Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KOCHI

ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ന്ന​തി​ൽ വി.​ഡി. സ​തീ​ശ​നും പി​ണ​റാ​യി​യും ഒ​ര​മ്മ​പെ​റ്റ മ​ക്ക​ളെ​പ്പോ​ലെ: സാ​ബു എം. ​ജേ​ക്ക​ബ്

കൊ​ച്ചി: ഡ​ല്‍​ഹി​യി​ല്‍ സ​മ​ര​ത്തി​നി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും ഒ​രു​മി​ച്ച് കേ​ര​ള സ​ര്‍​ക്കാ​രി​നെ പി​രി​ച്ചു​വി​ടാ​ന്‍ ഗ​വ​ര്‍​ണ​റോ​ട് ശി​പാ​ര്‍​ശ ചെ​യ്യ​ണ​മെ​ന്ന് ട്വ​ന്‍റി 20 സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സാ​ബു എം. ​ജേ​ക്ക​ബ്.

എ​സ്ഐ​ആ​ര്‍ ന​ട​പ​ടി​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന നി​ല​പാ​ടു​ള്ള ഇ​രു​വ​രും അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​രു​നി​മി​ഷം പോ​ലും തു​ട​രാ​ന്‍ അ​ര്‍​ഹ​ര​ല്ലെ​ന്നും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ല്‍ എ​സ്ഐ​ആ​ര്‍ മി​ക​ച്ച​തും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മോ​ശ​വു​മെ​ന്ന നി​ല​പാ​ട് തി​ക​ഞ്ഞ കാ​പ​ട്യ​മാ​ണ്. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണ് ഈ ​നാ​ട​കം. കേ​ര​ള​ത്തി​ല്‍ ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫി​സ​റാ​യി​രു​ന്ന ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​റെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ത​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.‌‌ ഇ​ങ്ങ​നെ​യൊ​രു പ​ശ്ചാ​ത്ത​ല​മു​ള്ള മു​ഖ്യ​മ​ന്ത്രി​ക്ക് എ​ന്ത് ധാ​ര്‍​മ്മി​ക​ത​യു​ടെ പേ​രി​ലാ​ണ് ഡ​ല്‍​ഹി​യി​ല്‍ പോ​യി സ​മ​രം ന​ട​ത്താ​ന്‍ ക​ഴി​യു​ന്ന​തെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് ചോ​ദി​ച്ചു.

ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വി.​ഡി. സ​തീ​ശ​നും പി​ണ​റാ​യി വി​ജ​യ​നും ഒ​ര​മ്മ​പെ​റ്റ മ​ക്ക​ളെ​പ്പോ​ലെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍ സ​മ​രം ചെ​യ്ത ഇ​രു​വ​രും ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലും എ​സ്ഐ​ആ​റി​നെ​തി​രെ ഒ​രു​മി​ച്ച് സ​മ​ര​ത്തി​നി​റ​ങ്ങ​ണ​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ജീവനുകള്‍ പൊലിയുന്നു, ശക്തമായ പൂട്ടിടണം: ഹൈബി ഈഡന്‍

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ ഗതാഗത മന്ത്രി അടിയന്തര നടപടി എടുക്കണമെന്ന് ഹൈബി ഈഡന്‍ എംപി. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പൂട്ടണം. കാല്‍നട യാത്രികര്‍ക്ക് നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ടൂറിസം ബോട്ട് സര്‍വീസ് ഉദ്ഘാടന വേദിയില്‍ ഗതാഗത മന്ത്രി വേദിയിലിക്കെയാണ് എംപി സംസാരിച്ചത്. കാല്‍നട യാത്രക്കാര്‍ക്കും ടൂ വീലര്‍ യാത്രക്കര്‍ക്കും സ്വകാര്യ വാഹന യാത്രക്കാര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത മത്സരയോട്ടമാണ് കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കര്‍ശനമായ നിര്‍ദേശവും നടപടിയും വേണം. ലഹരി ഉപയോഗിച്ച് ഓടിക്കുന്ന ആള്‍ക്കാരുണ്ട്. ജീവനുകള്‍ പൊലിയുന്നതില്‍ ശക്തമായ പൂട്ട് കൊണ്ടുവരാന്‍ മന്ത്രി തയാറാകണമെന്നും എംപി പറഞ്ഞു.

അതേസമയം, സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പൊലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒമ്പതു മുതല്‍ 30 വരെ നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ക്കായി 2,003 പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച 41 ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും അപകടകരമായും അലക്ഷ്യമായും വാഹനമോടിച്ചതിന് 71 പേര്‍ക്കെതിരെയും മത്സരയോട്ടത്തിന് 130 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.

ഡോറുകള്‍ തുറന്നിട്ട് യാത്ര ചെയ്തതിന് 221 കേസുകളും ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്ത കുറ്റത്തിന് 280 കേസുകളും ലൈസന്‍സില്ലാത്ത കണ്ടക്ടര്‍മാര്‍ക്കെതിരെ 259 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫ്രീ ലെഫ്റ്റ് തടസപ്പെടുത്തിയത് (54), സിഗ്‌നല്‍ നിയമലംഘനം (23), അമിതമായി ഹോണ്‍ മുഴക്കല്‍ (13) തുടങ്ങിയ മറ്റ് വിവിധ ലംഘനങ്ങള്‍ക്കെതിരെയും പോലിസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു.

Kerala

ഇ​ന്‍റ​ർ​വ്യൂ എ​ന്ന വ്യാ​ജേ​ന യു​വ​തി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ‌

കൊ​ച്ചി: കൊ​ച്ചി ക​ള​മ​ശേ​രി​യി​ൽ യു​വ​തി​യെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വി​ളി​ച്ചു​വ​രു​ത്തി ല​ഹ​രി ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. കാ​ർ​ത്തി​ക​പ്പി​ള്ളി സ്വ​ദേ​ശി ശ്രീ​രാ​ജ്, തേ​വ​യ്ക്ക​ൽ സ്വ​ദേ​ശി ജി​ത്ത് മാ​ർ​ട്ടി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സ്പാ​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചാ​ണ് യു​വ​തി​യെ വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സ്പാ ​ജോ​ലി​ക്കാ​യു​ള്ള ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ലോ​ജ്ഡി​ലെ​ത്തി​ച്ച് ല​ഹ​രി​ന​ൽ​കി മ​യ​ക്കു​ക​യും ലൈം​ഗി​കാ​ത്രി​ക​മം ന​ട​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി.

 

Kerala

പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ലാ​യി​രി​ക്കെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ൽ

മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ജാ​മ്യ​ത്തി​ലാ​യി​രി​ക്കെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ.

മ​ല​പ്പു​റം താ​നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ ഷാ​ഫി​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്. പാ​ലാ​രി​വ​ട്ടം പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ഫോ​ട്ടോ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി.

പ​രാ​തി​ക്കാ​രി​യി​ൽ നി​ന്ന് പ്ര​തി 1,18,000 രൂ​പ ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ങ്ങി​യെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ഫോ​ണി​ൽ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളു​മാ​യു​ള്ള ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Kerala

യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ; ചോ​ദ്യം ചെ​യ്യ​ലി​ൽ പു​റ​ത്തു​വ​ന്ന​ത് മാ​ല മോ​ഷ​ണ​വും

കൊ​ച്ചി: എ​റ​ണാ​കു​ളം എം​ജി റോ​ഡി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യെ​യും സു​ഹൃ​ത്തി​നെ​യും ക​മ്പി​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വ് ത​ളി​പ്പ​റ​മ്പി​ൽ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ലും പ​ങ്കു​ണ്ടെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി.

ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ യെ​ല്ല​മ​ലൈ സു​ഭാ​ഷ് ന​ഗ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷി​ബി​ൽ (21) ആ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3.30ന് ​സെ​ൻ​ട്ര​ൽ സ്ക്വ​യ​ർ മാ​ളി​ന് സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യ്ക്ക് മു​ന്നി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ‌‌

ക​ണ്ണൂ​ർ കൂ​ടാ​ളി സ്വ​ദേ​ശി ഇ​ന്ദ്ര​ജി​ത്തി​നും സു​ഹൃ​ത്ത് കാ​ർ​ത്തി​ക്കി​നു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പ്ര​കോ​പ​ന​മൊ​ന്നു​മി​ല്ലാ​തെ മു​ഹ​മ്മ​ദ് ഷി​ബി​ൽ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രെ​യും മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. പി​ടി​യി​ലാ​യ പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ത​ളി​പ്പ​റ​മ്പി​ലെ മോ​ഷ​ണ​ക്കേ​സു​മാ​യു​ള്ള ബ​ന്ധം ക​ണ്ടെ​ത്തി​യ​ത്.

ജൂ​ലൈ 14ന് ​രാ​ത്രി ത​ളി​പ്പ​റ​മ്പ് പൂ​മം​ഗ​ല​ത്തെ കോ​ളി​യാ​ട​ൻ വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ക​ല്യാ​ണി​യു​ടെ വീ​ട്ടി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ പ്ര​തി ഇ​വ​രെ ആ​ക്ര​മി​ച്ച ശേ​ഷം ഒ​രു പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

 

 

Kerala

കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസിന്‍റെ പരാക്രമം; ഡ്രൈവര്‍ക്കെതിരെയും ബസ് തടഞ്ഞവര്‍ക്കെതിരെയും കേസ്

കൊച്ചി: ഇടപ്പള്ളിയില്‍ ബൈക്ക് യാത്രികരെ ബസ് ഇടിച്ച സംഭവത്തില്‍ പൊലിസ് കേസ് എടുത്തു. ബസ് ഡ്രൈവര്‍ക്കെതിരെയും ബസ് തടഞ്ഞവര്‍ക്കെതിരെയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമിത വേഗത്തിലെത്തിയ ബസ് ബൈക്കില്‍ ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

നരഹത്യാശ്രമത്തിനാണ് ബസ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തത്. ബസ് ഇടിച്ചതിന് പിന്നാലെ ബൈക്ക് യാത്രികരായ യുവാവും യുവതിയും ബസ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇവര്‍ക്കെതിരെ ബസ് തടഞ്ഞതിന് കേസ് എടുത്തു.

വഹ്ബിയ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. പൊലിസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.

Kerala

കെ.​എം. ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; വി​ചാ​ര​ണ സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വി​ചാ​ര​ണ സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി. കേ​സി​ൽ സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു​വെ​ന്ന് നേ​ര​ത്തെ സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ നി​യ​മി​ക്കേ​ണ്ട​തി​ല്ലെ​ന്ന് പി​ന്നീ​ട് തീ​രു​മാ​നി​ച്ചു. ഇ​തി​നെ​തി​രാ​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് കോ​ട​തി നി​ർ​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

2019 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തെ മ്യൂ​സി​യ​ത്തി​ന് സ​മീ​പം പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ചാ​ണ് കെ.​എം. ബ​ഷീ​ർ കൊ​ല്ല​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ വ​ഫ ഫി​റോ​സി​ന്‍റെ പേ​രി​ലു​ള്ള​താ​യി​രു​ന്നു വാ​ഹ​നം.

 

 

Kerala

ദേശീയ ക​ര​കൗ​ശ​ല മേ​ള കൊ​ച്ചി​യി​ല്‍ നാളെ ​മു​ത​ൽ

കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത കൈ​​​​ത്ത​​​​റി ക​​​ര​​​​കൗ​​​​ശ​​​​ല വൈ​​​​വി​​​​ധ്യം പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ദി ​​​​ഇ​​​​ന്ത്യ​​​​ന്‍ ആ​​​​ര്‍​ട്ടി​​​​സ​​​​ന്‍​സ് ഹാ​​​​റ്റ് ക​​​​ര​​​​കൗ​​​​ശ​​​​ല​​​​മേ​​​​ള നാ​​​ളെ​​​​മു​​​​ത​​​​ൽ 11 വ​​​​രെ ക​​​​ലൂ​​​​ര്‍ ജ​​​​വ​​​​ഹ​​​​ര്‍​ലാ​​​​ല്‍ നെ​​​​ഹ്‌​​​​റു അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കും.

രാ​​​​ജ്യ​​​​ത്തെ 25ലേ​​​​റെ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നു​​​​ള്ള 100ലേ​​​​റെ പ്ര​​​​മു​​​​ഖ​​​​രും പു​​​​ര​​​​സ്‌​​​​കാ​​​​ര ജേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യ ക​​​​ര​​​​കൗ​​​​ശ​​​​ല വി​​​​ദ​​​​ഗ്ധ​​​​ര്‍ മേ​​​​ള​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത കൈ​​​​ത്ത​​​​റി വ​​​​സ്ത്ര​​​​ങ്ങ​​​​ള്‍, ക​​​​ര​​​​കൗ​​​​ശ​​​​ല ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍, ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, ചി​​​​ത്ര​​​​ങ്ങ​​​​ള്‍, പാ​​​​ദ​​​​ര​​​​ക്ഷ​​​​ക​​​​ൾ, ബാ​​​​ഗു​​​​ക​​​​ൾ, അ​​​​ല​​​​ങ്കാ​​​​ര​​​വ​​​​സ്തു​​​​ക്ക​​​​ള്‍, ഫ​​​​ര്‍​ണി​​​​ച്ച​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ മേ​​​​ള​​​​യി​​​​ലു​​​​ണ്ടാ​​​​കും.

ക​​​​ര​​​​കൗ​​​​ശ​​​​ല നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ന്‍റെ ത​​​​ത്‌​​​സ​​​​മ​​​​യ പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

Kerala

കൊച്ചി മെട്രോ രണ്ടാംഘട്ടം: 2027 ഓഗസ്റ്റില്‍ കാക്കനാട്ടേക്ക് ഓടിത്തുടങ്ങും

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടമായ പിങ്ക് ലൈനിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2027 ഓഗസ്റ്റില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെഎംആര്‍എല്‍. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട് വഴി സ്മാര്‍ട്ട് സിറ്റിയിലേക്കുള്ള 11.20 കിലോമീറ്റര്‍ എലിവേറ്റഡ് പാതയുടെയും 11 സ്റ്റേഷനുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്.

വയഡക്റ്റിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2024 ജൂണ്‍ 12-നാണ് ആരംഭിച്ചത്. തുടക്കത്തില്‍ വിദേശ വായ്പാ അനുമതി വൈകിയതും കെഎസ്ഇബി - വാട്ടര്‍ അഥോറിറ്റി ലൈനുകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍ എന്നിവ മാറ്റിസ്ഥാപിക്കല്‍ അടക്കമുള്ള പ്രതിസന്ധികളും അതിജീവിച്ചാണ് പദ്ധതി നിര്‍ണായക ഘട്ടത്തിലെത്തിയത്. നിലവില്‍ 24 മണിക്കൂറും സജീവമായി നടക്കുന്ന നിര്‍മാണത്തിലൂടെ പ്രതിദിനം 30 മുതല്‍ 40 മീറ്റര്‍ വരെ പാത പൂര്‍ത്തിയാകുന്നുണ്ട്.

സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിംഗ്, പൈല്‍ ക്യാപ് നിര്‍മാണം തുടങ്ങിയ എല്ലാ ഫൗണ്ടേഷന്‍ ജോലികളും പൂര്‍ത്തിയായി. പൈലിംഗ് ജോലികളുടെ 92 ശതമാനവും പൂര്‍ത്തിയായി. 2028 പൈലുകളില്‍ 1877 എണ്ണവും 470 തൂണുകളില്‍ 397 എണ്ണവും പൂര്‍ത്തിയാക്കി. 266 പിയര്‍ ക്യാപ്പുകളും സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ 346 യു ഗര്‍ഡറുകളും 136 ഐ ഗര്‍ഡറുകളും സ്ഥാപിച്ചതോടെ ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരം പാലം സജ്ജമായിട്ടുണ്ട്.

ട്രാക്ക് വര്‍ക്ക്, സിഗ്നലിംഗ്, ടെലികമ്യൂണിക്കേഷന്‍, വൈദ്യുതി വിതരണം എന്നിവയ്ക്കുള്ള എല്ലാ കരാറുകളും നല്‍കി. ട്രാക്ക് നിര്‍മാണത്തിനാവശ്യമായ റെയിലുകള്‍ കൊച്ചിയില്‍ എത്തിക്കഴിഞ്ഞു. ലിഫ്റ്റ്, എസ്‌കലേറ്റര്‍ മുതലായവയുടെ നിര്‍മാണ ജോലികള്‍ ഫാക്ടറികളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Business

ആ​സ്റ്റ​ര്‍ ക്വാ​ളി​റ്റി കെ​യ​ര്‍ കാ​ന്‍​സ​ര്‍ കോ​ണ്‍​ക്ലേ​വ് കൊ​ച്ചി​യി​ല്‍

കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള കാ​​​​ന്‍​സ​​​​ര്‍ ചി​​​കി​​​ത്സാ​​​​വി​​​​ദ​​​​ഗ്ധ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ആ​​​​സ്റ്റ​​​​ര്‍ ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ര്‍ കാ​​​​ന്‍​സ​​​​ര്‍ കോ​​​​ണ്‍​ക്ലേ​​​​വ് ഒ​​​​ക്‌​​ടോ​​​​ബ​​​​ര്‍ ര​​​​ണ്ടു​​​മു​​​​ത​​​​ല്‍ നാ​​​​ലു​​​വ​​​​രെ കൊ​​​​ച്ചി ക്രൗ​​​​ണ്‍​പ്ലാ​​​​സ​​​​യി​​​​ല്‍ ന​​​​ട​​​​ക്കും.

ആ​​​​സ്റ്റ​​​​ര്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഓ​​​​ങ്കോ​​​​ള​​​​ജി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന കോ​​​​ണ്‍​ക്ലേ​​​​വി​​​​ല്‍ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള നൂ​​​​റി​​​​ല​​​​ധി​​​​കം പ്ര​​​​മു​​​​ഖ ദേ​​​​ശീ​​​​യ ഫാ​​​​ക്ക​​​​ല്‍​റ്റി അം​​​​ഗ​​​​ങ്ങ​​​​ളും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും.

കാ​​​​ന്‍​സ​​​​ര്‍ പ്ര​​​​തി​​​​രോ​​​​ധം, പ്രി​​​​സി​​​​ഷ​​​​ന്‍ ഓ​​​​ങ്കോ​​​​ള​​​​ജി, മോ​​​​ളി​​​​ക്യു​​​​ലാ​​​​ര്‍ ഡ​​​​യ​​​​ഗ്‌​​​​നോ​​​​സ്റ്റി​​​​ക്‌​​​​സ്, സ​​​​ര്‍​ജി​​​​ക്ക​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ റേ​​​​ഡി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ങ്കോ​​​​ള​​​​ജി, ഹെ​​​​മ​​​​റ്റോ​​​​ള​​​​ജി​​​​ക് മ​​​​ലി​​​​ഗ്‌​​​​ന​​​​ന്‍​സി​​​​ക​​​​ള്‍, ഇ​​​​മ്യൂ​​​​ണോ​​​​തെ​​​​റാ​​​​പ്പി, പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ര്‍, മ​​​​ള്‍​ട്ടി​​​​ഡി​​​​സി​​​​പ്ലി​​​​ന​​​​റി കാ​​​​ന്‍​സ​​​​ര്‍ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ നൂ​​​​ത​​​​ന മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ള്‍ ച​​​​ര്‍​ച്ച ചെ​​​​യ്യു​​​​ന്ന അ​​​​മ്പ​​​​തി​​​​ല​​​​ധി​​​​കം അ​​​​ക്കാ​​​​ദ​​​​മി​​​​ക് സെ​​​​ഷ​​​​നു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കാ​​​​ന്‍​സ​​​​ര്‍ പ​​​​രി​​​​ച​​​​ര​​​​ണ രം​​​​ഗ​​​​ത്ത് പു​​​​ത്ത​​​​ന്‍ ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​നും ന​​​​വീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നും അ​​​​തു​​​​വ​​​​ഴി രോ​​​​ഗി​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ച​​​​ര​​​​ണ​​​​വും ചി​​​​കി​​​​ത്സാ​​​​ഫ​​​​ല​​​​വും മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​മാ​​​​ണ് ഈ ​​​​കൂ​​​​ട്ടാ​​​​യ്മ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ആ​​​​സ്റ്റ​​​​ര്‍ മെ​​​​ഡ്‌​​​​സി​​​​റ്റി മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ങ്കോ​​​​ള​​​​ജി സീ​​​​നി​​​​യ​​​​ര്‍ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റു​​​​മാ​​​​യ ഡോ. ​​​​അ​​​​രു​​​​ണ്‍ ആ​​​​ര്‍. വാ​​​​ര്യ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Kerala

നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​ക്ട​ർ കാ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു; ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​ക്ട​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ട്രാ​ക്ട​റി​ലു​ണ്ടാ​യി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ പ്ര​ദീ​പ്, സ​ത്യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ട് കോ​ത​മം​ഗ​ലം-​നേ​ര്യ​മം​ഗ​ലം റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​റ​പൊ​ട്ടി​ക്കാ​ൻ ആ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ൾ ഘ​ടി​പ്പി​ച്ചി​രു​ന്ന ട്രാ​ക്ട​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്രാ​ക്ട​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രാ​ക്ട​ർ റോ​ഡി​ലേ​യ്ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

Kerala

ഡ​യ​റി മാ​ത്രം തെ​ളി​വാ​ക്കി കേ​സെ​ടു​ക്കാ​നാ​വി​ല്ല; ഇ​ഡി​യു​ടെ വാ​ദം എ​തി​ര്‍​ത്ത് സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍-​എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ല്‍ ഇ​ഡി ന​ല്‍​കി​യ ക​ത്തി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സെ​ടു​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ഒ​രു ഡ​യ​റി മാ​ത്ര​മാ​ണ് ഇ​ഡി ന​ല്‍​കി​യ​ത്. ഡ​യ​റി മാ​ത്രം തെ​ളി​വാ​ക്കി കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം. കേ​സെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട് എ​ന്നാ​ണ് ഇ​ഡി​യു​ടെ വാ​ദം. കേ​സി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും മൊ​ഴി പ​ക​ര്‍​പ്പു​ക​ളും ഇ​ഡി കോ​ട​തി​യി​ല്‍ മു​ദ്ര വ​ച്ച ക​വ​റി​ല്‍ ഹാ​ജ​രാ​ക്കി.

സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മൊ​ഴി പ​ക​ര്‍​പ്പ​ക​ളും ന​ല്‍​കാ​മെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി അ​ഴി​മ​തി നി​രോ​ധ​ന പ്ര​കാ​രം കേ​സ് നി​ല​നി​ല്‍​ക്കു​മെ​ന്ന് മ​ന​സി​ലാ​യ​തി​നാ​ലാ​ണ് വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന പൊ​ലി​സി​ന് കൈ​മാ​റി​യ​ത്. അ​തി​ല്‍ ഇ​നി​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി.

ഹ​ര്‍​ജി കോ​ട​തി ഉ​ത്ത​ര​വ് പ​റ​യാ​നാ​യി മാ​റ്റി. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, ടി. ​വീ​ണ, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ശി​പാ​ര്‍​ശ.

 

 

Kerala

പ്ര​തി​ഷേ​ധം തു​ട​ർ​ന്ന് യു​വ​മോ​ര്‍​ച്ച; കൊ​ച്ചി​യി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് നേ​രെ​യും ക​രി​ങ്കൊ​ടി

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന് നേ​രെ ക​രി​ങ്കൊ​ടി കാ​ട്ടി പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍. കൊ​ച്ചി​യി​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​നെ​ത്തി​യ മ​ന്ത്രി​ക്ക് നേ​രെ​യാ​ണ് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.

മ​ന്ത്രി യോ​ഗം ന​ട​ക്കു​ന്ന വേ​ദി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പ് ടൗ​ണ്‍​ഹാ​ളി​ന് സ​മീ​പം യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ് ക​രി​ങ്കൊ​ടി വീ​ശു​ക​യാ​യി​രു​ന്നു. പൊ​ലി​സ് എ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് മ​ന്ത്രി ക​ട​ന്നു പോ​യ​ത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ കൊ​ല്ലം സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് നേ​രെ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.

 

Kerala

പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​ണ്ടാ​ൽ തോ​ന്നി​ല്ല; പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ട​ക്ട​ർ അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി

കൊ​ച്ചി: ‌‌‌എ​റ​ണാ​കു​ള​ത്ത് പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ട​ക്ട​ർ അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി. ഗു​രു​വാ​യൂ​ർ - എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ​യാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി.

സീ​റോ ടി​ക്ക​റ്റി​ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​ണ്ടാ​ൽ തോ​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞും അ​പ​മാ​നി​ച്ച​താ​യാ​ണ് പ​രാ​തി. നോ​ർ​ത്ത് പ​റ​വൂ​ർ പൊ​ലി​സി​ലാ​ണ് വി​ദ്യാ​ർ​ഥി​നി പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Business

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: രജിസ്ട്രേഷൻ തുടങ്ങി

കൊ​​​​ച്ചി: ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് കൊ​​​​ച്ചി മാ​​​​ര​​​​ത്ത​​​​ൺ അ​​​​ഞ്ചാം പ​​​​തി​​​​പ്പി​​​​ന്‍റെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ചു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​ദ്യ ബി​​​​ബ് ഹൈ​​​​ബി ഈ​​​​ഡ​​​​ൻ എം​​​​പി​​​​ക്കു കൈ​​​​മാ​​​​റി.

മാ​​​​ര​​​​ത്ത​​​​ൺ സം​​​​ഘാ​​​​ട​​​​ക​​​​രാ​​​​യ ക്ലി​​​​യോ​​​​സ്പോ​​​​ർ​​​​ട്സ് ഡ​​​​യ​​​​റ​​​​ക്‌​​​ട​​​ർ അ​​​​നീ​​​​ഷ് പോ​​​​ൾ, ക്ലി​​​​യോ​​​​സ്പോ​​​​ർ​​​​ട്സ് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ഹെ​​​​ഡ് നി​​​​ഥു​​​​ൻ സ​​​​ദാ​​​​ന​​​​ന്ദ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നാ​​​​ണു ബി​​​​ബ് ന​​​​ൽ​​​​കി​​​​യ​​​​ത്.

അ​​​​ടു​​​​ത്ത ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന മാ​​​​ര​​​​ത്ത​​​​ണി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​യി www. kochi marathon.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് വ​​​​ഴി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം.

Kerala

തോപ്പുംപടിയിൽ വൈദ്യുതി കേബിളുകൾക്ക് തീപിടിച്ചു; ഒഴിവായത് വൻ അപകടം

കൊച്ചി: എറണാകുളം തോപ്പുംപടിയിൽ വൈദ്യുതി കേബിളുകൾക്ക് തീപിടിച്ചു. തോപ്പുംപടി പോസ്‌റ്റ് ഓഫീസിന് സമീപത്തെ വൈദ്യുതി പോസ്‌റ്റിനോട് ചേർന്ന കേബിളുകൾക്കാണ് തീപിടിച്ചത്. രാവിലെ ഏഴോടെയായിരുന്നു സംഭവം.

ഒരു കേബിളിൽ സ്പാർക്ക് മൂലം തീപിടിക്കുകയും മറ്റ് കേബിളുകളിലേക്കും പോസ്‌റ്റിലേക്കും പടരുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ കൗൺസിലർ ജോസഫ് സുമിത് സുഹൃത്തുക്കളും ചേർന്ന് നനഞ്ഞ ചാക്ക് ഉപയോഗിച്ച് താഴ് ഭാഗത്തുള്ള തീയണച്ചിരുന്നു. പിന്നാലെ അഗ്നിര ക്ഷാസേന സ്ഥലത്തി തീ പൂർണമായി അണച്ചു. ഇതോടെ വലിയ ദുരന്തം ഒഴിവായി.

Kerala

നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു

കൊ​ച്ചി: പി​റ​വം ഓ​ണ​ക്കൂ​റി​ല്‍ നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഓ​ണ​ക്കൂ​ർ സ്വ​ദേ​ശി വ​ര്‍​ഗീ​സ് രാ​ജു​വി​ന്‍റെ വീ​ടാ​ണ് അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

 ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 5.10 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ര്‍​ഗീ​സും കു​ടും​ബ​വും അ​പ​ക​ട സ​മ​യം വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​റി​ലി​യു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ള്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ലോ​ക മാ​രി​ടൈം ദി​നാ​ഘോ​ഷം നാളെ ​കൊ​ച്ചി​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ലോ​​​ക മാ​​​രി​​​ടൈം ദി​​​നാ​​​ഘോ​​​ഷം നാ​​​ളെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. ലെ ​​​മെ​​​റി​​​ഡി​​​യ​​​നി​​​ൽ വൈ​​​കി​​​ട്ട് 6ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​നസ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ മാ​​​രി​​​ടൈം മ്യൂ​​​സി​​​യം ആ​​​ൻ​​​ഡ് ഓ​​​ഷ്യ​​​നേ​​​റി​​​യം പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​മീ​​​പ​​​ന​​​രേ​​​ഖ​​​യു​​​ടെ​​​യും ലോ​​​ഗോ​​​യു​​​ടെ​​​യും പ്ര​​​കാ​​​ശ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും.

കേ​​​ര​​​ള മാ​​​രി​​​ടൈം ബോ​​​ർ​​​ഡ്, വി​​​ഴി​​​ഞ്ഞം ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സീ​​​പോ​​​ർ​​​ട്ട് ലി​​​മി​​​റ്റ​​​ഡ്, മ​​​ല​​​ബാ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പോ​​​ർ​​​ട്ട് ആ​​​ൻ​​​ഡ് സെ​​​സ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് പ​​​രി​​​പാ​​​ടി. പു​​​രാ​​​വ​​​സ്തു- ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പു​​​ക​​​ളും കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യും കേ​​​ര​​​ള കൗ​​​ൺ​​​സി​​​ൽ ഫോ​​​ർ ഹി​​​സ്റ്റോ​​​റി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ചും പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും.

ഫി​​ഷ​​റീ​​സ് മ​​​ന്ത്രി വി.​​​ഇ. അ​​​ബ്ദു​​​ൾ ഗ​​​ഫൂ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ൺ, ഭ​​​ക്ഷ്യ​​മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി, തു​​​റ​​​മു​​​ഖ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ, കേ​​​ര​​​ള മാ​​​രി​​​ടൈം ബോ​​​ർ​​​ഡ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫി​​​സ​​​ർ ജെ​​​റോ​​​മി​​​ക് ജോ​​​ർ​​​ജ്, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, നാ​​​വി​​​ക​​​സേ​​​ന-​​​കോ​​​സ്റ്റ് ഗാ​​​ർ​​​ഡ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ദി​​​നാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യി​​​ൽ കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര​​​പ​​​ഠ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ്ര​​​ഫ. ഡോ. ​​​ബി​​​ജു​​​കു​​​മാ​​​ർ മാ​​​രി​​​ടൈം എ​​​ക്സി​​​ബി​​​ഷ​​​നും ഹെ​​​റി​​​റ്റേ​​​ജ് മ്യൂ​​​സി​​​യം ഏ​​​രി​​​യ​​​യും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ന്ന എ​​​ക്സി​​​ബി​​​ഷ​​​നി​​​ൽ റോ​​​മ​​​ൻ കാ​​​ല​​​ഘ​​​ട്ടം മു​​​ത​​​ലു​​​ള്ള സ​​​മു​​​ദ്ര​​​വ്യാ​​​പാ​​​ര ച​​​രി​​​ത്രം, ഖ​​​ന​​​ന വ​​​സ്തു​​​ക്ക​​​ൾ, മ്യൂ​​​സി​​​യം-​​​ഓ​​​ഷ്യ​​​നേ​​​റി​​​യം ആ​​​ശ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​ഴ് പ്ര​​​ത്യേ​​​ക സോ​​​ണു​​​ക​​​ൾ ഉ​​​ണ്ടാ​​​കും. മാ​​​രി​​​ടൈം ഈ​​​സ് മൈ ​​​ഫ്യൂ​​​ച്ച​​​ർ, മാ​​​രി​​​ടൈം ഹെ​​​റി​​​റ്റേ​​​ജ് ആ​​​ൻ​​​ഡ് ദ ​​​മ്യൂ​​​സി​​​യം, ബ്ലൂ ​​​ഇ​​​ക്കോ​​​ണ​​​മി, ഓ​​​ഷ്യ​​​നേ​​​റി​​​യം ആ​​​ൻ​​​ഡ് ഹോ​​​ളി​​​സ്റ്റി​​​ക് ടൂ​​​റി​​​സം വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ദ​​​ഗ്ധ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കും.

Kerala

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യാ​ണ് പ്ര​ധാ​നം; വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​തെ​യാ​ണ് സം​സ്ഥാ​ന​ത്ത് പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് വി​മ​ർ​ശി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ലെ തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ളി​ലും വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നി​ലെ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നും ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​മ​ർ​ശ​നം. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.
‌
ജീ​പ്പു​ക​ളി​ൽ വ​ലി​യ ട​യ​റു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​ത് തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്നു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കോ​ട്ട​യം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ അ​പ​ക​ട​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു വി​മ​ർ​ശ​നം.

 

Kerala

ച​ക്ക​ര​പ്പ​റ​മ്പി​ല്‍ കാ​ര്‍ മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം

കൊ​ച്ചി: ച​ക്ക​ര​പ്പ​റ​മ്പി​ല്‍ കാ​ര്‍ മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് പു​ല​ര്‍​ച്ചെ 5.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. പാ​ലാ​രി​വ​ട്ടം ഭാ​ഗ​ത്തു നി​ന്നും വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പ​ത്തെ സ​ര്‍​വീ​സ് റോ​ഡി​ലെ ര​ണ്ട് മ​ര​ങ്ങ​ളി​ൽ ഇ​ടി​ച്ച​തി​നു ശേ​ഷം മ​റ്റൊ​രു മ​ര​ത്തി​ലി​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ല്‍ ര​ണ്ട് യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നു​മാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ കാ​റി​ല്‍ ന​മ്പ​ര്‍​പ്ലേ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം. മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​ന് മു​ന്നി​ലും പി​ന്നി​ലും ന​മ്പ​ര്‍​പ്ലേ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Kerala

കൊച്ചിയിൽ ഓടുന്ന സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കൊച്ചി: ഓടുന്ന സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് യുവതി മരിച്ചു. വടക്കൻ പറവൂർ കുഞ്ഞിത്തൈ സ്വദേശി വിന്‍റുമോൾ (31) ആണ് അപകടത്തിൽ മരിച്ചത്. തുരുത്തിപ്പുറം ആർകെ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ വിന്‍റുമോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.

തുരുത്തിപ്പുറം ചെറിയ പാലത്തിനു സമീപം എത്തിയപ്പോൾ, ഓടിക്കൊണ്ടിരുന്ന ബസിന്‍റെ തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്ക് അവർ തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് സോണിയും ഒരു കുട്ടിയുമടങ്ങുന്നതാണ് ഇവരുടെ കുടുംബം.

അപകടത്തിന് കാരണമായ സ്വകാര്യ ബസ് പൊലിസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിന്‍റെ വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ട നടപടികൾക്കായി മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Kerala

ദിശ തെറ്റി ടൂറിസ്റ്റ് ബസ്; ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തില്‍

കൊച്ചി: ടൂറിസ്റ്റ് ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച സ്വകാര്യ ബസ് റോഡില്‍ നിന്നും താഴേക്ക് ചെരിഞ്ഞ് അപകടം. രാവിലെ 6.10ന് തലയോലപ്പറമ്പില്‍ നിന്നും വൈറ്റിലയ്ക്ക് പോവുകയായിരുന്ന ഗുഡ്‌വില്‍ ബസ് എറണാകുളം അരയന്‍കാവിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്.

എതിര്‍ദിശയില്‍ നിന്നും ദിശതെറ്റി വന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ടൂറിസ്റ്റ് ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ നിസാര പരിക്കുകളോടെ യാത്രക്കാരും ബസ് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ വൈറിലയിലേക്ക് കയറ്റിവിട്ടു.

Sports

കൊച്ചി വെയ്റ്റിംഗ്... ഇതിഹാസങ്ങളുടെ ഗോളടി കാണാന്‍

കൊ​​ച്ചി: സാ​​ക്ഷാ​​ല്‍ റൊ​​ണാ​​ള്‍ഡീ​​ഞ്ഞോ​​യും ഐ.​​എം. വി​​ജ​​യ​​നും ഒ​​രു പ​​ന്തി​​നു പി​​ന്നാ​​ലെ​​യോ​​ടു​​ന്ന കാ​​ഴ്ച കാ​​ണാ​​ന്‍ ഇ​​നി മ​​ണി​​ക്കൂ​​റു​​ക​​ള്‍ മാ​​ത്രം ബാ​​ക്കി. ഇ​​തി​​ഹാ​​സ താ​​ര​​ങ്ങ​​ളെ കാ​​ണാ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ പ്രേ​​മി​​ക​​ളും ക​​ട്ട വെ​​യ്റ്റിം​​ഗി​​ലാ​​ണ്. ഫു​​ട്‌​​ബോ​​ള്‍ ആ​​രാ​​ധ​​ക​​രാ​​യ പ​​ല​​രും ക​​ളി കാ​​ണു​​ന്ന​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് കൊ​​ച്ചി​​യി​​ലേ​​ക്ക് എ​​ത്തി​​തു​​ട​​ങ്ങി.

സ്‌​​ക്രീ​​നി​​ല്‍ മാ​​ത്രം ക​​ണ്ടി​​രു​​ന്ന താ​​ര​​ങ്ങ​​ള്‍ ക​​ണ്‍മു​​ന്നി​​ല്‍ എ​​ത്തു​​ന്ന​​ത് കാ​​ണാ​​ന്‍ നി​​ര​​വ​​ധി ആ​​ളു​​ക​​ളെ​​ത്തു​​മെ​​ന്ന​​തി​​നാ​​ല്‍ കൊ​​ച്ചി​​യി​​ല്‍ അ​​ധി​​കൃ​​ത​​രും വി​​പു​​ല​​മാ​​യ ഒ​​രു​​ങ്ങ​​ളാ​​ണു ന​​ട​​ത്തി​​വ​​രു​​ന്ന​​ത്. ക​​ലൂ​​ര്‍ ജെ​​എ​​ന്‍എ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന മ​​ത്സ​​രം കാ​​ണു​​ന്ന​​തി​​നു​​ള്ള ടി​​ക്ക​​റ്റ് വി​​ല്‍പ്പ​​ന പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.

‘റി​​ട്ടേ​​ണ്‍ ഓ​​ഫ് ദ ​​ടൈ​​റ്റ​​ന്‍സ്’ എ​​ന്ന പേ​​രി​​ല്‍ 23ന് ​​രാ​​ത്രി 7.30ന് ​​ന​​ട​​ക്കു​​ന്ന മ​​ത്സ​​രം മ​​ന്ത്രി ഒ.​​ജെ. ജ​​നീ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ബ്ര​​സീ​​ല്‍ ലെ​​ജ​​ന്‍ഡ്, ഇ​​ന്ത്യ​​ന്‍ ഓ​​ള്‍ സ്റ്റാ​​ര്‍സ് എ​​ന്നീ പേ​​രി​​ലാ​​ണു ടീ​​മു​​ക​​ള്‍ അ​​ണി​​നി​​ര​​ക്കു​​ക.

2002 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ റൊ​​ണാ​​ള്‍ഡീ​​ഞ്ഞോ, റി​​വാ​​ള്‍ഡോ എ​​ന്നി​​വ​​രാ​​ണ് ഈ ​​വ​​മ്പ​​ന്‍ പോ​​രാ​​ട്ട​​ത്തി​​ന്‍റെ പ്ര​​ധാ​​ന ആ​​ക​​ര്‍ഷ​​ണം. ഇ​​വ​​ര്‍ക്കൊ​​പ്പം എ​​ഡ്മി​​ല്‍സ​​ണ്‍ ജോ​​സ് ഗോ​​മ​​സ് ഡി ​​മൊ​​റാ​​യ​​സ്, പൗ​​ലോ സെ​​ര്‍ജി​​യോ സി​​ല്‍വെ​​സ്‌​​ട്രെ ദോ ​​നാ​​സി​​മെ​​ന്‍റോ, ജി​​യോ​​വാ​​നി സി​​ല്‍വ ഡി ​​ഒ​​ലി​​വെ​​യ്‌​​റ, ജെ​​നി​​ല്‍സ​​ണ്‍ ആ​​ഞ്ച​​ലോ ഡി​​സൂ​​സ (ജൂ​​നി​​യ​​ര്‍), പൗ​​ലോ സെ​​ര്‍ജി​​യോ റോ​​സ (വി​​യോ​​ള), ഗോ​​ള്‍കീ​​പ്പ​​ര്‍ ഹ്യൂ​​റെ​​ല്‍ഹോ ദ ​​സി​​ല്‍വ ഗോ​​മ​​സ്, അ​​ല​​ക്‌​​സാ​​ന്ദ്രെ ദ ​​സി​​ല്‍വ മ​​രി​​യാ​​നോ (അ​​മാ​​ര​​ല്‍), ഗു​​സ്താ​​വോ നെ​​റി ഡി ​​സാ ദ ​​സി​​ല്‍വ, റി​​ക്കാ​​ര്‍ഡോ ഡി ​​ഒ​​ലി​​വെ​​യ്‌​​റ, ജോ​​ര്‍ജ് ഡി ​​അ​​മൊ​​റിം കാ​​മ്പോ​​സ് (ജോ​​ര്‍ജീ​​ഞ്ഞോ), മാ​​ര്‍സെ​​ലോ ഫെ​​റെ​​യ്‌​​റ ഫെ​​ര്‍ണാ​​ണ്ട​​സ് (ക​​മാ​​ന്‍ഡു​​കാ​​യ), എ​​ലി​​വെ​​ല്‍ട്ട​​ണ്‍ ആ​​ല്‍വ​​സ് റൂ​​ഫി​​നോ, എ​​ല്‍സ​​ണ്‍ റൊ​​ഡ്രി​​ഗ​​സ് ഡി ​​സൂ​​സ, മാ​​ര്‍ക്കോ​​സ് അ​​ന്‍റോ​​ണി​​യോ ഡി ​​ലി​​മ (പാ​​രാ), ഡി​​യോ​​ഗോ കോ​​റി​​യ ഡി ​​ഒ​​ലി​​വെ​​യ്‌​​റ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന പ്ര​​മു​​ഖ താ​​ര​​നി​​ര ബ്ര​​സീ​​ലി​​നാ​​യി പ​​ന്തു​​ത​​ട്ടും.

ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ളി​​ന്‍റെ പ്ര​​ശ​​സ്ത താ​​ര​​ങ്ങ​​ളാ​​യ ഐ.​​എം. വി​​ജ​​യ​​ന്‍, ജോ ​​പോ​​ള്‍ അ​​ഞ്ചേ​​രി, സി.​​കെ. വി​​നീ​​ത്, കെ.​​ടി. ചാ​​ക്കോ തു​​ട​​ങ്ങി​​യ​​വ​​ര്‍ അ​​ണി​​നി​​ര​​ക്കു​​ന്ന ശ​​ക്ത​​മാ​​യ നി​​ര​​യാ​​ണ് ഇ​​ന്ത്യ​​ന്‍ ഓ​​ള്‍ സ്റ്റാ​​ര്‍സി​​നാ​​യി ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്ന​​ത്.ഗ്ലോ​​ബല്‍‍ ടൂ​​റി​​ലെ ര​​ണ്ടാ​​മ​​ത്തെ മ​​ത്സ​​ര​​ത്തി​​നാ​​കും 23ന് ​​കൊ​​ച്ചി സാ​​ക്ഷ്യം വ​​ഹി​​ക്കു​​ക.

Kerala

കൊ​ച്ചി​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യം തൊ​ട്ട​റി​ഞ്ഞു ക​ദെ​ർ അ​ത്തി​യ

കൊ​​​​​ച്ചി: സം​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ വൈ​​​​​വി​​​​​ധ്യാ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളാ​​​​​ണ് കൊ​​​​​ച്ചി സ​​​​​മ്മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് പ്ര​​​​​മു​​​​​ഖ ഫ്ര​​​​​ഞ്ച് ക​​​​​ലാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നു​​​​​മാ​​​​​യ ക​​​​​ദെ​​​​​ർ അ​​​​​ത്തി​​​​​യ.

കു​​​​​ടി​​​​​യേ​​​​​റു​​​​​ന്ന സം​​​​​സ്കാ​​​​​ര​​​​​ത്തെ അ​​​​​തി​​​​​ന്‍റെ ത​​​​​നി​​​​​മ​​​​​യോ​​​​​ടെ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ല്‍ കൊ​​​​​ച്ചി ലോ​​​​​ക​​​​​ത്തി​​​​​നു​​​​ത​​​​​ന്നെ മാ​​​​​തൃ​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. കൊ​​​​​ച്ചി മു​​​​​സി​​​​​രി​​​​​സ് ബി​​​​​നാ​​​​​ലെ​​​​​യു​​​​​ടെ ഏ​​​​​ഴാം പ​​​​​തി​​​​​പ്പി​​​​​ന്‍റെ ക്യൂ​​​​​റേ​​​​​റ്റ​​​​​റാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട അ​​​​​ത്തി​​​​​യ കൊ​​​​​ച്ചി​​​​​യി​​​​​ൽ‌ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ആ‍​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം പ​​​​​റ​​​​​ഞ്ഞ​​​​​ത്.

കൊ​​​​​ളോ​​​​​ണി​​​​​യ​​​​​ലി​​​​​സം പ്രാ​​​​​ദേ​​​​​ശി​​​​​ക അ​​​​​റി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള അ​​​​​ധി​​​​​നി​​​​​വേ​​​​​ശം കൂ​​​​​ടി​​​​​യാ​​​​​ണ്. കൊ​​​​​ച്ചി​​​​​യി​​​​​ല്‍ വ്യ​​​​​ത്യ​​​​​സ്ത സം​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ ത​​​​​ന​​​​​ത് നേ​​​​​ര്‍​ക്കാ​​​​​ഴ്ച ല​​​​​ഭി​​​​​ക്കും. കൊ​​​​​ച്ചി​​​​​ക്കു​​​​​ള്ള​​​​​ത് ഏ​​​​​ക​​​​​മാ​​​​​യ വ്യ​​​​​ക്തി​​​​​ത്വ​​​​​മ​​​​​ല്ല, വൈ​​​​​വി​​​​​ധ്യ​​​​​ങ്ങ​​​​​ള്‍ നി​​​​​റ​​​​​ഞ്ഞ​​​​​താ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

1970 ൽ ​​​​​ഫ്രാ​​​​​ൻ​​​​​സി​​​​​ലെ ദു​​​​​ഗ്നി​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച ക​​​​ദെ​​​​ർ അ​​​​​ത്തി​​​​​യ നി​​​​​ല​​​​​വി​​​​​ൽ ഹാം​​​​​ബ​​​​​ർ​​​​​ഗ് എ​​​​​ച്ച്എ​​​​​ഫ്ബി​​​​​കെ​​​​​യി​​​​​ൽ ടൈം ​​​​ബേ​​​​​സ്ഡ് മീ​​​​​ഡി​​​​​യ പ്ര​​​​​ഫ​​​​​സ​​​​​റാ​​​​​ണ്. ക​​​​​ലാ​​​​​പ്ര​​​​​തി​​​​​ഷ്ഠ, ശി​​​​​ല്​​​​​പം, ച​​​​​ല​​​​​ച്ചി​​​​​ത്രം, ഫോ​​​​​ട്ടോ​​​​​ഗ്ര​​​​​ഫി, ആ​​​​​ർ​​​​​ക്കൈ​​​​​വ​​​​​ൽ ഗ​​​​​വേ​​​​​ഷ​​​​​ണം എ​​​​​ന്നി​​​​​വ​​​​​യെ സ​​​​​മ​​​​​ന്വ​​​​​യി​​​​​പ്പി​​​​​ച്ചു​​​​​ള്ള ത​​​​​ന്‍റെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ദ്ദേ​​​​​ഹം വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു.

പാ​​​​​രീ​​​​​സ് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന്‍റെ പ്രാ​​​​​ന്ത​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​ൾ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ലു​​​​​മാ​​​​​യി ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച ബാ​​​​​ല്യ​​​​​വും കോം​​​​​ഗോ​​​​​യി​​​​​ലും തെ​​​​​ക്കേ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലു​​​​​മു​​​​​ള്ള അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും ത​​​​​ന്‍റെ ക​​​​​ലാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തെ ആ​​​​​ഴ​​​​​ത്തി​​​​​ല്‍ സ്വാ​​​​​ധീ​​​​​നി​​​​​ച്ച​​​​​താ​​​​​യും അ​​​​​ത്തി​​​​​യ പ​​​​​റ​​​​​ഞ്ഞു. നോ​​​​​വ​​​​​ലി​​​​​സ്റ്റ് എ​​​​​ൻ.​​​​​എ​​​​​സ്. മാ​​​​​ധ​​​​​വ​​​​​ൻ, കൊ​​​​​ച്ചി ബി​​​​​നാ​​​​​ലെ ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്‌​​​​​സ​​​​​ൺ ഡോ. ​​​​​വി. വേ​​​​​ണു, ബി​​​​​നാ​​​​​ലെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജി​​​​​തീ​​​​​ഷ് ക​​​​​ല്ലാ​​​​​ട്ട്, സി​​​​​ഇ​​​​​ഒ തോ​​​​​മ​​​​​സ് വ​​​​​ർ​​​​​ഗീ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രും പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Sports

ഡ​ബ്ല്യു​പി​എ​ല്‍ ലേ​ലം കൊ​ച്ചി​യി​ല്‍

മും​ബൈ: വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് (ഡ​ബ്ല്യു​പി​എ​ല്‍) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2027 സീ​സ​ണ്‍ ജ​നു​വ​രി 14ന് ​ആ​രം​ഭി​ക്കും. ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് ഫൈ​ന​ല്‍. ഡ​ബ്ല്യു​പി​എ​ല്ലി​ന്‍റെ അ​ഞ്ചാം എ​ഡി​ഷ​നാ​ണ്.

ലീ​ഗി​നു മു​ന്നോ​ടി​യാ​യു​ള്ള താ​ര​ലേ​ലം അ​ടു​ത്ത മാ​സം 28നു ​കൊ​ച്ചി​യി​ല്‍​ ന​ട​ക്കും. താ​ര​ങ്ങ​ളെ നി​ല​നി​ര്‍​ത്താ​നു​ള്ള അ​വ​സാ​ന തീ​യ​തി 28 ആ​ണ്.

സ്മൃ​തി മ​ന്ദാ​ന ന​യി​ക്കു​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വാ​ണ് ഡ​ബ്ല്യു​പി​എ​ല്ലി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​ർ.

2026 ഫൈ​ന​ലി​ൽ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ ആ​റു വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി​യാ​യി​രു​ന്നു റോ​യ​ൽ ബം​ഗ​ളൂ​രു​വി​ന്‍റെ കി​രീ​ട​ധാ​ര​ണം. ആ​ർ​സി​ബി​യു​ടെ ര​ണ്ടാം കി​രീ​ട​മാ​ണ്.

Kerala

കൊ​ച്ചി​യി​ൽ വൻലഹരിവേട്ട; ക​ഞ്ചാ​വും ബ്രൗ​ൺ ഷു​ഗ​റു​മാ​യി ര​ണ്ട് പേർ പിടിയിൽ

കൊ​ച്ചി: കൊ​ച്ചി​യി​ൽ ക​ഞ്ചാ​വും ബ്രൗ​ൺ ഷു​ഗ​റു​മാ​യി ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ റ​ഹീ​ൻ ഷാ, ​സോ​ഹേ​ൽ റാ​ണ എ​ന്നി​വ​രാ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ള​മ​ശേ​രി​യി​ലെ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ഒ​രു കി​ലോ ക​ഞ്ചാ​വും എ​ട്ട് ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ എ​ത്തി​ച്ച​വ​യാ​ണ് ക​ഞ്ചാ​വും ബ്രൗ​ൺ ഷു​ഗ​റു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

കൊ​ച്ചി: കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. എ​ള​ങ്കു​ന്ന​പ്പു​ഴ ക​ണ്ണ​മ്പു​ഴ വീ​ട്ടി​ല്‍ ജി​തി​ന്‍ (26), നാ​യ​ര​മ്പ​ലം പ​റു​പ്പ​ന വീ​ട്ടി​ല്‍ സാ​ലി​ഹ് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ലാ ഡാ​ന്‍​സാ​ഫ് ടീ​മും ഞാ​റ​യ്ക്ക​ല്‍ പൊ​ലി​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പൊ​ലി​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ജി​തി​ന്‍റെ എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ലു​ള്ള വീ​ട്ടി​ല്‍ നി​ന്ന് 15 ഗ്രാം ​എം​ഡി​എം​എ​യും സാ​ലി​ഹി​ന്‍റെ നാ​യ​ര​മ്പ​ല​ത്തു​ള്ള വീ​ട്ടി​ല്‍ നി​ന്ന് 10.36 ഗ്രാം ​എം​ഡി​എം​എ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ചെ​റാ​യി ബീ​ച്ച് മേ​ഖ​ല​യി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി ബം​ഗ​ളു​രു​വി​രി​ല്‍ നി​ന്നും എ​ത്തി​ച്ച രാ​സ​ല​ഹ​രി​യാ​ണി​ത്. പ്ര​തി​ക​ള്‍ കു​റ​ച്ചു നാ​ളു​ക​ളാ​യി പൊ​ലി​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി സി. ​ബി​നു​കു​മാ​ര്‍, മു​ന​മ്പം ഡി​വൈ​എ​സ്പി എ​സ്. ജ​യ​കൃ​ഷ്ണ​ന്‍, എ​സ്എ​ച്ച്ഒ സി.​എ​സ്. നെ​ല്‍​സ​ന്‍, എ​സ്‌​ഐ​മാ​രാ​യ സ​ച്ചി​ന്‍ എ​സ്. കാ​ര്‍​മ​ല്‍, അ​ഷ്റ​ഫ് ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Kerala

തേവരയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം

കൊച്ചി: എറണാകുളം തേവരയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം. തേവരയിലെ ഇന്‍ഡസ് മോട്ടോഴ്‌സിന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. മേല്‍പാലം വരുന്നതിന്‍റെ ഭാഗമായി കെട്ടിടത്തിന്‍റെ ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചു മാറ്റുന്നതിനിടെയാണ് തീ പടര്‍ന്നത്.

തീ ആളിപടര്‍ന്ന ഉടന്‍ തന്നെ മൂന്നു ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനും തേവര പൊലിസ് സ്റ്റേഷനുമടുത്ത സ്ഥലം കൂടിയാണിത്. തീ പെട്ടെന്ന് അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

Kerala

സി​​ബി​​എ​​സ്ഇ ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ സെ​​മി​​നാ​​ർ കൊ​​ച്ചി​​യി​​ൽ

കൊ​​​​​ച്ചി: നാ​​​​​ഷ​​​​​ണ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ ഓ​​​​​ഫ് സി​​​​​ബി​​​​​എ​​​​​സ്ഇ സ്കൂ​​​​​ൾ​​​​​സ് (എ​​​​​ൻ​​​​​സി​​​​​സി​​​​​എ​​​​​സ്), കൗ​​​​​ൺ​​​​​സി​​​​​ൽ ഓ​​​​​ഫ് സി​​​​​ബി​​​​​എ​​​​​സ്ഇ സ്കൂ​​​​​ൾ​​​​​സ് കേ​​​​​ര​​​​​ള (സി​​​​​സി​​​​​എ​​​​​സ്കെ)​​​​​യു​​​​​ടെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന ദേ​​​​​ശീ​​​​​യ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സെ​​​​​മി​​​​​നാ​​​​​ർ (സ​​​​​ങ്ക​​​​​ൽ​​​​​പ് 2047) 18, 19 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ കൊ​​​ച്ചി താ​​​​​ജ് വി​​​​​വാ​​​​​ന്ത​​​​​യി​​​​​ൽ ന​​​ട​​​ക്കും.

18ന് ​​​​​രാ​​​​​വി​​​​​ലെ 11ന് ​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​മ​​​​​ന്ത്രി എ​​​​​ൻ. ഷം​​​​​സു​​​​​ദ്ദീ​​​​​ൻ ഉ​​​​​ദ്ഘാ​​​​​ട​​​​​നം നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും. ഹൈ​​​​​ബി ഈ​​​​​ഡ​​​​​ൻ എം​​​​​പി, ദ​​​​​ക്ഷി​​​​​ണ നാ​​​​​വി​​​​​ക ക​​​​​മാ​​​​​ൻ​​​​​ഡ് വൈ​​​​​സ് അ​​​​​ഡ്മി​​​​​റ​​​​​ൽ സ​​​​​മീ​​​​​ർ സ​​​​​ക്സേ​​​​​ന, യു​​​​​നെ​​​​​സ്കോ ഡ​​​​​യ​​​​​റ​​​ക്‌​​​ട​​​​​ർ ഡോ. ​​​​​ഒ​​​​​ബി​​​​​ജി​​​​​യോ​​​​​ഫ​​​​​ർ അ​​​​​ഗി​​​​​നാം, പൊ​​​​​ലി​​​​​സ് ഐ​​​​​ജി പു​​​​​ട്ട വി​​​​​മ​​​​​ലാ​​​​​ദി​​​​​ത്യ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ സം​​​​​സാ​​​​​രി​​​​​ക്കും. 19ന് ​​​​​രാ​​​​​വി​​​​​ലെ 9.30 ട്രാ​​​​​ൻ​​​​​സ്ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ റോ​​​​​ൾ ഫോ​​​​​ർ സ്കൂ​​​​​ൾ​​​​​സ് എ​​​​​ന്ന വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ജ​​​​​സ്റ്റീ​​​​​സ് ദേ​​​​​വ​​​​​ൻ രാ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​ൻ സം​​​​​സാ​​​​​രി​​​​​ക്കും. ഉ​​​​​ച്ച​​​​​യ്ക്ക് 12ന് ​​​​​സെ​​​​​മി​​​​​നാ​​​​​റി​​​​​ന്‍റെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഉ​​​​​ദ്ഘാ​​​​​ട​​​​​നം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും.

വി​​​​​വി​​​​​ധ സെ​​​​​ഷ​​​​​നു​​​​​ക​​​​​ൾ​​​​​ക്ക് ജി​​​​​ല്ലാ ക​​​​​ള​​​ക്‌​​​ട​​​ർ ജി. ​​​​​പ്രി​​​​​യ​​​​​ങ്ക, സി​​​​​ബി​​​​​എ​​​​​സ്ഇ അ​​​​​ഫി​​​​​ലി​​​​​യേ​​​​​ഷ​​​​​ൻ ഡ​​​​​യ​​​​​റ​​​ക്‌​​​ട​​​​​ർ ജ​​​​​യ​​​​​പ്ര​​​​​കാ​​​​​ശ് ച​​​​​തു​​​​​ർ​​​​​വേ​​​​​ദി, ഐ​​​​​ഐ​​​​​എം ഡ​​​​​യ​​​​​റ​​​ക്‌​​​ട​​​​​ർ പ്ര​​​​​ഫ. ദേ​​​​​ബാ​​​​​ശി​​​​​ഷ് ചാ​​​​​റ്റ​​​​​ർ​​​​​ജി, തെ​​​​​ലു​​​​​ങ്കാ​​​​​ന സ്പോ​​​​​ർ​​​​​ട്സ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി വൈ​​​​​സ് ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ഡോ. ​​​​​ജി. കി​​​​​ഷോ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കും

ആ​​​​​ഗോ​​​​​ള​​​​​മാ​​​​​റ്റ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ആ​​​​​ധു​​​​​നി​​​​​ക സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​ക​​​​​ളു​​​​​ടെ​​​​​യും ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ട് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​രം​​​​​ഗ​​​​​ത്ത് വ​​​​​രു​​​​​ത്തേ​​​​​ണ്ട സ​​​​​മ​​​​​ഗ്ര​​​​​മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ സെ​​​​​മി​​​​​നാ​​​​​ർ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​മെ​​​​​ന്ന് നാ​​​​​ഷ​​​​​ണ​​​​​ൽ കോ ​​​​​ഓ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ​​​​​ർ ഡോ. ​​​​​ഇ​​​​​ന്ദി​​​​​രാ രാ​​​​​ജ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

സെ​​​​​മി​​​​​നാ​​​​​റി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി പ​​​​​രി​​​​​സ്ഥി​​​​​തി​​​സം​​​​​ര​​​​​ക്ഷ​​​​​ണ ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് കൊ​​​​​ച്ചി​​​​​യി​​​​​ൽ റ​​​​​ൺ ഫോ​​​​​ർ നേ​​​​​ച്ച​​​​​ർ കൂ​​​​​ട്ട​​​​​യോ​​​​​ട്ടം 19ന് ​​​​​രാ​​​​​വി​​​​​ലെ 6.30ന് ​​​​​ന​​​​​ട​​​​​ത്തും. യു​​​​​നെ​​​​​സ്കോ ഡ​​​​​യ​​​​​റ​​​ക്‌​​​ട​​​ർ ഡോ. ​​​​​ഒ​​​​​ബി​​​​​ജി​​​​​യോ​​​​​ഫ​​​​​ർ അ​​​​​ഗി​​​​​നാം നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കും.

Kerala

കൊ​ച്ചി​യി​ൽ പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ർ റെ​യി​ൽ​വേ പൊ​ലി​സി​ന്‍റെ പി​ടി​യി​ൽ

കൊ​ച്ചി: ഒ​ഡീ​ഷ​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ക​ട​ത്തി​യ പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​രെ റെ​യി​ൽ​വേ പൊ​ലി​സ് പി​ടി​കൂ​ടി. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും ര​ണ്ട് മ​ല​യാ​ളി​ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ബു​ദ്ധ​ദേ​വു മ​ണ്ഡ​ൽ, സു​മ​ൻ ചൗ​ധ​രി എ​ന്നി​വ​രും ക​ഞ്ചാ​വ് വാ​ങ്ങാ​നാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ര​ണ്ട് മ​ല​യാ​ളി​ക​ളെ​യും പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ റെ​യി​ൽ​വേ പൊ​ലി​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് വി​പ​ണി​യി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്നാ​ണ് വി​വ​രം. ല​ഹ​രി​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ന​ത്ത പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് റെ​യി​ൽ​വേ പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

കൊച്ചിയില്‍ വന്‍ രാസലഹരി വേട്ട; 300 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വന്‍ രാസലഹരി വേട്ട. 300 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശിയായ ഷിഫാസ് (28) ആണ് എക്‌സൈസിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്നും 2.90 ലക്ഷം രൂപയും പിടിച്ചെടുത്തു.

ഒരാഴ്ചയ്ക്കിടെയുള്ള ലഹരി വില്‍പനയിലൂടെ സമ്പാദിച്ചതാണ് ഈ പണം. രാത്രി നടത്തിയ പരിശോധനയിലാണ് ഷിഫാസ് എക്‌സൈസിന്‍റെ വലയിലായത്.

രണ്ടാഴ്ച മുമ്പ് ചെറിയ അളവില്‍ രണ്ടു പേരില്‍ നിന്നും മെത്താഫിറ്റമിന്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷിഫാസിലേക്ക് എത്തിയത്. ഇയാള്‍ എവിടെ നിന്നാണ് ലഹരി വാങ്ങുന്നത്, എങ്ങനെയാണ് വില്‍പന എന്നത് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

Kerala

കടം വാങ്ങിയ പണം ചോദിച്ചതിലെ വൈരാഗ്യം; വീട്ടമ്മയെ ആക്രമിച്ച് മകന്‍റെ സുഹൃത്തുക്കള്‍

വൈപ്പിന്‍: വീട്ടമ്മയെ മകന്‍റെ സുഹൃത്തുക്കളായ രണ്ടംഗ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. മുളവുകാട് തോപ്പില്‍പറമ്പില്‍ അംബികയെ (60) ആണ് ആക്രമിച്ചത്. കുട കൊണ്ടു കുത്തിയതിനെ തുടര്‍ന്ന് മുന്‍വശത്തെ പല്ലിനും മറ്റും പരിക്കേറ്റ ഇവര്‍ എറണാകുളം ജനറല്‍ ചികിത്സയിലാണ്.

വീടിന്‍റെ ജനല്‍ ചില്ല് അടിച്ചു പൊളിക്കുകയും തന്നെ തള്ളിയിടുകയും കുറ്റകരമായ രീതിയില്‍ ബലമായി പിടിക്കുകയും ചെയ്തതായി ഇവര്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികള്‍ കടമായി വാങ്ങിയ 20,000 രൂപ തിരികെ ചോദിച്ചിട്ട് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കിയതിന്‍റെ വൈരാഗ്യമാണ് ആക്രമത്തിന് കാരണം. സംഭവത്തില്‍ മുളവുകാട് സ്വദേശികളായ അനു ആന്‍റണി (45), ജോസ് മൈജോ (36) എന്നിവര്‍ക്കെതിരെ മുളവുകാട് പൊലിസ് കേസ് എടുത്തു.

Business

ആ​സ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് ഗ്ലോ​ബ​ൽ ന​ഴ്‌​സിം​ഗ് അ​വാ​ർ​ഡ് 12ന് കൊ​ച്ചി​യി​ൽ

​കൊ​​​​ച്ചി: ന​​​​ഴ്‌​​​​സിം​​​​ഗ് രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ ആ​​​​സ്റ്റ​​​​ർ ഗാ​​​​ർ​​​​ഡി​​​​യ​​​​ൻ​​​​സ് ഗ്ലോ​​​​ബ​​​​ൽ ന​​​​ഴ്‌​​​​സിം​​​​ഗ് അ​​​​വാ​​​​ർ​​​​ഡി​​​​ന്‍റെ അ​​​​ഞ്ചാം​ പ​​​​തി​​​​പ്പ് 12ന് ​​​​കൊ​​​​ച്ചി ഗ്രാ​​​​ൻ​​​​ഡ് ഹ​​​​യാ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ, മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ, പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി, റോ​​​​ജി എം. ​​​​ജോ​​​​ൺ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

അ​​​​വ​​​​സാ​​​​ന റൗ​​​​ണ്ടി​​​​ലെ​​​​ത്തി​​​​യ പ​​​ത്തു ഫൈ​​​​ന​​​​ലി​​​​സ്റ്റു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ന​​​​ഴ്‌​​​​സി​​​​ന് ആ​​​​സ്റ്റ​​​​ർ ഗാ​​​​ർ​​​​ഡി​​​​യ​​​​ൻ​​​​സ് ഗ്ലോ​​​​ബ​​​​ൽ ന​​​​ഴ്‌​​​​സിം​​​​ഗ് അ​​​​വാ​​​​ർ​​​​ഡും 2,50,000 യു​​എ​​​​സ് ഡോ​​​​ള​​​​റും (ഏ​​​​ക​​​​ദേ​​​​ശം 2.5 കോ​​​​ടി രൂ​​​​പ) സ​​​​മ്മാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ക്കും. ന​​​​ഴ്‌​​​​സിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ആ​​​​ഗോ​​​​ള പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണി​​​​തെ​​​​ന്ന് ആ​​​​സ്റ്റ​​​​ർ ഡി​​​​എം ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ ലി​​​​മി​​​​റ്റ​​​​ഡ് സ്ഥാ​​​​പ​​​​ക​​​​നും എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ ഡോ. ​​​​ആ​​​​സാ​​​​ദ് മൂ​​​​പ്പ​​​​ൻ പ​​​​റ​​​​ഞ്ഞു.

രോ​​​​ഗീ പ​​​​രി​​​​ച​​​​ര​​​​ണം, ന​​​​ഴ്സിം​​​​ഗ് നേ​​​​തൃ​​​​ത്വം, ന​​​​ഴ്സിം​​​​ഗ് വി​​​​ദ്യാ​​​​ഭ്യാ​​​​സം, സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​നം, ഗ​​​​വേ​​​​ഷ​​​​ണ​​​​വും നൂ​​​​ത​​​​നാ​​​​ശ​​​​യ​​​​ങ്ങ​​​​ളും എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ മി​​​​ക​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ഫൈ​​​​ന​​​​ലി​​​​സ്റ്റു​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

Kerala

ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി ദേശീയ സമ്മേളനം കൊച്ചിയിൽ

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ കോ​​​ള​​​ജ് ഓ​​​ഫ് കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​യു​​​ടെ (ഐ​​​സി​​​സി) 33-ാമ​​​ത് ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം (ഐ​​​സി​​​സി​​​കോ​​​ൺ 2026) നാ​​​ളെ മു​​​ത​​​ൽ 13 വ​​​രെ കൊ​​​ച്ചി ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്തി​​​ൽ ന​​​ട​​​ക്കും.

നി​​​യ​​​ന്ത്ര​​​ണാ​​​തീ​​​ത​​​മാ​​​കു​​​ന്ന ഉ​​​യ​​​ർ​​​ന്ന ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം, ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ലെ ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ക്ക​​​ൽ, സ​​​ങ്കീ​​​ർ​​​ണ ഹൃ​​​ദ​​​യ​​​ധ​​​മ​​​നി ത​​​ട​​​സ​​​ങ്ങ​​​ൾ, ഹൃ​​​ദ​​​യ​​​സ്തം​​​ഭ​​​നം, ഹൃ​​​ദ​​​യ​​​വാ​​​ൽ​​​വ് രോ​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു​​​ള്ള പു​​​തി​​​യ ചി​​​കി​​​ത്സാ​​​രീ​​​തി​​​ക​​​ൾ സ​​​മ്മേ​​​ള​​​നം ച​​​ർ​​​ച്ച ചെ​​​യ്യും.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള മു​​​ന്നൂ​​​റി​​​ല​​​ധി​​​കം ഹൃ​​​ദ്‌​​​രോ​​​ഗ വി​​​ദ​​​ഗ്ധ​​​ർ​​​ക്കൊ​​​പ്പം ജ​​​ർ​​​മ​​​നി, അ​​​മേ​​​രി​​​ക്ക, മ​​​ലേ​​​ഷ്യ, ശ്രീ​​​ല​​​ങ്ക, ബ്രൂ​​​ണെ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​രും പ​​​ങ്കെ​​​ടു​​​ക്കും.

12ന് ​​​വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഡോ. ​​​സി.എ​​​ൻ. മ​​​ഞ്ജു​​​നാ​​​ഥ് എം​​​പി, ഐ​​​സി​​​സി ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ.എ​​​ച്ച്. ശ്രീ​​​നി​​​വാ​​​സ, പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ല​​​ക്ട് ഡോ. ​​​എ. ജാ​​​ബി​​​ർ, സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സി.​​​എം. നാ​​​ഗേ​​​ഷ്, ഡോ. ​​​കെ. സു​​​രേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

Kerala

ഗ്രാ​മ​ങ്ങ​ളി​ൽ കൂ​ടു​കൂ​ട്ടി മാ​ഫി​യ; പെ​രു​മ്പാ​വൂ​രി​ല്‍ ല​ഹ​രി ഇ​ട​പാ​ടു​കാ​ർ​ക്ക് പു​തി​യ താ​വ​ള​ങ്ങ​ൾ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ‌ പൊ​ലി​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ക​ളം​മാ​റ്റി പി​ടി​ച്ച് ല​ഹ​രി മാ​ഫി​യ. പെ​രു​മ്പാ​വൂ​ര്‍ ടൗ​ണി​ല്‍ ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍​ക്ക് വ​ലി​യ തോ​തി​ല്‍ നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ മാ​ഫി​യ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പി​ടി​മു​റു​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

കൂ​വ​പ്പ​ടി, ഒ​ക്ക​ല്‍, രാ​യ​മം​ഗ​ലം, വെ​ങ്ങോ​ല, അ​ശ​മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍ ല​ഹ​രി വി​ല്‍​പ​ന സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. പെ​രു​മ്പാ​വൂ​ര്‍ ടൗ​ണി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലി​സ് പ​രി​ശോ​ധ​ന​യും പ​ട്രോ​ളിം​ഗും ശ​ക്ത​മാ​യി തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം ചി​ല മ​ല​യാ​ളി​ക​ളും ല​ഹ​രി വി​ല്‍​പ​ന​യി​ല്‍ സ​ജീ​വ​മാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ടൗ​ണി​ല്‍ നി​ന്ന് ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് മാ​ഫി​യ​യു​ടെ പ്ര​വ​ര്‍​ത്ത​നം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലി​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kerala

കൊ​ച്ചി​യി​ല്‍ വീ​ട്ട​മ്മ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു

കൊ​ച്ചി: വീ​ട്ട​മ്മ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു. എ​ട​വ​ന​ക്കാ​ട് അ​ണി​യ​ല്‍ മാ​ര്‍​ക്ക​റ്റി​ന് പ​ടി​ഞ്ഞാ​റ് മ​ന​പ്പി​ള്ളി സ​ത്യ​ന്‍റെ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം വ​ള​പ്പ് കോ​ഴി​പ്പ​റ​മ്പി​ല്‍ സ​ജീ​വ​ന്‍റെ ഭാ​ര്യ ബി​ന്ദു (50) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

രാ​ത്രി മു​റ്റ​ത്തി​റ​ങ്ങി​യ വീ​ട്ട​മ്മ​യു​ടെ കാ​ലി​ല്‍ എ​ന്തോ ക​ടി​ച്ച​താ​യി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ദ്യം ഞാ​റ​ക്ക​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഏ​തു ത​രം പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. സാ​ധാ​ര​ണ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ണ​ലി​യു​ടെ സാ​ന്നി​ധ്യം ഏ​റെ​യാ​ണ്. ഇ​തി​നാ​ല്‍ അ​ണ​ലി ആ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​രു​ക്കും​പാ​ടം പൊ​തു ശ്മ​ശാ​ന​ത്തി​ല്‍.

Kerala

സി​ബി​എ​സ്ഇ ക്ല​സ്റ്റ​ർ കാ​യി​ക​മേ​ള കൊ​ച്ചി​യി​ൽ

കൊ​​​​ച്ചി: സി​​​​ബി​​​​എ​​​​സ്ഇ ക്ല​​​​സ്റ്റ​​​​ർ 11ന്‍റെ കാ​​​​യി​​​​ക​​​​മേ​​​​ള 10, 11 തീയ​​​​തി​​​​ക​​​​ളി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം വ​​​​രെ ഏ​​​​ഴു ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 2,200 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മ​​​​ത്സ​​​​രി​​​​ക്കും.

മ​​​​ന്ത്രി ഒ.​​​​ജെ. ജ​​​​നീ​​​​ഷ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ക്ല​​​​സ്റ്റ​​​​ർ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് സി​​​​ബി​​​​എ​​​​സ്ഇ ദേ​​​​ശീ​​​​യ അ​​​​ത്‌​​​​ല​​​​റ്റി​​​​ക് മീ​​​​റ്റി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Kerala

പ​ഴ​യ നാ​ണ​യ​ങ്ങ​ൾ​ക്ക് ല​ക്ഷ​ങ്ങ​ൾ; ബി​ഹാ​ർ സ്വ​ദേ​ശി​ക്ക് ന​ഷ്ട​മാ​യ​ത് 2.70 ല​ക്ഷം രൂ​പ

കൊ​ച്ചി: പ​ഴ​യ നാ​ണ​യ​ങ്ങ​ളു​ടെ പേ​രി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​യി​ൽ നി​ന്ന് 2.70 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. പ​ഴ​യ നാ​ണ​യ​ങ്ങ​ൾ​ക്കും ക​റ​ൻ​സി​ക​ൾ​ക്കും പ​ക​ര​മാ​യി 9.50 ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ബി​ഹാ​ർ സ്വ​ദേ​ശി എം.​ഡി. മി​സ്ത​റാ​ണ് മ​ട്ടാ​ഞ്ചേ​രി പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മി​സ്ത​റി​ന്‍റെ കൈ​വ​ശ​മു​ള്ള പ​ഴ​യ നാ​ണ​യ​ങ്ങ​ളും ക​റ​ൻ​സി​ക​ളും കൈ​മാ​റി​യാ​ൽ 9.50 ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നും തു​ക ഹോം ​ഡെ​ലി​വ​റി​യാ​യി എ​ത്തി​ക്കാ​മെ​ന്നും പ​റ​ഞ്ഞാ​ണ് പ്ര​തി​ക​ൾ സ​മീ​പി​ച്ച​ത്.

തു​ട​ർ​ന്ന് ഹോം ​ഡെ​ലി​വ​റി ചാ​ർ​ജി​ന്‍റെ പേ​രി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഗ​സ്റ്റ് 11 മു​ത​ൽ 20 വ​രെ അ​ക്കൗ​ണ്ട് വ​ഴി മി​സ്ത​റി​ൽ നി​ന്ന് ഏ​ക​ദേ​ശം 2.70 ല​ക്ഷം രൂ​പ പ്ര​തി​ക​ൾ കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി.

പി​ന്നീ​ട് തു​ക തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ക​ൾ പ​ണം കൈ​മാ​റാ​ൻ ത​യാ​റാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് മി​സ്ത​ർ മ​ട്ടാ​ഞ്ചേ​രി പൊ​ലി​സി​നെ സ​മീ​പി​ച്ച​ത്.

Kerala

ബൈക്കുകള്‍ തമ്മിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൊച്ചി: ബൈക്കുകള്‍ തമ്മിലിടിച്ച് നടന്ന അപകടത്തില്‍ യുവാവ് മരിച്ചു. എടവനക്കാട് അണിയല്‍ ഐക്കര മഠം ബാലകൃഷ്ണന്‍റെ മകന്‍ വിഷ്ണു (32) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 12ഓടെ നായരമ്പലം വെളിയത്ത്പറമ്പ് പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം.

വിഷ്ണു ഓടിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Kerala

സ്വിഗ്ഗിയുടെ മറവില്‍ മദ്യവില്‍പ്പന; 42 കുപ്പികളുമായി ഡെലിവറി ബോയ് അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്‍റെ മറവില്‍ മദ്യവില്‍പ്പന നടത്തിയ ഡെലിവറി ബോയ് അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ലിബിന്‍ ജോസ് ആണ് അറസ്റ്റിലായത്. 42 കുപ്പി മദ്യവും പ്രതിയില്‍ നിന്നും പിടികൂടി. സ്വിഗ്ഗി ഡെലിവറി ബോയ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ലിബിന്‍. 700 രൂപയ്ക്കാണ് പ്രതി മദ്യം വിറ്റിരുന്നത്.

കഴിഞ്ഞ കുറച്ചു കാലമായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. താമസിച്ചിരുന്ന പനയപള്ളി കോര്‍പ്പറേഷന്‍ കോളനിയില്‍ വച്ചാണ് മട്ടാഞ്ചേരി പോലീസ് പ്രതിയെ പിടികൂടിയത്. മദ്യം വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു. മദ്യ വില്‍പ്പന നടത്തുന്നതില്‍ ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലുമുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണ്.

National

രാ​ജ്യ​ത്ത് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വീ​ണ്ടും കൂ​ട്ടി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വീ​ണ്ടും കൂ​ട്ടി. സി​ലി​ണ്ട​ര്‍ ഒ​ന്നി​ന് ഒ​മ്പ​ത് രൂ​പ 50 പൈ​സ​യാ​ണ് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ 19 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് 2,747 രൂ​പ 50 പൈ​സ​യാ​യി.

മും​ബൈ​യി​ല്‍ വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 2,701 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. ചെ​ന്നൈ​യി​ല്‍ വി​ല 2,916.50 രൂ​പ​യി​ലെ​ത്തി. കൊ​ച്ചി​യി​ല്‍ സി​ലി​ണ്ട​ര്‍ ഒ​ന്നി​ന് 2783.50 രൂ​പ​യും ന​ല്‍​കേ​ണ്ടി വ​രും. ഗാ​ര്‍​ഹി​ക എ​ല്‍​പി​ജി​യു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

യു​എ​സ്-​ഇ​റാ​ന്‍ സം​ഘ​ര്‍​ഷ​ത്തി​നും ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും നേ​രി​യ അ​യ​വ് വ​ന്ന​തോ​ടെ കു​റ​ച്ച വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല​യി​ലാ​ണ് വീ​ണ്ടും വ​ര്‍​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​ല വ​ര്‍​ധ​ന ഹോ​ട്ട​ലു​ക​ള്‍, ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, ബേ​ക്ക​റി​ക​ള്‍, കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​യൂ​ണി​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് തി​രി​ച്ച​ടി​യാ​കും. നേ​ര​ത്തെ തു​ട​ര്‍​ച്ച​യാ​യ വി​ല വ​ര്‍​ധ​ന​യു​ണ്ടാ​യ​പ്പോ​ള്‍ ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​ന് വി​ല ഉ​യ​ര്‍​ന്നി​രു​ന്നു.

Kerala

കൊ​ച്ചി മെ​ട്രോ​യു​ടെ താ​ല്‍​ക്കാ​ലി​ക എം​ഡി​യാ​യി ജി. ​പ്രി​യ​ങ്ക

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​ന്‍റെ താ​ല്‍​ക്കാ​ലി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി ജി. ​പ്രി​യ​ങ്ക ചു​മ​ത​ല​യേ​റ്റു. എ​റ​ണാ​കു​ളം ജി​ല്ലാ ക​ല​ക്ട​റാ​യ ജി ​പ്രി​യ​ങ്ക കെ​എം​ആ​ര്‍​എ​ല്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം കൂ​ടി​യാ​ണ്. മു​ന്‍ സം​സ്ഥാ​ന പോ​ലി​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്‌​റ​യു​ടെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ഓ​ഗ​സ്റ്റ് 30ന് ​ലോ​ക്‌​നാ​ഥ് ബെ​ഹ്റ​യു​ടെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്നു. പു​തി​യ സ്ഥി​രം എം​ഡി​യെ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ന്ന​തു വ​രെ​യാ​ണ് ജി. ​പ്രി​യ​ങ്ക ചു​മ​ത​ല​യി​ല്‍ തു​ട​രു​ക. 2021 ഓ​ഗ​സ്റ്റി​ലാ​ണ് ലോ​ക്നാ​ഥ് ബെ​ഹ്റ കൊ​ച്ചി മെ​ട്രോ​യു​ടെ എം​ഡി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ര​ണ്ടു ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന് കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​നും വാ​ട്ട​ര്‍ മെ​ട്രോ പ​ദ്ധ​തി​ക്കാ​യു​മാ​ണ് ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ബെ​ഹ്‌​റ​യു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി​യ​ത്. വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ജു പ്ര​ഭാ​ക​ര്‍, ജി​ജി തോം​സ​ണ്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ള്‍ ബെ​ഹ്റ​യ്ക്ക് പ​ക​ര​മാ​യി സ​ര്‍​ക്കാ​ര്‍ പ​ര​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Kerala

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം; തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ കൊ​ച്ചി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: ഉ​പ​രാ​ഷ്ട്ര​പ​തി​ സി.പി. രാധാകൃഷ്ണന്‍റെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ കൊ​ച്ചി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ 10 മു​ത​ൽ അ​ങ്ക​മാ​ലി​യി​ൽ നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.​ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ കാ​ല​ടി പെ​രു​മ്പാ​വൂ​ർ പു​ത്ത​ൻ​കു​രി​ശ് വ​ഴി എ​റ​ണാ​കു​ള​ത്തേ​യ്ക്ക് പോ​കേ​ണ്ട​താ​ണ്.

12:40 മു​ത​ൽ 2 മ​ണി വ​രെ അ​ങ്ക​മാ​ലി​യി​ൽ നി​ന്ന് ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് യാ​തൊ​രു​വി​ധ വാ​ഹ​ന​ങ്ങ​ളും ക​ട​ത്തി​വി​ടു​ന്ന​ത​ല്ല. എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ 1:25 മു​ത​ൽ 2 മ​ണി വ​രെ മ​റ്റൂ​ർ നാ​യ​ത്തോ​ട് വ​ഴി പോ​കേ​ണ്ട​താ​ണ്.

1 :20 മു​ത​ൽ 2 വ​രെ അ​ത്താ​ണി​യി​ൽ നി​ന്ന് ആ​ലു ഭാ​ഗ​ത്തേ​ക്ക് ഒ​രു വാ​ഹ​ന​വും ക​ട​ത്തി വി​ടു​ന്ന​ത​ല്ല. പ​റ​മ്പ​യം ,ദേ​ശം , പ​റ​വൂ​ർ ക​വ​ല, തോ​ട്ട​ക്കാ​ട്ടു​ക​ര ,അ​ത്താ​ണി​തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് 1:30 മു​ത​ൽ 2 വ​രെ​മെ​യി​ൻ റോ​ഡി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല.

ബൈ​പ്പാ​സ് ജം​ഗ്ഷ​ൻ പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് മെ​യി​ൻ റോ​ഡി​ലേ​ക്ക് ഉ​ച്ച​യ്ക്ക് 1:35 മു​ത​ൽ 2 വ​രെ ഒ​രു വാ​ഹ​ന​വും ക​ട​ത്തി വി​ടു​ന്ന​ത​ല്ല. സി​റ്റി​യി​ൽ നി​ന്ന് വ​രു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ൾ രാ​വി​ലെ 10 മു​ത​ൽ ക​ണ്ടെ​യ്ന​ർ റോ​ഡ് ചേ​രാ​ന​ല്ലൂ​ർ വ​രാ​പ്പു​ഴ കൂ​ടി പോ​കേ​ണ്ട​താ​ണ്.

വൈ​കു​ന്നേ​രം 4 :15 മു​ത​ൽ 6 വ​രെ സി​റ്റി​യി​ൽ നി​ന്ന് വ​രു​ന്ന ഒ​രു വാ​ഹ​ന​വും മെ​യി​ൻ റോ​ഡ് വ​ഴി ക​ട​ത്തി​വി​ടു​ന്ന​ത​ല്ല. ഇ​വി​ടു​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​യ്ന​ർ റോ​ഡ് വ​ഴി പോ​കേ​ണ്ട​താ​ണ്. തോ​ട്ട​ക്കാ​ട്ടു​ക​ര പ​റ​വൂ​ർ ക​വ​ല ദേ​ശം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം 5 :20 മു​ത​ൽ 6 മ​ണി വ​രെ മെ​യി​ൻ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല.

Kerala

സ്‌​പൈ​സ് ജെ​റ്റ് വീ​ണ്ടും വൈ​കി; കൊ​ച്ചി–​ഫു​ജൈ​റ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

കൊ​ച്ചി: സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം വൈ​കു​ന്ന​തി​നാ​ല്‍ ദു​രി​ത​ത്തി​ലാ​യി യാ​ത്ര​ക്കാ​ര്‍. ഇ​ന്ന് രാ​വി​ലെ 11.45ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന കൊ​ച്ചി ഫു​ജൈ​റ വി​മാ​ന​മാ​ണ് വൈ​കു​ന്ന​ത്.

വീ​ണ്ടും തു​ട​ര്‍​ച്ച​യാ​യി സ്‌​പൈ​സ് ജെ​റ്റ് വൈ​കി​യാ​ല്‍ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ച്ചി​ന്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡ് അ​റി​യി​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് യാ​ത്ര​ക്കാ​രെ വീ​ണ്ടും ദു​രി​ത​ത്തി​ലാ​ക്കി വി​മാ​ന​ക്ക​മ്പ​നി നി​രു​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 12.25ന് ​കൊ​ച്ചി​യി​ല്‍ നി​ന്ന് ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​നം പു​റ​പ്പെ​ട്ട​ത് രാ​വി​ലെ 9.40നാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഫു​ജൈ​റ​യി​ലേ​യ്ക്കു​ള്ള സ​ര്‍​വീ​സ് വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ​യും വ്യ​ക്താ​ക്കി​യി​ട്ടി​ല്ല. രാ​വി​ലെ 11.45 ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം റീ​ഷെ​ഡ്യൂ​ള്‍ ചെ​യ്ത​ത് അ​വ​സാ​ന സ​മ​യ​മാ​ണ്. എ​ന്നാ​ല്‍, പു​തു​ക്കി​യ സ​മ​യം എ​പ്പോ​ഴാ​ണെ​ന്ന് കൃ​ത്യ​മാ​യി അ​റി​യി​ക്കാ​ന്‍ വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​യി​ട്ടി​ല്ല.

സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ങ്ങ​ള്‍ സ്ഥി​ര​മാ​യി റ​ദ്ദാ​ക്കു​ന്ന​തും വൈ​കു​ന്ന​തും കാ​ര​ണം യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ മു​ന്‍​പ് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ സ​ര്‍​വീ​സ് മു​ട​ങ്ങ​ലു​ക​ള്‍​ക്കെ​തി​രെ സ്‌​പൈ​സ് ജെ​റ്റി​ന് സി​യാ​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി നോ​ട്ടീ​സ് അ​യ​ക്കു​ക​യും ഇ​ത് സം​ബ​ന്ധി​ച്ച് പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടും വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ മാ​റ്റ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പു​തി​യ സം​ഭ​വ​വും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

റീ​ഷെ​ഡ്യൂ​ള്‍ ചെ​യ്യു​ന്ന​ത് കൂ​ടാ​തെ അ​വ​സാ​ന സ​മ​യ​ത്ത് വി​മാ​നം റ​ദ്ദാ​ക്കു​ന്ന​തും യാ​ത്ര​ക്കാ​ര്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണ്. ജോ​ലി ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി അ​ടി​യ​ന്ത​ര​മാ​യി യു​എ​ഇ​യി​ലേ​ക്ക് പോ​കേ​ണ്ട​വ​ര്‍ പോ​ലും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​തെ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

Kerala

നേ​പ്പാ​ളി​ലെ മി​ന്ന​ൽ പ്ര​ള​യം; ര​ക്ഷ​പ്പെ​ട്ട 31 അം​ഗ മ​ല​യാ​ളി സം​ഘം തി​രി​ച്ചെ​ത്തി

കൊ​ച്ചി: നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട 31 അം​ഗ മ​ല​യാ​ളി സം​ഘം തി​രി​ച്ചെ​ത്തി. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ട്രാ​വ​ൽ പാ​ക്കേ​ജി​ൽ നേ​പ്പാ​ളി​ലേ​ക്ക് പോ​യ യാ​ത്ര​ക്കാ​രാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ നാ​ട്ടി​ലെ​ത്തി​യ​ത്.

നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ 31 അം​ഗ സം​ഘം ദു​ര​ന്തം നേ​രി​ൽ ക​ണ്ട​തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ്. സ്വ​ദേ​ശി​ക​ളു​ടെ സം​ഘ​വും ഇ​ന്ന് ഉ​ച്ച​യോ​ടെ തി​രി​കെ നാ​ട്ടി​ലെ​ത്തും. അ​തേ​സ​മ​യം മി​ന്ന​ൽ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ‌​ഞ്ചാം ദി​വ​സ​വും തു​ട​രു​ക​യാ​ണ്.

 

Kerala

പ​വ​ർ ബോ​ട്ടു​ക​ളും ക​യാ​ക്കു​ക​ളും ഇ​നി കൊ​ച്ചി​യി​ൽ ഒ​രു​ങ്ങും

കൊ​​​​ച്ചി: വി​​​​നോ​​​​ദ​​​സ​​​​ഞ്ചാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ലെ ബോ​​​​ട്ടു​​​​ക​​​​ളു​​​​ടെ​​​​യും ക​​​​യാ​​​​ക്കു​​​​ക​​​​ളു​​​​ടെ​​​​യും നി​​​​ർ​​​​മാ​​​​ണ​​​​കേ​​​​ന്ദ്രം കൊ​​​​ച്ചി​​​​യി​​​​ൽ സ​​​​ജ്ജം. ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി രൂ​​​​പ​​​​ക​​​​ല്​​​​പ​​​​ന ചെ​​​​യ്ത അ​​​​ഞ്ച് പു​​​​തി​​​​യ ഫ്ലാ​​​ഗ്ഷി​​​​പ് വാ​​​​ട്ട​​​​ർ​​​​ക്രാ​​​​ഫ്റ്റ് ലൈ​​​​നു​​​​ക​​​​ൾ എം​​​കെ​​​​ഇ​​​എ​​​​ൽ മ​​​​റൈ​​​​ൻ ക​​​​മ്പ​​​​നി പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

ഞാ​​​​റ​​​​യ്ക്ക​​​​ലി​​​​ലെ നി​​​​ർ​​​​മാ​​​​ണ യൂ​​​​ണി​​​​റ്റി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​ശ​​​​സ്ത നാ​​​​വി​​​​ക​​​​നും നാ​​​​വി​​​​ക​​​​സേ​​​​ന മു​​​​ൻ ക​​​​മാ​​​​ൻ​​​​ഡ​​​​റു​​​​മാ​​​​യ അ​​​​ഭി​​​​ലാ​​​​ഷ് ടോ​​​​മി പു​​​​തി​​​​യ ബോ​​​​ട്ട് നി​​​​ര​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

നാ​​​​വി​​​​ക ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ടും എം​​​​കെ​​​ഇ​​​എ​​​​ൽ മ​​​​റൈ​​​​ൻ സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ ജോ​​​​സ് ബാ​​​​ബു മാ​​​​ളി​​​​യേ​​​​ക്ക​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് അ​​​​ത്യാ​​​​ധു​​​​നി​​​​ക കോ​​​​മ്പോ​​​​സി​​​​റ്റ് റെ​​​​സി​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി ഉ​​​​യ​​​​ർ​​​​ന്ന കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യു​​​​ള്ള ഈ ​​​​യാ​​​​ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ടൂ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് എ​​​​ക്‌​​​​സ്പീ​​​​ഡി​​​​ഷ​​​​ൻ ക​​​​യാ​​​​ക്കു​​​​ക​​​​ൾ, വേ​​​​ലോ​​​​ർ പ​​​​വ​​​​ർ​​​​ബോ​​​​ട്ട് സീ​​​​രീ​​​​സ്, വ​​​​ർ​​​​ക്ക് മോ​​​​ട്ടോ​​​​ർ ബോ​​​​ട്ടു​​​​ക​​​​ൾ, എ​​​​യ​​​​റോ​​​​സെ​​​​യി​​​​ലിം​​​​ഗ് ഫ്ലീ​​​​റ്റ്, റേ​​​​സിം​​​​ഗ് എ​​​​ക്‌​​​​സ് എ​​​​ലൈ​​​​റ്റ് എ​​​​ന്നീ അ​​​​ഞ്ചു മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ് ഇ​​​​വി​​​​ടെ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്.

സ്‌​​​​പോ​​​​ർ​​​​ട്‌​​​​സ് അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​ൾ​​​​ക്കും അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് ബോ​​​​ട്ടു​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്ന് ജോ​​​​സ് ബാ​​​​ബു മാ​​​​ളി​​​​യേ​​​​ക്ക​​​​ൽ അ​​​​റി​​​​യി​​​​ച്ചു. റെ​​​​സി​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ൽ അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള സെ​​​​യി​​​​ലിം​​​​ഗ് യോ​​​​ട്ടു​​​​ക​​​​ളും മോ​​​​ട്ടോ​​​​ർ ബോ​​​​ട്ടു​​​​ക​​​​ളും ഇ​​​​വി​​​​ടെ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി നി​​​​ർ​​​​മി​​​​ക്കും.

Kerala

കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; വയോധികയുടെ കൈവിരലുകള്‍ അറ്റുപോയി

കൊച്ചി: ഞാറക്കലിൽ കാറിടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രികയുടെ കൈവിരലുകൾ അറ്റുപോയി. നായരമ്പലം വാടേല്‍ മേനാച്ചേരി ശാന്ത തോമസിനാണ് (70) ഗുരുതര പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ ഞാറക്കല്‍ പെരുമ്പിള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം. പിന്നാലെയെത്തിയ കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ശാന്തയുടെ കൈയിലൂടെ എതിരെ വരികയായിരുന്നു ബസിന്‍റെ ചക്രം കയറിയിറങ്ങി.

സ്‌കൂട്ടറിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന നായരമ്പലം സ്വദേശി വാസന്തിയുടെ (35) കൈകാലുകൾക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

Kerala

യു​വാ​വി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വാ​വി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പോ​ണേ​ക്ക​ര സ്വ​ദേ​ശി കൃ​ഷ്ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഗു​രു​വാ​യൂ​രി​ൽ നി​ന്ന് ആ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ത്സ്യ​ക​ച്ച​വ​ടം ന​ട​ത്തു​ന്ന ശി​ഹാ​ബ് എ​ന്ന യു​വാ​വു​മാ​യി ഇ​യാ​ൾ​ക്ക് ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി യു​വാ​വി​നെ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശി​ഹാ​ബ് കോ​മ​യി​ൽ തു​ട​രു​ക​യാ​ണ്.

Kerala

ഓണക്കാലം ലക്ഷ്യമിട്ട് ലഹരിക്കച്ചവടം; കൊച്ചിയില്‍ പിടിയിലായത് ലഹരിസംഘത്തിലെ പ്രധാനി

കൊച്ചി: 232 ഗ്രാം എംഡിഎംഎയുമായി കൊച്ചിയില്‍ അറസ്റ്റിലായ പത്തനംതിട്ട സ്വദേശി വരുണ്‍ദേവ് ഡല്‍ഹിയില്‍ നിന്ന് രാസലഹരി എത്തിക്കുന്നതില്‍ പ്രധാനിയെന്ന് എക്‌സൈസ്. ലഹരിക്കച്ചവടക്കാര്‍ക്കിടയില്‍ ബോസ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വരുണ്‍ ലഹരി വില്‍പന നടത്തിയിരുന്നത്.

വരുണ്‍ ദേവിന്‍റെ സുഹൃത്തുക്കളിലേക്കും എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളടക്കം മരവിപ്പിക്കാനുള്ള നടപടിയും എക്‌സൈസ് ആരംഭിച്ചിട്ടുണ്ട്. വരുണ്‍ദേവും സംഘവും ഡല്‍ഹി-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് വാങ്ങുന്ന എംഡിഎംഎ റോഡ് മാര്‍ഗമാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.

കോട്ടയം കേന്ദ്രീകരിച്ചാണ് ലഹരി സംഭരിച്ചിരുന്നത്. പിന്നീടിത് ഇടനിലക്കാര്‍ വഴി കൊച്ചിയിലെ വില്‍പ്പനക്കാരിലേക്ക് എത്തിക്കും. വില്‍ക്കുന്ന ആര്‍ക്കും വരുണുമായി നേരിട്ട് ബന്ധമില്ല. കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിന്ന് 49 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പിടിയിലായ സിദ്ദിഖ്, ഫിനില എന്നിവരില്‍ നിന്നാണ് ലഹരിയുമായി ശനിയാഴ്ച ഒരു സംഘം കൊച്ചിയിലേക്ക് എത്തുന്ന വിവരം എക്‌സൈസിന് ലഭിച്ചത്.

വൈറ്റിലയില്‍ വച്ച് ഇവരെ 232 ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി. പ്രതികളെ ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഏറെ നാളായി പോലീസും എക്‌സൈസും അന്വേഷിച്ചിരുന്ന ലഹരിസംഘത്തിന്‍റെ ബോസാണ് വരുണ്‍ ദേവ് എന്ന് തിരിച്ചറിയുന്നത്.

ഓണക്കാലം ലക്ഷ്യമിട്ട് അഞ്ച് കിലോയോളം എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട് പ്രതി മൊഴി നല്‍കി. കൊച്ചിയിലെ വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി കേസില്‍ അറസ്റ്റിലായ കെവിന്‍ ബി. മാത്യു, വടക്കന്‍ പറവൂര്‍ സ്വദേശി സിദ്ദിഖ് എന്നിവരും വരുണ്‍ ദേവില്‍ നിന്ന് എംഡിഎംഎ വാങ്ങിയിട്ടുണ്ട്.

Kerala

കോ​ട​തി ന​ട​പ​ടി​ക​ൾ ചി​ത്രീ​ക​രി​ച്ച് യു​ട്യൂ​ബി​ൽ പ്ര​ച​രി​പ്പി​ച്ചു; അ​ഭി​ഭാ​ഷ​ക​നെ​തി​രെ ന​ട​പ​ടി​യു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​ട​തി ന​ട​പ​ടി​ക​ൾ ചി​ത്രീ​ക​രി​ച്ച് യു​ട്യൂ​ബി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ന് നോ​ട്ടീ​സ് അ​യ​ച്ച് ഹൈ​ക്കോ​ട​തി. അ​ഡ്വ. മാ​ത്യൂ​സ് ജെ. ​നെ​ടു​മ്പാ​റ​യ്ക്ക് ആ​ണ് ഹൈ​ക്കോ​ട​തി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.​ചീ​ഫ് ജ​സ്റ്റി​സ് സൗ​മേ​ൻ സെ​ൻ, ജ​സ്റ്റി​സ് വി.​എം. ശ്യാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ഹൈ​ക്കോ​ട​തി ര​ജി​സ്ട്രി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

സെ​പ്റ്റം​ബ​ർ ഏ​ഴി​നു​ള്ളി​ൽ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ അ​ഭി​ഭാ​ഷ​ക​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​ത് വ​രെ കേ​ര​ള​ത്തി​ലെ കോ​ട​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യോ വെ​ർ​ച്വ​ലാ​യോ ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന് മാ​ത്യൂ​സ് ജെ. ​നെ​ടു​മ്പാ​റ​യെ വി​ല​ക്കു​ക​യും ചെ​യ്തു.

Kerala

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ പ്ര​തി​ഷേ​ധം

കൊ​ച്ചി: ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ ഇ​ട​തു കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ്ര​തി​ഷേ​ധം. കൗ​ണ്‍​സി​ല​ര്‍​മാ​രെ തു​ല്യ​മാ​യി പ​രി​ഗ​ണി​ക്കു​ക, ബ്ര​ഹ്മ​പു​ര​ത്തെ റി​യ​ല്‍ എ​സ്റ്റേ​റ്റ് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ച് ഇ​ട​തു കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ആ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്റെ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​ത്. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തി​ന് എ​തി​ര്‍​വ​ശ​ത്താ​യി ഇ​രു​ന്നു കൊ​ണ്ടാ​ണ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ്ര​തി​ഷേ​ധം.

കോ​ര്‍​പ്പ​റേ​ഷ​ന്‍ വാ​ഹ​ന​ങ്ങ​ള്‍ സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വി​വേ​ച​ന​പ​ര​മാ​യ പെ​രു​മാ​റ്റം മേ​യ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ക, ബ​യോ​മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന്‍റെ തു​ക 12 രൂ​പ​യി​ല്‍ നി​ന്നും 24 രൂ​പ​യാ​ക്കി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം വൈ​കി​ട്ട് വ​രെ തു​ട​രു​മെ​ന്നാ​ണ് ഇ​ട​തു അം​ഗ​ങ്ങ​ളു​ടെ തീ​രു​മാ​നം.

Kerala

സ്വകാര്യ ബസ് മെട്രോ പില്ലറില്‍ ഇടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്

കൊച്ചി: പത്തടിപ്പാലത്ത് മെട്രോ പില്ലറില്‍ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മെട്രോ പില്ലറിലും സുരക്ഷാവേലിയിലും ഇടിക്കുകയായിരുന്നു. രാവിലെ 10.30 ഓടെയാണ് മെട്രോ സ്റ്റേഷന് സമീപം അപകടമുണ്ടായത്.

ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലറിലും സമീപത്തെ സുരക്ഷാവേലിയിലും ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് കറങ്ങി റോഡിന് നടുവില്‍ വന്ന് നില്‍ക്കുകയായിരുന്നു.

അപകടത്തില്‍ ബസിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ക്കും മുന്‍ഭാഗത്തുണ്ടായിരുന്നവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ബസ് സ്ഥലത്തു നിന്ന് മാറ്റി. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു.

Sports

20 ല​ക്ഷം; ഷ​മീ​മു​ദീ​ന്‍ കൊ​ച്ചി​യി​ല്‍

മ​ഡ്ഗാ​വ്: പ്രൈം ​വോ​ളി​ബോ​ള്‍ ലീ​ഗി​ലെ അ​ഞ്ചാം സീ​സ​ണ്‍ താ​ര​ ലേ​ലത്തി​ല്‍ വി​ല​യേ​റി​യ ക​ളി​ക്കാ​ര​നാ​യി ഷ​മീ​മു​ദീ​ന്‍. 20 ല​ക്ഷം രൂ​പ​യ്ക്ക് കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സ് ഈ ​ബ്ലോ​ക്ക​റെ സ്വ​ന്ത​മാ​ക്കി. സി.​കെ. മു​ഹ​മ്മ​ദ് നി​ഹാ​ലാ​ണ് (19 ല​ക്ഷം രൂ​പ, അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫെ​ന്‍​ഡേ​ഴ്‌​സ്) ലേ​ല​ത്തി​ലെ വി​ല​യേ​റി​യ ര​ണ്ടാ​മ​ത്തെ താ​രം.

യു​വ​താ​ര​ങ്ങ​ളു​ടെ ക​ട​ന്നു​വ​ര​വാ​യി​രു​ന്നു താ​ര​ലേ​ല​ത്തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യം. അ​ടു​ത്തി​ടെ സ​മാ​പി​ച്ച ഗാ​ര്‍​ഡി​യ​ന്‍​സ് ട്രോ​ഫി​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത 11 ക​ളി​ക്കാ​ര്‍ പ്രൈം ​വോ​ളി ടീ​മു​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചു. ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യി പി​വി​എ​ല്‍ ന​ട​ത്തു​ന്ന താ​ഴെ​ത്ത​ട്ടി​ലെ പ​ദ്ധ​തി​ക​ളു​ടെ ഫ​ല​മാ​ണി​ത്. 9.5 ല​ക്ഷം രൂ​പ​യ്ക്ക് കാ​ലി​ക്ക​ട്ട് ഹീ​റോ​സി​ല്‍ എ​ത്തി​യ യു​വ ബ്ലോ​ക്ക​ര്‍ സൂ​ര​ജ് ചൗ​ധ​രി​യാ​ണ് ഈ ​ഗ​ണ​ത്തി​ലെ വി​ല​യേ​റി​യ താ​രം.

2026 സീ​സ​ണി​ല്‍ പ​ത്തു ടീ​മു​ക​ള​ള്‍ ര​ണ്ടു പൂ​ളു​ക​ളാ​യി വി​ഭ​ജി​ക്കും. പൂ​ള്‍ എ​യി​ല്‍ ബം​ഗ​ളൂ​രു ടോ​ര്‍​പി​ഡോ​സ്, കാ​ലി​ക്ക​ട്ട് ഹീ​റോ​സ്, അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍​ഡേ​ഴ്സ്, ചെ​ന്നൈ ബ്ലി​റ്റ്സ്, മും​ബൈ മി​റ്റി​യോ​ഴ്സ് ടീ​മു​ക​ളാ​ണ്. പൂ​ള്‍ ബി​യി​ല്‍ ഗോ​വ ഗാ​ര്‍​ഡി​യ​ന്‍​സ്, തെ​ലു​ങ്കു ബ്ലാ​ക്ഹോ​ക്സ്, ഡ​ല്‍​ഹി തൂ​ഫാ​ന്‍​സ്, കോ​ല്‍​ക്ക​ത്ത ത​ണ്ട​ര്‍​ബോ​ള്‍​ട്ട്സ്, കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സ് ടീ​മു​ക​ളും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബം​ഗ​ളൂ​രു ടോ​ര്‍​പി​ഡോ​സ് ലേ​ല​ത്തി​ല്‍​നി​ന്ന് ആ​രെ​യും സ്വ​ന്ത​മാ​ക്കി​യി​ല്ല. കി​രീ​ടം നേ​ടി​യ ടീ​മി​നെ അ​വ​ര്‍ നി​ല​നി​ര്‍​ത്തി.

Kerala

ഓ​ണ​പ്പൂ​ക്ക​ള്‍ ഓ​ണ്‍​ലൈ​നി​ലും; ഒ​റ്റ ക്ലി​ക്കി​ല്‍ വീ​ട്ടി​ലെ​ത്തും, കൊ​ച്ചി​യി​ല്‍ സ​ജീ​വ​മാ​യി വി​പ​ണി

കൊ​ച്ചി: ഓ​ണ​ക്കാ​ലം കൊ​ച്ചി ന​ഗ​ര​ത്തി​ന് ന​ല്‍​കു​ന്ന​ത് മ​റ്റൊ​രു നി​റ​മാ​ണ്. തി​ര​ക്കേ​റി​യ റോ​ഡു​ക​ളും ഓ​ഫീ​സു​ക​ളും ഫ്‌​ലാ​റ്റു​ക​ളും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും ഓ​ണ​ത്തി​ന്റെ ആ​ഘോ​ഷ​ച്ചൂ​ടി​ലേ​ക്ക് മാ​റും. പൂ​ക്ക​ളും ഓ​ണ​ക്കോ​ടി​യും സ​ദ്യ​യും വി​പ​ണി തി​ര​ക്കു​ക​ളു​മൊ​ക്കെ​യാ​യി ന​ഗ​രം ഉ​ത്സ​വ​ല​ഹ​രി​യി​ലാ​കും. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ അ​ത്ത​ച്ച​മ​യ​ത്തോ​ടെ കൊ​ച്ചി​യി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി​രി​ക്കു​ക​യാ​ണ്.

ഇ​തോ​ടെ ന​ഗ​ര​ത്തി​ല്‍ ഓ​ണ​ത്തി​ര​ക്കും വ​ര്‍​ധി​ച്ചു. അ​തി​നാ​ല്‍ ത​ന്നെ ന​ഗ​ര ജീ​വി​ത​ത്തി​ന്റെ തി​ര​ക്കി​നി​ട​യി​ല്‍ ആ​വ​ശ്യ​ത്തി​ന് പൂ​ക്ക​ള്‍ ക​ണ്ടെ​ത്തി വാ​ങ്ങു​ക പ​ല​ര്‍​ക്കും വ​ലി​യ ജോ​ലി​യാ​ണ്. ഈ ​ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​ര​മാ​കു​ക​യാ​ണ് പൂ​ക്ക​ള്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തി​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ ആ​പ്പു​ക​ളും വെ​ബ്‌​സൈ​റ്റു​ക​ളും. തി​ര​ക്കേ​റി​യ ന​ഗ​ര ജീ​വി​ത​ത്തി​നി​ട​യി​ല്‍ പൂ​ക്ക​ള്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തി​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പേ​രെ ആ​ക​ര്‍​ഷി​ക്കു​ക​യാ​ണ്.

പൂ​വു​ണ്ടോ.​കോം (poovundo.com), ഇ​ന്‍​സ്റ്റാ​മാ​ര്‍​ട്ട് (Instamart), സെ​പ്‌​റ്റോ (Zepto), ബ്ലി​ങ്കി​റ്റ് (Blinkit) തു​ട​ങ്ങി​യ ആ​പ്പു​ക​ളി​ലും വെ​ബ്‌​സൈ​റ്റു​ക​ളി​ലും പൂ ​വി​ല്‍​പ്പ​ന ത​ക​ര്‍​ക്കു​ക​യാ​ണ്. ഓ​ണ​ക്കാ​ല​ത്ത് പൂ​ക്ക​ളു​ടെ ആ​വ​ശ്യ​ക​ത കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് പ്ര​സ​ക്തി​യേ​റു​ന്ന​ത്. സാ​ധാ​ര​ണ പൂ​ക്ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​യി ഓ​രോ ഇ​ന​വും തി​ര​ഞ്ഞെ​ടു​ത്ത് വാ​ങ്ങു​ന്ന​തി​നു പ​ക​രം ആ​വ​ശ്യ​മാ​യ പൂ​ക്ക​ള്‍ മു​ന്‍​കൂ​ട്ടി ഓ​ര്‍​ഡ​ര്‍ ചെ​യ്ത് ല​ഭ്യ​മാ​ക്കു​ക​യാ​ണ് പൂ​വു​ണ്ടോ.​കോം ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ മാ​ത്ര​മാ​ണ് പൂ​വു​ണ്ടോ.​കോം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ല്‍ ഏ​ത് കോ​ണി​ലാ​ണെ​ങ്കി​ലും പൂ​വു​ണ്ടോ.​കോ​മി​ല്‍ ആ​വ​ശ്യ​ത്തി​നു​ള്ള പൂ​ക്ക​ളും ഡെ​ലി​വ​റി ചെ​യ്യേ​ണ്ട ഡേ​റ്റും സ​മ​യ​വും സ​ബ്മി​റ്റ് ചെ​യ്തു കൊ​ടു​ത്തു ക​ഴി​ഞ്ഞാ​ല്‍ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ പൂ​ക്ക​ള്‍ ക​യ്യി​ലെ​ത്തും. വാ​ട്‌​സാ​പ്പി​ല്‍ മെ​സേ​ജ് അ​യ​ച്ചാ​ലും പൂ​വു​ണ്ടോ.​കോ​മി​ല്‍ നി​ന്നും പൂ​ക്ക​ള്‍ വാ​ങ്ങാം.

ഇ​ന്‍​സ്റ്റാ​മാ​ര്‍​ട്ട്, സെ​പ്‌​റ്റോ, ബ്ലി​ങ്കി​റ്റ് എ​ന്നീ ആ​പ്പു​ക​ളി​ല്‍ നി​ന്നും ആ​വ​ശ്യാ​നു​സ​ര​ണം പൂ​ക്ക​ള്‍ വാ​ങ്ങാം. ചെ​ണ്ടു​മ​ല്ലി, ജ​മ​ന്തി, വാ​ടാ​ര്‍​മ​ല്ലി, അ​ര​ളി, റോ​സ് എ​ന്നീ പ്ര​കൃ​തി​ദ​ത്ത പൂ​ക്ക​ള്‍ എ​ല്ലാ ആ​പ്പു​ക​ളി​ലും ല​ഭ്യ​മാ​ണ്. നേ​രി​ട്ട് വി​പ​ണി​യി​ലെ​ത്തി പൂ​ക്ക​ള്‍ വാ​ങ്ങാ​ന്‍ സ​മ​യ​മി​ല്ലാ​ത്ത ന​ഗ​ര​വാ​സി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ സേ​വ​നം സൗ​ക​ര്യ​പ്ര​ദ​മാ​യ വ​ഴി​യാ​കു​ക​യാ​ണ്. ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​സാ​ന നി​മി​ഷം ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന​തി​നു പ​ക​രം നേ​ര​ത്തെ ബു​ക്ക് ചെ​യ്യു​ന്ന​താ​ണ് ഉ​ചി​തം.

ഡെ​ലി​വ​റി ഏ​രി​യ, ല​ഭ്യ​മാ​യ പൂ​ക്ക​ളു​ടെ ഇ​നം, അ​ള​വ്, വി​ല, ഡെ​ലി​വ​റി ാര്‍​ജ് എ​ന്നി​വ ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന​തി​ന് മു​മ്പ് പ​രി​ശോ​ധി​ക്കു​ക​യും വേ​ണം. പ​ര​മ്പ​രാ​ഗ​ത പൂ​ക്ക​ച്ച​വ​ട​ത്തി​ന്റെ തി​ര​ക്കും പൂ​ക്ക​ള​ത്തി​ന്റെ ആ​വേ​ശ​വും നി​ല​നി​ല്‍​ക്കു​മ്പോ​ഴും അ​തി​നൊ​പ്പം ഡി​ജി​റ്റ​ല്‍ സൗ​ക​ര്യ​വും ചേ​രു​ക​യാ​ണ് കൊ​ച്ചി​യി​ലെ ഈ ​ഓ​ണ​ക്കാ​ല​ത്ത്. വി​ര​ല്‍​ത്തു​മ്പി​ലെ ഏ​താ​നും ക്ലി​ക്കു​ക​ളി​ലൂ​ടെ പൂ​ക്ക​ള്‍ വീ​ട്ടി​ലെ​ത്തു​മ്പോ​ള്‍ ന​ഗ​ര ജീ​വി​ത​ത്തി​ലും ഓ​ണ​ത്തി​ന്റെ പൂ​വി​ളി​ക്ക് പു​തി​യൊ​രു വ​ഴി​യാ​ണ് തു​റ​ക്കു​ന്ന​ത്.

 

Latest News

Corehub Up