Kerala
തിരുവനന്തപുരം: ഫുട്ബോൾ താരം മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടു നടന്ന തട്ടിപ്പുകേസ് അന്വേഷിക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ തീരുമാനം ഉടനുണ്ടാകുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
കായികവകുപ്പ് തന്ന പരാതി ഗൗരവമായി പരിശോധിച്ചു തയാറാക്കിയ റിപ്പോർട്ട് ആഭ്യന്തരവകുപ്പിനു കൈമാറി. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
ധനവകുപ്പുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരികയാണ്. പ്രാഥമിക വിവരമനുസരിച്ച് വലിയ തോതിലുള്ള ജിഎസ്ടി തട്ടിപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ അതിൽ നോട്ടീസും കൊടുത്തിരുന്നു. പിന്നീട് മുന്നോട്ടു പോയില്ല. അന്വേഷണം സജീവമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമോപദേശം തേടി
ലയണൽ മെസി ഉൾപ്പെടെയുള്ള അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടത്തിയ ക്രമക്കേടുകളിൽ ഏത് അന്വേഷണം വേണമെന്ന് സർക്കാർ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോടുമാണ് ഉപദേശം തേടിയത്.
ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കാനായിരുന്നു ആഭ്യന്തര വകുപ്പിലെ ധാരണ. എന്നാൽ അഴിമതിയും വിദേശനാണ്യ വിനിമയ ചട്ടലംഘനവും ജിഎസ്ടി തട്ടിപ്പുമടക്കമുള്ള ക്രമക്കേടുകളുള്ളതിനാൽ ഉചിതമായ അന്വേഷണ ഏജൻസി ഏതാണെന്നാണ് സർക്കാർ ഉപദേശം തേടിയത്.
Kerala
കൊച്ചി: കശുവണ്ടി അഴിമതിക്കേസിലെ പ്രോസിക്യൂഷന് അനുമതി ഉത്തരവ് അന്നു തന്നെ പ്രതികളുടെ പക്കലെത്തിയത് ഏതു മാര്ഗത്തിലൂടെയാണെന്ന് അറിയിക്കണമെന്നു ഹൈക്കോടതി.
കോടതിയെ കുറ്റപ്പെടുത്തി സര്ക്കാര് ആദ്യമിറക്കുകയും പിന്നീട് പിന്വലിക്കുകയും ചെയ്ത ഉത്തരവ് പ്രതികള്ക്കു ലഭിച്ചത് രജിസ്ട്രേഡ് തപാല്, ഇമെയില്, വാട്സാപ്, ഇന്സ്റ്റഗ്രാം തുടങ്ങി ഏതു സേവനത്തിലൂടെയാണെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കാന് ജസ്റ്റീസ് എ. ബദറുദ്ദീന് വിജിലന്സിന് നിര്ദേശം നല്കി. ഹര്ജി വീണ്ടും 11ന് പരിഗണിക്കും.
Kerala
കൊച്ചി: പോസ്റ്റ് ഓഫീസ് പെൻഷൻ കാർഡിന്റെ പേരിൽ വയോധികനിൽനിന്നു സൈബർ തട്ടിപ്പുകാർ തട്ടിയത് ഏഴു ലക്ഷം.
വ്യാജ ഫോൺകോളിലൂടെ വാട്സാപ് ലിങ്ക് നൽകി കലൂർ സ്വദേശി കെ.എ. ഹംസയിൽനിന്നാണ് പണം തട്ടിയത്. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. പോസ്റ്റ് ഓഫീസ് പെൻഷൻ കാർഡിന്റെ കാര്യങ്ങൾ സംസാരിക്കാനാണെന്നു പറഞ്ഞാണ് ഹംസയെ തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടത്.
വാട്സാപ് നമ്പറിൽനിന്ന് പോസ്റ്റ് ഓഫീസ് പെൻഷൻ കാർഡ് അപ്ഡേറ്റ് ചെയ്യാനാണെന്നു പറഞ്ഞ് ലിങ്ക് അയച്ചുകൊടുത്തു. ലിങ്ക് വഴി വിലാസവും മറ്റു വിവരങ്ങളും നൽകിയതിനു പിന്നാലെ ബാനർജി റോഡ് കാനറ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽനിന്ന് ഏഴു ലക്ഷം രൂപ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു.
ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിയിലായതിനാൽ പരാതിക്കാരൻ വൈകിയാണു പരാതി നൽകിയത്. സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: വിപിവിവി നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പരിശോധനയ്ക്ക് ഡൽഹി പോലീസ്. വെള്ളിയാഴ്ച കേസുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളിൽ പോലീസ് പരിശോധന നടത്തി. വിപിവിവി കമ്പനിക്കെതിരെ കൂടുതൽ പരാതികൾ ഡൽഹി പോലീസിന് ലഭിച്ചെന്നാണ് വിവരം.
യുഎസ് പ്രതിരോധ വകുപ്പിന്റെ ആയുധനിർമാണ കരാർ ലഭിച്ചെന്ന വ്യാജ അവകാശവാദം ഉയർത്തി നിക്ഷേപകരിൽ നിന്ന് ഏകദേശം 700 കോടി രൂപ തട്ടിയെന്നാണ് കൊല്ലം സ്വദേശി വെങ്കിടാ വെങ്കിട്ട് ഉൾപ്പെടെയുള്ളവർക്കെതിരായ ആരോപണം. ഇതിൽ കഴിഞ്ഞ മാസം ഡൽഹി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് വെങ്കിടാ വെങ്കിട്ടിനൊപ്പം കമ്പനി ഡയറക്ടർ രാഹുൽ രാജീവ്, ഹിതേശ് കുമാർ എന്നിവരെ പിടികൂടിയത്.
ഇവരെ കൂടാതെ കമ്പനിയുടെ ഐടി വിഭാഗം മേധാവി കോൽക്കത്ത സ്വദേശി അഭിനവനെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് ദില്ലിക്ക് എത്തിച്ചു.
കേസുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘം വാടകയ്ക്ക് എടുത്ത സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. പ്രതികളെ നിലവിൽ ആർകെ പുരത്തെ ഡിസ്ട്രിക്ട് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം.
ഇവിടെ വച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യും. അറസ്റ്റിനു പിന്നാലെ നിഷേപത്തട്ടിപ്പിന് ഇരയായ കൂടുതൽ പേർ ഡൽഹി പോലീസിന് പരാതി നൽകി. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതിനാൽ മറ്റു വിശദാംശങ്ങൾ പോലീസ് പുറത്തിവിട്ടില്ല. തിങ്കളാഴ്ച്ച വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
Kerala
കൊച്ചി: ക്രെഡിറ്റ് കാർഡുകളിൽനിന്ന് പണം തട്ടാൻ ശ്രമിച്ചതായി പരാതി. കളമശേരിയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇടപ്പള്ളി സ്വദേശിയായ യുവാവിന്റെ ഫോൺ ഹാക്ക് ചെയ്ത ശേഷമാണ് രണ്ട് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിൽനിന്ന് പണം പിൻവലിക്കാൻ ശ്രമം നടന്നത്. സമയബന്ധിതമായി കാർഡുകൾ ബ്ലോക്ക് ചെയ്തതിനാൽ പണം നഷ്ടമായില്ല.
ജൂലൈ 25ന് വൈകുന്നേരം യുവാവിന്റെ ഫോണിലേക്ക് എസ്ബിഐ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട ആറ് ഒടിപി സന്ദേശങ്ങൾ ലഭിച്ചിരുന്നു. പിന്നീട് എച്ച്ഡിഎഫ്സി ബാങ്കിൽനിന്നു ഫോൺ വിളിയെത്തി. 19,000 രൂപയുടെ ഓൺലൈൻ ഇടപാട് നടത്താൻ ശ്രമിച്ചോയെന്നായിരുന്നു ബാങ്കുകാർ ചോദിച്ചത്. ഇല്ലെന്ന് അറിയിച്ചതോടെ കാർഡ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കാർഡ് ബ്ലോക്ക് ചെയ്ത് പുതിയ കാർഡ് നൽകാമെന്നും ബാങ്ക് അറിയിച്ചു.
തുടർന്ന് യുവാവ് കാർഡ് ബ്ലോക്ക് ചെയ്തു. ബാങ്കിൽനിന്നുള്ള ഔദ്യോഗിക സന്ദേശമെന്ന് തോന്നിക്കുന്ന രീതിയിൽ ‘JM-SBICRD-T’ എന്ന പേരിലാണ് ഒടിപി സന്ദേശങ്ങൾ എത്തിയിരുന്നത്. 306 രൂപ വീതം പിൻവലിക്കാനാണ് ശ്രമം നടന്നത്. പിന്നാലെ യുവാവിന്റെ ഇ-മെയിൽ അക്കൗണ്ടിലും അനധികൃതമായി ലോഗിൻ ചെയ്യാൻ ശ്രമം നടന്നു. മുന്നറിയിപ്പ് ലഭിച്ചതോടെ ഇ-മെയിൽ പാസ്വേഡ് മാറ്റി. ഫോണിലെ മറ്റ് പ്രധാന അക്കൗണ്ടുകളുടെയും പാസ്വേഡുകൾ പിന്നീട് മാറ്റി.
ഇതിനിടെ യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്റെ ഫോൺ ഹാക്ക് ചെയ്തും തട്ടിപ്പിന് ശ്രമം നടന്നതായി കണ്ടെത്തി. ജീവനക്കാരന്റെ നമ്പറിൽനിന്ന് കമ്പനിയുടെ വാട്സാപ്പിലേക്ക് ഉച്ചയ്ക്ക് രണ്ടിന് ഫിനാൻസ് ഹെഡിന് ഫോർവേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഫയൽ ലഭിച്ചു. കമ്പ്യൂട്ടറിൽ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫയൽ തുറക്കാനായില്ല.
സംശയം തോന്നിയതോടെ ജീവനക്കാരനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹത്തിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി അറിയുന്നത്. അടുത്ത ദിവസം യുവാവിന്റെ ഫോണിൽനിന്നും നേരത്തെ ബന്ധപ്പെടാത്ത നിരവധി നമ്പറുകളിലേക്ക് ഇതേ സന്ദേശം ഫോർവേഡ് ചെയ്യപ്പെട്ടു. രണ്ട് മാസം വരെയുള്ള ചാറ്റുകളും ഡിലീറ്റ് ചെയ്തതായി കണ്ടെത്തി.
പിന്നീട് പലരും വിളിച്ച് സന്ദേശത്തെക്കുറിച്ച് അന്വേഷിച്ചതോടെയാണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ട വിവരം വ്യക്തമായത്. കൊറിയർ ഓഫീസിൽനിന്നെന്ന പേരിലും സമാന സന്ദേശം ലഭിച്ചതായി പറഞ്ഞ് ഫോൺ വിളികൾ വന്നിരുന്നതായി യുവാവ് പറഞ്ഞു. ഓഫീസിലെ മറ്റൊരു ജീവനക്കാരന്റെ വാട്സാപ്പിലേക്കും സമാന സന്ദേശം എത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ മറ്റൊരു നമ്പറിൽനിന്നാണ് സന്ദേശം ലഭിച്ചതെന്നും യുവാവ് വ്യക്തമാക്കി.
National
ന്യൂഡൽഹി: വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഡവൽഹി പോലീസ്.ന്യൂഡൽഹി: വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഡവൽഹി പോലീസ്.തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്ന് ആരോപിക്കുന്ന വെങ്കിടാ വെങ്കിട്ട് ഉൾപ്പെടെയുള്ള മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. വസന്ത് വിഹാർ പോലീസ് എടുത്ത കേസിലാണ് അറസ്റ്റ് നടന്നത്.
യുഎസ് പ്രതിരോധ വകുപ്പുമായി ആയുധനിർമാണ കരാർ ലഭിച്ചെന്ന വ്യാജ അവകാശവാദം ഉയർത്തി നിക്ഷേപകരിൽ നിന്ന് ഏകദേശം 700 കോടി രൂപ സമാഹരിച്ചെന്നാണ് പരാതി. ഡൽയിലും കേരളത്തിലുമടക്കം ഇവർ തട്ടിപ്പ് നടത്തിയെന്ന പരാതികളിൽ കേരള പോലീസും അന്വേഷണം നടത്തുന്നുണ്ട്.
വിപിവിവി ചെയർമാനും കൊല്ലം സ്വദേശിയുമായ വെങ്കിട്ട വെങ്കിട്, തനുഷ് പാണ്ഡ്യ, അക്വീൽ അഹമ്മദ്, മറ്റു മലയാളികൾ അടക്കമാണ് വിവിധ കേസുകളിൽ പ്രതികൾ ആയിരിക്കുന്നത്. 83,000 കോടി രൂപയോളം വരുന്നതാണ് അമേരിക്കയിൽ നിന്ന് ലഭിച്ച കരാർ എന്നൊക്കെയായിരുന്നു പ്രചാരണം.
നിലവിൽ ഡൽഹിയിലെ വസന്ത് വിഹാർ പോലീസ് കഴിഞ്ഞ മാസം എടുത്ത രണ്ടു കേസുകളിലാണ് അറസ്റ്റ് എന്നാണ് വിവരം. അറസ്റ്റിലായ വെങ്കിട്ട വെങ്കിട് അടക്കമുള്ളവരെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി.
Kerala
തിരുവനന്തപുരം: അർജന്റൈൻ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്നു പറഞ്ഞു തട്ടിപ്പു നടത്തിയ സംഭവത്തിൽ തുടരന്വേഷണത്തിന് ജിഎസ്ടി പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ ദിവസം സർക്കാരിലേക്ക് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് കൈമാറിയ കോടികളുടെ ഇടപാടുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ജിഎസ്ടി എസ്ഐടി തുടങ്ങിയത്.
ഇതിന്റെ ഭാഗമായി സ്പോണ്സറായ കേരളത്തിലെ കമ്പനിക്ക് 206.9 കോടി രൂപ കൈമാറിയ ചെന്നൈ ആസ്ഥാനമായുള്ള രണ്ടു ധനകാര്യ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. ഒരു സ്ഥാപനം 133.64 കോടിയും മറ്റൊരു സ്ഥാപനം 73.26 കോടി രൂപയും സ്പോണ്സറായ കമ്പനിക്ക് കൈമാറിയതായാണ് ജിഎസ്ടി എസ്ഐടി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ഈ പണമാണ് പിന്നീട് വിദേശത്തേക്കു കടത്തിയെന്നു കണ്ടെത്തിയത്.
കൈമാറിയ തുകയുടെ ഉറവിടവും എന്തിനുവേണ്ടി കൈമാറി എന്നതു സംബന്ധിച്ചുമാണ് തുടരന്വേഷണം നടക്കുന്നത്. വായ്പ ഇനത്തിലാണോ അതോ മത്സരം നടക്കുമ്പോൾ പരസ്യ ഇനത്തിലാണോ, മത്സരത്തിന്റെ ഉപകരാറുകളുടെ ഭാഗമായിട്ടാണോ എന്നീ ചോദ്യങ്ങൾക്കാണ് ഇരു കമ്പനികളും സ്പോണ്സറും ഉത്തരം നൽകേണ്ടി വരിക. വിദേശത്തേക്കു കടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിക്കും. ഇതു സംബന്ധിച്ച ധാരണാപത്രങ്ങളും അനുബന്ധ രേഖകളും ഹാജരാക്കാനും നിർദേശിക്കും. വിശദ അന്വേഷണത്തിന് ഇരു കമ്പനികൾക്കും നോട്ടീസ് നൽകുന്ന നടപടികളും പൂർത്തിയായി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നതിനിടെയും സർക്കാർ ആഭ്യന്തര വകുപ്പിന്റെ അന്വേഷണ ഏജൻസികളെയോ സിബിഐയെയോ ഏൽപിക്കാൻ തയാറെടുക്കുന്നതിനുമിടെയാണ് ജിഎസ്ടി എസ്ഐടി തുടരന്വേഷണം നടത്തുന്നത്. അർജന്റൈൻ ഫുട്ബോൾ ടീമിനെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര ബന്ധങ്ങൾ ഉള്ള സാഹചര്യത്തിൽ സിബിഐക്ക് കൈമാറുന്നതാണ് ഉചിതമെന്ന നിയമോപദേശവും സർക്കാരിനു മുന്നിലുണ്ട്.
എന്നാൽ, മുൻ സർക്കാരിന്റെ കാലത്തു നടന്ന തട്ടിപ്പുമായി ബന്ധമുള്ള രാഷ്ട്രീയ-ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്താൻ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണം ആവശ്യമാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അടുത്ത ദിവസംതന്നെ അന്തിമതീരുമാനം കൈക്കൊള്ളും. ധന അഡീഷണൽ ചീഫ് സെക്രട്ടറിയും ജിഎസ്ടി കമ്മീഷണറും ഓണാവധിയിൽ ആയ സാഹചര്യത്തിലാണ് അന്വേഷണ തീരുമാനം വൈകുന്നതെന്നും സൂചനയുണ്ട്.
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം നടത്തിയ ജിഎസ്ടി പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ 20ന് ജിഎസ്ടി കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
National
പാറ്റ്ന: ബിഹാറിലെ അധ്യാപക നിയമന പരീക്ഷാ ക്രമക്കേടുകൾക്കെതിരേയും തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനെതിരേയും ഉദ്യോഗാർഥികൾ നടത്തിയ ശക്തമായ പ്രതിഷേധത്തിൽ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന് ആറുവയസുകാരൻ. പാറ്റ്നയിലെ പുന്നൈചക് സ്വദേശിയും ഒന്നാം ക്ലാസ് വിദ്യാർഥിയുമായ ആദിത്യ കുമാറാണ് ഭരണകൂടത്തിനെതിരായ സമരമുഖത്തെ തരംഗമായി മാറിയത്.
പാറ്റ്നയിലെ പ്രമുഖ സമരകേന്ദ്രമായ ഡാക്ബംഗ്ലാവ് ചൗക്കിൽ കഴിഞ്ഞ 25ന് നടന്ന പ്രതിഷേധത്തിൽ ദേശീയപതാകയേന്തിയാണ് ആദിത്യ പങ്കെടുത്തത്.
സമരവേദിയിലെത്തിയ പത്രപ്രവർത്തകർക്കു മുന്നിൽ ഭയലേശമന്യേ സർക്കാരിന്റെ തൊഴിൽ നയങ്ങളെ ചോദ്യം ചെയ്ത ആദിത്യയുടെ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സമാധാനപരമായി സമരം ചെയ്ത ഉദ്യോഗാർഥികൾക്കുനേരേ പോലീസ് നടപ്പിലാക്കിയ അടിച്ചമർത്തൽ നടപടികളെ ചോദ്യം ചെയ്ത ആറുവയസുകാരൻ, വരുംതലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ടെന്നും തുറന്നടിച്ചു. ലാത്തിച്ചാർജ് നടത്തിയ പോലീസുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി രാജിവയ്ക്കണമെന്നും ആദിത്യ ആവശ്യപ്പെട്ടു.
അതേസമയം, പ്രതിഷേധത്തിനിടെ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് പോലീസ് വ്യക്തമാക്കി. വൻ ജനക്കൂട്ടവും സംഘർഷാവസ്ഥയും കണക്കിലെടുത്ത് കുട്ടിയുടെയും അമ്മയുടെയും സുരക്ഷ മുൻനിർത്തി വനിതാ പോലീസിന്റെ സഹായത്തോടെ ഇവരെ സുരക്ഷിതമായി മാറ്റുക മാത്രമാണ് ചെയ്തതെന്നും അധികൃതർ അറിയിച്ചു.
ഉദ്യോഗാർഥികളുടെ സമരത്തിന് പുതിയ ഊർജം പകർന്ന ആദിത്യയുടെ പ്രതികരണങ്ങൾ ബിഹാറിലെ തൊഴിലില്ലായ്മയെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ അഴിമതിയെക്കുറിച്ചുമുള്ള ചർച്ചകൾ ദേശീയതലത്തിൽ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
National
പാറ്റ്ന: ബിഹാറിലെ അധ്യാപക നിയമന പരീക്ഷാ ക്രമക്കേടുകൾക്കെതിരേയും തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനെതിരേയും ഉദ്യോഗാർഥികൾ നടത്തിയ ശക്തമായ പ്രതിഷേധത്തിൽ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന് ആറുവയസുകാരൻ. പാറ്റ്നയിലെ പുന്നൈചക് സ്വദേശിയും ഒന്നാം ക്ലാസ് വിദ്യാർഥിയുമായ ആദിത്യ കുമാറാണ് ഭരണകൂടത്തിനെതിരായ സമരമുഖത്തെ തരംഗമായി മാറിയത്.
പാറ്റ്നയിലെ പ്രമുഖ സമരകേന്ദ്രമായ ഡാക്ബംഗ്ലാവ് ചൗക്കിൽ കഴിഞ്ഞ 25ന് നടന്ന പ്രതിഷേധത്തിൽ ദേശീയപതാകയേന്തിയാണ് ആദിത്യ പങ്കെടുത്തത്. സമരവേദിയിലെത്തിയ പത്രപ്രവർത്തകർക്കു മുന്നിൽ ഭയലേശമന്യേ സർക്കാരിന്റെ തൊഴിൽ നയങ്ങളെ ചോദ്യം ചെയ്ത ആദിത്യയുടെ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
സമാധാനപരമായി സമരം ചെയ്ത ഉദ്യോഗാർഥികൾക്കു നേരേ പോലീസ് നടപ്പിലാക്കിയ അടിച്ചമർത്തൽ നടപടികളെ ചോദ്യം ചെയ്ത ആറുവയസുകാരൻ, വരുംതലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ടെന്നും തുറന്നടിച്ചു. ലാത്തിച്ചാർജ് നടത്തിയ പോലീസുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി രാജീവയ്ക്കണമെന്നും ആദിത്യ ആവശ്യപ്പെട്ടു.
അതേസമയം പ്രതിഷേധത്തിനിടെ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് പോലീസ് വ്യക്തമാക്കി. വൻ ജനക്കൂട്ടവും സംഘർഷാവസ്ഥയും കണക്കിലെടുത്ത് കുട്ടിയുടെയും അമ്മയുടെയും സുരക്ഷ മുൻനിർത്തി വനിതാ പോലീസിന്റെ സഹായത്തോടെ ഇവരെ സുരക്ഷിതമായി മാറ്റുക മാത്രമാണ് ചെയ്തതെന്നും അധികൃതർ അറിയിച്ചു.
ഉദ്യോഗാർഥികളുടെ സമരത്തിന് പുതിയ ഊർജം പകർന്ന ആദിത്യയുടെ പ്രതികരണങ്ങൾ ബിഹാറിലെ തൊഴിലില്ലായ്മയെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ അഴിമതിയെക്കുറിച്ചുമുള്ള ചർച്ചകൾ ദേശീയതലത്തിൽ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ.മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്തു നൽകി.
ആരോപണം ഉയർന്നതിനു പിന്നാലെ ആരോഗ്യവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടും ലഭിച്ചു.
എന്നാൽ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ നിന്നു വ്യത്യസ്തമായി ക്രമക്കേടു നടന്നതിന്റെ കൂടുതൽ തെളിവുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിനു മന്ത്രി കത്തു നൽകിയത്.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൗരവകരമായ ക്രമക്കേട് വിജിലൻസ് അന്വേഷണത്തിന് കൈമാറിയത്.
2026 മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവുണ്ടായെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ജൂലൈ ഏഴിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിക്കാൻ മന്ത്രി നിർദേശിച്ചത്.
ലഭിച്ച റിപ്പോർട്ടിനു വിരുദ്ധമായി സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ ലംഘിച്ച് കെഎംഎസ്സിഎൽ നടത്തിയ പർച്ചേസിന് പിന്നിൽ വ്യാപക ക്രമക്കേടുകളും ഗൂഢാലോചനയും നടന്നുവെന്ന പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം വിജിലൻസിന് കൈമാറുന്നതെന്നും മന്ത്രി വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തി പൊതുപണം ധൂർത്തടിച്ചവരിൽ നിന്ന് ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാട് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കെ. മുരളീധരൻ കത്ത് നൽകി.
പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ആരോഗ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണം ആരോപണ വിധേയരായവരെ സംരക്ഷിക്കുന്നതാണെന്നാണ് വിലയിരുത്തൽ.
മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിൽ ക്രമക്കേടെന്നാണ് ആരോപണം. 7.32 കോടിയുടെ ഇടപാടാണ് വിവാദത്തിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മഴക്കാല പൂർവ ശുചീകരണത്തിനായി കെഎംഎസ്സിഎൽ ബ്ലിച്ചിംഗ് പൗഡർ വാങ്ങിയത്.
National
ന്യൂഡല്ഹി: അയോധ്യയിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തിന്റെ (എസ്ഐടി) അന്വേഷണ റിപ്പോര്ട്ടില് രാമ ജന്മഭൂമി തീര്ഥക്ഷേത്ര ട്രസ്റ്റിന്റെ മുന് ജനറല് സെക്രട്ടറിയും വിശ്വഹിന്ദ് പരിഷത് നേതാവുമായ ചമ്പത് റായിക്കു ക്ലീന് ചിറ്റ്. എന്നാൽ ക്ഷേത്രനടത്തിപ്പിന്റെ സുപ്രധാന ചുമതലയുണ്ടായിരുന്ന ട്രസ്റ്റ് അഗം അനില് മിശ്രയ്ക്കെതിരേ അന്വേഷണം തുടരുമെന്നും ചൊവ്വാഴ്ച സമര്പ്പിച്ച റിപ്പോര്ട്ടിലുണ്ട്.
ചന്പത് റായിയെ നേരിട്ടോ അല്ലാതെയോ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിനു യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘം സൂചന നല്കി. ക്ഷേത്രഭരണത്തിന്റെ സുപ്രധാന ചുമതലകള് അനില് മിശ്രയാണു നിര്വഹിച്ചിരുന്നത്. അറസ്റ്റിലായ ലവ്കുശ് മിശ്ര, അനുകല്പ് മിശ്ര തുടങ്ങിയവരുമായി അനില് മിശ്ര അടുത്ത ബന്ധം പുലര്ത്തിയിരുന്നു. പ്രതികളില് പലരെയും നിയമിച്ചതും അനില് മിശ്രയുടെ ശുപാര്ശപ്രകാരമാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടരുന്നതെന്നും എസ്എടി ഉന്നതർ വ്യക്തമാക്കി.
അതേസമയം, അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ ചന്പത് റായിയും അനിൽ മിശ്രയും അയോധ്യയിൽ തിരിച്ചെത്തി. സന്യാസിമാരുമായി ഇരുവരും സംസാരിക്കുകയും ചെയ്തു. അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ക്ഷേത്രം ട്രെസ്റ്റിന് ലഭിച്ചുവെന്നും എന്നാൽ ഉള്ളടക്കം അറിയില്ലെന്നുമാണ് ക്ഷേത്രത്തിലെ ഉന്നതരുടെ പ്രതികരണം.
District News
വൈപ്പിൻ: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ഞാറയ്ക്കലും കുഴുപ്പിള്ളിയിലുമായി രണ്ട് ദമ്പതിമാർക്ക് 30 ലക്ഷം നഷ്ടമായി. നിക്ഷേപിക്കുന്ന തുകയ്ക്ക് ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
ഞാറയ്ക്കലെ ദമ്പതിമാർക്ക് 17,17,740 രൂപയും കുഴുപ്പിള്ളി അയ്യമ്പിള്ളി തറവട്ടത്തുള്ള ദമ്പതിമാർക്ക് 13,05380 രൂപയുമാണ് നഷ്ടമായത്. ഓൺലൈൻ ട്രേഡിംഗിലൂടെ വൻലാഭം മോഹിപ്പിച്ച് ഓൺലൈൻ വഴി ബന്ധപ്പെട്ട തട്ടിപ്പ്സംഘം ഞാറക്കലുള്ള ദമ്പതികളിൽ നിന്നും 2024 സെപ്റ്റംബർ മുതൽ 2025 നവംബർ വരെയുള്ള കാലഘട്ടത്തിൽ വിവിധ സമയങ്ങളിലായാണ് പണം തട്ടിയെടുത്തത്.
ഇവരുടെ മാലിപ്പുറത്തുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നും തട്ടിപ്പ്സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. എന്നാൽ നാളിതുവരെ ലാഭവിഹിതം കിട്ടാതെ വന്നതോടെ ഇവർ കഴിഞ്ഞദിവസം ഞാറക്കൽ പൊലിസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചു.
അയ്യമ്പിള്ളിയിലുള്ള ദമ്പതികളിൽ നിന്നും കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലഘട്ടങ്ങളിൽ പത്തിലധികം തവണകളായിട്ടാണ് പണം തട്ടിയത്. പള്ളിപ്പുറത്തും ചെറായിലുമുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നു നേരിട്ടും ഗൂഗിൾ പേ വഴിയും ഇവർ പണം കൈമാറിത്.
ഇഷാനി ഐഷു എന്നയാളുമായുള്ള ഓൺലൈൻ ബന്ധമാണ് തട്ടിപ്പിനിടയാക്കിയതെന്ന് പരാതിയിൽ പറയുന്നു. കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞതോടെ ഇവർ മുനമ്പം പൊലിസിൽ പരാതി നൽകി. തുടർന്ന് പാലക്കാട് സ്വദേശിയായ ഇഷാനി ഐഷു എന്നയാളെ പ്രതിയാക്കി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ വിവിധ തലങ്ങളിൽ നടത്തിയ അന്വേഷണം ഏകദേശം പൂർത്തിയായതായും അടുത്ത മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കുമെന്നും അയോധ്യ സീനിയർ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ അറിയിച്ചു.
90 ദിവസത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കാനായതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) വേറിട്ട് ഒന്നും അന്വേഷിക്കുന്നില്ലെന്നും പോലീസ് അന്വേഷണത്തെ ഏകോപിപ്പിക്കുകയും നിയമപരമായ നിർദേശങ്ങൾ നൽകുകയുമാണ് ചെയ്തതെന്നും എസ്ഐടി ചെയർമാൻ കൂടിയായ ലക്നൗ ഐജി എസ്. കിരൺ പറഞ്ഞു.
National
ചെന്നൈ: ബഹ്റിനില്നിന്നു ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ‘ഇറിഡിയം ചെമ്പ്’ തട്ടിപ്പ് കേസ് മുഖ്യപ്രതി അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ സുരേഷ് കുമാറിനെ വെള്ളിയാഴ്ചയാണു പിടികൂടിയത്. പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
അപൂര്വവും കോടികൾ വിലയുള്ളതുമായ ‘ഇറിഡിയം ചെമ്പ്’ അന്താരാഷ്ട്ര വിപണിയില് വിറ്റഴിച്ചുവെന്നും എന്നാല് അതിന്റെ തുക സര്ക്കാര് അധികൃതർ തടഞ്ഞുവച്ചിരിക്കുകയാണെന്നും വിശ്വസിപ്പിച്ച് ആളുകളില്നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്.
തമിഴ്നാട്ടിലും അയല് സംസ്ഥാനങ്ങളിലും നിരവധി ആളുകളെ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. തട്ടിപ്പിനായി ആര്ബിഐ, ഡിആര്ഡിഒ, ആദായനികുതി വകുപ്പ് എന്നിവയുടെ വ്യാജ രേഖകൾ പ്രതികള് നിര്മിച്ചിരുന്നു.
ഇതുവരെ അന്പതോളം പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണു കണ്ടെത്തിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് നേരത്തേ 19 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ആര്ബിഐ അസിസ്റ്റന്റ് ജനറല് മാനേജര് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
Kerala
കൊച്ചി: കേരള ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള് നിർമിച്ച് നടത്തിയ തട്ടിപ്പില് സംസ്ഥാനത്ത് നഷ്ടമായത് അഞ്ചു ലക്ഷം രൂപ.
വിവിധ ജില്ലകളില്നിന്നായി തട്ടിപ്പു സംബന്ധിച്ച് പത്തോളം പരാതികളാണു സൈബര് ക്രൈം പോലീസ് സ്റ്റേഷനില് ലഭിച്ചത്. ഇത്തരം തട്ടിപ്പുകള്ക്കെതിരേ ജാഗ്രത പുലര്ത്തണമെന്നു പോലീസ് മുന്നറിയിപ്പ് നല്കി. മറ്റു സംസ്ഥാനങ്ങളില്നിന്നു കേരള സന്ദര്ശനത്തിനായി സൈറ്റുകള് സന്ദര്ശിക്കുന്നവര് തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണു പോലീസ് നിഗമനം.
ഗൂഗിളില് കെടിഡിസി സ്റ്റേ, കെടിഡിസി ഹോട്ടല്സ്, കെടിഡിസി ബുക്കിംഗ്, കെടിഡിസി റിസോര്ട്ട് തുടങ്ങിയ കീ വേര്ഡുകള് തെരയുന്ന ഉപയോക്താക്കളാണു തട്ടിപ്പുകാരുടെ ലക്ഷ്യം. വ്യാജമായി നിര്മിക്കപ്പെടുന്ന വെബ്സൈറ്റുകള്ക്ക് കെടിഡിസിയുടെ ഔദ്യോഗിക വെബ്സൈറ്റുമായി സാമ്യമുണ്ടായിരിക്കും. അതിനാല് പൊതുജനങ്ങള്ക്ക് ഇത് വ്യാജമാണെന്ന് തിരിച്ചറിയാന് കഴിയില്ല.
തട്ടിപ്പ് രീതി
റൂം ബുക്കിംഗ് പൂര്ത്തിയാക്കാന് പേയ്മെന്റ് പേജില് നല്കുന്ന മൊബൈല് നമ്പര്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്ഡ് നമ്പര്, എക്സ്പയറി ഡേറ്റ്, സിവിവി എന്നിവയ്ക്കു പുറമേ, തുടര്ന്ന് ലഭിക്കുന്ന ഒടിപികൂടി രേഖപ്പെടുത്തുന്നതോടെ ഉപഭോക്താക്കളുടെ അക്കൗണ്ടില്നിന്നോ കാര്ഡില്നിന്നോ തുക അനധികൃതമായി പിന്വലിക്കപ്പെടുകയും തട്ടിപ്പു മറയ്ക്കാന് സംഘം വ്യാജ ബുക്കിംഗ് രസീതുകള് പ്രദര്ശിപ്പിക്കുകയും ചെയ്യും.
ശ്രദ്ധിക്കണം
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്സിംഗ് കോളജുകളിലെ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തിന്റെ പേരില് ചില ഏജന്റുമാര് വിദ്യാര്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ച് സാമ്പത്തികചൂഷണം നടത്താന് ശ്രമിക്കുന്നതായി അസോസിയേഷന് ഓഫ് ദ മാനേജ്മെന്റ്സ് ഓഫ് ക്രിസ്ത്യന് സെല്ഫ് ഫിനാന്സിംഗ് നഴ്സിംഗ് കോളജസ് ഓഫ് കേരള (എഎംസിഎസ്എഫ്എന്സികെ) അറിയിച്ചു.
എഎംസിഎസ്എഫ്എന്സികെ മുഖേന നടത്തുന്ന മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷകള് www. amcsfnck.com എന്ന അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓണ്ലൈനായി മാത്രാണു സ്വീകരിക്കുന്നത്. മറ്റേതെങ്കിലും വ്യക്തിയെയോ ഏജന്സിയെയോ ഇടനിലക്കാരനെയോ അസോസിയേഷന് ഇതിനായി നിയോഗിച്ചിട്ടില്ല.
എഎംസിഎസ്എഫ്എന്സികെയുടെ അംഗങ്ങളായ 35 ക്രൈസ്തവ സ്വാശ്രയ നഴ്സിംഗ് കോളജുകളിലെ ബിഎസ്സി നഴ്സിംഗ് പ്രവേശനത്തില് 50 ശതമാനം സര്ക്കാര് സീറ്റുകളിലേക്കുള്ള പ്രവേശനം എല്ബിഎസ് സെന്ററും എന്ആര്ഐ സീറ്റുകളിലേക്കുള്ള പ്രവേശനം അതത് കോളജുകളും ശേഷിക്കുന്ന മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം എഎംസിഎസ്എഫ്എന്സികെയുമാണ് നടത്തുന്നത്.
അസോസിയേഷന്റെ കീഴിലുള്ള കോളജുകളില് സംഭാവന, കോഴ, ശിപാര്ശ, അല്ലെങ്കില് ഏജന്റുമാര് മുഖേന പ്രവേശനം ലഭ്യമല്ല. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും നിര്ദേശങ്ങളും സമയക്രമവും അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റില് മാത്രമാണു പ്രസിദ്ധീകരിക്കുന്നത്.
ഏതെങ്കിലും വ്യക്തിക്കോ ഏജന്റിനോ പണം നല്കി സാമ്പത്തികനഷ്ടം സംഭവിച്ചാല് അതിന് അസോസിയേഷനോ അംഗങ്ങളായ കോളജുകളോ ഉത്തരവാദികളായിരിക്കില്ല. അത്തരം സംഭവങ്ങളുണ്ടായാല് ബന്ധപ്പെട്ടവര്ക്കെതിരേ നിയമനടപടികള് സ്വീകരിക്കണമെന്നും വിദ്യാര്ഥികളോടും രക്ഷിതാക്കളോടും അസോസിയേഷന് അഭ്യര്ഥിച്ചു.
മാനേജ്മെന്റ് സീറ്റിലേക്കുള്ള ഓണ്ലൈന് അപേക്ഷ സമര്പ്പിക്കേണ്ട അവസാന തീയതി 25 ആണ്. അഡ്മിഷന്റെ കൂടുതല് വിവരങ്ങള് 9048122033, 8848122033 എന്നീ നമ്പറുകളിലും www.amcsfnck.com എന്ന അസോസിയേഷന് വെബ്സൈറ്റിലും ലഭ്യമാണ്.
National
ന്യൂഡൽഹി: അയോധ്യ സംഭാവനത്തട്ടിപ്പിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.
പ്രധാനമന്ത്രി പാലിക്കുന്ന മൗനം അസ്വീകാര്യമാണെന്നും ഉത്തരവാദിത്വവും തിരുത്തൽ നടപടികളും ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും കത്തിൽ പറയുന്നു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം അയോധ്യ ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണം പ്രധാനമന്ത്രിയാണ് പാർലമെന്റിൽ പ്രഖ്യാപിച്ചതെന്നും അതിന്റെ അംഗങ്ങളെ സർക്കാർ തനിച്ചാണ് നിയമിച്ചതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആർഎസ്എസ്, വിഎച്ച്പി, അനുബന്ധ സംഘടകൾ എന്നിവയുമായി ബന്ധമുള്ളവരാണ് ട്രസ്റ്റ് അംഗങ്ങളെന്നും അതിന്റെ അപമാനിതനായ ജനറൽ സെക്രട്ടറി മോദിയുടെ അടുത്ത അനുയായിയാണെന്നും രാഹുലും ഖാർഗെയും കത്തിൽ പറഞ്ഞു.
ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉടനടി സ്വതന്ത്രവും സമഗ്രവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അന്വേഷണത്തിലെ കണ്ടെത്തലുകളും ട്രസ്റ്റിന്റെ അക്കൗണ്ടുകളും പുറത്തുവിടണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
National
ലക്നോ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവന തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചേക്കും. റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണസംഘത്തിനു സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ലക്നോ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്ത്, ഐജി കിരൺ എസ്, സ്പെഷൽ സെക്രട്ടറി (ഫിനാൻസ്) നീൽ രത്തൻ എന്നിവാണ് അന്വേഷണസംഘത്തിലുള്ളത്.
അതിനിടെ കേസിലെ അന്വേഷണം കൂടുതൽ പേരിലേക്കു നീളുന്നതായി സൂചന. എട്ടുപേരുടെ അറസ്റ്റോടെ മന്ദഗതിയിലായ അന്വേഷണം ക്ഷേത്രത്തിലെ ദൈനംദിന ചുമതലകൾ വഹിക്കുന്ന മുഴുവൻ പേരിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭാവനയായി ലഭിക്കുന്ന പണം എണ്ണിത്തിടപ്പെടുത്തുന്നതിന് അന്പതോളം പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ട്രസ്റ്റ് ഭാരവാഹികളുടെയും അവരുമായി അടുപ്പമുള്ളവരുടെയും ശുപാർശയിലാണു ഭൂരിഭാഗവും ജോലിക്ക് കയറിയത്.
ഇവരുടെ മുൻകാല പശ്ചാത്തലവും ജോലി ലഭിച്ചശേഷമുള്ള സാന്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. മുതിർന്ന ഏതാനും ട്രസ്റ്റ് ഭാരവാഹികളെക്കുറിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ക്ഷേത്രം നിർമാണത്തിനിടെ ഇവർ നടത്തിയ സാന്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. അറസ്റ്റിലായ എട്ടു പേരിൽ ആറുപേരുടെയും പങ്ക് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പ്രത്യേക അന്വേഷണസംഘം വൃത്തങ്ങൾ സൂചിപ്പിച്ചു.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രതികളുടെ വിചാരണയ്ക്ക് സര്ക്കാര് അനുമതി നല്കിയ സാഹചര്യത്തില് തുടര്നടപടികളുമായി മുന്നോട്ടുപോകാന് സിബിഐക്ക് ഹൈക്കോടതി നിര്ദേശം.
പ്രോസിക്യൂഷന് അനുമതി നല്കി ജൂലൈ ആറിന് വ്യവസായ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് അംഗീകരിച്ചാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
Kerala
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ ഫണ്ട് തട്ടിപ്പിൽ വെട്ടിലായി നേതൃത്വം. ജില്ലകളിൽനിന്ന് കൂടുതൽ പരാതികൾ പുറത്തുവരുന്നുണ്ട്. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് പരാതികൾക്കു പിന്നിലെന്ന് ഔദ്യോഗികവിഭാഗം പറയുന്നു. എങ്കിലും ഔദ്യോഗികപക്ഷത്തെ നേതാക്കളുടെ അറിവോടെയാണ് ഫണ്ട് തട്ടിപ്പെന്നാണ് വ്യക്തമാകുന്നത്.
സംസ്ഥാന അധ്യക്ഷനെ മറയാക്കി സംഘടനയെ നയിച്ചവരുടെ സഹായത്തോടെ തെരഞ്ഞെടുപ്പുകളിൽ ഫണ്ട് തിരിമറി നടത്തിയെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ഇവരെല്ലാം ലക്ഷ്യംവയ്ക്കുന്നത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയാണ്. പാർട്ടിക്കുള്ളിൽ ഗ്രൂപ്പുകളും വിഭാഗീയതയും ശക്തമായി കഴിഞ്ഞു. ആർക്കെതിരേയും നടപടി എടുത്തില്ലെന്ന് ഔദ്യോഗികവിഭാഗക്കാർ വാദിക്കുന്നുണ്ട്. എന്നാൽ, തട്ടിപ്പ് നടന്നിട്ടില്ലെന്നുമാത്രം ആരും പറയുന്നില്ല. 140 മണ്ഡലങ്ങളിലും ഓഡിറ്റ് നടത്തിയാലും തട്ടിപ്പ് കണ്ടെത്താൻ കഴിയില്ലെന്നാണ് മറുഭാഗം വാദിക്കുന്നത്. കൊടുത്തിരിക്കുന്ന ഫണ്ട് എല്ലാ ബൂത്തുകളിലും മണ്ഡലങ്ങളിലും എത്തിയിട്ടില്ലെന്നതാണ് കാരണമായി ഇവർ പറയുന്നത്.
സംസ്ഥാന കമ്മിറ്റി കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട പരാതി. ന്യൂനപക്ഷ വോട്ടുപിടിക്കാൻ രണ്ടുകോടി വാങ്ങിയെന്നാണ് ഇപ്പോൾ കോഴിക്കോട് ജില്ലയിൽനിന്നുയരുന്ന ആക്ഷേപം. സ്ഥാനാർഥിയാക്കിയ താരങ്ങൾക്ക് ഓഫർ ചെയ്ത തുക നൽകിയില്ലെന്നതാണ് എറണാകുളത്തെ പരാതി. കൂടാതെ താര സ്ഥാനാർഥികൾക്കു നൽകിയ കോടികൾ ചെലവാക്കിയില്ലെന്ന പരാതിയുമുണ്ട്. തൃശൂരിൽ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്ത ഓഫീസിലെ സിസിടിവി കാണാതായത്രേ. ഇതിൽ അന്വേഷണമുണ്ടാകും. പാർട്ടി ഫണ്ടിൽനിന്ന് നേതാക്കൾ വായ്പ തിരിച്ചടവ് നടത്തിയെന്നും പരാതിയുണ്ട്.
ഫണ്ടിൽ നേരത്തേ മണ്ഡലതലം മുതൽ കേന്ദ്രതലം വരെ ഓഡിറ്റ് നടത്തിയെന്നായിരുന്നു ബിജെപി നൽകിയിരുന്ന വിശദീകരണം. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് പ്ലക്കാർഡ് വാങ്ങിയതിലടക്കം ക്രമക്കേട് നടന്നെന്നായിരുന്നു കണ്ടെത്തൽ. വാഹനങ്ങൾ വാടകയ്ക്കെടുത്തതിലും ക്രമക്കേട് കണ്ടെത്തി. കൊടി വാങ്ങിയെന്നു കാട്ടി വ്യാജ ബിൽ സമർപ്പിച്ചതിൽ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും ആരോപണമുയർന്നു. 3.25 ലക്ഷം രൂപയ്ക്ക് കൊടി വാങ്ങി എന്ന വ്യാജ ബില്ലിലാണ് പരാതി നൽകിയത്. രാജീവ് ചന്ദ്രശേഖറിനോടൊപ്പം നിൽക്കുന്ന ഭാരവാഹികളാണ് പ്രതിക്കൂട്ടിലാകുന്നത്. സംസ്ഥാന അധ്യക്ഷനെയും ഔദ്യോഗികപക്ഷത്തെയും ലക്ഷ്യം വച്ച് ഒരു മുതിർന്ന നേതാവ് തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
Kerala
ന്യൂഡല്ഹി: ഭാരതീയ വായുയാന് അധീനിയം- 2024 പ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങള് സീല് ചെയ്ത കവറില് രണ്ടാഴ്ചയ്ക്കകം സമര്പ്പിക്കണമെന്ന് സുപ്രീംകോടതി.
ചട്ടങ്ങളുടെ കരടു തയാറായിട്ടുണ്ടെന്നും പരിഭാഷപ്പെടുത്തുകയാണെന്നും ഈ ചട്ടങ്ങള് പാര്ലമെന്റില് സമര്പ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രസര്ക്കാരിന്റെ അഭിഭാഷകന് വാദിച്ചു.
എന്നാല്, ചട്ടങ്ങള് പാര്ലമെന്റില് സമര്പ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്നതു പരിഗണിക്കാതെ കോടതിയില് സമര്പ്പിക്കണമെന്നു ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. ഓഗസ്റ്റ് മൂന്നിനു ഹര്ജിയില് കൂടുതല് വാദം കേള്ക്കും.
സ്വകാര്യ വിമാനക്കമ്പനികളുടെ കൊള്ളയില് നിന്നു യാത്രക്കാര്ക്കു സംരക്ഷണവും ആശ്വാസവും നല്കണമെന്നാവശ്യപ്പെട്ടു സാമൂഹിക പ്രവര്ത്തകന് എസ്. ലക്ഷ്മിനാരായണന് സമര്പ്പിച്ച ഹര്ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിക്കാരിൽനിന്നുള്ള മൊഴിയെടുപ്പ് ഇന്നാരംഭിക്കും.
കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയ നാലു പരാതിക്കാരിൽനിന്നാകും ഇന്നു മൊഴി രേഖപ്പെടുത്തുക. ഇവരോട് രേഖകളുമായി ഇന്ന് എത്താൻ നി൪ദേശിച്ചിട്ടുണ്ട്. കൂടുതൽ പരാതിക്കാരെത്തിയാൽ അവരുടെയും മൊഴിയും തെളിവുകളും ശേഖരിക്കും
Kerala
തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പില് പരാതിക്കാരുടെ മൊഴിയെടുത്ത് സ്പെഷല് ഇന്വേസ്റ്റിഗേഷന് ടീം. ആസൂത്രണ ബോര്ഡ് നിയമനത്തില് പരാതി നല്കിയ ഉദ്യോഗാര്ഥികളില്നിന്നാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
അടുത്ത ഘട്ടത്തില് പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്നാണ് വിവരം.
നിയമോപദേശം കൂടി തേടിയാകും സംഘത്തിന്റെ അടുത്ത നീക്കം. അതേസമയം പരീക്ഷാ രേഖകള് ആവശ്യപ്പെട്ട് അന്വേഷണ സംഘം നാളെ പിഎസ്സിക്ക് കത്ത് നല്കുമെന്നാണ് വിവരം. ആസൂത്രണ ബോര്ഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന് രേഖകളും ആവശ്യപ്പെട്ടാകും കത്തു നല്കുക.
സര്ക്കാര് പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുന്ന കാര്യം നാളെ ചേരുന്ന പിഎസ്സി യോഗം ചര്ച്ച ചെയ്യും. അസൂത്രണ ബോര്ഡിലെ നിയമന തട്ടിപ്പില് നിലവില് രണ്ട് അന്വേഷണങ്ങളാണുള്ളത്.
പിഎസ്സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലന്സ് എസ്പിയുടെ അന്വേഷണവും സര്ക്കാരിന്റെ ക്രൈം ബ്രാഞ്ച് അന്വേഷണവും. ആഭ്യന്തര വിജിലന്സ് അന്വേഷണത്തില് ഇടക്കാല അന്വേഷണം വരും മുന്പ് സര്ക്കാര് അന്വേഷണം പ്രഖ്യാപിച്ചതില് കമ്മീഷനില് രണ്ട് അഭിപ്രായമുണ്ട്.
Kerala
തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ കോടതി വിചാരണയ്ക്കു വിധിക്കപ്പെട്ട ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ ഐഎൻടിയുസിയുടെയും കോൺഗ്രസിന്റെയും ഭാരവാഹിത്വത്തിൽനിന്നു പുറത്താക്കണമെന്ന് ഐഎൻടിയുസിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
ഐഎൻടിയുസി ദേശീയ നേതൃത്വം ബംഗളൂരുവിൽ കൂടിയ വർക്കിംഗ് കമ്മിറ്റി തീരുമാനം നടപ്പിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ചരിത്രത്തിൽ ആദ്യമായാണ് ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിക്കാരനായ ഒരാളെ പൂമാലയിട്ട് സ്വീകരിക്കുന്നതെന്നും നേതാക്കൾ വിമർശിച്ചു.
Kerala
കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രോസിക്യൂഷൻ അനുമതിയെന്ന് ഉത്തരവിൽ പറയുന്നു.
അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ അവകാശം നിലനിർത്തിക്കൊണ്ടാണ് ഈ പുതിയ ഉത്തരവ് കോടതിക്ക് കൈമാറിയത്. നേരത്തെ ഹൈക്കോടതിയുടെ കടുത്ത സമ്മർദ്ദം മൂലമാണ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്നതെന്ന രീതിയിലായിരുന്നു സർക്കാർ ഉത്തരവിറക്കിയിരുന്നത്.
കോടതിയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ഈ പരാമർശത്തിനെതിരെ പരാതിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സർക്കാർ നിലപാട് മാറ്റാൻ നിർബന്ധിതരായത്. സർക്കാർ സമർപ്പിച്ച പുതിയ ഉത്തരവ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ, കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ.എ. രതീഷ് എന്നിവരടക്കമുള്ളവരാണ് പ്രധാന പ്രതികൾ.
Kerala
തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലന്സ് എസ്പി അന്വേഷിക്കും. പരീക്ഷാ കണ്ട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്ന് പിഎസ്സി ചെയര്മാന് വ്യക്തമാക്കി. അന്വേഷണ ചുമതല കണ്ട്രോളര്ക്ക് നല്കിയതില് വിമര്ശനവുമായി അംഗങ്ങള് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമന തട്ടിപ്പ് അന്വേഷണം ആഭ്യന്തര വിജിലന്സ് എസ്പിക്ക് കൈമാറിയത്.
അതേസമയം, പിഎസ്സി നിയമന ക്രമക്കേട് പുറത്തുവന്നത് വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് പബ്ലിക് സര്വീസ് കമ്മീഷന് നടത്തുന്നതെന്നാണ് വിലയിരുത്തല്. ക്രമക്കേട് പുറത്തായതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും പിഎസ്സി തലപ്പത്ത് നടന്നിരുന്നു. ഇതും വിവാദമായ സാഹചര്യത്തിലാണ് മറ്റു വഴികളില്ലാതെ ക്രമക്കേടുകളിലെ അന്വേഷണം ആഭ്യന്തര വിജിലന്സ് എസ്പിക്കു കൈമാറാന് ഇന്നലെ ചേര്ന്ന കമ്മീഷന് യോഗത്തില് തീരുമാനമായത്.
നിയമന ക്രമക്കേട് ആഭ്യന്തര വിജിലന്സ് സംഘത്തെക്കൊണ്ട് അന്വേഷിക്കാന് കഴിഞ്ഞ യോഗത്തില് തീരുമാനിച്ചെങ്കിലും അത് പിഎസ്സി ചെയര്മാന് അട്ടിമറിച്ച് അന്വേഷണം പരീക്ഷാ കണ്ട്രോളറെ ഏല്പ്പിച്ചതാണ് വീണ്ടും വിവാദമായത്. ഇന്നലെ ചേര്ന്ന പിഎസ്സി യോഗത്തില് ചില അംഗങ്ങള് ചെയര്മാന്റെ നടപടിക്കെതിരേ രൂക്ഷവിമര്ശനമാണ് ഉന്നയിച്ചത്.
തുടര്ന്നാണ് പരീക്ഷാ കണ്ട്രോളറുടെ അന്വേഷണം റദ്ദാക്കി ആഭ്യന്തര വിജിലന്സിനെത്തന്നെ അന്വേഷണം ഏല്പിക്കാന് ചെയര്മാന് തീരുമാനിച്ചത്. പ്ലാനിംഗ് ബോര്ഡ് ചീഫ് പരീക്ഷയിലെ മൂല്യനിര്ണയവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് വിജിലന്സ് എസ്പി അന്വേഷിക്കുക. അതേസമയം, പിഎസ്സിക്കെതിരേ ഉയര്ന്നിട്ടുള്ള മറ്റു പരാതികള് സംബന്ധിച്ച് വിജിലന്സ് അന്വേഷണം വേണമെന്ന ആവശ്യത്തില് സര്ക്കാരായിരിക്കും തീരുമാനമെടുക്കുക.
ആസൂത്രണ ബോര്ഡിലെ ഉയര്ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022 ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ഡസ്ട്രി ആന്ഡ് ഇന്ഫ്രാസ്ട്രക്ചര് വിഭാഗം, പേഴ്സ്പെക്ടീവ് പ്ലാനിംഗ് വിഭാഗം, പ്ലാനിംഗ് കോ-ഓർഡിനേഷന് വിഭാഗം എന്നിവയില് ഓരോ ഒഴിവാണുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: കശുവണ്ടി കോർപറേഷൻ അഴിമതിക്കേസിൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള വിവാദ ഉത്തരവിനെതിരെ പരാതിക്കാരൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി.
പൊതുപ്രവർത്തകൻ കടകംപള്ളി മനോജാണ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. വിവാദ ഉത്തരവിന്റെ പകർപ്പും ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കും. അഴിമതിക്ക് കുടപിടിക്കുന്ന ഉത്തരവിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കേസിൽ പ്രതിസ്ഥാനത്തുള്ള ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
ചന്ദ്രശേഖരനെ സ്ഥാനത്ത് നിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അഖിലേന്ത്യാ പ്രസിഡന്റിന് കത്ത് നൽകിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ആർ. ചന്ദ്രശേഖരനെ നിലനിർത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നാണ് കെ.പി. ഹരിദാസിന്റെ നിലപാട്.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരാണു കേസിൽ വിചാരണ നേരിടേണ്ടിവരിക.
കടകംപള്ളി മനോജ് നൽകിയ ഹർജിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെതിരേയെടുത്ത കോടതിയലക്ഷ്യ നടപടി പരിഗണിക്കവേയാണു സർക്കാർ ഇക്കാര്യം അറിയിച്ചത്. ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ ജസ്റ്റീസ് എ. ബദറുദ്ദീൻ നിർദേശിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നേരത്തേ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇവരെ വിചാരണ ചെയ്യാൻ 2020ൽ സിബിഐ വ്യവസായ വകുപ്പിന്റെ അനുമതി തേടിയിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ നൽകിയില്ല. തുടർന്ന് കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പിന്നീട് തീരുമാനം പുനഃപരിശോധിക്കാൻ രണ്ടുതവണ കോടതി നിർദേശിച്ചിട്ടും അനുമതി നൽകിയില്ല. തുടർന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടിയുണ്ടായത്.
വിചാരണയില് സത്യം തെളിയുമെന്ന് ചന്ദ്രശേഖരന്
തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസില് വിചാരണ ചെയ്യാന് സിബിഐക്ക് അനുമതി നല്കിയ സര്ക്കാര് നടപടിയില് പ്രതികരണവുമായി ഐഎന്ടിയുസി പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് രംഗത്ത്. തട്ടിപ്പ് നടന്നതായി പറയുന്ന 10 വര്ഷത്തില് താന് ചെയര്മാനായത് മൂന്ന് വര്ഷം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
കോര്പറേഷനിലെ തീരുമാനങ്ങള് എല്ലാം ബോര്ഡ് കൂട്ടായി എടുത്തതാണ്. പരാതിക്കാരന് സ്വാര്ഥ താത്പര്യമുണ്ടായിരിക്കാം.
പുതിയ യൂണിയന് ഉണ്ടാക്കാനുള്ള നീക്കം തടഞ്ഞതാണ് വൈരാഗ്യ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടികളുടെ അഴിമതി
2006 മുതൽ 2015 വരെയുള്ള കാലയളവിലെ തോട്ടണ്ടി ഇറക്കുമതിയിലടക്കം കോർപറേഷനിൽ കോടികളുടെ അഴിമതി നടന്നതായാണു കേസ്.
2006 മുതൽ 2011 വരെ ചെയർമാനായിരുന്ന ഇ. കാസിം, ജെ.എം.ജെ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ജയ്മോൻ ജോസഫ് എന്നിവരാണ് മറ്റു പ്രതികൾ. കാസിം മരിച്ചതിനാൽ കേസിൽനിന്ന് ഒഴിവാക്കി.
National
ലക്നോ: അയോധ്യയിലെ സംഭാവനക്കൊള്ളയുടെ അന്വേഷണത്തിനായി രൂപവത്കരിച്ച എസ്ഐടിക്ക് 15 ദിവസംകൂടി നീട്ടി നല്കി.
ജൂലൈ 15വരെയാണ് സമയം നീട്ടിനല്കിയത്. എസ്ഐടിയുടെ അഭ്യർഥന പ്രകാരമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടി. എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ 25ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ജൂൺ 25ന് എട്ടു പ്രതികളെ അറസ്റ്റ് ചെയ്തു.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ സമ്പൂർണ അഴിച്ചുപണിക്ക് നീക്കം. അഴിമതി ആരോപണങ്ങളെത്തുടർന്ന് രാജിവച്ച നിലവിലെ ജനറൽ സെക്രട്ടറി ചമ്പത് റായിയെ മാറ്റി പകരം പുതിയ സെക്രട്ടറിയെ അടുത്ത മാസം 11-നകം പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച നിർണായക ചർച്ചകൾ കേന്ദ്ര തലത്തിൽ ആരംഭിച്ചതായാണ് വിവരം.
പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവഗിരി, ട്രസ്റ്റി കൃഷ്ണ മോഹൻ എന്നിവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. കൂടാതെ, ട്രസ്റ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനായി രൂപീകരിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവിയിലേക്ക് വിരമിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാനും ആലോചനയുണ്ട്. സ്ഥാനം ഒഴിഞ്ഞ ചമ്പത് റായിയെ ഡൽഹിയിലെ വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്ര ഓഫീസിലെ മറ്റേതെങ്കിലും ചുമതലയിലേക്ക് മാറ്റാനാണ് സാധ്യത.
ക്ഷേത്ര നിർമാണത്തിനായി ലഭിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ട്രസ്റ്റിൽ അടിയന്തര നടപടികളിലേക്ക് കടന്നത്. കേസിൽ അന്വേഷണം നടത്തുന്ന പോലീസ് സംഘം പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ 79 ലക്ഷത്തോളം രൂപ നേരത്തെ കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 16 സംസ്ഥാനങ്ങളിലെ 80ഓളം കേന്ദ്രങ്ങളിൽ ഒരേസമയം സിബിഐ പരിശോധന നടത്തി.
സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിനോടു സാമ്യമുള്ള വ്യാജ വെബ്സൈറ്റ് നിർമിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതിന് കോടതിയുടെ രജിസ്ട്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പരിശോധനയിൽ മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, ബാങ്ക് രേഖകൾ എന്നിവ പിടിച്ചെടുത്തു. തട്ടിപ്പിനെതിരേ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെടെ ഇടപെടൽ നടത്തിയിരുന്നു. തുടർന്നാണ് ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
സുപ്രീംകോടതിയുടെ യഥാർഥ വെബ്സൈറ്റിന്റെ യുആർഎല്ലിനോട് തികച്ചും സാമ്യമുള്ള വ്യാജ ഡൊമെയ്ൻ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.
പോലീസ് ഉദ്യോഗസ്ഥരോ കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരോ ജുഡീഷൽ ഓഫീസർമാരോ ചമഞ്ഞ് ഇരകളെ ഫോണിൽ ബന്ധപ്പെടുകയും അവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയുമാണ് തട്ടിപ്പുകാരുടെ രീതി.
കേസിൽനിന്ന് ഒഴിവാകാനും അറസ്റ്റ് തടയാനുമായി വലിയ തുക ആവശ്യപ്പെടുകയും ചെയ്യും. ഇത്തരത്തിൽ തട്ടിപ്പിൽ അകപ്പെട്ട നിരവധിപ്പേർക്ക് കോടിക്കണക്കിനു രൂപയാണ് നഷ്ടപ്പെട്ടത്.
ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം കേസുകളിൽ പങ്കുള്ള ശൃംഖലയിലെ പ്രധാനികളായ രണ്ടുപേരെ സിബിഐ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജകമ്പനികൾ ഉണ്ടാക്കാനും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാനുമായി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിക്കാനും സഹായിച്ചത് ഇവരാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഈ അക്കൗണ്ടുകൾ വഴി ഏകദേശം രണ്ടു കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായാണു വിവരം. തട്ടിപ്പിന്റെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളിൽ ചിലത് രാജ്യത്തിനു പുറത്തുനിന്ന് പ്രവർത്തിച്ചതായാണ് സിബിഐയുടെ കണ്ടെത്തൽ.
National
ലക്നോ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടി. പണം എണ്ണി തിട്ടപ്പെടുത്തുന്ന 40 ജീവനക്കാരെ ട്രസ്റ്റ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തി. പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ ജീവനക്കാർക്കെതിരെയാണ് ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതിനൊപ്പം തന്നെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ എണ്ണവും വർദ്ധിപ്പിച്ചു. ഇതിനിടെ, ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭ കാലത്തെ കർസേവകരുടെ സംഘടനയായ ധർമ്മസേന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
അയോധ്യയിലെ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ മഥുര ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന സമാനമായ സാമ്പത്തിക പരാതികളും ഉത്തർപ്രദേശ് സർക്കാർ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരങ്ങൾ.
Kerala
കൊച്ചി: എസ്എന്ഡിപി യോഗം മൈക്രോ ഫിനാന്സ് തട്ടിപ്പുകേസില് അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജൂലൈ എട്ടിനകം അന്തിമ റിപ്പോര്ട്ട് നല്കിയില്ലെങ്കില് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന് വ്യക്തമാക്കി.
മതിയായ സമയം നല്കിയിട്ടും കേസിന്റെ അന്വേഷണത്തില് ഒരു പുരോഗതിയുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണപുരോഗതി റിപ്പോര്ട്ട് ചോദിക്കുമ്പോഴെല്ലാം നല്കുന്നുണ്ടെങ്കിലും മുമ്പ് തന്നതില്നിന്ന് ഒന്നും കൂടുതല് കാണാനില്ല. ഇനിയും കോടതിയെ ഇങ്ങനെ പരിഹസിക്കരുതെന്ന മുന്നറിയിപ്പോടെ ഹര്ജി വീണ്ടും ജൂലൈ എട്ടിനു പരിഗണിക്കാന് മാറ്റി. അന്വേഷണം വേഗത്തിലാക്കാന് നിര്ദേശിക്കണമെന്നാവശ്യപ്പെട്ട് ചേര്ത്തല മാരാരിക്കുളം സ്വദേശി എം.എസ്. അനില് നല്കിയ ഹര്ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കഴിഞ്ഞ മാസം കേസ് പരിഗണിക്കവെ കൂടുതല് സമയം അനുവദിക്കില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. എന്നാല് ഇന്നലെ കേസ് എടുത്തപ്പോഴും കൂടുതല് പുരോഗതിയൊന്നും കേസില് ഉണ്ടായിട്ടില്ലെന്നത് കോടതിയുടെ ശ്രദ്ധയില്പ്പെട്ടു. ശബരിമല സ്വര്ണക്കൊള്ള കേസ് അന്വേഷിക്കുന്നതും ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന്തന്നെയാണ്. ആ കേസ് അന്വേഷണത്തിന്റെ തിരക്കിലാണെന്നാണ് പലപ്പോഴും മറുപടി.
എന്നാല്, മറ്റേ കേസിലും ഇതാണു സ്ഥിതി. അന്വേഷണം നന്നായി നടക്കുമെന്ന് തോന്നുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനുമേല് സമ്മര്ദം ഉണ്ടാകാമെന്നും കോടതി വാക്കാല് പറഞ്ഞു. കേസ് അന്വേഷിക്കാന് സമയമില്ലെങ്കില് മാറ്റി ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ ഏല്പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
Movies
സിനിമ നിർമാണ കന്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ വ്യാജ കാസ്റ്റിംഗ് ഏജന്റുമാർ പണം തട്ടുന്നതായി പരാതി. കന്പനിയുടെ പേരിലുള്ള വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരെ സൂക്ഷിണമെന്ന് ചൂണ്ടിക്കാട്ടി കന്പനി ഉടമയും നടനുമായ വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ പ്രതിനിധികളെന്ന വ്യാജേനയാണ് തട്ടിപ്പുകാർ സിനിമ മോഹികളെ സമീപിക്കുന്നത്. ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് വിശ്വസിപ്പിച്ച ശേഷം വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെടും.
ഫ്ലൈറ്റ് ടിക്കറ്റ് ചാർജ്, കാസ്റ്റിംഗ് കമ്മിഷൻ എന്നീ പേരുകൾ പറഞ്ഞ് പണം ആവശ്യപ്പെടുന്നതെന്ന് വിജയ് ബാബു ഫെസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ആരോപിക്കുന്ന രണ്ടു വ്യക്തികളുടെ പേരും നന്പരും ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയിരുന്നു.
ദിനേഷ് ദീനു, മാധവി എന്നീ പേരുകളിലാണ് ഇവർ ഉദ്യോഗാർഥികളെ ബന്ധപ്പെടുന്നത്. കന്പനിയുടെ പേര് ദുരുപയോഗം ചെയ്തവർക്കെരിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജയ് ബാബു അറിയിച്ചു.
Kerala
ഫോർട്ടുകൊച്ചി: വെര്ച്വല് അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയില്നിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസില് ഒരാള് കൂടി അറസ്റ്റിൽ. ആസാം സ്വദേശി ബിഷ്ണു ഹസാരികയാണു പിടിയിലായത്. കേസില് പതിനൊന്നാം പ്രതിയാണിയാള്.
മട്ടാഞ്ചേരി ആനവാതില് സ്വദേശിനിയായ വീട്ടമ്മയ്ക്കാണു തട്ടിപ്പിലൂടെ പണം നഷ്ടമായത്. മണി ലോണ്ടറിംഗ്, ക്രിപ്റ്റോ കറന്സി എന്നിവയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ പേരില് മുംബൈ തിലക് നഗര് പോലീസ് സ്റ്റേഷനില് എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും ഈ കേസില് വെര്ച്വല് അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
കേസിൽനിന്ന് ഒഴിവാക്കി തരാമെന്നു പറഞ്ഞ് പല തവണകളയി പ്രതികള് പണം തട്ടിയെടുക്കുകയായിരുന്നു. വീട്ടമ്മയുടെ വാട്സാപ് നമ്പറിലേക്ക് കേസിലെ പ്രതിയായ സന്തോഷിന്റെ നമ്പറില്നിന്നും വീഡിയോ കോള് ചെയ്താണു തട്ടിപ്പ് നടത്തിയത്.
വീഡിയോ കോളില് വ്യാജ കോടതിയും പോലീസ് സ്റ്റേഷനും സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. വ്യാജ കോടതിയും സാക്ഷികളെയും കാണിച്ച് പ്രതികൾ വീട്ടമ്മയെ വിശ്വസിപ്പിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ വൻതുക ആവശ്യപ്പെട്ട സംഘം പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സ്വർണം പണയം വച്ചും തുക നൽകിയിരുന്നു.
തുടർന്ന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇവർ പോലീസ് സ്റ്റേഷനിലെത്തിയതോടെയാണു തട്ടിപ്പ് പുറംലോകം അറിഞ്ഞത്. കേസിൽ നേരത്തേ പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു.
Kerala
കൊച്ചി: മണി ചെയിൻ മാതൃകയിൽ 56, 91,000 രൂപ തട്ടിയെടുത്ത കേസിൽ നാലുപേർ അറസ്റ്റിൽ.
എറണാകുളം കലൂർ ചമ്മിണി ടവേഴ്സിൽ പ്രവർത്തിക്കുന്ന ലിബർട്ടാസ് ബ്ലോക്ക് ചെയിൻ ഡെവലപ്മെന്റ് ആൻഡ് ട്രെയിനിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമ പാലക്കാട് ആലത്തൂർ ആശാൻ പറമ്പിൽ സ്റ്റാൻലി സൈമൺ ( 37 ), കമ്പനിയുടെ പാർട്ണറും ഇയാളുടെ ഭാര്യയുമായ സീനത്ത് സ്റ്റാൻലി , ഇവരുടെ ഡ്രൈവർ ശിവദാസൻ, ഓഫീസ് ഹെഡ് രമേശ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയിൽനിന്നാണ് സംഘം പണം തട്ടിയെടുത്തത് .
2021 മേയിൽ ഒന്നുമുതൽ നാലു വരെയുള്ള പ്രതികൾ പരാതിക്കാരനെ നേരിൽ കണ്ട് ക്രിപ്റ്റോ കറൻസിയിൽ ഈ സ്ഥാപനം മുഖേന നിക്ഷേപം നടത്തിയാൽ മൂന്നു ശതമാനം മുതൽ എട്ടു ശതമാനം വരെ ലാഭവും കൂടുതൽ അംഗങ്ങളെ പദ്ധതിയുടെ ഭാഗമാക്കിയാൽ പത്തു ശതമാനം വരെ ലാഭവും വാഗ്ദാനം ചെയ്യുകയായിരുന്നു. 2021 സെപ്റ്റംബർ അഞ്ചുമുതൽ 2023 മാർച്ച് നാലു വരെ വിവിധ തീയതികളിലായി പരാതിക്കാരനിൽനിന്ന് 569,100 രൂപ തട്ടിയെടുത്തു.
പരാതിക്കാരന്റെ വിശ്വാസം നേടാനായി സ്റ്റാൻലി സൈമൺ ഈ സ്ഥാപനത്തിന് കേന്ദ്രസർക്കാർ ലൈസൻസ് ഉണ്ടെന്നു കാണിച്ച് സമാനരീതിയിലുള്ള വ്യാജ രേഖകൾ കാണിച്ചു. എന്നാൽ ലാഭമോ വാഗ്ദാനം ചെയ്ത പണമോ ലഭിക്കാതെ വന്നതോടെയാണ് പാലക്കാട് സ്വദേശി പോലീസിൽ പരാതി നൽകിയത്.
വിധ പോലീസ് സ്റ്റേഷനുകളിലായി സ്റ്റാൻലി സൈമണിന്റെ പേരിൽ 19 ഓളം കേസുകളുണ്ട്. പത്തനംതിട്ട, വാളയാർ പോലീസ് സ്റ്റേഷനുകളിൽ സീനത്തിന്റെ പേരിലും കേസുണ്ട്.
Kerala
തിരുവനന്തപുരം: 2004ലെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന നടപടികളിൽ കൃത്രിമം കാട്ടി സർക്കാർ മെറിറ്റ് സീറ്റുകൾ അട്ടിമറിച്ച കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി.
തിരുവനന്തപുരം വിജിലൻസ് ജഡ്ജി എ. മനോജാണ് വിജിലൻസിന്റെ ‘റഫർ റിപ്പോർട്ട് ’ തള്ളിക്കൊണ്ട് പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഉത്തരവിട്ടത്. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് നിയമപോരാട്ടത്തിൽ നിർണായകമായ ഈ വിധിയുണ്ടായത്.
അക്കാലത്തെ പ്രവേശനപരീക്ഷാ കമ്മീഷണർ സി.കെ. വിശ്വനാഥൻ, മുൻ ജോയിന്റ് കമ്മീഷണർ രാജു കൃഷ്ണൻ, ടി.ജി. വിജയകുമാർ, മുൻ അസിസ്റ്റന്റ് പി.പി. അജിത് എന്നിവരാണു വിചാരണ നേരിടേണ്ടിവരുന്നത്.
2004ൽ സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസിൽ തിരുത്തൽ വരുത്തിക്കൊണ്ട് എൻട്രൻസ് റാങ്ക് ലിസ്റ്റിലുള്ള അർഹരായ വിദ്യാർഥികൾക്കു ലഭിക്കേണ്ട ബിഎസ്സി നഴ്സിംഗ്, ബിഫാം, ബിടെക് തുടങ്ങിയ കോഴ്സുകളിലെ മൂവായിരത്തോളം സർക്കാർ മെറിറ്റ് സീറ്റുകൾ സ്വകാര്യ സ്വാശ്രയ കോളജുകൾക്കു വിട്ടു നൽകിയെന്നാണു കേസ്.
പ്രവേശനപരീക്ഷാ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി സർക്കാർ അറിയാതെയാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത്. ഇതിലൂടെ സ്വാശ്രയ മാനേജ്മെന്റുകൾക്ക് വഴിവിട്ട സൗകര്യം ഒരുക്കിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
അഴിമതി നടന്നതായും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും കണ്ടെത്തി 2018ൽ ആദ്യ കുറ്റപത്രം നൽകി. നാലു വർഷത്തിനു ശേഷം ആദ്യ കുറ്റപത്രം നൽകിയ വിജിലൻസ് എസ്പി കെ.ഇ. ബൈജു തന്നെ പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്നു കാണിച്ച് ‘റഫർ റിപ്പോർട്ട്’ കോടതിയിൽ സമർപ്പിച്ചു.
മെറിറ്റ് ലിസ്റ്റിൽ ഉണ്ടായിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർഥിയുടെ രക്ഷിതാവ് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഈ റിപ്പോർട്ട് പുനഃപരിശോധിക്കാൻ നിർദേശിച്ചു.
വിജിലൻസ് സമർപ്പിച്ച പുതിയ റിപ്പോർട്ടിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി അതു തള്ളിക്കളഞ്ഞത്. പ്രതികളുടെ സ്വാധീനത്തിനു വഴങ്ങിയാണ് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് മാറ്റിയതെന്ന വാദം ശരിവയ്ക്കുന്ന രീതിയിലാണു കോടതിയുടെ നടപടി. കേസിൽ കുറ്റപത്രം സ്വീകരിച്ച കോടതി പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരം പ്രതികൾ വിചാരണ നേരിടണം.
District News
ആലുവ: അവയവദാന തട്ടിപ്പ് സംഘത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്ന് എറണാകുളം റൂറൽ എസ്പി കെ.എസ്. സുദർശൻ മാധ്യമങ്ങളോടു പറഞ്ഞു.
എറണാകുളം ജില്ലയിൽ കുന്നത്തുനാട് , വടക്കേക്കര എന്നീ പോലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകളാണ് ഉള്ളത്. മുഖ്യപ്രതിയായ നജീബിനെ ഗാസിയാബാദിൽ നിന്നാണ് പിടികൂടിയത്. സഹായികളായ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നജീബാണ് പ്രധാന പ്രതി. നിരവധി വ്യാജരേഖകൾ നിർമിച്ച കേസുകളിലും ഇയാൾ പ്രതിയാണ് 2017ൽ മംഗലാപുരം കൊലപാതക കേസിലെ പ്രതി കൂടിയാണ് നജീബ്. ഇത് കൂടാതെ 12 കേസുകൾ ഇയാൾക്കെതിരെയുണ്ട്. മൂന്ന്-നാല് ജില്ലകളിൽ പരന്നു കിടക്കുന്നതാണ് അവയവദാന തട്ടിപ്പ് കേസെന്നും എസ്പി പറഞ്ഞു.
സംസ്ഥാന തലത്തിൽ പ്രത്യേക അന്വേഷണ സംഘം ( സിറ്റ്) ഉണ്ടാകും. കൂടുതൽ പ്രതികളുണ്ടോ എന്നതിലും രാജ്യാന്തര ബന്ധം ഉണ്ടോയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ആശുപത്രി ബന്ധങ്ങൾ പരിശോധിക്കും.
നജീബിൻെറ പാസ്പോർട്ട്, ഫോൺ, ഡയറി എന്നിവ പിടിച്ചെടുത്തിട്ടുള്ളതിനാൽ കൂടുതൽ വിവരങ്ങൾ ഉടൻ വ്യക്തമാകുമെന്നാണ് കരുതുന്നത്. പ്രതിയെ കസ്റ്റഡിയിൽ ഉടൻ ആവശ്യപ്പെടുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
അവയവം സ്വീകരിച്ചവരും നൽകിയവരും പ്രതിയാകുമെന്നതിനാൽ ആരും പോലീസുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും എസ്പി വിശദമാക്കി.
Kerala
ജയ്പൂർ: രാജസ്ഥാനെ പിടിച്ചുലച്ച 900-കോടിയുടെ ജൽ ജീവൻ മിഷൻ അഴിമതിക്കേസിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ മഹേഷ് ജോഷിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് മുൻ മന്ത്രിയെ ഇഡി അറസ്റ്റു് ചെയ്തത്.
അശോക് ഗെഹ്ലോട്ട് സർക്കാരിൽ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു മഹേഷ് ജോഷി. കേന്ദ്രസർക്കാരിന്റെ കുടിവെള്ള വിതരണപദ്ധതിയായ ജൽ ജീവൻ മിഷൻ രാജസ്ഥാനിൽ നടപ്പിലാക്കിയതിൽ വലിയരീതിയിലുള്ള ക്രമക്കേടുകൾ നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
പദ്ധതിക്കായി ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ചെന്നും വ്യാജബില്ലുകളും രേഖകളും നിർമിച്ചു കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. കരാറുകൾ നൽകിയതിൽ മന്ത്രി സ്വജനപക്ഷപാതവും അഴിമതിയും കാട്ടിയെന്നും ഇഡി കണ്ടെത്തലിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തേ ഇഡി മഹേഷ് ജോഷിയുടെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും വ്യാപക റെയ്ഡുകൾ നടത്തിയിരുന്നു.
National
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ ഉൾപ്പെട്ട 9400 അക്കൗണ്ടുകൾ ഈ വർഷം ജനുവരി മുതൽ വാട്സാപ് നീക്കം ചെയ്തിട്ടുണ്ടെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
രാജ്യത്തു വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയാൻ കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികൾ വിശദീകരിക്കവേയാണു തട്ടിപ്പ് നടത്തിയ അക്കൗണ്ടുകൾ വാട്സാപ് നീക്കം ചെയ്ത വിവരം കേന്ദ്രം കോടതിയെ അറിയിച്ചത്.
സൈബർ തട്ടിപ്പുകളുടെ വർധിച്ചുവരുന്ന ഭീഷണി നേരിടാൻ ടെലികോം റെഗുലേറ്റർമാർ, സേവനദാതാക്കൾ, റിസർവ് ബാങ്ക്, സാങ്കേതികരംഗത്തെ ഭീമന്മാർ, സിബിഐ എന്നിവരുമായി സഹകരിച്ചു വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയിലൂടെ കേന്ദ്രം സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ ജനുവരി മുതലുള്ള 12 ആഴ്ചയ്ക്കിടെ വാട്സാപ് സൈബർ തട്ടിപ്പുകൾക്കെതിരേ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി പോലീസ്, സിബിഐ തുടങ്ങിയ പേരുകൾ ഉപയോഗിച്ചും ഇവരുടെ ഔദ്യോഗിക ലോഗോകൾ പ്രൊഫൈൽ ചിത്രങ്ങളായും ഉപയോഗിച്ചാണു തട്ടിപ്പ് നടത്തുന്നതെന്നാണ് വാട്സാപ് കണ്ടെത്തിയിട്ടുള്ളത്.
ഇതിനെ പ്രതിരോധിക്കാൻ ലോഗോ പൊരുത്തുന്നപ്പെടുന്നതാണോ എന്നു കണ്ടെത്തുന്നതിനുള്ള സംവിധാനവും തട്ടിപ്പുകാരുടെ പ്രവർത്തനരീതി കണ്ടെത്താൻ സഹായിക്കുന്ന വലിയൊരു ലാംഗ്വേജ് മോഡലും വാട്സാപ് വികസിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ തടയാൻ കേന്ദ്രം പുതിയ നിർദേശങ്ങൾ കോടതിയെ അറിയിച്ചു.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ യുദ്ധസമാനമായ സാഹചര്യം മുതലെടുത്ത് കപ്പൽ കമ്പനികളെ ലക്ഷ്യമിട്ട് വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നു. ഇറാൻ ഉദ്യോഗസ്ഥരെന്ന വ്യാജേന കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്രിപ്റ്റോ കറൻസികൾ തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് മാരിടൈം റിസ്ക് കമ്പനിയായ 'മാരിസ്ക്സ്' മുന്നറിയിപ്പ് നൽകി.
മേഖലയിലെ സംഘർഷം കാരണം യാത്ര തടസപ്പെട്ട കപ്പലുകളെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇറാനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ പേരിൽ കപ്പൽ കമ്പനികളെ ബന്ധപ്പെടുന്ന ഇവർ, കടലിടുക്ക് കടക്കാൻ അനുമതി നൽകുന്നതിനായി ട്രാൻസിറ്റ് ഫീസായി ബിറ്റ്കോയിൻ അല്ലെങ്കിൽ യുഎസ്ഡിടി പോലുള്ള ക്രിപ്റ്റോ കറൻസികളാണ് ആവശ്യപ്പെടുന്നത്.
ഔദ്യോഗിക ഉദ്യോഗസ്ഥരുടേതിന് സമാനമായ ഭാഷാശൈലിയും നടപടിക്രമങ്ങളും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പല കപ്പൽ കമ്പനികളും ഈ തട്ടിപ്പിൽ വീണുപോകുന്നുണ്ട്. നേരത്തെ തന്നെ ഇൻഷുറൻസ് തുകയും ഗതാഗതച്ചെലവും വർദ്ധിച്ച സാഹചര്യത്തിൽ, ഇത്തരം സൈബർ തട്ടിപ്പുകൾ കൂടി വരുന്നത് കപ്പൽ ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Kerala
കൊല്ലം: വ്യാജ ഓൺലൈൻ ട്രേഡിംഗ് വഴി 1.83 കോടി രൂപ തട്ടിയെടുത്ത റാഞ്ചി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ സ്വദേശിയുടെ പരാതിയിൽ റാഞ്ചി ജംതാര സ്വദേശി ജിതേന്ദ്ര കുമാർ പപ്പുവാണ് പിടിയിലായത്.
പ്രതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നതായും അത് മറ്റു പല അക്കൗണ്ടുകളിലേക്കും ട്രാൻസ്ഫർ ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലും മലപ്പുറം ജില്ലയിലും സമാനകേസുകൾ നിലവിലുണ്ട്.
ഇയാളുടെ കൂട്ടു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ് പറഞ്ഞു. കൊല്ലം റൂറൽ സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Movies
തന്റെ പേരും ചിത്രവും ഉപയോഗിച്ചു ചിലർ ലോണ് പരസ്യം പ്രചരിക്കുന്നുണ്ടെന്നു നടൻ അജു വര്ഗീസ്. ഇതിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആരും ചതിയില്പ്പെടരുതെന്നും നടൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
എഎം ട്രസ്റ്റ് ലോണ് സര്വീസസ് എന്ന പേരിലാണ് പരസ്യം. അനുവാദമില്ലാതെയാണ് തന്റെ പേരും ചിത്രവും ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം പരസ്യങ്ങള് കണ്ട് ആരും ലോണ് എടുക്കരുതെന്നും പിന്നീട് ഇവർ ചതിയില് കുടുക്കുമെന്നും അജു വര്ഗീസ് പറഞ്ഞു.
ഈസി പേഴ്സണല് ലോണ് എന്ന പേരില് കേരളത്തില് എവിടെയും മൂന്നു ലക്ഷം രൂപ വരെ ലോണ് നല്കാമെന്നു പറഞ്ഞാണ് പരസ്യം. പരസ്യത്തില് അജു വര്ഗീസിന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും താരം പറഞ്ഞു.
Kerala
തിരുവനന്തപുരം: വനിതാ സംവരണത്തിന്റെ മറവിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണെന്നും ബിജെപിയുടെ വനിതാസംവരണ നീക്കം ശുദ്ധ തട്ടിപ്പാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനമായിരുന്നു കേന്ദ്ര ലക്ഷ്യം. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതി മറികടക്കാനാണ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. വനിതാ സംവരണം എന്ന പേരിൽ ലോക്സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ജനസംഖ്യാടിസ്ഥാനത്തിലൂടെയുള്ള മണ്ഡല വിഭജനത്തിലൂടെ ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ സീറ്റ് വർധിപ്പിച്ച് രാഷ്ട്രീയ നേട്ടം പ്രയോജനപ്പെടുത്തി ഭരണത്തുടർച്ച നിലനിർത്താനുള്ള ഗൂഢനീക്കമാണ് നടത്തിയത്.
ഒരേ അനുപാതത്തിൽ 50 ശതമാനം സംസ്ഥാനങ്ങളിലും സീറ്റുവർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി വാക്കാൽ പറയുന്നതല്ലാതെ ബില്ലിൽ അത്തരമൊരു വ്യവസ്ഥയില്ല. തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിയെഴുതാനുള്ള ബിജെപിയുടെ തന്ത്രം പൊളിച്ചതിലുള്ള ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷം വനിതാ സംവരണത്തിന് എതിരാണെന്ന നുണപ്രചരണം പ്രധാനമന്ത്രി നടത്തുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
District News
കാക്കനാട്: ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 33 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശിയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ മമ്പാട് സ്വദേശി തണ്ടുപറയ്ക്കൽ വീട്ടിൽ ടി.പി. നാസർ (61) ആണ് പിടിയിലായത്.
ഈ മാസം 13, 16 തീയതികളിലായി നാസർ ബാങ്കിലെത്തി വളകൾ പണയം വച്ച് ആകെ 33,27,700 രൂപ വായ്പയായി കൈപ്പറ്റിയിരുന്നു. തൃക്കാക്കര വില്ലേജ് ഓഫീസിന് സമീപമുള്ള കാത്തലിക് സിറിയൻ ബാങ്ക് ശാഖയിലാണ് തട്ടിപ്പ് നടത്തിയത്.
13ന്12 വളകൾ പണയം വച്ച് 13,07,800 രൂപ കൈപ്പറ്റിയ ഇയാൻ 16ന് വീണ്ടും 17 വളകൾ കൂടി പണയം വച്ച് 20,19,900 രൂപയും കൈക്കലാക്കി. നാസറിന്റെ അക്കൗണ്ടിലൂടെ ഈ പണം മുക്കുപണ്ടം നാസറിനെ ബാങ്കിൽ പരിചയപ്പെടുത്തിയ ഫയാസ്, അഹമ്മദ് അസ്ലം എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ആർടിജിഎസ് വഴി കൈമാറിയിരുന്നു.
തട്ടിപ്പ് മനസിലായതോടെ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സബ് ഇൻസ്പെക്ടർ വി.ബി. അനസ്, പി.എം. വിമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നതായി പോലീസ് സംശയിക്കുന്നു. നാസറിനെ ഫയാസ്, അഹമ്മദ് അസ്ലം എന്നിവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നാസറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കാക്കനാട്: ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് 33 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശിയെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം നിലമ്പൂർ മമ്പാട് സ്വദേശി തണ്ടുപറയ്ക്കൽ വീട്ടിൽ ടി.പി. നാസർ (61) ആണു പിടിയിലായത്. ഈ മാസം 13, 16 തീയതികളിലായി നാസർ ബാങ്കിലെത്തി വളകൾ പണയംവച്ച് ആകെ 33,27,700 രൂപ കൈപ്പറ്റിയിരുന്നു.
തൃക്കാക്കര കാത്തലിക് സിറിയൻ ബാങ്ക് ശാഖയിലാണു തട്ടിപ്പ് നടത്തിയ തട്ടിപ്പ് മനസിലായതോടെ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സബ് ഇൻസ്പെക്ടർ വി.ബി. അനസിന്ററ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Kerala
തിരുവനന്തപുരം: പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ കന്റോൺമെന്റ് പോലീസ് പിടികൂടി. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സജീദ് (36), ഉഴമലയ്ക്കൽ കുളപ്പട സ്വദേശി ഷൈൻ മോഹൻ (37) എന്നിവരാണ് അറസ്റ്റിലായത്.
ഉളിയാഴത്തുറ സ്വദേശിനിയായ സ്ത്രീയെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. പത്ത് ലക്ഷം രൂപ നൽകിയാൽ പകരം ഇരുപത് ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 20 ലക്ഷം രൂപയുടെ നോട്ടുകളാണെന്ന് വ്യാജേന ലോട്ടറി ടിക്കറ്റുകൾ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ചാണ് ഇവർ പരാതിക്കാരിക്ക് നൽകിയത്.
കഴിഞ്ഞ ഡിസംബർ മാസത്തിലാണ് തട്ടിപ്പിനിരയായ സ്ത്രീ കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയത്.അസിസ്റ്റന്റ് കമ്മീഷണർ അജയനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ സജീദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രണ്ടാം പ്രതിയായ ഷൈനിനെതിരെയുള്ള മറ്റു നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. കന്റോൺമെന്റ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്ഐമാരായ സന്ദീപ്, പ്രജീവ്, സിവിൽ പോലീസ് ഓഫീസർമാരായ സുബി, അനൂപ് റാം, രതീഷ്, ഷെറിൻ, അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: ശബരിമലയിൽ ഭക്തർക്ക് വിതരണം ചെയ്യുന്ന 'ആടിയ നെയ്യ്' വിൽപനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി വിജിലൻസ്. വെറും ഒന്നര മാസത്തിനിടെ 21.39 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ ക്ഷേത്രത്തിലെ സ്പെഷ്യൽ ഓഫീസർമാരടക്കം 33 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നെയ്യഭിഷേകം കഴിഞ്ഞുള്ള നെയ്യ് 100 മില്ലി പാക്കറ്റുകളിലാക്കി 100 രൂപ നിരക്കിലാണ് ഭക്തർക്ക് നൽകുന്നത്. ഇത്തരത്തിൽ വിറ്റ 13,679 പാക്കറ്റ് നെയ്യുടെ പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തി. സ്റ്റോക്ക് കൃത്യമായി പരിശോധിക്കാത്തതും വിൽപനയിൽ ശരിയായ അക്കൗണ്ടിംഗ് രീതികൾ പിന്തുടരാത്തതുമാണ് ഇത്രയും വലിയ തട്ടിപ്പിന് കളമൊരുക്കിയത്. ടെമ്പിൾ സ്പെഷ്യൽ ഓഫീസർമാർ ഏറ്റുവാങ്ങുന്ന നെയ്യ് പാക്കറ്റുകൾ കൗണ്ടറുകളിലേക്ക് നൽകുമ്പോഴാണ് ക്രമക്കേട് നടന്നിരിക്കുന്നത്.
കേസ് പരിഗണിച്ച ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. ഒരു ചെറിയ കടയിൽ പോലും പാലിക്കുന്ന കൃത്യത ശബരിമലയിലെ അക്കൗണ്ടിംഗിൽ ഉണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ഭരണ-സാമ്പത്തിക വീഴ്ചകളാണ് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.
എസ്പി മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തോട് 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
Kerala
കല്പ്പറ്റ: ഓണ്ലൈന് ട്രേഡിംഗ് തട്ടിപ്പ് കേസില് തമിഴ്നാട് സ്വദേശി അറസ്റ്റില്. പൊള്ളാച്ചി മക്കിനംപെട്ടി എസ്വി ഗാര്ഡന് വിഗ്നേഷിനെ (29) യാണ് വയനാട് ജില്ലാ സൈബര് പോലീസ് കഴിഞ്ഞ ദിവസം പൊള്ളാച്ചിയില്നിന്നു പിടികൂടിയത്. ഓണ്ലൈന് ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട് വിശ്വസിപ്പിച്ച് 2024 ഡിസംബറിനും 2025 മാര്ച്ചിനും ഇടയില് 31,48,000 രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
കുപ്പാടി മൂന്നാംമൈല് സ്വദേശിയുടെ പരാതിയിലാണ് ഇയാള്ക്കെതിരേ കേസെടുത്തത്. വ്യാജ ഓണ്ലൈന് ട്രേഡിംഗ് പ്ലാറ്റ്ഫോം നിര്മിച്ചായിരുന്നു തട്ടിപ്പ്. ട്രേഡിംഗിനെന്ന വ്യാജേന നല്കിയ ബാങ്ക് അക്കൗണ്ടുകളില് പല തവണ പണം നിക്ഷേപിപ്പിച്ച് ലാഭമോ മുതലോ നല്കാതെ കബളിപ്പിക്കുകയായിരുന്നു.
പ്രതി ഉപയോഗിച്ച അക്കൗണ്ടിനെതിരേ 14 സംസ്ഥാനങ്ങളിലായി 29ഓളം എന്സിആര്പി (നാഷണല് സൈബര് ക്രൈം റിപ്പോര്ട്ടിംഗ് പോര്ട്ടല്) റിപ്പോര്ട്ടുകള് ഉണ്ടെന്നും ഒരുമാസത്തിനകം ഈ അക്കൗണ്ടില് 3.25 കോടിയോളം രൂപ വന്നതായും പോലീസ് കണ്ടെത്തി. ദിവസങ്ങള് നീണ്ട അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ് പ്രതിയെ വലയിലാക്കിയത്.
സൈബര് ക്രൈം പോലീസ് ഇന്സ്പെക്ടര് ഷജു ജോസഫ്, എസ്ഐ എ.വി. ജലീല്, സീനിയര് സിപിഒ വി.കെ. ശശി, സിവില് പോലീസ് ഓഫീസര്മാരായ പി. അരുണ്, എല്.എ. ലിന്രാജ്, കെ.എ. ഷൈജല്, മുഹമ്മദ് അനീസ്, മുസ്ലിഹ്, പി.പി. പ്രവീണ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
Kerala
കണ്ണൂർ: ആഗോള അയ്യപ്പസംഗമത്തിലെ അഴിമതിയില് ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്ഡിനും എതിരേ പണാപഹരണത്തിനും കൃത്രിമരേഖ സൃഷ്ടിക്കലിനും വിശ്വാസവഞ്ചനയ്ക്കും ക്രിമിനല് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയിലെ സ്വര്ണക്കൊള്ള പോലെ ഗൗരവമേറിയതാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടത്തിയ തട്ടിപ്പെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പസംഗമത്തിന് ചെലവായ തുക സംബന്ധിച്ച ഓഡിറ്റ് കണക്കും ദേവസ്വം മന്ത്രിയും ബോര്ഡും വാദിക്കുന്ന കണക്കും രണ്ടാണ്. യഥാർഥ കണക്കുമായി ഇതുപൊരുത്തപ്പെടുന്നില്ല. സത്യസന്ധത ഉണ്ടെങ്കില് ദേവസ്വം മന്ത്രി രാജിവയ്ക്കണം. ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയില് കെട്ടിവച്ച് രക്ഷപ്പെടാമെന്ന് മന്ത്രി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിനു തെറ്റിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
നടക്കാത്ത ഭജന്സിന്റെ പേരില് ലക്ഷങ്ങളാണ് തട്ടിയത്. ധൂർത്തിന്റെയും വകമാറ്റി തുക ചെലവാക്കിയതിന്റെയും തെളിവുകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് ഒരു ദിവസം താമസിക്കാന് ഒരു ലക്ഷം രൂപയുടെ കട്ടില് എന്നത് ധൂര്ത്തിന്റെ തെളിവ്. നേതാക്കളുടെ ഇത്തരം ആഢംബരം സിപിഎം അംഗീകരിക്കുന്നുണ്ടോയെന്നും സണ്ണി ജോസഫ് ചോദിച്ചു. ഊരാളുങ്കല് സൊസൈറ്റിയുടെ മറവില് സിപിഎം നേതാക്കളാണ് ഈ അഴിമതിക്കു നേതൃത്വം നല്കിയത്. ഇത് മനസിലാക്കിയിട്ടും സിപിഎം സെക്രട്ടറി മറുപടി പറയാതെ ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
District News
അഞ്ചല് : റബര് ഷീറ്റ് മോഷ്ടിച്ചു കടത്തിയ കേസില് ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റില്. പത്തനംതിട്ട ചിറ്റാര് പടയണിപ്പാറ സ്വദേശി ജയകുമാര് ആണ് പിടിയിലായത്. ചെമ്പകരാമനെല്ലൂരിൽ വീടിന്റെ ടെറസില് ഉണക്കാന് ഇട്ടിരുന്ന റബര് ഷീറ്റുകളാണ് മോഷ്ടിച്ചത്.
രണ്ട് പ്രതികള് മുമ്പ് പിടിയിലായിരുന്നു. രണ്ടുപേര് പിടിയിലായതോടെ ഒളിവില് പോയ ജയകുമാര് മാവേലിക്കരയിലെ ഒരുവീട്ടില് കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് പോലീസ് ഇവിടെയെത്തിയെങ്കിലും തന്ത്രപരമായി ഇയാള് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാള് ഓച്ചിറ ക്ഷേത്രത്തിന് സമീപമുള്ളതായി വിവരം ലഭിക്കുകയും ഇവിടെയെത്തി പോലീസ് കസ്റ്റഡിയില് എടുക്കുകയുമായിരുന്നു.
കടയ്ക്കല് ഉള്പ്പടെ നിരവധി പോലീസ് സ്റ്റേഷനുകളില് കവര്ച്ച കേസുകളിലെ പ്രതിയാണ് ജയകുമാര്. പ്രതിയെ പുനലൂര് കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചല് എസ്എച്ച്ഒ ഹരീഷ്, എസ്ഐ മനോജ് കുമാര്, എഎസ്ഐ വിനോദ് കുമാര് സിവില് പോലീസ് ഓഫീസര് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ഓച്ചിറയില് നിന്നും പിടികൂടിയത്. വിലക്കുടി സ്വദേശികളായ ഉദയകുമാര്ശിവപ്രസാദ് എന്നിവരെയാണ് കേസില് മുമ്പ് പോലീസ് പിടികൂടിയത്
Kerala
ലക്നോ: സ്ത്രീധനത്തിനായി ആറ് വർഷത്തിനിടെ മൂന്ന് പേരെ വിവാഹം ചെയ്യുകയും അവരെ പീഡിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിലായി. ലളിത്പൂർ സ്വദേശി സുനിൽ കുമാറാണ് പ്രതി. ഇയാൾക്ക് സ്ഥിരമായി ജോലിയില്ലെന്നും ഇയാളുടെ പിതാവ് ഗുണ്ടാസംഘത്തിലുണ്ടെന്നുമാണ് റിപ്പോർട്ട്.
ഇയാൾ വിവാഹം കഴിച്ച സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സുനിൽ കൂടുതൽ പണം ആവശ്യപ്പെട്ടു എന്നും വിവാഹശേഷം ഓരോരുത്തരെയും ഉപേക്ഷിച്ചു എന്നും പരാതിയിൽ പറയുന്നു.
ഹിന്ദു ആചാരപ്രകാരം 2019 ൽ ആയിരുന്നു സുനിലിന്റെ ആദ്യ വിവാഹം. അഞ്ചുലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ ഏകദേശം എട്ട് ലക്ഷം രൂപ ആദ്യ ഭാര്യയുടെ കുടുംബം വിവാഹത്തിനായി ചിലവഴിച്ചിരുന്നു. വിവാഹം കഴിഞ്ഞയുടൻ സുനിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും അത് കിട്ടാതെ വന്നപ്പോൾ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.
സുനിലിന്റെ പിതാവ് വിവാഹം മോചനം നൽകാൻ ആദ്യ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരുടെയും വിവാഹമോചനം നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്.
ആദ്യ വിവാഹം മറച്ചുവച്ചു കൊണ്ട് 2021 ൽ സുനിൽ രണ്ടാമത് വിവാഹം കഴിച്ചു. ഏകദേശം എട്ട് ലക്ഷം രൂപയാണ് രണ്ടാമത്തെ ഭാര്യയിൽ നിന്നും സ്ത്രീധനമായി വാങ്ങിയത്. വിവാഹശേഷവും ഇയാൾ സ്വർണാഭരണങ്ങളും വാഹനവും ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും പുറത്താക്കുകയും ചെയ്തു.
2023 ൽ ആയിരുന്നു സുനിലിന്റെ മൂന്നാമത്തെ വിവാഹം. ആദ്യം നടന്ന രണ്ട് വിവാഹങ്ങളും മറച്ചുവച്ചുകൊണ്ട് മൂന്നാമത് വിവാഹം കഴിച്ച യുവതിയിൽ നിന്നും എട്ട് ലക്ഷം രൂപയും ആഭരണങ്ങളും സ്ത്രീധനമായി ലഭിച്ചു. വിവാഹശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെടുകയും അത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും ചെയ്തു. ഭാര്യ മൂന്ന് മാസം ഗർഭിണിയായിരിക്കെ വീട്ടിൽ നിന്ന് പുറത്താക്കി. ഇരുവർക്കും ഒരു മകളുണ്ട്.
മൂന്ന് സ്ത്രീകളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ സുനിലിനും പിതാവിനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Kerala
കണ്ണൂര്: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് ജില്ലാ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ വി. കുഞ്ഞിക്കൃഷ്ണന്റെ വെളിപ്പെടുത്തലിൽ സിപിഎം പ്രതിരോധത്തിൽ. കുഞ്ഞികൃഷ്ണനെതിരേ ഉടൻ പാർട്ടി നടപടിയുണ്ടായേക്കും. ഇന്ന് സിപിഎം അടിയന്തര ജില്ലാ സെക്രട്ടേറിയറ്റും നാളെ ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്.
അതേസമയം, തന്റെ പുറത്തിറങ്ങാനിരിക്കുന്ന "നേതൃത്വത്തെ അണികള് തിരുത്തണം' എന്ന പുസ്തകത്തിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്ന് കുഞ്ഞികൃഷ്ണൻ ഇന്നലെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കുഞ്ഞികൃഷ്ണന് പാർട്ടിയിലെ ചില നേതാക്കളുടെ രഹസ്യപിന്തുണ ലഭിച്ചതായുള്ള പ്രചാരണവും ശക്തമാണ്. ചില സംസ്ഥാനതല നേതാക്കളും വലിയൊരു വിഭാഗം അണികളും കുഞ്ഞികൃഷ്ണന് നല്കുന്ന പിന്തുണയാണ് വിവാദ വെളിപ്പെടുത്തലിനു പിന്നിലെന്നാണു പുറത്തു വരുന്ന വിവരം.
പയ്യന്നൂരിലേതിനു സമാനമായ ചില സംഭവങ്ങള് കാരണം സിപിഎം ബന്ധമുപേക്ഷിക്കുന്ന നേതാക്കളുള്പ്പെടെയുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വര്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തല്.
സിപിഎമ്മിലെ ചില നേതാക്കളെ കണ്ടതിനുശേഷമാണു കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തൽ നടത്തിയതെന്നാണു സൂചന. വിവിധ കമ്മിറ്റികളിലുന്നയിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണു വെളിപ്പെടുത്തലിനു മുതിരേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്ഥി നിര്ണയഘട്ടത്തിലാണ് നിലവിലുള്ള എംഎല്എ ടി.ഐ. മധുസൂദനനെ ലക്ഷ്യമാക്കിയുള്ള വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. അതിനിടെ, കുഞ്ഞികൃഷ്ണനെതിരേ "ഒറ്റുകാരനെ നാട് തിരിച്ചറിയു'മെന്നും മറ്റുമെഴുതിയ ഫ്ലെക്സ് ബോര്ഡ് പ്രചരണങ്ങള് കാറമേല്, വെള്ളൂര്, പെരുമ്പ ഭാഗങ്ങളില് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Kerala
പരവൂർ: ബിഎസ്എൻഎൽ 5ജി ടവറിന്റെ പേരിൽ രാജ്യത്ത് തട്ടിപ്പ് വ്യാപകം. ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ബിഎസ്എൻഎൽ 5ജി ടവർ സ്ഥാപിക്കുന്നതിന് താങ്കളുടെ പേരിലുള്ള ഭൂമി തെരഞ്ഞെടുത്തു എന്ന കത്തിലൂടെയുള്ള അറിയിപ്പാണ് തട്ടിപ്പിന്റെ തുടക്കം. ഇതിന് ഒരു എൻഒസി സമർപ്പിക്കണം എന്നതായിരിക്കും മറ്റൊരു നിർദേശം.
ഭാരത് ദൂർ സഞ്ചാർ മന്ത്രാലയം നടത്തിയ ഓൺലൈൻ സാറ്റ്ലൈറ്റ് സർവേ വഴിയാണ് ടവർ സ്ഥാപിക്കാൻ സ്ഥലം തെരഞ്ഞെടുത്തത് എന്ന വിവരവും ഇതിൽ ഉണ്ടാകും. കരാർ നടപടികൾ ഉറപ്പിക്കുന്നതിനായി എഗ്രിമെന്റ് ചാർജ് ഇനത്തിൽ 2,500 രൂപ ഉടൻ അടയ്ക്കണമെന്നും വാർത്താവിനിമയ മന്ത്രാലയത്തിന്റെ പേരിൽ വരുന്ന എൻഒസി സംബന്ധിച്ച അറിയിപ്പിൽ ഉണ്ടാകും.
ഇത്തരത്തിൽ ടവർ സ്ഥാപിക്കുന്ന രീതി ബിഎസ്എൻഎല്ലിനില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബിഎസ്എൻഎൽ രാജ്യത്തുടനീളം 5ജി സേവനങ്ങൾ അതിവേഗം എത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനായി നിലവിലെ 4ജി ടവറുകൾ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്ന് അധികൃതർ അടുത്തിടെ അറിയിച്ചിരുന്നു.
ഇതിന്റെ മറവിലാണ് എതിർപ്പില്ലാ രേഖകൾ ആവശ്യപ്പെട്ടുള്ള വ്യാജസന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ, ഇതു സൂക്ഷ്മമായി പരിശോധിച്ചാൽതന്നെ സംഗതി തട്ടിപ്പാണെന്ന് മനസിലാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അറിയിപ്പിൽ നിരവധി അക്ഷരത്തെറ്റുകളും അപാകതകളും കണ്ടെത്താനാകും.
അറിയിപ്പിൽ ഭാരത് ദൂർ സഞ്ചാർ മന്ത്രാലയ എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ ഹിന്ദിയിലുള്ള പേരാണ് സന്ദേശത്തിൽ ഇംഗ്ലീഷിൽ എഴുതി ചേർത്തിയിട്ടുള്ളത് - ഔദ്യോഗിക രേഖകളിലൊന്നും ഇത്തരത്തിലുള്ള വിഡ്ഢിത്തങ്ങളൊന്നും ഉണ്ടാകില്ലന്നും അധികൃതർ പറഞ്ഞു.
മാത്രമല്ല, ടെലികോം കമ്പനികൾ ഓൺലൈൻ സാറ്റലൈറ്റ് സർവേയുടെ അടിസ്ഥാനത്തിൽ മാത്രം ഏതെങ്കിലും സ്ഥലം ടവർ സ്ഥാപിക്കാനായി തെരഞ്ഞെടുക്കുകയുമില്ല. എഗ്രിമെന്റ് ചാർജായി 2500 രൂപ നൽകണമെന്ന വാദം തന്നെ തെറ്റാണെന്ന് അധികൃതർ പറയുന്നു. ടവറുകൾ സ്ഥാപിക്കുന്നതിന് സ്ഥലം ഉടമയ്ക്കാണ് മൊബൈൽ കമ്പനികൾ വാടക നൽകുക. ഇതിനു സ്ഥലം ഉടമ മറ്റു സാമ്പത്തിക ബാധ്യതകൾ വഹിക്കേണ്ട സാഹചര്യവും ഇല്ല. മാത്രമല്ല എൻഒസിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ഉദ്യോഗസ്ഥന്റേതെന്ന പേരിൽ ഒരു മൊബൈൽ നമ്പരും നൽകിയിട്ടുണ്ട്. ഇതിൽ ഉദ്യോഗസ്ഥന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പേരുതന്നെ വ്യാജമാണന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
സാധാരണ സർക്കാർ കത്തുകളിൽ വ്യക്തികളുടെ മൊബൈൽ നമ്പരുകൾ നൽകാറില്ലന്നും അധികൃതർ വ്യക്തമാക്കി. കത്തിൽ ഡിജിറ്റൽ ഇന്ത്യ, ബിഎസ്എൻഎൽ എന്നിവയുടെ ലോഗോകൾ വിശ്വാസ്യതയ്ക്കായി നൽകിയിട്ടുണ്ട്. ഇതു തട്ടിപ്പാണെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി. ഇത്തരം വ്യാജ അറിയിപ്പുകൾക്ക് ഒപ്പം നൽകിയിരിക്കുന്ന നമ്പരിലേക്ക് വിളിക്കുകയോ പണം അയക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Kerala
കണ്ണൂർ: റിട്ട. ബാങ്ക് മാനേജറെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടാനുള്ള ശ്രമം പൊളിച്ച് കണ്ണൂർ സിറ്റി സൈബർ പോലീസ്.
തോട്ടട സ്വദേശിയായ പ്രമോദ് മഠത്തിലിനെയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. ഡാറ്റ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോൾ ചെയ്തയാൾ മലയാളത്തിലാണ് സംസാരിച്ചത്. ഞായറാഴ്ചയാണ് സംഭവം.
കാനറ ബാങ്കിന്റെ മുംബൈയിലെ ഒരു ബ്രാഞ്ചിൽ താങ്കളുടെ പേരിൽ അക്കൗണ്ട് എടുത്ത് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട്, നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത രേഖകളിൽ താങ്കളുടെ പേരിലുള്ള ക്രെഡിറ്റ് കാർഡും ഉൾപ്പെട്ടിട്ടുണ്ട് -എന്നാണ് തട്ടിപ്പുകാരൻ പറഞ്ഞത്.
ഇത് വിശ്വസിക്കാൻ എഫ്ഐആർ കോപ്പി, ആധാർ വിവരങ്ങൾ, സിം കാർഡ് വിവരങ്ങൾ എന്നിവ അയച്ചു നൽകുകയും ചെയ്തു.
പ്രമോദ് ഉടൻതന്നെ വിവരം കണ്ണൂർ സിറ്റി സൈബർ പോലീസിനെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ വീഡിയോ കോളിൽ വരാന് തട്ടിപ്പുകാർ ആവശ്യപ്പെട്ട സമയത്ത് സൈബർ പോലീസ് സംഘവും വീട്ടിലെത്തി.
യൂണിഫോം ധരിച്ച മലയാളം സംസാരിക്കുന്ന വ്യാജ എൻഐഎ ഉദ്യോഗസ്ഥനായിരുന്നു വീഡിയോയിൽ വന്നത്. സംസാരം പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സൈബർ പോലീസ് ഫോൺ വാങ്ങി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. തട്ടിപ്പാണെന്ന സംശയമുണ്ടായ ഉടനെ വിവരം സൈബർ പോലീസിനെ അറിയിച്ച പ്രമോദിനെയും ഭാര്യയെയും പോലീസ് അഭിനന്ദിച്ചു.
സൈബർ പോലീസ് സ്റ്റേഷൻ എസ്ഐ എസ്.വി. മിഥുന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി. പ്രകാശൻ, എം. ഷമിത്ത്, സിപിഒമാരായ പി.കെ. ദിജിൻ, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്.
National
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ സൈബർ തട്ടിപ്പ്. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുള്ള വൃദ്ധദന്പതികളായ ഡോ. ഓം തനേജയും ഭാര്യ ഡോ. ഇന്ദിര തനേജയുമാണ് ഇത്തവണ സൈബർ കുറ്റവാളികളുടെ ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന വലയിൽ കുടുങ്ങിയത്. ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ഇരുവരെയും രണ്ടാഴ്ച തടഞ്ഞുവച്ച് 14.85 കോടി രൂപയാണു കുറ്റവാളികൾ തട്ടിയെടുത്തത്.
ദന്പതികൾ പോലീസിനു നൽകിയ പരാതിയനുസരിച്ച് ഡിസംബർ 24നും ഈമാസം പത്തിനുമിടയിലാണ് കുറ്റവാളികൾ ഇവരെ ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ‘വീട്ടുതടങ്കലിലാക്കിയത്’. ഡിസംബർ 24ന് ഡോ. ഇന്ദിരയുടെ ഫോണിലേക്ക് ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് അജ്ഞാതൻ ഫോൺ വിളിച്ചു.
ഇന്ദിരയുടെ ഫോണ് നന്പർ അശ്ലീലവും അധിക്ഷേപകരവുമായ കോളുകൾക്ക് ഉപയോഗിക്കുകയാണെന്നും ഉടൻതന്നെ ബ്ലോക്ക് ചെയ്യപ്പെടുമെന്നും പറഞ്ഞ ഉദ്യോഗസ്ഥൻ പിന്നീട്, ഇന്ദിര കള്ളപ്പണം വെളുപ്പിക്കലിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മഹാരാഷ്ട്രയിൽ അറസ്റ്റ് വാറന്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോപിച്ചു.
പിന്നീട് പോലീസ് യൂണിഫോം ധരിച്ച ഒരാൾ വീഡിയോ കോൾ ചെയ്തെന്നും തട്ടിപ്പ് വിശ്വാസയോഗ്യമാക്കാൻ വീഡിയോ കോൾ ചെയ്തവരുടെ പിന്നിൽ ‘കൊളാബ പോലീസ്’ എന്ന് ബാനർ തൂക്കിയിരുന്നെന്നും ഇന്ദിര പറഞ്ഞു. തന്റെ പേരിലുള്ള കാനറ ബാങ്ക് അക്കൗണ്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന വലിയ തട്ടിപ്പിനായി ഉപയോഗിച്ചെന്ന് വീഡിയോ കോൾ ചെയ്തയാൾ ആരോപിച്ചെന്നും ഇന്ദിര പരാതിപ്പെട്ടു. മുംബൈയിലെ കോടതിയിൽ ഹാജരാകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു.
ഭർത്താവ് ശസ്ത്രക്രിയയ്ക്കു വിധേയനായി വിശ്രമത്തിലായതിനാൽ മുംബൈയിലേക്കു വരാനാകില്ലെന്നു ഡോ. ഇന്ദിര പറഞ്ഞതോടെ ദന്പതികളെ ഡിജിറ്റൽ അറസ്റ്റിനു വിധേയരാക്കുകയാണെന്ന് അറിയിച്ചു. 48 വർഷം അമേരിക്കയിൽ ജീവിച്ച് 2015ൽ വിരമിച്ചതിനുശേഷം ഇന്ത്യയിലേക്കു തിരികെ വന്ന വൃദ്ധദന്പതികൾ രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങൾ തങ്ങളുടെ പേരുകളിൽ ചുമത്തപ്പെടുമെന്നു കണ്ടപ്പോഴാണു പരിഭ്രാന്തരായത്.
പിന്നീട് ഈമാസം പത്തിനു രാവിലെ വരെ ദന്പതികളെ ‘ഡിജിറ്റൽ അറസ്റ്റിനു’ വിധേയമാക്കി വീഡിയോ കോളുകളിലൂടെ തട്ടിപ്പുകാർ സദാസമയം നിരീക്ഷിച്ചു. താൻ പുറത്തുപോയപ്പോഴും ഫോണ് കോളുകൾ നടത്താൻ ശ്രമിച്ചപ്പോഴും തട്ടിപ്പുകാർ തന്റെ ഭർത്താവിന്റെ ഫോണിലേക്ക് വീഡിയോ കോൾ വിളിച്ച് തങ്ങളാരെയും വിളിക്കുന്നില്ലെന്ന് ഉറപ്പാക്കിയെന്ന് ഇന്ദിര ചൂണ്ടിക്കാട്ടി.
ഇതിനിടെ തട്ടിപ്പുകാർ പറഞ്ഞ എട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു. 2.10 കോടിയും രണ്ടു കോടിയും അയച്ച ദിവസങ്ങളുണ്ട്. തട്ടിപ്പ് അവസാനിച്ചപ്പോഴേക്കും ദന്പതികളുടെ അക്കൗണ്ടുകളിൽനിന്ന് 14.85 കോടി രൂപയാണു നഷ്ടമായത്.
കഴിഞ്ഞ ശനിയാഴ്ചയാണു തട്ടിപ്പിനെക്കുറിച്ച് ദന്പതികൾക്കു ബോധ്യമായത്. അയച്ച പണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തിരികെ നൽകുമെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അതിനാൽ ശനിയാഴ്ച ലോക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും തട്ടിപ്പുകാർ നിർദേശിക്കുകയായിരുന്നു.
ഇതുപ്രകാരം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണു തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ചും പണം ആർബിഐ റീഫണ്ട് ചെയ്യുമെന്ന തട്ടിപ്പുകാരുടെ വാഗ്ദാനം കളവാണെന്നും ഇന്ദിരയ്ക്കു മനസിലായത്. ദേശീയ സൈബർ ക്രൈം ഹെൽപ് ലൈൻ നന്പറായ 1930ൽ ദന്പതികൾ പരാതിപ്പെട്ടതിനെത്തുടർന്ന് ഡൽഹി പോലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഓണ്ലൈൻ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അടക്കം നൂറു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര സൈബർ ക്രൈം സംഘം ഡൽഹിയിൽ പോലീസ് പിടിയിലായി.
ഭീകരവിരുദ്ധ നിയമപാലകരായി വേഷം മാറി ഇന്ത്യക്കാരിൽനിന്നു കോടികൾ വെട്ടിച്ച സംഘത്തിന്റെ ഓപ്പറേഷൻ ഏകോപിപ്പിച്ച തായ്വാൻ പൗരനടക്കം ഏഴു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
കേരളവും തമിഴ്നാടും ഉൾപ്പെടെ തട്ടിപ്പ് നടത്തിയ സംഘത്തിൽനിന്നു വിദേശ സിം കാർഡുകൾ അടക്കം 120 മൊബൈൽ സിം കാർഡുകൾ, 22 സിം ബോക്സ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, റൂട്ടറുകൾ, സിസിടിവി കാമറകൾ, പാസ്പോർട്ടുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 5,000ത്തിലധികം കോംപൈൽഡ് ഐഎംഇഐ നന്പറുകളും 20,000 സിം കാർഡുകളും തട്ടിപ്പിനുള്ള മൊഡ്യൂളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തായ്വാൻ, ചൈന, നേപ്പാൾ, കംബോഡിയ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ സംഘത്തിനു ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
തട്ടിപ്പ് സിൻഡിക്കറ്റിന്റെ പ്രധാന സാങ്കേതിക ഓപ്പറേറ്ററായ തായ്വാൻ പൗരനായ ഐ സുംഗ് ചെന്നിനെ (30) പിടികൂടിയതോടെയാണ് അന്താരാഷ്ട്ര തട്ടിപ്പുസംഘത്തിന്റെ ചുരുളുകളഴിഞ്ഞത്. ഡിസംബർ 21ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ ഗോയ്ല ഡയറിയിൽ ആദ്യ ഫിസിക്കൽ സിം ബോക്സ് സജ്ജീകരണം കണ്ടെത്തി.
ഡൽഹിയിലെ ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ പ്രാദേശിക ഓപ്പറേറ്റർമാരായ ശശി പ്രസാദ് (53), പർവീന്ദർ സിംഗ് (38) എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഉപകരണങ്ങൾ സൂക്ഷിക്കാൻ ശശി പ്രസാദ് മുറി വാടകയ്ക്കെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു പർമീന്ദർ സിംഗിലേക്ക് പോലീസ് എത്തിയത്. ശശി, പർമിന്ദർ, ചെൻ എന്നിവരെ കൂടാതെ, സിവിൽ എൻജിനിയറിംഗ് ഡിപ്ലോമയുള്ള സരബ്ജിത് സിംഗ്, ജസ്പ്രീത് കൗർ, ദിനേശ്, അബ്ദുൾ സലാഹ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്നുള്ള റെയ്ഡുകളിൽ മുംബൈ, മൊഹാലി, കോയന്പത്തൂർ എന്നിവിടങ്ങളിലെ സിം ബോക്സ് മൊഡ്യൂളുകൾ തകർത്തു.
ഡൽഹിയിലെ നിഹാൽ വിഹാറിൽനിന്നും നരേലയിൽനിന്നും സമാന ഉപകരണങ്ങൾ തമിഴ്നാട് പോലീസ് കണ്ടെടുത്തിരുന്നു. ഒന്നിലധികം ഫിസിക്കൽ സിമ്മുകളോ ഇ-സിമ്മുകളോ വിദൂരമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്ന ഒരു ഉപകരണമാണ് സിം ബോക്സ്, സൈബർ തട്ടിപ്പിന്റെ പ്രാരംഭഘട്ടങ്ങളിൽ കോളുകളുടെ ഉത്ഭവം മറയ്ക്കാൻ ഇതു സാധാരണയായി ഉപയോഗിക്കുന്നു. പ്രതികളിൽ പലരും മുന്പ് കംബോഡിയ ആസ്ഥാനമായുള്ള അഴിമതികേന്ദ്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഹാൻഡ്ലർ റിക്രൂട്ട് ചെയ്ത് ധനസഹായം നൽകിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നേപ്പാൾ ആസ്ഥാനമായുള്ള ഒരു വിഭാഗം വിദൂരനിയന്ത്രിത പ്രവർത്തനങ്ങൾ നടത്തിയതായും സംശയിക്കുന്നു. ഡിജിറ്റൽ അറസ്റ്റ് ഇല്ലെന്നും തട്ടിപ്പാണെന്നും മനസിലാക്കാതെയാണ് ഇരകളിൽ പലരും തട്ടിപ്പുകാർക്ക് വൻ തുക കൈമാറിയത്. തീവ്രവാദ വിരുദ്ധ സ് ക്വാഡിലെയും മറ്റു സുരക്ഷാ ഏജൻസികളിലെയും ഉദ്യോഗസ്ഥർ ചമഞ്ഞാണു തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വിശദീകരിച്ചു.
പഹൽഗാം ആക്രമണം, ഡൽഹി സ്ഫോടനങ്ങൾ തുടങ്ങിയ ഭീകരാക്രണങ്ങളുമായി ബന്ധമുണ്ടെന്ന് വ്യാജമായി ആരോപിച്ചായിരുന്നു നിരപരാധികളെ കുടുക്കിയത്. ഇരകൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പലരെയും ഇല്ലാത്ത ഡിജിറ്റൽ അറസ്റ്റിലാക്കി. പണം കൈമാറിയാൽ വിട്ടയയ്ക്കാമെന്ന ഓഫറിൽ പലരും വൻതുക പലപ്പോഴായി കൈമാറിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്) വിനീത് കുമാർ പറഞ്ഞു.
അനധികൃത സിം ബോക്സ് ഇൻസ്റ്റലേഷനുകൾ ഉപയോഗിച്ച് വിദേശത്തുനിന്നു നടത്തിയ കോളുകളെ ആഭ്യന്തര ഇന്ത്യൻ നന്പറുകളായി ദൃശ്യമാകുന്ന തരത്തിലായിരുന്നു തട്ടിപ്പ്. ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നന്പറുകൾ ഓവർറൈറ്റ് ചെയ്ത്തിരിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ വഴികൾ, ക്രിപ്റ്റോ കറൻസി ഇടപാടുകൾ എന്നിവയടക്കം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഐടി, ടെലികമ്യൂണിക്കേഷൻസ് നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ വയോധികയുടെ 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാല് മലയാളികള് അറസ്റ്റിൽ. ഡിജിറ്റല് അറസ്റ്റ് തട്ടിപ്പിൽ കോഴിക്കോട് ജില്ലയില് രജിസ്റ്റര് ചെയ്ത കേസുകളില് ആദ്യത്തെ അറസ്റ്റാണിത്.
എഴുപത്തി രണ്ടുകാരിയുടെ ബാങ്ക് അക്കൗണ്ട് - ആധാര് വിവരങ്ങള് ശേഖരിച്ചാണ് തട്ടിപ്പ്. ഇവരുടെ ആധാര് കാര്ഡ് തട്ടിയെടുത്ത് ആരോ മുംബൈ കനറാ ബാങ്കില് അക്കൗണ്ട് തുടങ്ങിയെന്ന് വിശ്വസിപ്പിച്ചാണ് ഡിജിറ്റല് അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ടാണ് ഡിജിറ്റല് അറസ്റ്റെന്ന് മുംബൈ കൊളാബേ പോലീസിന്റെ പേരില് സംഘം പരാതിക്കാരിയെ ഭീഷണിപ്പെടുത്തി.
ഇവരുടെ അക്കൗണ്ട് വഴി നരേഷ് ഗോയല് എന്നയാളുടെ പേരില് നാല് കോടിയുടെ കള്ളപ്പണമിടപാട് നടന്നു. സംഭവത്തിൽ കോഴിക്കോട് പാറോപ്പടി സ്വദേശി ഹരിപ്രസാദ്, കല്ലായിൽ ഫാസില്, അത്താണിക്കല് കെ.വി. ഷിഹാബ്, മലാപ്പറമ്പ് സ്വദേശി എ. റബിന് എന്നിവരെയാണ് കോഴിക്കോട് സൈബര് പോലീസ് അറസ്റ്റ് ചെയ്തത്.
ഉത്തരേന്ത്യയിലോ വിദേശത്തോ ഉള്ള തട്ടിപ്പ് സംഘങ്ങള്ക്ക് കേരളത്തില് നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള് സംഘടിപ്പിച്ച് നല്കി കമ്മീഷന് പറ്റുന്നവരാണ് പിടിയിലായവരെന്ന് പോലീസ് അറിച്ചു. തട്ടിപ്പിന് വിദേശ ബന്ധം ഉണ്ടെന്നാണ് സൈബര് പോലീസിന്റെ നിഗമനം. അതിനാല് വിശദമായ അന്വേഷണം നടത്താനാണ് സൈബര് പോലീസിന്റെ നീക്കം.
Kerala
കണ്ണൂർ: മദ്യത്തിന്റെ അളവുകുറച്ച് നൽകിയ സംഭവത്തിൽ ബാറിന് പിഴ ഈടാക്കി. 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം ഉപയോഗിച്ച സംഭവത്തിൽ കണ്ണൂര് പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25,000 രൂപ പിഴയിട്ടു.
ബാറിലെത്തി മദ്യപിക്കുന്നവര്ക്ക് ആദ്യത്തെ രണ്ട് പെഗ് നൽകുന്നത് അളവ് കൃത്യമായിട്ടാണ്. മദ്യപിക്കുന്നയാൾ ഫിറ്റായിയെന്ന് തോന്നിയാൽ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട് 48 മില്ലിയുടെ പാത്രം ഉപയോഗിക്കും. 30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ലഭിക്കൂ.
ബാറുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പഴയങ്ങാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര് ഭാഗങ്ങളിലുള്ള ബാറുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.