളെ വി​​സ്ത​​രി​​ക്കു​​ക​​യും നി​​ര​​വ​​ധി രേ​​ഖ​​ക​​ൾ ഹാ​​ജ​​രാ​​ക്കു​​ക​​യും ചെ​​യ്തു.

കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ സ​​ബ് ഇ​​ൻ​​സ്‌​​പെ​​ക്ട​​ർ​​മാ​​രാ​​യ സു​​നീ​​ഷ്, ശ്രീ​​ജി​​ത്ത് ടി. ​​എ​​ന്നി​​വ​​രാ​​ണ് കേ​​സ് അ​​ന്വേ​​ഷി​​ച്ച​​ത്. പ്രോ​​സി​​ക്യൂ​​ഷ​​നു വേ​​ണ്ടി അ​​ഡ്വ. റോ​​ബി​​ൻ കെ. ​​നീ​​ലി​​യ​​റ ഹാ​​ജ​​രാ​​യി.

Kerala

ജ്വ​ല്ല​റി​ക​ളി​ൽ ജി​എ​സ്ടി പ​രി​ശോ​ധ​ന; 70 കോ​ടി​യു​ടെ വെ​ട്ടി​പ്പു ക​ണ്ടെ​ത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജി​​​​എ​​​​സ്ടി വ​​​​കു​​​​പ്പ് സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി ജ്വ​​​​ല്ല​​​​റി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പ്ര​​​​കാ​​​​രം 70 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വു നി​​​​കു​​​​തിവെ​​​​ട്ടി​​​​പ്പു ക​​​​ണ്ടെ​​​​ത്തി. ഇ​​​​തി​​​​ൽ നി​​​​കു​​​​തി, പി​​​​ഴ ഇ​​​​ന​​​​ത്തി​​​​ൽ 2.87 കോ​​​​ടി സ​​​​ർ​​​​ക്കാ​​​​രി​​​​ലേ​​​​ക്കു പി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​​മാ​​​​യി.

പ​​​​ഴ​​​​യ സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ വാ​​​​ങ്ങി ശു​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു ബാ​​​​റു​​​​ക​​​​ളും ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​ക്കി ജ്വ​​​​ല്ല​​​​റി​​​​ക​​​​ളി​​​​ൽ ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്തു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന. 37 സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട​​​​ക​​​​ൾ, ശാ​​​​ഖ​​​​ക​​​​ൾ, വീ​​​​ടു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 79 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​രേ​​​​സ​​​​മ​​​​യം പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

ജ​​​​ന​​​​ങ്ങ​​​​ൾ ര​​​​ജി​​​​സ്റ്റേ​​​​ർ​​​​ഡ് വ്യാ​​​​പാ​​​​രി​​​​ക​​​​ളി​​​​ൽ നി​​​​ന്ന് സ്വ​​​​ർ​​​​ണം വാ​​​​ങ്ങു​​​​ന്പോ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന തു​​​​ക​​​​യി​​​​ൽ സ്വ​​​​ർ​​​​ണ​​​​ത്തി​​​​ന്‍റെ വി​​​​ല​​​​യോ​​​​ടൊ​​​​പ്പം ജി​​​​എ​​​​സ്ടി തു​​​​കകൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.

ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളി​​​​ൽ നി​​​​ന്ന് ഈ​​​​ടാ​​​​ക്കു​​​​ന്ന നി​​​​കു​​​​തി​​​​പ്പ​​​​ണം സ​​​​ർ​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ വ്യാ​​​​പാ​​​​രി​​​​ക​​​​ളി​​​​ൽനി​​​​ന്ന് ബി​​​​ൽ ചോ​​​​ദി​​​​ച്ചു വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന് ജി​​​​എ​​​​സ്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

സം​​​​സ്ഥാ​​​​ന ച​​​​ര​​​​ക്ക് സേ​​​​വ​​​​ന നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​വും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും​​​​ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​രു​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Kerala

വ്യാജ സ്വർണം പണയംവച്ച് തട്ടിപ്പിനു ശ്രമം; റാക്കറ്റ് തലവൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

ക​ണ്ണൂ​ർ: വ്യാ​ജ​സ്വ​ർ​ണം പ​ണ​യം​വ​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ​ക്ക് സ്വ​ർ​ണം നി​ർ​മി​ച്ചു ന​ൽ​കു​ന്ന റാ​ക്ക​റ്റി​ന്‍റെ ത​ല​വ​നും വ്യാ​ജ​സ്വ​ർ​ണം പ​ണ​യം​വ​യ്ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​രും പോ​ലീ​സ് പി​ടി​യി​ലാ​യി.

മു​ഖ്യ​പ്ര​തി പെ​രു​വ​ള​ത്തു​പ​റ​മ്പ് കെ.​പി. ന​വാ​സ് (49), വ്യാ​ജ​സ്വ​ർ​ണം പ​ണ​യം​വ​യ്ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ഉ​ളി​ക്ക​ലി​ലെ നി​ധി​ൻ (30), കൂ​ടാ​ളി​യി​ലെ വി​ഷ്ണു (32) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് എ​എ​സ്പി സി​ബി ടോം, ​ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സും കൂ​ത്തു​പ​റ​മ്പ് എ​എ​സ്പി സ്ക്വാ​ഡും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്.

ചാ​ലോ​ടു​ള്ള മ​ട്ട​ന്നൂ​ർ അ​ർ​ബ​ൻ സൊ​സൈ​റ്റി​യി​ൽ വ്യാ​ജ​സ്വ​ർ​ണം പ​ണ​യം​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ധി​നും വി​ഷ്ണു​വും പി​ടി​യി​ലാ​കു​ന്ന​ത്. ബാ​ങ്ക് അ​ധി​കൃ​ത​ർ സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്.

സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ന​വാ​സി​നെ പെ​രു​വ​ള​ത്തു​പ​റ​മ്പി​ലെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ന​വാ​സി​നു ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് വ്യാ​ജ സ്വ​ർ​ണം ല​ഭി​ച്ചി​രു​ന്ന​ത്. ഒ​ന്പ​തു വ​ള​ക​ൾ ഇ​ത്ത​ര​ത്തി​ൽ ഇ​യാ​ൾ​ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ, പ്ര​ത്യേ​കി​ച്ചും വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ വ്യാ​ജ സ്വ​ർ​ണം വി​ല്ക്കു​ന്ന ക​ണ്ണി​ക​ളു​മാ​യി ഇ​യാ​ൾ​ക്കു ബ​ന്ധ​മു​ണ്ടോ എ​ന്നും അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ന​വാ​സി​ന്‍റെ മൊ​ബൈ​ൽ ഫോ​ണും ബാ​ങ്ക് ഡീ​റ്റെ​യി​ൽ​സും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Kerala

ഓപ്പറേഷൻ സൈ - ഹണ്ട്; പത്തനംതിട്ടയിൽ യുവതി അറസ്റ്റിൽ

പത്തനംതിട്ട: ഓൺലൈൻ സാന്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്താൻ നടത്തിയ ഓപ്പറേഷൻ സൈ - ഹണ്ടിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ല പോലീസ് മേധാവി ആർ. ആനന്ദിന്‍റെ നിർദേശാനുസരണം ജില്ലയിൽ വിവിധ സ്റ്റേഷൻ പരിധികളിലായി 10 ഇടങ്ങളിൽ റെയ്ഡ് നടത്തി. വിവിധ സ്റ്റേഷനുകളിലായി നാലു കേസുകൾ രജിസ്റ്റർ ചെയ്തു. ഒരാൾ അറസ്റ്റിൽ ആയിട്ടുണ്ട്. കൊടുമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടത്തിട്ട എന്ന സ്ഥലത്ത് ജയാലയം വീട്ടിൽ ജയമോൾ (40) ആണ് കൊടുമൺ പോലീസിന്‍റെ പിടിയിൽ ആയത്.

ഇവരുടെ പക്കൽനിന്നു സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചതെന്നു സംശയിക്കുന്ന ഒരു മൊബൈൽ ഫോൺ, എടിഎം കാർഡുകൾ, പാൻ കാർഡ് എന്നിവ പിടിച്ചെടുത്തു. സംശയകരമായ ഇടപാടുകളിലൂടെ ഇവർ 2,60,800 രൂപയുടെ കൈമാറ്റമാണ് നടത്തിയത്.


ജില്ലാ പോലീസ് മേധാവിക്കു ജില്ലയുടെ പല ഭാഗങ്ങളിൽനിന്നായി ഇത്തരത്തിലുള്ള നിരവധി സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് സംശയകരമായ അക്കൗണ്ട് ഉടമകളെ നിരീക്ഷിക്കാനും നിയമ നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയത്.

ഇപ്പോൾ അറസ്റ്റിലായ യുവതിയെ കൂടാതെ മറ്റു മൂന്നു പേരെകൂടി പോലീസ് അന്വേഷിച്ചു വരുന്നതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇവരുടെ അക്കൗണ്ടുകളിലൂടെ 2,88,000, 1,21,000 , 75000 വീതമുള്ള തുകകൾ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്‍റെ ഭാഗമായി പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെയും താമസിയാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകൾക്കു നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമ നടപടി ദ്രുതഗതിയിലാക്കാനുമായി കേരള പോലീസ് നടപ്പാക്കിയ പദ്ധതിയാണ് ' ഓപ്പറേഷൻ സൈ - ഹണ്ട് '. ഓൺലൈൻ തട്ടിപ്പിലൂടെ നേടിയെടുക്കുന്ന പണം ഇത്തരത്തിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത ശേഷം എടിഎം കാർഡ് വഴിയോ ചെക്ക് വഴിയോ പിൻവലിച്ചു വീതിച്ചെടുക്കുകയാണു തട്ടിപ്പുകാരുടെ രീതി.

Kerala

ഓപ്പറേഷന്‍ സൈ ഹണ്ട്: 22കാരന്‍ അറസ്റ്റില്‍; പിടിയിലായത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകാരെ പിടികൂടാനുള്ള ഓപ്പറേഷന്‍ സൈ ഹണ്ടില്‍ എടവനക്കാട് സ്വദേശി അറസ്റ്റില്‍. എടവനക്കാട് വടക്കേക്കര ചുള്ളിപ്പറമ്പില്‍ മുഹമ്മദ് നാദിര്‍ഷ (22) ആണ് അറസ്റ്റിലായത്. പോലീസ് സൈബര്‍ ടീം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഞാറക്കല്‍ എസ്‌ഐ കെ.വി. ജിതിന്‍റെ നേതൃത്വത്തില്‍ പ്രതിയുടെ വീട് റെയ്ഡ് ചെയ്താണ് അറസ്റ്റ്.

ബാങ്ക് പാസ്ബുക്കുകളും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ബാങ്ക് ഇടപാടുകളില്‍ സംശയകരമായി പണം സ്വീകരിക്കുകയും അയക്കുകയും ചെയ്തതോടെ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് വ്യക്തമായതോടെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Kerala

ലോ​ണ്‍ ആ​പ്പി​ന്‍റെ മ​റ​വി​ൽ ത​ട്ടി​പ്പ്: മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ണ്‍ ആ​​​​പ്പി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ ത​​​​ട്ടി​​​​പ്പുകേ​​​​ന്ദ്രം ന​​​​ട​​​​ത്തി വ​​​​ന്നി​​​​രു​​​​ന്ന സം​​​​ഘ​​​​ത്തി​​​​ന്‍റെ സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി ആ​​​​കാ​​​​ശ് ദീ​​​​പ് ചൗ​​​​ധ​​​​രി. ഒ​​​​ളി​​​​വി​​​​ൽ പോ​​​​യ ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ പോ​​​​ലീ​​​​സ് ലു​​​​ക്കൗ​​​​ട്ട് നോ​​​​ട്ടീ​​​​സ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

സം​​​​ഘ​​​​ത്തി​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ൽനി​​​​ന്നും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളു​​​​ടെ ശാ​​​​സ്ത്രീ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​റി​​​​യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളൂവെ​​​​ന്ന് സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ അ​​​​രു​​​​ണ്‍ ആ​​​​ർ.​​​​ബി. കൃ​​​​ഷ്ണ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഈ ​​​​സം​​​​ഘ​​​​ത്തി​​​​ലെ ഒ​​​​രാ​​​​ളെക്കൂടി അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ പ​​​​റ​​​​ഞ്ഞു.

പോ​​​​ങ്ങും​​​​മൂ​​​​ട്ടി​​​​ൽ വാ​​​​ട​​​​ക​​​​യ്ക്കെ​​​​ടു​​​​ത്ത കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​രു​​​​ടെ ഓ​​​​ഫീ​​​​സ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​ന്നി​​​​രു​​​​ന്ന​​​​ത്. രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ഓ​​​​ഫീ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ന്നി​​​​രു​​​​ന്ന​​​​ത്. ല​​​​ഹ​​​​രി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നു നാ​​​​ട്ടു​​​​കാ​​​​ർ സി​​​​റ്റി ഡാ​​​​ൻ​​​​സാ​​​​ഫ് സം​​​​ഘ​​​​ത്തി​​​​നു വി​​​​വ​​​​രം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തേ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഡാ​​​​ൻ​​​​സാ​​​​ഫ് സം​​​​ഘ​​​​വും ശ്രീ​​​​കാ​​​​ര്യം പോ​​​​ലീ​​​​സും സം​​​​യു​​​​ക്ത​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

പോ​​​​ലീ​​​​സി​​​​ന്‍റെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ലോ​​​​ണ്‍ ആ​​​​പ്പി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യി ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, ഗു​​​​ജ​​​​റാ​​​​ത്ത് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ പ​​​​ത്തു​​​​ പേ​​​​രെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. കൂ​​​​ടാ​​​​തെ അ​​​​ൻ​​​​പ​​​​തോ​​​​ളം കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളും നൂ​​​​റി​​​​ൽ​​​​പ​​​​രം സിം​​​​കാ​​​​ർ​​​​ഡു​​​​ക​​​​ളും പോ​​​​ലീ​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ലോ​​​​ണി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച് അ​​​​വ​​​​രു​​​​ടെ ന​​​മ്പ​​​​രു​​​​ക​​​​ളി​​​​ൽ വി​​​​ളി​​​​ച്ച് ലോ​​​​ണ്‍ ത​​​​ര​​​​പ്പെ​​​​ടു​​​​ത്തി ന​​​​ൽ​​​​കാ​​​​മെ​​​​ന്ന് ഈ ​​​​സം​​​​ഘം വി​​​​ശ്വ​​​​സി​​​​പ്പി​​​​ക്കും. പി​​​​ന്നീ​​​​ട് ഇ​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്ന അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കു പ്രോ​​​​സ​​​​സിം​​​​ഗ് ചാ​​​​ർ​​​​ജെ​​​​ന്ന പേ​​​​രി​​​​ൽ തു​​​​ക ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടും. വി​​​​ദേ​​​​ശി​​​​ക​​​​ളാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ ത​​​​ട്ടി​​​​പ്പി​​​​ൽ കൂ​​​​ടു​​​​ത​​​​ലും ഇ​​​​ര​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ പൗ​​​​ര​​​​ൻ​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രാ​​​​ണ് കൂ​​​​ടു​​​​ത​​​​ലും ഇ​​​​ര​​​​യാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ഡോ​​​​ള​​​​റാ​​​​യാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. ഇ​​​​വ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് ന​​​​മ്പ​​​രു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സ് ശേ​​​​ഖ​​​​രി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണ്. ലെ​​​​ന്‍റ്ജെ​​​​റ്റ് എ​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ പ്ലാ​​​​റ്റ്ഫോം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു സം​​​​ഘ​​​​ത്തി​​​​ന്‍റെ ത​​​​ട്ടി​​​​പ്പു​​​​ക​​​​ളെ​​​​ന്ന് പോ​​​​ലീ​​​​സ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

78 കോ​​​​ടി​​​​യു​​​​ടെ ത​​​​ട്ടി​​​​പ്പ് ത​​​​ട​​​​ഞ്ഞു

ശ്രീ​​​​കാ​​​​ര്യ​​​​ത്തെ ലോ​​​​ൺ ആ​​​​പ്പ് ത​​​​ട്ടി​​​​പ്പി​​​​ൽ പ​​​​ത്തു​​​​ പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു​​​​വെ​​​​ന്നു സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി റ​​​​വാ​​​​ഡ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ. 78 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ത​​​​ട്ടി​​​​പ്പ് പോ​​​​ലീ​​​​സി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ലൂ​​​​ടെ ത​​​​ട​​​​യാ​​​​ൻ സാ​​​​ധി​​​​ച്ചു. ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​ഞ്ച് കോ​​​​ടി​​​​യി​​​​ൽ​​​​പ​​​​രം രൂ​​​​പ വീ​​​​ണ്ടെ​​​​ടു​​​​ത്ത് മ​​​​ട​​​​ക്കി ന​​​​ൽ​​​​കാ​​​​ൻ സാ​​​​ധി​​​​ച്ചു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പറഞ്ഞു. മു​​​​ഖ്യ​​​​പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് വേ​​​​ണ്ടി അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെും ഡി​​​​ജി​​​​പി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ലും സ്കോ​ള​ർ​ഷി​പ്പി​ലും വ​ൻ ത​ട്ടി​പ്പ്: എ​ച്ച്എ​മ്മി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശിപാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലും വി​വി​ധ ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ലും ഗു​രു​ത​ര സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യ പാ​റ​ശാ​ല പൊ​ഴി​യൂ​ർ ഗ​വ. യു.​പി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ബി.​ഡി. ബീ​ന​യ്ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു. ര​ണ്ടു വ​ർ​ഷം നീ​ണ്ട സ​മ​ഗ്ര​മാ​യ തെ​ളി​വെ​ടു​പ്പി​നൊ​ടു​വി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ണാ​യ​ക ന​ട​പ​ടി.

പ​രാ​തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്കൂ​ളി​ൽ വ്യാ​പ​ക​മാ​യി അ​ഴി​മ​തി ന​ട​ന്ന​താ​യി ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണം ക​ട​ലാ​സി​ൽ പെ​രു​പ്പി​ച്ചു​കാ​ട്ടി സൗ​ജ​ന്യ അ​രി ത​ട്ടി​യെ​ടു​ക്കു​ക​യും കു​ട്ടി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട പാ​ൽ, മു​ട്ട വി​ത​ര​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ക​യും ചെ​യ്തു.

കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സൗ​ജ​ന്യ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​യും യൂ​ണി​ഫോ​മി​ന്റെ​യും വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് കാ​ട്ടി. കു​പ്പു​ത​ല ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വാ​ർ​ഷി​ക​പ്പ​രീ​ക്ഷ​യു​ടെ വ്യാ​ജ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ നി​ർ​മി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച സ്കോ​ള​ർ​ഷി​പ്പ് തു​ക പ​ല​രു​ടെ​യും പേ​രി​ൽ കൈ​പ്പ​റ്റി​യെ​ങ്കി​ലും യു​പി വി​ഭാ​ഗ​ത്തി​ലെ 22 കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് തു​ക കൈ​മാ​റി​യ​തെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ. സ്കോ​ള​ർ​ഷി​പ്പ് ഇ​ന​ത്തി​ൽ ത​ട്ടി​യെ​ടു​ത്ത തു​ക പ്ര​ഥ​മാ​ധ്യാ​പി​ക​യി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Kerala

കരുവന്നൂര്‍ കേസ്: സിപിഎമ്മിനുവേണ്ടി ജില്ലാ സെക്രട്ടറി കോടതിയില്‍ ഹാജരായി

കൊ​​​ച്ചി: ക​​​രു​​​വ​​​ന്നൂ​​​ര്‍ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ല്‍ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ഇ​​​ഡി കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ സി​​​പി​​​എ​​​മ്മി​​​നു​​​വേ​​​ണ്ടി തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി ജാ​​​മ്യ​​​മെ​​​ടു​​​ത്തു.

കേ​​​സി​​​ലെ 68–ാം പ്ര​​​തി​​​യാ​​​യ പാ​​​ര്‍ട്ടി​​​ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യി ജാ​​​മ്യ​​​മെ​​​ടു​​​ക്കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​വി. അ​​​ബ്‌​​​ദു​​​ള്‍ ഖാ​​​ദ​​​ര്‍ ഇ​​​ന്ന​​​ലെ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യി ജാ​​​മ്യ​​​മെ​​​ടു​​​ത്ത​​​ത്.

കേ​​​സി​​​ലെ മ​​​റ്റു പ്ര​​​തി​​​ക​​​ള്‍ നേ​​​ര​​​ത്തേ ഹാ​​​ജ​​​രാ​​​യി ജാ​​​മ്യ​​​മെ​​​ടു​​​ത്തി​​​രു​​​ന്നു. ഓ​​​ഗ​​​സ്റ്റ് 19ന് ​​​കേ​​​സ് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

വഖഫ്: സർക്കാർ നിലപാട് കൊടുംവഞ്ചനയെന്ന് പി​ണ​റാ​യി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​​ഘ​​​​​പ​​​​​രി​​​​​വാ​​​​​ർ അ​​​​​ജ​​​​​ണ്ട​​​​​ക​​​​​ൾ​​​​​ക്കു നി​​​​​ര​​​​​ന്ത​​​​​രം കീ​​​​​ഴ​​​​​ട​​​​​ങ്ങു​​​​​ന്ന യു​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും വ​​​​​ഞ്ച​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ മു​​​​​ഖ​​​​​മാ​​​​​ണ് വ​​​​​ഖ​​​​​ഫ് വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​പ്പോ​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കു​​​​​ന്ന മ​​​​​ത​​​​​സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​വും മ​​​​​ത​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ മേ​​​​​ലു​​​​​ള്ള സ്വ​​​​​ത​​​​​ന്ത്രാ​​​​​ധി​​​​​കാ​​​​​ര​​​​​വും ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ൾ​​​​​ക്ക് നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന കേ​​​​​ന്ദ്ര വ​​​​​ഖ​​​​​ഫ് നി​​​​​യ​​​​​മ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യെ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ പി​​​​​ന്തു​​​​​ണ​​​​​ച്ച സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി ക​​​​​ടു​​​​​ത്ത അ​​​​​നീ​​​​​തി​​​​​യാ​​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

പിഎം ​​​​ശ്രീ, ​വ​​​​​ഖ​​​​​ഫ് ഭേ​​​​​ദ​​​​​ഗ​​​​​തി വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ നേ​​​​​ര​​​​​ത്തേ ശ​​​​​ക്ത​​​​​മാ​​​​​യ എ​​​​​തി​​​​​ർ​​​​​പ്പ് ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ മു​​​​സ്‌​​​​ലിം ലീ​​​​​ഗ്, ഇ​​​​​പ്പോ​​​​​ൾ അ​​​​​തേ സം​​​​​ഘ​​​​​പ​​​​​രി​​​​​വാ​​​​​ർ ന​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ വ​​​​​ക്താ​​​​​ക്ക​​​​​ളാ​​​​​യി മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​തി​​​​​നു​​​​​ശേ​​​​​ഷം നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ൽനി​​​​​ന്നു​​​​​ള്ള ഈ ​​​​​മ​​​​​റു​​​​​ക​​​​​ണ്ടം​​​​​ചാ​​​​​ട​​​​​ൽ മു​​​​​സ്‌​​​​ലിം ജ​​​​​ന​​​​​സാ​​​​​മാ​​​​​ന്യ​​​​​ത്തോ​​​​​ടു​​​​​ള്ള കൊ​​​​​ടി​​​​​യ വ​​​​​ഞ്ച​​​​​ന​​​​​യാ​​​​​ണ്.

അ​​​​​മു​​​​​സ്‌​​​​ലിം​​​​ക​​​​​ളെ വ​​​​ഖ​​​​ഫ് ബോ​​​​​ർ​​​​​ഡി​​​​​ൽ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ക്കി ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ല്ല എ​​​​​ന്നു ചൂ​​​​​ണ്ടു​​​​​ക്കാ​​​​​ട്ടി ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ട​​​​​ക്കം ന​​​​​ൽ​​​​​കി​​​​​യ ഹ​​​​​ർ​​​​​ജി​​​​​ക​​​​​ളി​​​​​ലാ​​​​​ണ് യു​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​ർ ഈ ​​​​​ഒ​​​​​ത്തു​​​​​ക​​​​​ളി ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

2026 ജൂ​​​​​ലൈ 14ന് ​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ല​​​​​ത്തി​​​​​ൽ പു​​​​​തി​​​​​യ ഭേ​​​​​ദ​​​​​ഗ​​​​​തി നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ 14-ാം വ​​​​​കു​​​​​പ്പ് അ​​​​​ക്ഷ​​​​​രം​​​​​പ്ര​​​​​തി അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് വ​​​​​ഖ​​​​​ഫ് ബോ​​​​​ർ​​​​​ഡ് പു​​​​​ന​​​​​ഃസം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കാ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്നു വ‍്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു. മു​​​​​സ്‌​​​​ലിം ലീ​​​​​ഗി​​​​​ന്‍റെ നോ​​​​​മി​​​​​നി​​​​​യാ​​​​​യ സ്പെ​​​​​ഷ​​​​​ൽ ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് പ്ലീ​​​​​ഡ​​​​​ർ പി.​​​​​എം. സ​​​​​നീ​​​​​ർ മു​​​​​ഖാ​​​​​ന്തി​​​​​ര​​​​​മാ​​​​​ണ് ഈ ​​​​​സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​ത്.

ലീ​​​​​ഗി​​​​​ന്‍റെ നി​​​​​ന്ദ്യ​​​​​മാ​​​​​യ ഇ​​​​​ര​​​​​ട്ട​​​​​ത്താ​​​​​പ്പാ​​​​​ണ് ഇ​​​​​തി​​​​​ലൂ​​​​​ടെ തു​​​​​റ​​​​​ന്നു​​​​​കാ​​​​​ട്ട​​​​​പ്പെ​​​​​ടു​​​​ന്ന​​​​​ത്. അ​​​​​ഡ്വ​​​​​ക്ക​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ലും ഇ​​​​​തേ നി​​​​​ല​​​​​പാ​​​​​ട് കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു. കേ​​​​​ന്ദ്ര​​​​​സ​​​​​ര്‍ക്കാ​​​​​രി​​​​​നു വേ​​​​​ണ്ടി ഹാ​​​​​ജ​​​​​രാ​​​​​യ അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ല്‍ സോ​​​​​ളി​​​​​സി​​​​​റ്റ​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ലും ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ ഹ​​​​​ര്‍ജി​​​​​ക്കാ​​​​​രോ​​​​​ടും സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍ക്കാ​​​​​രി​​​​​നോ​​​​​ടു​​​​​മു​​​​​ള്ള യോ​​​​​ജി​​​​​പ്പ് കോ​​​​​ട​​​​​തി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചു.

പു​​​​​തി​​​​​യ ഭേ​​​​​ദ​​​​​ഗ​​​​​തി പ്ര​​​​​കാ​​​​​രം, പ​​​​​ര​​​​​മാ​​​​​വ​​​​​ധി 11 അം​​​​​ഗ​​​​​ങ്ങ​​​​​ളെ നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ചെ​​​​​യ്താ​​​​​ണ് വ​​​​​ഖ​​​​​ഫ് ബോ​​​​​ർ​​​​​ഡ് രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​ത്. ഒ​​​​മ്പ​​​​തു പേ​​​​​രെ​​​​​യാ​​​​​ണ് 2026ൽ ​​​​​എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യ​​​​​മി​​​​​ച്ച​​​​​ത്. ബാ​​​​​ക്കി ര​​​​ണ്ടു പേ​​​​​രെ പി​​​​​ന്നീ​​​​​ട്‌ നി​​​​​യ​​​​​മി​​​​​ക്കു​​​​​മെ​​​​​ന്നു പ്ര​​​​​സ്തു​​​​​ത ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.​ ഭേ​​​​​ദ​​​​​ഗ​​​​​തി നി​​​​​യ​​​​​മ​​​​​ത്തോ​​​​​ടു​​​​​ള്ള വി​​​​​യോ​​​​​ജി​​​​​പ്പി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ അ​​​​​മു​​​​​സ്‌​​​​ലിം അം​​​​​ഗ​​​​​ങ്ങ​​​​​ളെ നി​​​​​യ​​​​​മി​​​​​ക്കാ​​​​​ൻ എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല.

വ​​​​​ഖ​​​​​ഫ് ബോ​​​​​ർ​​​​​ഡ് യോ​​​​​ഗം ചേ​​​​​രാ​​​​​ൻ ആ​​​​​കെ 11 ൽ ​​​അ​​​ഞ്ചു ​​പേ​​​​​രു​​​​​ടെ ക്വാ​​​​​റം മ​​​​​തി. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ നി​​​​​ല​​​​​വി​​​​​ൽ ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ മു​​​​​ന്നോ​​​​​ട്ട് കൊ​​​​​ണ്ടു​​​​​പോ​​​​​കാ​​​​​ൻ യാ​​​​​തൊ​​​​​രു നി​​​​​യ​​​​​മ ത​​​​​ട​​​​​സ​​​​​വു​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. ​എ​​​​​ന്നി​​​​​ട്ടും കേ​​​​​ന്ദ്ര​​​​​നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ പേ​​​​​രു​​​​​പ​​​​​റ​​​​​ഞ്ഞ് ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ​​​​​യു​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​രും അ​​​​​ഡ്വ​​​​​ക്ക​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ലും ക​​​​​ടു​​​​​പി​​​​​ടി​​​​​ത്തം പി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ന്തി​​​​​നാ​​​​​ണെ​​ന്നും പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ചോ​​ദി​​ച്ചു.

Kerala

നിയമന തട്ടിപ്പ്: രേഖകള്‍ കൈമാറി പിഎസ്‌സി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള പ​ബ്ലി​ക് സ​ര്‍വീ​സ് ക​മ്മീ​ഷ​ന്‍ ചി​ല രേ​ഖ​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൈ​മാ​റി. പ്ര​ത്യേ​ക ദൂ​ത​ന്‍ മു​ഖേ​ന​യാ​ണ് രേ​ഖ​ക​ള്‍ കൈ​മാ​റി​യ​ത്.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക ക്രൈം​ബ്രാ​ഞ്ച് സം​ഘം ആ​വ​ശ്യ​പ്പെ​ട്ട സു​പ്ര​ധാ​ന പ​രീ​ക്ഷാ രേ​ഖ​ക​ളി​ല്‍ ചി​ല​താ​ണ് പി​എ​സ്‌​സി അ​ധി​കൃ​ത​ര്‍ കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന ചോ​ദ്യ​പേ​പ്പ​ര്‍, ഉ​ത്ത​ര സൂ​ചി​ക, ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളു​ടെ പ​ട്ടി​ക, അ​ഭി​മു​ഖ​ത്തി​ന് വി​ളി​ച്ച​വ​രു​ടെ പ​ട്ടി​ക, ഓ​ണ്‍സ്‌​ക്രീ​ന്‍ മാ​ര്‍ക്കിം​ഗി​ന്‍റെ രേ​ഖ​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് കൈ​മാ​റി​യ​ത്.

പ​രീ​ക്ഷാ പേ​പ്പ​റു​ക​ളു​ടെ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്തി​യ അ​ധ്യാ​പ​ക​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പോ​ലു​ള്ള അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും പി​എ​സ്‌​സി. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം കേ​സ് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ക്രൈം​ബ്രാ​ഞ്ച് ഐ​ജി അ​ജീ​താ ബീ​ഗം പി​എ​സ്‌​സി ആ​സ്ഥാ​ന​ത്തെ​ത്തി ചെ​യ​ര്‍മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ആ​സൂ​ത്ര​ണ ബോ​ര്‍ഡി​ലെ മൂ​ന്ന് ചീ​ഫ് ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ എ​ഴു​തി​യ നാ​ല് ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യും തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് പി​എ​സ്‌​സി​ക്ക് മേ​ല്‍ സ​മ്മ​ര്‍ദം ശ​ക്ത​മാ​ക്കി​യ​ത്.

National

മധ്യപ്രദേശിൽ എഥനോൾ ഉത്പാദനത്തിനായി നൽകിയ സബ്‌സിഡി അരി മില്ലുകൾക്കു കൈമാറി വൻ തട്ടിപ്പ്

ഭോ​​​പ്പാ​​​ൽ: എ​​​ഥ​​​നോ​​​ൾ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നാ​​​യി മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ സ​​​ബ്‌​​​സി​​​ഡി നി​​​ര​​​ക്കി​​​ൽ ന​​​ൽ​​​കി​​​യ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു ട​​​ൺ അ​​​രി സ്വ​​​കാ​​​ര്യ മി​​​ല്ലു​​​ക​​​ൾ​​​ക്ക് മ​​​റി​​​ച്ചു​​​വി​​​റ്റ് വ​​​ൻ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി.

സ​​​ബ്‌​​​സി​​​ഡി നി​​​ര​​​ക്കി​​​ൽ ക്വി​​​ന്‍റ​​​ലി​​​ന് 2,320 രൂ​​​പ നി​​​ര​​​ക്കി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ ഈ ​​​അ​​​രി പു​​​തി​​​യ പാ​​​ക്കിം​​​ഗി​​​ലാ​​​ക്കി ക്വി​​​ന്‍റ​​​ലി​​​ന് 3,800 മു​​​ത​​​ൽ 4,000 രൂ​​​പ വ​​​രെ​​​യു​​​ള്ള ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​ൽ സ​​​ർ​​​ക്കാ​​​ർ ത​​​ന്നെ വീ​​​ണ്ടും വി​​​ല​​​കൊ​​​ടു​​​ത്തു വാ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​​പ​​​യു​​​ടെ ഈ ​​​വ​​​ൻ അ​​​ഴി​​​മ​​​തി​​​ക്കു പി​​​ന്നി​​​ൽ എ​​​ഥ​​​നോ​​​ൾ പ്ലാ​​​ന്‍റ് ഉ​​​ട​​​മ​​​ക​​​ളും മി​​​ല്ലു​​​ട​​​മ​​​ക​​​ളും ചി​​​ല സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.എ​​​ഥ​​​നോ​​​ൾ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ഫു​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ വെ​​​യ​​​ർ​​​ഹൗ​​​സു​​​ക​​​ളി​​​ൽ​​​നി​​​ന്ന് കൊ​​​ണ്ടു​​​പോ​​​യ അ​​​രി എ​​​ഥ​​​നോ​​​ൾ പ്ലാ​​​ന്‍റു​​​ക​​​ളി​​​ൽ എ​​​ത്തി​​​ക്കാ​​​തെ സ്വ​​​കാ​​​ര്യ അ​​​രി​​​മി​​​ല്ലു​​​ക​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യ്ക്ക് മ​​​റി​​​ച്ചു​​​വി​​​റ്റ​​​താ​​​യാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. ഈ ​​​അ​​​രി പി​​​ന്നീ​​​ട് പു​​​തി​​​യ ചാ​​​ക്കു​​​ക​​​ളി​​​ലാ​​​ക്കി മി​​​ല്ലു​​​ക​​​ളി​​​ൽ പു​​​തി​​​യ​​​താ​​​യി കു​​​ത്തി​​​യെ​​​ടു​​​ത്ത അ​​​രി​​​യെ​​​ന്ന വ്യാ​​​ജേ​​​ന വീ​​​ണ്ടും സ​​​ർ​​​ക്കാ​​​ർ വെ​​​യ​​​ർ​​​ഹൗ​​​സു​​​ക​​​ളി​​​ൽ​​​ത്ത​​​ന്നെ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ന​​​വ​​​ഗാ​​​വ് വെ​​​യ​​​ർ​​​ഹൗ​​​സി​​​ൽ​​​നി​​​ന്നു ചി​​​ന്ദ്വാ​​​ര​​​യി​​​ലെ എ​​​ഥ​​​നോ​​​ൾ പ്ലാ​​​ന്‍റി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട മൂ​​​ന്ന് ട്ര​​​ക്കു​​​ക​​​ൾ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യി​​​ല്ലെ​​​ന്ന ഫു​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ത​​​ട്ടി​​​പ്പ് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഒ​​​രു ട്ര​​​ക്ക് പ്രാ​​​ദേ​​​ശി​​​ക അ​​​രി​​​മി​​​ല്ലി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി.
സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​ന് നാ​​​ലു​​​പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു.

Kerala

പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; ക്രൈം​ബ്രാ​ഞ്ച് സം​ഘം പി​എ​സ്‌​സി ആ​സ്ഥാ​ന​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​ലും നി​​​യ​​​മ​​​ന ത​​​ട്ടി​​​പ്പി​​​ലും ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ന്വേ​​​ഷ​​​ണസം​​​ഘം പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി.

ഐ​​​ജി അ​​​ജി​​​ത ബീ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ഇ​​​ന്ന​​​ലെ പ​​​ട്ട​​​ത്തു​​​ള്ള പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്. അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പി​​​എ​​​സ് സി ​​​ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

അ​​​ന്വേ​​​ഷണം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ​​​ർ​​​മാ​​​നു മു​​​ന്നി​​​ൽ ഐ​​​ജി അ​​​ജി​​​താ ബീ​​​ഗം വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ല​​​ഭി​​​ക്കേ​​​ണ്ട രേ​​​ഖ​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ഐ​​​ജി പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ന് വ്യ​​​ക്ത​​​ത ന​​​ല്കി.

അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി പൂ​​​ർ​​​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​ത്. അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച ക്രൈം​​​ബ്രാ​​​ഞ്ച് പി​​​എ​​​സ്‌​​​സി​​​യു​​​ടെ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും മൊ​​​ഴി​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യും. ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​ക്ത​​​മാ​​​യ സൂ​​​ച​​​ന​​​ക​​​ൾ ല​​​ഭി​​​ച്ചാ​​​ൽ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യും.

അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പി​​​എ​​​സ്‌​​​സി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ വി​​​വാ​​​ദ​​​വു​​​മാ​​​യി​​​ ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തോട് പൂ​​​ർ​​​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗ തീ​​​രു​​​മാ​​​നം.

ഇ​​​പ്പോ​​​ൾ ഉ​​​യ​​​ർ​​​ന്നുവ​​​ന്നി​​​ട്ടു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ വ​​​സ്തു​​​താ​​​പ​​​ര​​​മാ​​​യ നി​​​ജ​​​സ്ഥി​​​തി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലൂ​​​ടെ പൊ​​​തുസ​​​മൂ​​​ഹ​​​ത്തി​​​നു ബോ​​​ധ്യ​​​മാ​​​കേ​​​ണ്ട​​​ത് ക​​​മ്മീ​​​ഷ​​​ന്‍റെ കൂ​​​ടി ആ​​​വ​​​ശ്യ​​​ക​​​ത​​​യാ​​​ണെ​​​ന്ന് പി​​​എ​​​സ്‌​​​സി യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന് ച​​​ട്ട​​​ങ്ങ​​​ളും നി​​​യ​​​മ​​​ങ്ങ​​​ളും അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന എ​​​ല്ലാ രേ​​​ഖ​​​ക​​​ളും നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ​​​ക്ഷം കൈ​​​മാ​​​റു​​​മെ​​​ന്നും പി​​​എ​​​സ്‌​​​സി വ്യ​​​ക്ത​​​മാ​​​ക്കി.

 

 

 

Kerala

പി​എ​സ്‌സി തട്ടിപ്പ്: മൊ​ഴി​യെ​ടു​പ്പ് ഇന്നു മുതൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​സി പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പു​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക്രൈം​​​ബ്രാ​​​ഞ്ച് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ പ​​​രാ​​​തി​​​ക്കാ​​​രി​​​ൽനി​​​ന്നു​​​ള്ള മൊ​​​ഴി​​​യെ​​​ടു​​​പ്പ് ഇ​​​ന്നാ​​​രം​​​ഭി​​​ക്കും.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ നാ​​​ലു പ​​​രാ​​​തി​​​ക്കാ​​​രി​​​ൽ​​നി​​​ന്നാ​​​കും ഇ​​​ന്നു മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക. ഇ​​​വ​​​രോ​​​ട് രേ​​​ഖ​​​ക​​​ളു​​​മാ​​​യി ഇ​​​ന്ന് എ​​​ത്താ​​​ൻ നി൪​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ പ​​​രാ​​​തി​​​ക്കാരെ​​​ത്തി​​​യാ​​​ൽ അ​​​വ​​​രു​​​ടെ​​​യും മൊ​​​ഴി​​​യും തെ​​​ളി​​​വു​​​ക​​​ളും ശേ​​​ഖ​​​രി​​​ക്കും

Kerala

ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം തട്ടിയെന്ന്; പോലീസ് കേസെടുത്തു

കൊ​​​ച്ചി: കാ​​​ന​​​ഡ​​​യി​​​ൽ ജോ​​​ലി വാ​​​ഗ്‌​​​ദാ​​​നം ചെ​​​യ്‌​​​ത്‌ 16,20,000 രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പോ​​​ലീ​​​സ്‌ കേ​​​സെ​​​ടു​​​ത്തു.

കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി എ​​​ൻ.വി. ​​​വി​​​ഘ്‌​​​നേ​​​ഷി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ വെ​​​ണ്ണ​​​ല സ്‌​​​കി​​​ൽ​​​സ്‌​​​വേ എ​​​ഡ്യു​​​ഹ​​​ബ്ബ്‌ ന​​​ട​​​ത്തി​​​പ്പു​​​കാ​​​രാ​​​യ ജി​​​തി​​​ൻ ബാ​​​ബു, നി​​​തി​​​ൻ രാ​​​ജ്‌, സി​​​മി​​​ൽ ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്‌.

Kerala

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പേരില്‍ തട്ടിപ്പ്; പണം തിരികെ നല്‍കി ഒത്തുതീര്‍പ്പിലേക്ക്

കൊ​​​ച്ചി: വൃ​​​ക്ക മാ​​​റ്റി​​​വ​​​യ്ക്ക​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു സ​​​ഹാ​​​യം വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ത​​​മി​​​ഴ് വം​​​ശ​​​ജ​​​രാ​​​യ മ​​​ലേ​​​ഷ്യ​​​ന്‍ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പ​​​ക്ക​​​ല്‍നി​​​ന്ന് 50 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത സം​​​ഭ​​​വം ഒ​​​ത്തു​​​തീ​​​ര്‍പ്പി​​​ലേ​​​ക്ക്. ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി സാ​​​ദി​​​ഖ് പ​​​ണം തി​​​രി​​​ച്ചു​​​ന​​​ല്‍കാ​​​ന്‍ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു പ്ര​​​ശ്‌​​​ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് വ​​​ഴി​​​തെ​​​ളി​​​ഞ്ഞ​​​ത്.

പോ​​​ലീ​​​സ് ഇ​​​ട​​​പെ​​​ട്ടു ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ചെ​​​ന്നൈ​​​യി​​​ലാ​​​ണെ​​​ന്നും ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം പ​​​ണം ന​​​ല്‍കാ​​​മെ​​​ന്നു​​​മാ​​​ണ് സാ​​​ദി​​​ഖ് പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. പ​​​ണം മു​​​ഴു​​​വ​​​ന്‍ ല​​​ഭി​​​ക്കാ​​​തെ മ​​​ട​​​ങ്ങി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യ കു​​​ടും​​​ബം.

പ​​​ണം ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട കു​​​ടും​​​ബം കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ക്കു പ​​​രാ​​​തി ന​​​ല്‍കി​​​യ​​​തോ​​​ടെ​​​യാ​​​ണ് പോ​​​ലീ​​​സ് വി​​​ഷ​​​യ​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ട്ട​​​ത്. പ​​​ണം ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യ കു​​​ടും​​​ബം എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍ത്ത് പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍കി​​​യെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ നി​​​ല​​​വി​​​ല്‍ കേ​​​സു​​​ള്ള​​​തി​​​നാ​​​ല്‍ ഇ​​​വി​​​ടെ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് കു​​​ടും​​​ബ​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

ര​​​ണ്ടു​​​വ​​​ര്‍ഷം മു​​​മ്പാ​​​ണ് കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ വ്യാ​​​ജ ലെ​​​റ്റ​​​ര്‍പാ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് സാ​​​ദി​​​ഖ് പ​​​ണം ത​​​ട്ടി​​​യ​​​ത്. അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ നേ​​​രി​​​ട്ടും 45 ല​​​ക്ഷം രൂ​​​പ ബാ​​​ങ്ക് വ​​​ഴി​​​യു​​​മാ​​​ണ് കു​​​ടും​​​ബം സാ​​​ദി​​​ഖി​​​നു കൈ​​​മാ​​​റി​​​യ​​​ത്. പി​​​ന്നീ​​​ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ അ​​​ന്വേ​​​ഷി​​​ച്ച​​​പ്പോ​​​ഴാ​​​ണു ത​​​ട്ടി​​​പ്പ് പു​​​റ​​​ത്താ​​​യ​​​ത്.

പ​​​ണം തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​താ​​​യ​​​തോ​​​ടെ രോ​​​ഗി​​​യാ​​​യ വ​​​യോ​​​ധി​​​ക​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യും ബ​​​ന്ധു​​​ക്ക​​​ളും കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ല്‍ രോ​​​ഗി​​​യാ​​​യ 63കാ​​​ര​​​ന്‍ അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

Kerala

ത​ല​ശേ​രി വ്യാ​പാ​രി സ​ഹ.സം​ഘ​ത്തി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; സെ​ക്ര​ട്ട​റി ഒ​ളി​വി​ൽ

ത​​​ല​​​ശേ​​​രി: അ​​​മി​​​ത​​​പ​​​ലി​​​ശ വാ​​​ഗ്ദാ​​​നം ചെ​​​യ്തു സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​​ൽ വ​​​ൻ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്കും ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക്കു​​​മെ​​​തി​​​രേ കേ​​​സ്.

ഒ.​​​വി. റോ​​​ഡി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി വെ​​​ൽ​​​ഫെ​​​യ​​​ർ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം സെ​​​ക്ര​​​ട്ട​​​റി ജോ​​​ജി​​​ഷും ഭ​​​ര​​​ണ സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ.

സം​​​ഭ​​​വ​​​ത്ത തു​​​ട​​​ർ​​​ന്ന് സെ​​​ക്ര​​​ട്ട​​​റി ഒ​​​ളി​​​വി​​​ൽ പോ​​​യി. ഏ​​​താ​​​ണ്ട് അ​​​ഞ്ചു​​​കോ​​​ടി​​​യു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​താ​​​യാ​​​ണ് പ്രാ​​​ഥ​​​മി​​​ക വി​​​വ​​​രം. മൂ​​​ന്നു പേ​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണു പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി. 2022 മാ​​​ര്‍​ച്ച് മു​​​ത​​​ല്‍ 2026 ജൂ​​​ലൈ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ പ​​​ല ത​​​വ​​​ണ​​​ക​​​ളാ​​​യി 55,70,000 രൂ​​​പ പ്ര​​​തി​​​ക​​​ള്‍ ഇ​​​വ​​​രി​​​ല്‍​നി​​​ന്നു ഡെ​​​പ്പോ​​​സി​​​റ്റാ​​​യി സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ല്‍ മു​​​ഴ​​​പ്പി​​​ല​​​ങ്ങാ​​​ട് കു​​​ളം​​​ക​​​ട​​​വ് റോ​​​ഡ് സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​നു​​​കൂ​​​ലി​​​ല്‍നി​​​ന്ന് 37,95,000 രൂ​​​പ​​​യും മു​​​ഴ​​​പ്പി​​​ല​​​ങ്ങാ​​​ട് എ​​​ള​​​വ​​​ന സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ പി. ​​​ജ​​​ഷി​​​ന​​​യി​​​ൽ നി​​​ന്ന് 17 ല​​​ക്ഷം രൂ​​​പ​​​യും നി​​​ക്ഷേ​​​പ​​​മാ​​​യ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

Kerala

നേ​വി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് പ​റ​ഞ്ഞ് ജോ​ലി ത​ട്ടി​പ്പ്; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: ഇ​ന്ത്യ​ൻ നേ​വി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് പ​റ​ഞ്ഞ് വ​ൻ ജോ​ലി ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി വി​മ​ൽ എ​സ്. ന​മ്പൂ​തി​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ൻ​ഡ്യ​ൻ നേ​വി​യി​ലെ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും കേ​ര​ള പോ​ലീ​സും ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. നേ​വി​യി​ൽ സ​ർ​വീ​സി​ലു​ള്ള ക​മാ​ൻ​ഡ​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​മീ​പി​ച്ചി​രു​ന്ന​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ജോ​ലി ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​നാ​ണ് ഇ​യാ​ളെ കൊ​ച്ചി പോ​ലീ​സ് ഇ​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി വ​ൻ​തോ​തി​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് വി​വ​രം. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

മു​ക്കു​പ​ണ്ടം സ്വ​ർ​ണ​മാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വാ​വി​ൽ​നി​ന്ന് 10 ല​ക്ഷം ത​ട്ടി; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ‌

തൃ​ശൂ​ര്‍: ര​ണ്ടു കി​ലോ തൂ​ക്കം വ​രു​ന്ന മു​ക്കു​പ​ണ്ടം സ്വ​ര്‍​ണ​മാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വാ​വി​ല്‍​നി​ന്ന് 10 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ഗ​ണേ​ഷ (38), രാ​ഹു​ല്‍ (21), റ​മ്പാ​യ (77) എ​ന്നി​വ​രെ​യാ​ണ് പ​ഴ​യ​ന്നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജൂ​ണ്‍ അ​ഞ്ചാം തീ​യ​തി വൈ​കു​ന്നേ​രം ആ​റി​ന് പ​ഴ​യ​ന്നൂ​ര്‍ ചീ​ര​ക്കു​ഴി പാ​ല​ത്തി​ന് സ​മീ​പം വെ​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ന്ന​ത്. ചീ​ര​ക്കു​ഴി സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ ദാ​സി​നെ​യാ​ണ് പ്ര​തി​ക​ള്‍ ചേ​ര്‍​ന്ന് ച​തി​ക്കു​ഴി​യി​ല്‍ വീ​ഴ്ത്തി​യ​ത്.

ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള​ത് യ​ഥാ​ര്‍​ത്ഥ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച പ്ര​തി​ക​ള്‍, അ​രു​ണ്‍ ദാ​സി​ല്‍​നി​ന്ന് 10 ല​ക്ഷം വാ​ങ്ങി ആ​ഭ​ര​ണ​ങ്ങ​ള്‍ കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തും ത​ട്ടി​പ്പി​നി​ര​യാ​യ വി​വ​രം ബോ​ധ്യ​പ്പെ​ട്ട​തും. അ​രു​ണ്‍​ദാ​സി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ​ഴ​യ​ന്നൂ​ര്‍ സി​ഐ സു​ധി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Kerala

സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്

കൊ​​​​ച്ചി: കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യു​​​​ടെ പേ​​​​ര്, ലോ​​​​ഗോ, വി​​​​ശ്വാ​​​​സ്യ​​​​ത എ​​​​ന്നി​​​​വ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്ത് ഓ​​​​ണ്‍​ലൈ​​​​നി​​​​ലൂ​​​​ടെ ന​​​​ട​​​​ക്കു​​​​ന്ന ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ വ​​​​ര്‍​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ജാ​​​​ഗ്ര​​​​താ​​​ നി​​​​ർ​​​​ദേ​​​​ശ​​​​വു​​​​മാ​​​​യി സൈ​​​​ബ​​​​ർ ക്രൈം ​​​​പോ​​​​ലീ​​​​സ്.

ദി​​​​വ​​​​സ​​​​വേ​​​​ത​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ​​​​യും കു​​​​റ​​​​ഞ്ഞ വ​​​​രു​​​​മാ​​​​ന​​​​മു​​​​ള്ള കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ടു ത​​​​ട്ടി​​​​പ്പു​​​​കാ​​​​ര്‍ അ​​​​വ​​​​രു​​​​ടെ ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ സ​​​​മ്പാ​​​​ദി​​​​ച്ച പ​​​​ണം ക​​​​വ​​​​ര്‍​ന്നെ​​​​ടു​​​​ക്കു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​തോ​​​​ടെ​​​​യാ​​​​ണു പോ​​​​ലീ​​​​സ് ജാ​​​​ഗ്ര​​​​താ​​​ നി​​​​ർ​​​​ദേ​​​​ശ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സു​​​​താ​​​​ര്യ​​​​മ​​​​ല്ലാ​​​​ത്ത ഇ​​​​ത്ത​​​​രം സ​​​​മ്മാ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ വി​​​​ല്​​​​പ​​​​ന, പ്ര​​​​മോ​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​യി​​​​ല്‍ ഭാ​​​​ഗ്യ​​​​ക്കു​​​​റി ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രും വി​​​​ല്പ​​​​ന​​​​ക്കാ​​​രും ഏ​​​​ര്‍​പ്പെ​​​​ട്ടാ​​​​ല്‍ ഏ​​​​ജ​​​​ന്‍​സി ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ റ​​​​ദ്ദാ​​​ക്കു​​​ന്ന​​​തു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ര്‍​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

ത​​​​ട്ടി​​​​പ്പി​​​​ൽ വീ​​​​ഴ​​​​ല്ലേ...

  • കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ഭാ​​​​ഗ്യ​​​​ക്കു​​​​റി പേ​​​​പ്പ​​​​ര്‍ ടി​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​​​യി മാ​​​​ത്ര​​​​മാ​​​​ണ് വി​​​​ല്‍​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.
  • ഇ​​​​വ​​​​യു​​​​ടെ വി​​​​ല്പ​​​​ന, വി​​​​ത​​​​ര​​​​ണം എ​​​​ന്നി​​​​വ ഓ​​​​ണ്‍​ലൈ​​​​നാ​​​​യോ സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വ​​​​ഴി​​​​യോ ന​​​​ട​​​​ത്തു​​​​ന്നി​​​​ല്ല.
  • അ​​​​ന​​​​ധി​​​​കൃ​​​​ത ന​​​​റു​​​​ക്കെ​​​​ടു​​​​പ്പു​​​​ക​​​​ള്‍​ക്കും ഡി​​​​ജി​​​​റ്റ​​​​ല്‍ ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍​ക്കു​​​​മെ​​​​തി​​​​രേ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ര്‍​ത്തു​​​​ക.
  • സം​​​​സ്ഥാ​​​​ന ഭാ​​​​ഗ്യ​​​​ക്കു​​​​റി ടി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ സ്‌​​​​കീം, രൂ​​​​പ​​​​ക​​​​ല്പ​​​​ന, വി​​​​ല എ​​​​ന്നി​​​​വ അ​​​​നു​​​​ക​​​​രി​​​​ക്കു​​​​ന്ന വ്യാ​​​​ജ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് അ​​​ക​​​ലം പാ​​​​ലി​​​​ക്കുക.
  • അം​​​​ഗീ​​​​കൃ​​​​ത ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രി​​​​ല്‍നി​​​​ന്ന് നേ​​​​രി​​​​ട്ടു മാ​​​​ത്രം ഭാ​​​​ഗ്യ​​​​ക്കു​​​​റി ടി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ വാ​​​​ങ്ങു​​​​ക.
    ഓ​​​​ണ്‍​ലൈ​​​​ന്‍ വി​​​​ല്​​​​പ​​​​ന​​​​യി​​​​ല്‍ വ​​​​ഞ്ചി​​​​ത​​​​രാ​​​​കാ​​​​തി​​​​രി​​​​ക്കു​​​​ക.

ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യാ​​​​ന്‍ കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ഭാ​​​​ഗ്യ​​​​ക്കു​​​​റി വ​​​​കു​​​​പ്പ്: 04712305230 / 2301519, ദേ​​​​ശീ​​​​യ സൈ​​​​ബ​​​​ര്‍ ക്രൈം ​​​​ഹെ​​​​ല്‍​പ്‌​​​​ലൈ​​​​ന്‍: 1930, ഓ​​​​ണ്‍​ലൈ​​​​ന്‍ പ​​​​രാ​​​​തി പോ​​​​ര്‍​ട്ട​​​​ല്‍: www.cybercrime.gov.in എ​​​ന്നി​​​വ​​​ വ​​​ഴി ബ​​​ന്ധ​​​പ്പെ​​​ടാം.

 

District News

ക​ള്ളു​ഷാ​പ്പി​നെ​തി​രേ ജ​ന​കീ​യ പ്ര​തി​ഷേ​ധം

നെ​ടി​യ​ശാ​ല: ജം​ഗ്ഷ​നു സ​മീ​പം ആ​രം​ഭി​ക്കു​ന്ന ക​ള്ളു​ഷാ​പ്പി​നെ​തി​രേ ജ​ന​കീ​യ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍. ആ​ല​പ്പു​ഴ - മ​ധു​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ തൊ​ടു​പു​ഴ - വൈ​ക്കം റോ​ഡി​നോ​ടു ചേ​ര്‍​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ഷാ​പ്പ് ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ട്ടേ​റെ വീ​ടു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്താ​ണ് ക​ള്ളു​ഷാ​പ്പ് തു​ട​ങ്ങാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് രൂ​പീ​ക​രി​ച്ച ജ​ന​കീ​യ സ​മി​തി ക​ഴി​ഞ്ഞ ദി​വ​സം നി​ര്‍​ദി​ഷ്ട കെ​ട്ടി​ട​ത്തി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

ഷാ​പ്പ് ആ​രം​ഭി​ച്ചാ​ല്‍ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​തം​ത​ന്നെ ഇ​ല്ലാ​താ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സ്‌​കൂ​ള്‍ കു​ട്ടി​ക​ളും മ​റ്റും ന​ട​ന്നു​പോ​കു​ന്ന റോ​ഡ​രി​കി​ല്‍ ഷാ​പ്പ് ആ​രം​ഭി​ക്കു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക.
പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​ത്യു മാ​റി​ക​വീ​ട്ടി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മൂ​ല​ശേ​രി, സെ​ക്ര​ട്ട​റി സാ​ജ​ന്‍ നെ​ടി​യ​ശാ​ല, ട്ര​ഷ​റ​ര്‍ ജോ​സ​ഫ് തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് ചി​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഷാ​പ്പ് ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ എ​ക്‌​സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ധി​കാ​രി​ക​ള്‍​ക്കും ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും പ​രാ​തി ന​ല്‍​കി. ഈ ​ഭാ​ഗ​ത്ത് നേ​ര​ത്തേ ഷാ​പ്പ് ആ​രം​ഭി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഇ​തി​നു​ള്ള ലൈ​സ​ന്‍​സ് ന​ല്‍​ക​രു​തെ​ന്ന് എ​ക്‌​സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പു​റ​മേ നാ​ട്ടു​കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ലും ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ഇ​പ്പോ​ള്‍ വീ​ണ്ടും ഷാ​പ്പ് കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ച​തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആം​ര​ഭി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി.

District News

വാ​ഹ​നം വാ​ട​ക​യ്ക്കു​ന​ൽ​കി പ​ണം​ത​ട്ടി​പ്പ്: കൊ​ല്ലം സ്വ​ദേ​ശി പി​ടി​യി​ൽ

വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​നം വാ​ട​ക​യ്ക്കു ന​ൽ​കി പ​ണം​ത​ട്ടു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൊ​ല്ലം അ​ഞ്ച​ൽ അ​ഹ​സ് ജു​വ​ൽ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫേ​സ് ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ വാ​ഹ​നം വാ​ട​ക​ക്ക് കൊ​ടു​ക്കാ​നു​ണ്ടെ​ന്നു പ​ര​സ്യം ന​ല്കി​യാ​ണ് ഇ​ട​പാ​ടു​കാ​രെ വ​ല​യി​ലാ​ക്കു​ന്ന​ത്.

കാ​ർ ഇ​ത്ത​ര​ത്തി​ൽ കൈ​മാ​റി വ​ൻ​തു​ക കൈ​പ്പ​റ്റും. പി​ന്നീ​ട് കാ​റി​ൽ ഘ​ടി​പ്പി​ച്ച ജി​പി​എ​സ് പി​ന്തു​ട​ർ​ന്ന് കാ​ർ മോ​ഷ്ടി​ക്കും. വാ​ങ്ങി​യ തു​ക തി​രി​കെ ന​ല്കു​ക​യു​മി​ല്ല. നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച തു​ക​യു​ടെ കു​റ​ച്ച് സം​ഖ്യ അ​ക്കൗ​ണ്ട് വ​ഴി കൈ​ക്ക​ലാ​ക്കു​ക​യും പ​രാ​തി വ​ന്നാ​ൽ ഈ ​തു​ക മാ​ത്രം തി​രി​കെ ന​ല്കു​ക​യു​മാ​ണ് പ​തി​വ്. ഇ​ത്ത​ര​ത്തി​ൽ ഇ​യാ​ളു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വ​ട​ക്ക​ഞ്ചേ​രി വ​ലി​യ​കു​ളം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. ഇ​യാ​ളു​ടെ പേ​രി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ കേ​സു​ക​ളു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ൻ​ഡു​ചെ​യ്തു.

എ​സ്ഐ സ​നീ​ഷ്, എ​എ​സ്ഐ ജൂ​ബി​ഇ​ഗ്നേ​ഷ്യ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജി. ​ബ​വീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.

Kerala

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയില്‍ നിന്നും പണം കവര്‍ന്നു

കൊച്ചി: എറണാകുളം വൈപ്പിനില്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നു 47,092 രൂപ തട്ടിയതായി പരാതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണെന്ന വ്യാജ രേഖ ചമച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയ ഇടുക്കി കട്ടപ്പന സ്വദേശി ശ്രീരാജ് ഷിബു, ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ചെറായി രക്തേശ്വരി ഭാഗത്തുള്ള യുവതിയില്‍ നിന്നുമാണ് പണം തട്ടിയത്.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആണെന്ന് പറഞ്ഞ് സര്‍ക്കാര്‍ മുദ്രയുള്ള രേഖകളും വ്യാജ സര്‍ക്കുലറും സര്‍ക്കാര്‍ ഇമെയില്‍ ഐഡി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ ഐഡിയും ഉപയോഗിച്ചാണ് പ്രതി തട്ടിപ്പിനായി യുവതിയെ സമീപിച്ചത്.

ബ്ലോക്ക് റിസോഴ്‌സസ് സെന്‍ററിന്‍റെ കീഴിലുള്ള ഗവ. സ്‌കൂളില്‍ സൂപ്രണ്ട് ക്വാട്ടയില്‍ ജോലി വാങ്ങിത്തരാം എന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച യുവതി ഭര്‍ത്താവിന്‍റെയും സഹോദരിയുടെയും ഗൂഗിള്‍ പേ അക്കൗണ്ടില്‍ നിന്നുമാണ് പണം നല്‍കിയത്.

എന്നാല്‍ ജോലി ലഭിക്കാതെ വന്നപ്പോള്‍ പണം തിരികെ ചോദിച്ചു. ഇതു നല്‍കാതെ വന്നതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുനമ്പം എസ്‌ഐ പി.എസ്. സുനിലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Kerala

ക​രു​വ​ന്നൂ​ര്‍: ത​ട്ടി​പ്പു​വ​ഴി​ക​ൾ

ക​​​​രു​​​​വ​​​​ന്നൂ​​​​ര്‍: ക​​​​രു​​​​വ​​​​ന്നൂ​​​​ര്‍ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ബാ​​​​ങ്കി​​​​ല്‍ ത​​​​ട്ടി​​​​പ്പ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത് 2003 ലാ​​​​ണ്. ബാ​​​​ങ്ക് ലാ​​​​ഭം​​​​ കൊ​​​​യ്ത വ​​​​ര്‍​ഷ​​​​മാ​​​​യി​​​​രു​​​​ന്നു 2003. നേ​​​​ട്ട​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത് എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ ബാ​​​​ങ്ക് റ​​​​ബ്‌​​​​കോ ക​​​​മ്പ​​​​നി​​​​യു​​​​ടെ ഡീ​​​​ല​​​​ര്‍​ഷി​​​​പ്പ് ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​താ​​​​യി​​​​രു​​​​ന്നു.

2004ല്‍ ​​​​കൊ​​​​രു​​​​മ്പി​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി ബി​​​​ജോ​​​​യി​​​​യെ ക​​​​മ്മീ​​​​ഷ​​​​ന്‍ ഏ​​​​ജ​​​​ന്‍റാ​​​​യി നി​​​​യ​​​​മി​​​​ച്ചു. ലാ​​​​ഭ​​​​ത്തി​​​​ല്‍ എ​​​​ട്ടു​ ശ​​​​ത​​​​മാ​​​​നം ബി​​​​ജോ​​​​യി​​​​ക്കും നാ​​​​ലു​ ശ​​​​ത​​​​മാ​​​​നം ബാ​​​​ങ്കി​​​​നും എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ധാ​​​​ര​​​​ണ. ഇ​​​​വി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പി​​​​ന്‍റെ തു​​​​ട​​​​ക്കം. റ​​​​ബ്കോ വ​​​​ഴി ക​​​​ട​​​​ക​​​​ളി​​​​ലേ​​​​ക്കു വി​​​​ത​​​​ര​​​​ണം ​​​​ചെ​​​​യ്യു​​​​ന്ന സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​ണം ബാ​​​​ങ്കി​​​​ല്‍ അ​​​​ട​​​​യ്ക്കാ​​​​തെ റി​​​​യ​​​​ല്‍ എ​​​​സ്റ്റേ​​​​റ്റി​​​​ല്‍ നി​​​​ക്ഷേ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു തി​​​​രി​​​​മ​​​​റി.

ത​​​​ട്ടി​​​​പ്പി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ലെ വ​​​​ഴി​​​​ത്തി​​​​രി​​​​വ് 2005ലാ​​​​യി​​​​രു​​​​ന്നു. റ​​​​ബ്‌​​​​കോ ബി​​​​സി​​​​ന​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ക്ര​​​​മ​​​​ക്കേ​​​​ടു​​​​ണ്ടെ​​​​ന്ന് സി​​​​പി​​​​എം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി ബേ​​​​ബി ജോ​​​​ണി​​​​നു സു​​​​രേ​​​​ഷ് എ​​​​ന്ന​​​​യാ​​​​ൾ പ​​​​രാ​​​​തി ന​​​​ല്‍​കി. അ​​​​ന്വേ​​​​ഷ​​​​ണ ക​​​​മ്മീ​​​​ഷ​​​​നെ വ​​​​ച്ച് സി​​​​പി​​​​എം അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ട് ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി എ.​​​​സി. മൊ​​​​യ്തീ​​​​ന്‍ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​തോ​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണം മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​യി​​​​ല്ല.

2014 ജ​​​​നു​​​​വ​​​​രി​​​​യി​​​​ല്‍ പ്ര​​​​തി​​​​ക​​​​ള്‍ കൂ​​​​ട്ട​​​​മാ​​​​യി ഡൂ​​​​പ്ലി​​​​ക്കേ​​​​റ്റ് രേ​​​​ഖ​​​​ക​​​​ള്‍ വ​​​​ച്ച് ബാ​​​​ങ്കി​​​​ല്‍​നി​​​​ന്നു വാ​​​​യ്പ​​​​യെ​​​​ടു​​​​ക്കാ​​​​ന്‍ തു​​​​ട​​​​ങ്ങി. 50 ല​​​​ക്ഷം രൂ​​​​പ​​​​യേ ഒ​​​​രാ​​​​ള്‍​ക്കു വാ​​​​യ്പ ന​​​​ല്‍​കാ​​​​ന്‍ പാ​​​​ടു​​​​ള്ളൂ എ​​​​ന്ന നി​​​​യ​​​​മ​​​​മൊ​​​​ക്കെ കാ​​​​റ്റി​​​​ല്‍ ​പ​​​​റ​​​​ത്തി 50 ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​മു​​​​ള്ള 46 ലോ​​​​ണു​​​​ക​​​​ളാ​​​​യി കി​​​​ര​​​​ണ്‍ എ​​​​ന്ന വ്യ​​​​ക്തി​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത് 23 കോ​​​​ടി രൂ​​​​പ.

ന​​​​ഗ​​​​ര​​​​സ​​​​ഭാ കൗ​​​​ണ്‍​സി​​​​ല​​​​ര്‍ ടി.​​​​കെ. ഷാ​​​​ജു ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ര്‍​ട്ട് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി വി​​​​ജി​​​​ല​​​​ന്‍​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​ക്കു പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യെ​​​​ങ്കി​​​​ലും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ല. അ​​​​ന്വേ​​​​ഷ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല മു​​​​കു​​​​ന്ദ​​​​പു​​​​രം താ​​​​ലൂ​​​​ക്ക് ര​​​​ജി​​​​സ്ട്രാ​​​​ര്‍​ക്കു കൈ​​​​മാ​​​​റി. പ്ര​​​​തി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ഡി​​​​ഐ​​​​ജി​​​​ക്ക് ക​​​​ത്തു ന​​​​ല്‍​കി​​​​യ​​​​തോ​​​​ടെ പ​​​​രാ​​​​തി​​​​ക്കാ​​​​രു​​​​ടെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ങ്കി​​​​ലും അ​​​​പ്പോ​​​​ഴും കേ​​​​സെ​​​ടു​​​​ത്തി​​​​ല്ല.

2020 ജ​​​​നു​​​​വ​​​​രി 14ന് ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന് ടി.​​​​കെ. ഷാ​​​​ജു പ​​​​രാ​​​​തി ന​​​​ല്‍​കി. 2020 ഏ​​​​പ്രി​​​​ല്‍ 28ന് ​​​​സ്വ​​​​കാ​​​​ര്യ​​​​ചാ​​​​ന​​​​ലി​​​​ല്‍ സ​​​​ഹ​​​​ക​​​​ര​​​​ണ മ​​​​ന്ത്രി ക​​​​ട​​​​കം​​​​പി​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ന്‍റെ ഫോ​​​​ണ്‍ ഇ​​​​ന്‍ പ്രോ​​​​ഗ്രാം പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ സു​​​​രേ​​​​ഷ് ബാ​​​​ങ്കി​​​​ന്‍റെ ത​​​​ട്ടി​​​​പ്പു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​തി​​​​പ്പെ​​​​ട്ടു. അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​മെ​​​​ന്ന് മ​​​​ന്ത്രി ഉ​​​​റ​​​​പ്പും ന​​​​ൽ​​​കി. പി​​​​ന്നീ​​​​ട് 2020 ഒ​​​​ക്‌ടോബ​​​​ര്‍ 19ന് ​​​​ജോ​​​​യി​​​​ന്‍റ് ര​​​​ജി​​​​സ്ട്രാ​​​​റു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ടു​​​​പ്ര​​​​കാ​​​​രം അ​​​​ന്വേ​​​​ഷ​​​​ണം വി​​​​ജി​​​​ല​​​​ന്‍​സി​​​​ന് കൈ​​​​മാ​​​​റാ​​​​ന്‍ ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്തു.

2021 ജൂ​​​​ണ്‍ 12നാ​​​​ണ് ത​​​​ട്ടി​​​​പ്പി​​​​ന്‍റെ ഭീ​​​​ക​​​​ര​​​​ രൂ​​​​പം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പു​​​​റം​​​​ലോ​​​​കം അ​​​​റി​​​​യു​​​​ന്ന​​​​ത്. ക​​​​രു​​​​വ​​​​ന്നൂ​​​​ര്‍ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കി​​​​ല്‍ 125 കോ​​​​ടി​​​​യു​​​​ടെ വാ​​​​യ്പാ​​​​ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ന്ന​​​​താ​​​​യി സ​​​​ഹ​​​​ക​​​​ര​​​​ണ ജോ​​​​യി​​​​ന്‍റ് ര​​​​ജി​​​​സ്ട്രാ​​​​റു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ല്‍ പു​​​​റ​​​​ത്തു​​​​വ​​​​ന്നു.

2021 ജൂ​​​​ലൈ 14ന് ​​​​ബാ​​​​ങ്ക് സെ​​​​ക്ര​​​​ട്ട​​​​റി​​​​യ​​​​ട​​​​ക്കം ആ​​​​റു ജീ​​​​വ​​​​ന​​​​ക്കാ​​​​രെ പ്ര​​​​തി​​​​ക​​​​ളാ​​​​ക്കി ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. ബാ​​​​ങ്ക് മു​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​ആ​​​​ര്‍. സു​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, മു​​​​ന്‍ ബ്രാ​​​​ഞ്ച് മാ​​​​നേ​​​​ജ​​​​ര്‍ എം.​​​​കെ. ബി​​​​ജു, മു​​​​ന്‍ സീ​​​​നി​​​​യ​​​​ര്‍ അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് സി.​​​​കെ. ജി​​​​ല്‍​സ്, ക​​​​മ്മീ​​​​ഷ​​​​ന്‍ ഏ​​​​ജ​​​​ന്‍റ് എ.​​​​കെ. ബി​​​​ജോ​​​​യ്, സൂ​​​​പ്പ​​​​ര്‍ മാ​​​​ര്‍​ക്ക​​​​റ്റ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് റ​​​​ജി അ​​​​നി​​​​ല്‍, ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​ന്‍ കി​​​​ര​​​​ണ്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ബാ​​​​ങ്കി​​​​ന്‍റെ അ​​​​സി​​​​സ്റ്റ​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ശ്രീ​​​​ക​​​​ല ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

2021 ജൂ​​​​ലൈ 19ന് 300 ​​​​കോ​​​​ടി​​​​യു​​​​ടെ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നും സി​​​​പി​​​​എം ഉ​​​​ന്ന​​​​ത​​​നേ​​​​താ​​​​ക്ക​​​​ള്‍​ക്ക് ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യി​​​​ല്‍ പ​​​​ങ്കു​​​​ണ്ടെ​​​​ന്നും ഇ​​​​ഡി​​​​ക്കും ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി​​​​വ​​​​കു​​​​പ്പി​​​​നും ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ള്‍ പ​​​​രാ​​​​തി ന​​​​ല്‍​കി.

2021 ജൂ​​​​ലൈ 20 ന് ​​​​കേ​​​​സ് ജി​​​​ല്ലാ ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന് വി​​​​ട്ടു. ബാ​​​​ങ്ക് രേ​​​​ഖ​​​​ക​​​​ള്‍ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

2021 ജൂ​​​​ലൈ 21ന് ​​​​ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ച്ച​​​​താ​​​​യി ഇ​​​​ഡി​​​​ക്ക് വി​​​​വ​​​​രം ല​​​​ഭി​​​​ച്ചു. കേ​​​​സ് സം​​​​സ്ഥാ​​​​ന ക്രൈം​​​​ബ്രാ​​​​ഞ്ച് ഏ​​​​റ്റെ​​​​ടു​​​​ത്തു.

ഇ​​​​തി​​​​നി​​​​ടെ ബാ​​​​ങ്ക് ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി പി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യും അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ ഭ​​​​ര​​​​ണം നി​​​​ല​​​​വി​​​​ല്‍വ​​​​രി​​​​ക​​​​യും ചെ​​​​യ്തു. ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​പ​​​​ക്ഷം നി​​​​യ​​​​മ​​​​സ​​​​ഭാ​​​​സ​​​​മ്മേ​​​​ള​​​​നം ബ​​​​ഹി​​​​ഷ്‌​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. 107.34 കോ​​​​ടി ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി വി.​​​​എ​​​​ന്‍. വാ​​​​സ​​​​വ​​​​ന്‍ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: ആറുകോടി രൂപയുടെ നോട്ടുകൾ കത്തിച്ചു കളഞ്ഞെന്ന് പ്രതി

തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽ നിന്നും തട്ടിയെടുത്ത ആറുകോടി രൂപയുടെ നോട്ടുകൾ കത്തിച്ചുവെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ. ക്ലർക്ക് സംഗീതാണ് വിജിലൻസിന് മൊഴി നൽകിയത്. നോട്ട് നിരോധനം വന്നതോടെയാണ് തട്ടിയെടുത്ത 500, 1000 നോട്ടുകൾ കത്തിച്ചത്. ക്ഷേമനിധി അക്കൗണ്ടിൽ നിന്നും പിൻവലിച്ച പണമാണ് കത്തിച്ചത്. 2017 ൽ പോങ്ങുമൂട്ടിലെ വീട്ടിലെ ഇൻസിനേറ്ററിൽ ഇട്ടാണ് കത്തിച്ചത്.

സംഗീത് തട്ടിയെടുത്ത് 16 കോടി രൂപയെന്ന് വിജിലൻസ് പറയുന്നു. നോട്ടു നിരോധനത്തിന് ശേഷം ക്ഷേമനിധിയിലെ പണം പല അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു പതിവ്. ലോട്ടറി തൊഴിലാളികൾ അടക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനിൽകുമാറിന്‍റെ അക്കൗണ്ടിലേക്കും മാറ്റിയെന്നും പറയുന്നു. ഉദ്യോ​ഗസ്ഥരുടെ വ്യാജ ഒപ്പിട്ടാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റേണ്ട പണം തന്‍റെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. 2021 വരെ ഇയാൾ 16 കോടി രൂപ തട്ടിയെടുത്തു.

2012-16 വരെ ഇയാൾ പണം ബാങ്കുകളിൽ നിന്ന് പിൻവലിക്കുകയാണ് ചെയ്തത്. നോട്ടുനിരോധനത്തിന് ശേഷം ഈ പണം എന്തു ചെയ്യണമെന്ന് അറിയാൻ വയ്യാതായെന്നും പിന്നീടാണ് വീട്ടിലെ ഇൻസിനേറ്ററിൽ ഇട്ട് കത്തിച്ചുകളഞ്ഞതെന്നും ഇയാൾ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ഫൊറൻസിക് സംഘം തെളിവെടുപ്പ് നടത്തി.

2017ന് ശേഷമാണ് തട്ടിയെടുക്കുന്ന പണം സുഹൃത്തും കോണ്‍ട്രാക്ടറുമായ അനിൽകുമാറിന്‍റെയും സഹോദരൻ സമ്പത്തിന്‍റെയും അക്കൗണ്ടുകളിലേക്ക് നേരിട്ട് മാറ്റി തുടങ്ങിയത്. കഴക്കൂട്ടത്തും ചാക്കയിലുമായി കോടികളുടെ ഭൂമി വാങ്ങിക്കൂട്ടി. തലസ്ഥാനത്ത് തന്നെ മൂന്ന് വീടുകള്‍ സംഗീതിനുണ്ട്. രണ്ടാം പ്രതി അനിൽകുമാറും കോടികള്‍ സമ്പാദിച്ചു. പ്രതികള്‍ വാങ്ങിയ 35 സ്ഥലത്തെ ഭൂമി വിജിലൻസ് കണ്ടുകെട്ടി. രണ്ടാം പ്രതി അനിലിന്‍റെ ആഡംബര കാറും കണ്ടുകെട്ടിയിട്ടുണ്ട്.

Business

15.15 ലക്ഷം കോടിയുടെ കൃത്രിമം; രാജേഷ് എക്സ്പോർട്സിനെതിരേ സെബി

മും​​​​ബൈ: രാ​​​ജ്യ​​​ത്തെ പ്ര​​​​മു​​​​ഖ സ്വ​​​​ര്‍ണാ​​​​ഭ​​​​ര​​​​ണ നി​​​​ര്‍മാ​​​​താ​​​​ക്ക​​​​ളാ​​​​യ രാ​​​​ജേ​​​​ഷ് എ​​​​ക്സ്പോ​​​​ര്‍ട്സി​​​​നെ​​​​തി​​​​രേ അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ളു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ന്‍ ഓ​​​​ഹ​​​​രി​​​വി​​​​പ​​​​ണി നി​​​​യ​​​​ന്ത്ര​​​​ണ ഏ​​​​ജ​​​​ന്‍സി​​​​യാ​​​​യ സെ​​​​ബി. ഈ ​​​​മാ​​​​സം ആ​​​​ദ്യ​​​​വാ​​​​രം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വി​​​​ലാ​​​​ണ് വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ല്‍ 15.15 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കൃ​​​​ത്രി​​​​മം കാ​​​​ണി​​​​ച്ചു​​​വെ​​​ന്ന ഞെ​​​​ട്ടി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​മു​​​​ള്ള​​​​ത്. ഇ​​​​ന്ത്യ​​​​ന്‍ കോ​​​​ര്‍പ​​​റേ​​​​റ്റ് ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വ​​​​രു​​​​മാ​​​​ന ത​​​​ട്ടി​​​​പ്പ് ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണി​​​​ത്.

◄99.80 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​മാ​​​​ന​​​​വും വ്യാ​​​ജം

2020-21 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍ഷം മു​​​​ത​​​​ല്‍ 2024-25 വ​​​​രെ​​​​യു​​​​ള്ള അ​​​ഞ്ചു വ​​​​ര്‍ഷ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ക​​​​മ്പ​​​​നി ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​കെ വ​​​​രു​​​​മാ​​​​നം വ​​​​ലി​​​​യ​​​തോ​​​​തി​​​​ല്‍ പെ​​​​രു​​​​പ്പി​​​​ച്ചു കാ​​​​ണി​​​​ച്ചു. ത​​​​ങ്ങ​​​​ളു​​​​ടെ സ്വി​​​​റ്റ്സ​​​​ര്‍ല​​​​ന്‍ഡ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ‘വ​​​​ല്‍കം​​​​ബി’ ഉ​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ദേ​​​​ശ സ​​​​ബ്സി​​​​ഡി​​​​യ​​​​റി ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ല്‍നി​​​​ന്നാ​​​​ണ് ഈ ​​​​വ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നാ​​​​ണ് രാ​​​​ജേ​​​​ഷ് എ​​​​ക്സ്പോ​​​​ര്‍ട്സ് കാ​​​​ണി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍ യ​​​​ഥാ​​​​ർ​​​​ഥ ഓ​​​​ഡി​​​​റ്റ് രേ​​​​ഖ​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ള്‍ വി​​​​ദേ​​​​ശ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ വ​​​​രു​​​​മാ​​​​നം നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി. വി​​​​ദേ​​​​ശ സ​​​​ബ്സി​​​​ഡി​​​​യ​​​​റി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ല്‍ കാ​​​​ണി​​​​ച്ച വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 99.80 ശ​​​​ത​​​​മാ​​​​ന​​​​വും (ഏ​​​​ക​​​​ദേ​​​​ശം 15.15 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ) വ്യാ​​​​ജ​​​​മാ​​​​​​​​ണെ​​​​ന്നാ​​​​ണ് സെ​​​​ബി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. വി​​​​ദേ​​​​ശ അ​​​​നു​​​​ബ​​​​ന്ധ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ല്‍ ക​​​​ന്പ​​​​നി പു​​​​റ​​​​ത്തു​​​​വി​​​​ട്ട വ​​​​രു​​​​മാ​​​​ന​​​​വും ത​​​​ട്ടി​​​​ക്കൂ​​​​ട്ടി​​​​യ​​​​താ​​​​ണെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. ഇ​​​തി​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്നു​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

◄ഓ​​​ഹ​​​​രി ഉ​​​​ട​​​​മ​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം

2024 മാ​​​​ര്‍ച്ചി​​​​ല്‍ ക​​​​മ്പ​​​​നി​​​​യു​​​​ടെ ഒ​​​​രു ഓ​​​​ഹ​​​​രി ഉ​​​​ട​​​​മ ന​​​​ല്‍കി​​​​യ പ​​​​രാ​​​​തി​​​​യാ​​​​ണ് ഈ ​​​​അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യ​​​​ത്. ക​​​​മ്പ​​​​നി മ​​​​റ്റു​​​​ള്ള​​​​വ​​​​രി​​​​ല്‍നി​​​​ന്ന് ഈ​​​​ടാ​​​​ക്കാ​​​​നു​​​​ള്ള വ​​​​ലി​​​​യൊ​​​​രു തു​​​​ക ര​​​​ണ്ടു വ​​​​ര്‍ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി​​​​ട്ടും ല​​​​ഭി​​​​ക്കാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി. തു​​​​ട​​​​ര്‍ന്നു ന​​​​ട​​​​ത്തി​​​​യ ഓ​​​​ഡി​​​​റ്റി​​​​ലാ​​​​ണ് വ​​​​രു​​​​മാ​​​​നം പെ​​​​രു​​​​പ്പി​​​​ച്ചു​​​കാ​​​​ണി​​​​ച്ച​​​​തും ക​​​​മ്പ​​​​നി​​​​യു​​​​ടെ പ​​​​ണം പ്രൊ​​​​മോ​​​​ട്ട​​​​റു​​​​ടെ സ്വ​​​​കാ​​​​ര്യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റി ഡെ​​​​റി​​​​വേ​​​​റ്റീ​​​​വ് ട്രേ​​​​ഡിം​​​​ഗി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യും സെ​​​​ബി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. രാ​​​​ജേ​​​​ഷ് എ​​​​ക്സ​​​​പോ​​​​ർ​​​​ട്ട്സ് നി​​​​ര​​​​വ​​​​ധി വി​​​​ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഈ ​​​​ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കൊ​​​​ന്നും മ​​​​തി​​​​യാ​​​​യ രേ​​​​ഖ​​​​ക​​​​ളോ തെ​​​​ളി​​​​വു​​​​ക​​​​ളോ ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്നും സെ​​​​ബി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളി​​​​ലും ഓ​​​​ഡി​​​​റ്റു​​​​ക​​​​ളി​​​​ലും നി​​​​ര​​​​വ​​​​ധി സാ​​​​മ്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ര്‍ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ​​​​ട​​​​ക്കം ചി​​​​ല ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ സ്വ​​​​ര്‍ണ​​​ഖ​​​​നി​​​​ക​​​​ളി​​​​ല്‍ നി​​​​ക്ഷേ​​​​പ​​​​മു​​​​ണ്ടെ​​​​ന്ന് ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​നു കൃ​​​​ത്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ള്‍ ഒ​​​​ന്നു​​​​മി​​​​ല്ലെ​​​ന്നാ​​​​ണു പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന വി​​​​വ​​​​രം. സെ​​​​ബി​​​​യു​​​​ടെ ഓ​​​​ഡി​​​​റ്റ​​​​ര്‍മാ​​​​ര്‍ക്ക് കൃ​​​​ത്യ​​​​മാ​​​​യ അ​​​​ക്കൗ​​​​ണ്ട് വി​​​​വ​​​​ര​​​​ങ്ങ​​​​ളോ രേ​​​​ഖ​​​​ക​​​​ളോ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ന​​​​ല്‍കി​​​​യി​​​​ല്ലെ​​​​ന്നും റി​​​​പ്പോ​​​​ര്‍ട്ടു​​​​ക​​​​ള്‍ പ​​​​റ​​​​യു​​​​ന്നു.

◄താ​​​​ത്കാ​​​​ലി​​​​ക വി​​​​ല​​​​ക്ക്

രാ​​​​ജേ​​​​ഷ് എ​​​​ക്സ്പോ​​​​ര്‍ട്സി​​​​ന്‍റെ പ്രൊ​​​​മോ​​​​ട്ട​​​​റും എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ര്‍മാ​​​​നു​​​​മാ​​​​യ രാ​​​​ജേ​​​​ഷ് മേ​​​​ത്ത​​​​യെ ഓ​​​​ഹ​​​​രി വി​​​​പ​​​​ണി​​​​യി​​​​ല്‍ ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​തി​​​​ല്‍നി​​​​ന്നും ഓ​​​​ഹ​​​​രി​​​​ക​​​​ള്‍ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നും വി​​​​ല്‍ക്കു​​​​ന്ന​​​​തി​​​​നും സെ​​​​ബി താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി വി​​​​ല​​​​ക്കി. ക​​​​മ്പ​​​​നി​​​​യു​​​​ടെ രേ​​​​ഖ​​​​ക​​​​ൾ പൂ​​​​ര്‍ണ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ പു​​​​തി​​​​യ ഫോ​​​​റ​​​​ന്‍സി​​​​ക് ഓ​​​​ഡി​​​​റ്റ​​​​റെ​​​​ക്കൂ​​​​ടി നി​​​​യ​​​​മി​​​​ക്കാ​​​​നും ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്. 30 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍കാ​​​​ന്‍ ക​​​​മ്പ​​​​നി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. പ​​​​ഴ​​​​യ ‘സ​​​​ത്യം കം​​​പ്യൂ​​​​ട്ടേ​​​​ഴ്‌​​​​സ്’ ത​​​​ട്ടി​​​​പ്പി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് വ​​​​രു​​​​മാ​​​​ന ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പെ​​​​രു​​​​പ്പി​​​​ച്ചു കാ​​​​ട്ടി​​​​യ​​​​തെ​​​​ന്നാ​​​​ണ് സാ​​​​മ്പ​​​​ത്തി​​​​ക​​​വി​​​​ദ​​​​ഗ്ധ​​​​ര്‍ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്. ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ വ്യ​​​​ക്ത​​​​ത വ​​​​രാ​​​​ന്‍ അ​​​​ന്തി​​​​മ ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ര്‍ട്ട് പു​​​​റ​​​​ത്തു​​​​വ​​​​രേ​​​​ണ്ട​​​​തു​​​​ണ്ട്. ചി​​​​ല ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍ ഒ​​​​രേ തു​​​​ക ആ​​​​വ​​​​ര്‍ത്തി​​​​ച്ച് ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​രി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് സെ​​​​ബി സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​ത്.

◄എ​​​​ൽ​​​​ഐ​​​​സി ആ​​​​ശ​​​​ങ്ക​​​​യി​​​​ൽ

പൊ​​​​തു​​​​മേ​​​​ഖ​​​​ലാ​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ലൈ​​​​ഫ് ഇ​​​​ന്‍ഷ്വ​​​​റ​​​​ന്‍സ് കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന് രാ​​​​ജേ​​​​ഷ് എ​​​​ക്സ്പോ​​​​ര്‍ട്സി​​​​ല്‍ 10.8% ഓ​​​​ഹ​​​​രി പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ണ്ട്. ഈ ​​​​ത​​​​ക​​​​ര്‍ച്ച എ​​​​ല്‍ഐ​​​​സി നി​​​​ക്ഷേ​​​​പ​​​​ക​​​​രെ​​​​യും ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പൊ​​​​തു​​​​മേ​​​​ഖ​​​​ലാ​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​ൽ​​​​ഐ​​​​സി കോ​​​​ര്‍പ​​​​റേ​​​​റ്റ് ഗ​​​​വേ​​​​ണ​​​​ന്‍സ് ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ ഒ​​​​രു ക​​​​മ്പ​​​​നി​​​​യി​​​​ല്‍ എ​​​​ന്തി​​​​ന് ഇ​​​​ത്ര​​​​യും നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​മാ​​​​ണ് എ​​​​ൽ​​​​ഐ​​​​സി​​​​യു​​​​ടെ നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍ ഉ​​​​യ​​​​ര്‍ത്തു​​​​ന്ന​​​​ത്. ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യ വാ​​​​ര്‍ത്ത പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ രാ​​​​ജേ​​​​ഷ് എ​​​​ക്സ്പോ​​​​ര്‍ട്സി​​​​ന്‍റെ ഓ​​​​ഹ​​​​രി​​​​ക​​​​ള്‍ 5% ഇ​​​​ടി​​​​ഞ്ഞ് ലോ​​​​വ​​​​ര്‍ സ​​​​ര്‍ക്യൂ​​​​ട്ടി​​​​ലാ​​​​യി. ക​​​​ഴി​​​​ഞ്ഞ മൂ​​​ന്നു വ​​​​ര്‍ഷ​​​​ത്തി​​​​നി​​​​ടെ ക​​​​മ്പ​​​​നി​​​​യു​​​​ടെ വി​​​​പ​​​​ണി​​​മൂ​​​​ല്യ​​​​ത്തി​​​​ന്‍റെ 80 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​ണ് ഇ​​​​ടി​​​​ഞ്ഞ​​​​ത്.

◄നി​​​​ഷേ​​​​ധി​​​​ച്ച് രാ​​​​ജേ​​​​ഷ് മേ​​​​ത്ത

അ​​​തേ​​​സ​​​മ​​​യം, സെ​​​​ബി​​​​യു​​​​ടെ ഈ ​​​​ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ രാ​​​​ജേ​​​​ഷ് എ​​​​ക്സ്പോ​​​​ര്‍ട്സ് പൂ​​​​ര്‍ണ​​​​മാ​​​​യി നി​​​​ഷേ​​​​ധി​​​​ച്ചു. ഇ​​​​തൊ​​​​രു ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ക​​​​മ്പ​​​​നി പ്ര​​​​ഖ്യാ​​​​പി​​​​ച്ച വ​​​​രു​​​​മാ​​​​ന​​​ക്ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ കൃ​​​​ത്യ​​​​മാ​​​​ണെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ര്‍ത്തി​​​​യാ​​​​കു​​​​ന്ന​​​​തി​​​​നു​​​മു​​​​ന്പ് അ​​​​ന്തി​​​​മ നി​​​​ഗ​​​​മ​​​​ന​​​​ത്തി​​​​ല്‍ എ​​​​ത്തു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​ക്‌​​​ട​​​​ര്‍ രാ​​​​ജേ​​​​ഷ് മേ​​​​ത്ത പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ്വ​​​​ര്‍ണാ​​​​ഭ​​​​ര​​​​ണ ക​​​​യ​​​​റ്റു​​​​മ​​​​തി ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് രാ​​​​ജേ​​​​ഷ് എ​​​​ക്സ്പോ​​​​ര്‍ട്‌​​​​സ്. ബം​​​​ഗ​​​​ളൂ​​​​രു​​​​വാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ ആ​​​​സ്ഥാ​​​​നം. ക​​​​മ്പ​​​​നി വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് സ്വ​​​​ര്‍ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. ഓ​​​​ഹ​​​​രി​​​വി​​​​പ​​​​ണി​​​​യി​​​​ല്‍ ലി​​​​സ്റ്റ് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന ക​​​​മ്പ​​​​നി​​​​ക്ക് ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു നി​​​​ക്ഷേ​​​​പ​​​​ക​​​​രാ​​​​ണു​​​​ള്ള​​​​ത്.

Kerala

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ൽ തി​രി​മ​റി; മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കൊ​ല്ലം: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ൽ തി​രി​മ​റി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി. കൊ​ല്ലം ആ​ർ​ടി ഓ​ഫീ​സി​ലെ എം​വി​ഐ ചാ​ത്ത​ന്നൂ​ർ മീ​നാ​ട് സ്വ​ദേ​ശി അ​ജ​യ​കു​മാ​റി​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ഗ​താ​ഗ​ത വ​കു​പ്പ് സ​സ്പെ​ൻ​ന്‍റ് ചെ​യ്ത​ത്.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക യൂ​സ​ർ ഐ​ഡി​യും പാ​സ്‌​വേ​ഡും ഒ​രു സ്വ​കാ​ര്യ ഡ്രൈ​വിം​ഗ് സ്കൂ​ളി​ന് ന​ൽ​കി തി​രി​മ​റി​ക്ക് ഒ​ത്താ​ശ ചെ​യ്തു എ​ന്ന ഗു​രു​ത​ര കു​റ്റ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ചു​മ​ത്തി​യ​ത്. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ന​ട​പ​ടി.

ഉ​ദ്യോ​ഗ​സ്ഥ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ​കു​പ്പു​ത​ല​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

'ബ്ര​ഹ്മ​ഗി​രി​യി​ൽ ന​ട​ന്ന​ത് ഗു​രു​ത​ര ക്ര​മ​ക്കേ​ട്'; ക​ണ്ടെ​ത്ത​ലു​മാ​യി സി​പി​എം നി​യോ​ഗി​ച്ച ഓ​ഡി​റ്റ് സം​ഘം

ക​ല്‍​പ​റ്റ: സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബ്ര​ഹ്മ​ഗി​രി​ ഡെവലപ്മെന്‍റ് സൊസൈറ്റിയിൽ ന​ട​ന്ന​ത് ഗു​രു​ത​ര ക്ര​മ​ക്കേ​ടെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്. സി​പി​എം നേ​താ​ക്ക​ൾ ത​ന്നെ നി​യോ​ഗി​ച്ച ഓ​ഡി​റ്റ് സം​ഘ​ത്തി​ന്‍റെ​താ​ണ് ക​ണ്ടെ​ത്ത​ൽ.

ബ്ര​ഹ്മ​ഗി​രി​യി​ൽ വ​ലി​യ ക്ര​മ​ക്കേ​ടു​ക​ളും കെ​ടു​കാ​ര്യ​സ്ഥ​ത​യും ന​ട​ന്നു. കോ​ടി​ക​ൾ നി​ക്ഷേ​പം സ്വീ​ക​രി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​യി എ​ന്ന് ഓ​ഡി​റ്റ് സം​ഘം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. ബ്ര​ഹ്മ​ഗി​രി​യി​ലെ ഇ​ട​പാ​ടു​ക​ൾ പ​ല​തും സം​ശ​യാ​സ്പ​ദ​മാ​ണ് കൃ​ത്യ​മാ​യ രേ​ഖ​ക​ൾ പോ​ലും ഇ​ല്ലാ​തെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി.

സ​ർ​ക്കാ​ർ ന​ൽ​കി​യ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​ലും കൃ​ത്യ​ത​യി​ല്ല നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച പ​ണം പ​ലി​ശ​യി​ല്ലാ​തെ ബ്ര​ഹ്മ​ഗി​രി​യി​ലെ ആ​ളു​ക​ൾ​ക്ക് ത​ന്നെ വാ​യ്പ​യാ​യും അ​ഡ്വാ​ൻ​സാ​യി ന​ൽ​കി​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ർ​ശം ഉ​ണ്ട്.

ക്ര​മ​ക്കേ​ടു​ക​ൾ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​തോ​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ഓ​ഡി​റ്റ് സം​ഘ​ത്തെ നേ​തൃ​ത്വം വി​ല​ക്കി. 2023ല്‍ ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ബ്ര​ഹ്മ​ഗി​രി നേ​തൃ​ത്വം പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല.

Business

വാർഷിക ഓഫറെന്ന പേരിൽ തട്ടിപ്പ്; ജാ​ഗ്രത വേണമെന്ന് ലുലു അധികൃതർ

കൊ​​​​ച്ചി: ലു​​​​ലു​​​​വി​​​​ന്‍റെ പേ​​​​രി​​​​ൽ വ്യാ​​​​ജ പ്ര​​​​ചാ​​​​ര​​​​ണ​​​​വും ത​​​​ട്ടി​​​​പ്പും ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ. വാ​​​​ർ​​​​ഷി​​​​ക ഓ​​​​ഫ​​​​റെ​​​​ന്ന പേ​​​​രി​​​​ലും ബ​​​​ലി​​​​പ്പെ​​​​രു​​​​ന്നാ​​​​ളി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ലു​​​​ലു ഹൈ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റ് സ​​​​മ്മാ​​​​നം ന​​​​ൽ​​​​കു​​​​ന്നു​​​​വെ​​​​ന്ന പേ​​​​രി​​​​ലു​​​​മാ​​​​ണ് വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണം .

ഓ​​​​ൺ​​​​ലൈ​​​​ൻ ലി​​​​ങ്കു​​​​ക​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് തു​​​​ട​​​​രു​​​​ന്ന വ്യാ​​​​ജ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ജാ​​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ലു​​​​ലു അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ലു​​​​ലു വാ​​​​ർ​​​​ഷി​​​​ക​​​​ത്തി​​​​ന്‍റെ ഭാ​​​​​ഗ​​​​മാ​​​​യി സ​​​​മ്മാ​​​​നം ന​​​​ൽ​​​​കു​​​​ന്നു എ​​​​ന്ന​​​​പേ​​​​രി​​​​ലാ​​​​ണ് വാ​​​​ട്സാ​​​​പ്പി​​​​ൽ ഓ​​​​ൺ​​​​ലൈ​​​​ൻ ലി​​​​ങ്കു​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. ലി​​​​ങ്കി​​​​ൽ ക്ലി​​​​ക്ക് ചെ​​​​യ്താ​​​​ൽ ക​​​​ന്ന​​​​ട, തെ​​​​ലു​​​​ങ്ക് ഭാ​​​​ഷ​​​​ക​​​​ളി​​​​ലു​​​​ള്ള ത​​​​ട്ടി​​​​പ്പ് ലി​​​​ങ്കി​​​​ലേ​​​​ക്കാ​​​​ണ് എ​​​​ത്തു​​​​ന്ന​​​​ത്. സ​​​​മ്മാ​​​​നം കി​​​​ട്ടു​​​​മെ​​​​ന്നു ക​​​​രു​​​​തി ക്ലി​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ ജാ​​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ലി​​​​ങ്കി​​​​ൽ ക്ലി​​​​ക്ക് ചെ​​​​യ്താ​​​​ൽ ലു​​​​ലു​​​​വി​​​​ന്‍റെ ലോ​​​​ഗോ​​​​യോ​​​​ടു​​​​കൂ​​​​ടി​​​​യ പേ​​​​ജി​​​​ലാ​​​​ണ് എ​​​​ത്തു​​​​ക. ലു​​​​ലു മാ​​​​ളി​​​​ന്‍റെ​​​​യും ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി​​​​യു​​​​ടെ​​​​യും ചി​​​​ത്ര​​​​ങ്ങ​​​​ളും ഇ​​​​ത്ത​​​​രം ത​​​​ട്ടി​​​​പ്പ് ലി​​​​ങ്കു​​​​ക​​​​ളി​​​​ൽ ദു​​​​രു​​​​പ​​​​യോ​​​​​ഗം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കി 20,000 രൂ​​​​പ സ​​​​മ്മാ​​​​നം നേ​​​​ടാ​​​​ൻ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പേ​​​​ജി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പേ​​​​ജി​​​​നു താ​​​​ഴെ​​​​യാ​​​​യി സ​​​​മ്മാ​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യും കാ​​​​ണാം.

പ്രാ​​​​യം, സ്ത്രീ​​​​യോ/​​​​പു​​​​രു​​​​ഷ​​​​നോ എ​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കി​​​​യാ​​​​ൽ സ​​​​മ്മാ​​​​നാ​​​​ർ​​​​ഹ​​​​നാ​​​​യി എ​​​​ന്ന സ​​​​ന്ദേ​​​​ശം വ​​​​രും. പി​​​​ന്നീ​​​​ട് സ​​​​മ്മാ​​​​നം തെ​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ്.

20,000 രൂ​​​​പ ല​​​​ഭി​​​​ച്ച​​​​താ​​​​യും കാ​​​​ണി​​​​ക്കും. ഇ​​​​നി ഇ​​​​തു ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​തേ സ​​​​ന്ദേ​​​​ശം അ​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്ന ആ​​​​പ്പു​​​​ക​​​​ളി​​​​ലെ അ​​​​ഞ്ച് ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ൽ 20 പേ​​​​ർ​​​​ക്കു പ​​​​ങ്കി​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​ണ് പി​​​​ന്നീ​​​​ട് അ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക. അ​​​​തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ സ​​​​മ്മാ​​​​നം ക്ലെ​​​​യിം ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ.

ഇ​​​​ത്ത​​​​രം വ്യാ​​​​ജ ലി​​​​ങ്കു​​​​ക​​​​ൾ​​​​ക്കും സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​മെ​​​​ന്നും ലു​​​​ലു അ​​​​റി​​​​യി​​​​ച്ചു.

Kerala

യു​വാ​വി​ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വ​തി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വ​തി പി​ടി​യി​ൽ. ക​ര​മ​ന, നെ​ടു​ങ്കാ​ട് സ്വ​ദേ​ശി​നി​യാ​യ ബി.​വി അ​ർ​ച്ച​ന (25) ആ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നോ​ട് താ​ൻ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് തു​ട​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.​യു​വാ​വി​ന് അ​തേ ആ​ശു​പ​ത്രി​യി​ൽ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു.

യു​വാ​വി​ന്‍റെ പി​താ​വി​ന്‍റെ പ​ക്ക​ൽ നി​ന്നും പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ഗൂ​ഗി​ൾ പേ ​വ​ഴി 63,380 രൂ​പ​യാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്. ജോ​ലി ല​ഭി​ക്കി​ല്ലെ​ന്ന് മ​ന​സി​ല​യ​തോ​ടെ യു​വാ​വ് പ​രാ​തി ന​ൽ​കി. പി​ന്നാ​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

സ്വയംതൊഴില്‍ വായ്പാ സബ്‌സിഡി പദ്ധതി തട്ടിപ്പ്: പ്രധാന പ്രതി പിടിയിൽ

തിരുവനന്തപുരം: കോർപ്പറേഷനിലെ പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്കായി നടപ്പാക്കിയ സ്വയംതൊഴില്‍ വായ്പാ സബ്‌സിഡി പദ്ധതിയില്‍ വൻ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാന പ്രതിയെ വിജിലൻസ് പിടികൂടി. കോർപ്പറേഷനിലെ മുൻ എസ്‌സി പ്രമോട്ടർ എസ്. സിന്ധു (55) ആണ് അറസ്റ്റിലായത്.

2021-22 സാമ്പത്തിക വർഷത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ നിന്നുള്ള 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംരംഭക ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡി വിതരണം ചെയ്തതായി വ്യാജരേഖകള്‍ സൃഷ്ടിച്ച്‌, തുക സിന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്‍റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇതുകൂടാതെ, പട്ടികജാതി വനിതകള്‍ക്കായുള്ള മറ്റൊരു പദ്ധതിയില്‍ 1.26 കോടി രൂപയും, ജനറല്‍ വിഭാഗം വനിതകള്‍ക്കായുള്ള സംരംഭ പദ്ധതികളില്‍ 1.14 കോടിയും 3.57 കോടിയും രൂപയുടെ ക്രമക്കേടുകള്‍ നടത്തിയ കേസുകളിലും സിന്ധു പ്രതിയാണ്. വർഷങ്ങളായി സഹകരണ സംഘങ്ങളെ മറയാക്കി സബ്‌സിഡി തുക തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. ഗുണഭോക്താക്കള്‍ സമർപ്പിച്ച സർട്ടിഫിക്കറ്റുകള്‍ ശേഖരിച്ച്‌ വ്യാജ രേഖകള്‍ സൃഷ്ടിച്ച്‌ തട്ടിപ്പ് നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി.

ഓഡിറ്റ് പരിശോധനയില്‍ ജാതി സർട്ടിഫിക്കറ്റുകളില്‍ ഉണ്ടായ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. താലൂക്ക് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ സർട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പിന്നില്‍ വലിയ സംഘമുണ്ടെന്ന് കണ്ടെത്തി.

ആദ്യം മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു. ദീർഘനാളായി തുടരന്വേഷണം മന്ദഗതിയിലായിരുന്ന കേസില്‍ വിജിലൻസ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് പ്രതിയെ അറസ്റ്റുചെയ്തു. സിന്ധുവിനെ തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest News

Corehub Up