പ്രായം തന്റെ ആഗ്രഹങ്ങൾക്ക് മുന്നിൽ ഒരടയാളമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് യുകെയിലെ ചെൽട്ടൻഹാമിൽ നിന്നുള്ള ബെറ്റി ബ്രോമേജ്. 97-ാം വയസിലും വിമാനത്തിന്റെ ചിറകിൽ നിന്ന് സാഹസിക യാത്ര നടത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന സ്വന്തം ഗിന്നസ് ലോക റെക്കോർഡ് അവർ തിരുത്തിക്കുറിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ ആറാം തവണയാണ് അവർ വിമാനത്തിന്റെ ചിറകിൽ നിലയുറപ്പിച്ച് വായുവിൽ പറക്കുന്ന 'വിംഗ് വാക്കിംഗ്' വിജയകരമായി പൂർത്തിയാക്കുന്നത്.
പക്ഷാഘാതം മൂലം ആരോഗ്യം മോശമായി ഒരു വർഷം തികയുന്നതിന് മുമ്പാണ് ബെറ്റി ഈ അതിസാഹസിക പ്രകടനത്തിന് മുതിർന്നത് എന്നതും ശ്രദ്ധേയമാണ്.
കാഴ്ചമങ്ങലും വാർദ്ധക്യസഹജമായ മറ്റു പ്രയാസങ്ങളും കാരണം മുൻപത്തെപ്പോലെ വാഹനങ്ങൾ ഓടിക്കാൻ കഴിയില്ലെങ്കിലും, ചെയ്യാൻ കഴിയാത്ത കാര്യങ്ങളെ ഓർത്തു വിഷമിക്കുന്നതിൽ അർഥമില്ലെന്നാണ് ബെറ്റിയുടെ പക്ഷം.
ജീവിതം വിരസമായി പോകാതിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രായം ഒരു തടസമല്ലെന്ന് അവർ ലോകത്തോട് വിളിച്ചുപറയുന്നു. ആകാശത്തിലൂടെ പറക്കുന്നതിനേക്കാൾ വലിയ വെല്ലുവിളി തന്റെ കുറഞ്ഞ ഉയരം കാരണം വിമാനത്തിന്റെ ചിറകിലേക്ക് കയറിപ്പറ്റുന്നതാണെന്ന് ബെറ്റി തമാശയായി പറയുന്നു.
എന്നാൽ ഒരിക്കൽ സുരക്ഷിതമായി ബെൽറ്റ് ഉപയോഗിച്ച് ഘടിപ്പിച്ചുകഴിഞ്ഞാൽ വിംഗ് വാക്കിംഗ് തികച്ചും ആനന്ദകരമാണെന്നും, അമ്യൂസ്മെന്റ് പാർക്കുകളിലെ റൈഡുകൾ ഇതിലും ഭയപ്പെടുത്തുന്നതാണെന്നും അവർ ഓർമ്മിപ്പിക്കുന്നു.
മുൻപ് നഴ്സായി ജോലി ചെയ്തിരുന്ന കാലത്ത് ആശുപത്രി ചുവരിൽ കണ്ട "ഈ ലോകത്തിലൂടെ ഒരൊറ്റ തവണ മാത്രമേ നമ്മൾ കടന്നുപോകുന്നുള്ളൂ, അതിനാൽ ചെയ്യാവുന്ന നന്മകൾ ഇപ്പോൾ തന്നെ ചെയ്യുക" എന്ന വാചകമാണ് ഇന്നും ഇത്തരം സാഹസിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തനിക്ക് പ്രചോദനമാകുന്നതെന്ന് ബെറ്റി വ്യക്തമാക്കുന്നു.
പക്ഷാഘാതത്തിന് ശേഷം തനിക്ക് മികച്ച ചികിത്സയും പരിചരണവും നൽകിയ ചെൽട്ടൻഹാം ജനറൽ ഹോസ്പിറ്റലിനായി ഫണ്ട് സമാഹരിക്കുക എന്ന വലിയ ലക്ഷ്യവും ഈ പ്രകടനത്തിന് പിന്നിലുണ്ടായിരുന്നു.
ബെറ്റിയുടെ ഈ ധീരമായ പരിശ്രമത്തിലൂടെ ലഭിക്കുന്ന തുക ആശുപത്രിയിലെ രോഗികൾക്കായി പുതിയ വൈദ്യുത മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ഉപയോഗിക്കുമെന്ന് ചാരിറ്റി അധികൃതരും വ്യക്തമാക്കി.
A Sus 97 Años, Betty Bromage Rompe Su Propio Récord Guinness Tras Superar Un Derrame Cerebral. ??? pic.twitter.com/2FDy5K87tX
— Changoonga.com (@michangoonga) August 6, 2026
Tags : BettyBromage WingWalking GuinnessWorldRecord InspirationalStory AgeIsJustANumber