"മേലേചൊവ്വ'യിൽ പെഴ്സിവിയറൻസ് പണി തുടങ്ങി; ചിത്രങ്ങൾ കാണാം..
Saturday, February 20, 2021 11:26 AM IST
നാസയുടെ പെഴ്സിവിയറൻസ് റോവർ ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങിയതിനു പിന്നാലെ സുപ്രധാന ചിത്രങ്ങളും ഭൂമിയിലേക്ക് അയച്ചു. റോബോട്ട് ലാൻഡിംഗ് നടത്തുന്നതും ചൊവ്വയുടെ പ്രതലത്തിന്റെ ചിത്രങ്ങളുമാണ് പെഴ്സിവിയറൻസ് പകർത്തിയെടുത്തത്.

ചൊവ്വയിൽ നിന്ന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നതെന്ന് നാസ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.28ന് പെഴ്സിവിയറൻസ് റോവർ ചൊവ്വായിലെ ജെസീറോ ക്രേറ്ററിൽ ലാൻഡ് ചെയ്തത്. ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്നു പഠനം നടത്തുകയും പാറയും മണ്ണും (സാന്പിൾ) ശേഖരിച്ച് ഭൂമിയിൽ മടങ്ങിയെത്തുകയുമാണ് ദൗത്യലക്ഷ്യം.