പലര്‍ക്കും പലതിനോടുമാണല്ലൊ പ്രണയം തോന്നുക. എന്നാല്‍ ഇംഗ്ലണ്ടിലുള്ള സ്റ്റീവെനേജിലെ പൗലാ ഫെന്നല്‍ എന്ന സ്കൂള്‍ പാചകക്കാരി തനിക്ക് കിട്ടിയ പ്രണയ സമ്മാനം കണ്ട് ഒന്ന് ഞെട്ടി.

ഹൃദയത്തിന്‍റെ ആകൃതിയിലുള്ള ഒരു ഉരുളക്കിഴങ്ങ്. അതും തനിക്കേറ്റവും പ്രിയപ്പെട്ട അടുക്കളയില്‍ നിന്നും.

ഇംഗ്ലണ്ടിലെ വൂളന്‍വിക്ക് ഇന്‍ഫാന്‍റ് ആന്‍ഡ് നേഴ്സറി സ്കൂളിലെ പാചകക്കാരിയായ ഈ 43 കാരി കുട്ടികള്‍ക്കായി ഉച്ചഭക്ഷണം ഒരുക്കുന്നതിനിടയിലാണ് വ്യത്യസ്തതയുള്ള ഈ ഉരുളക്കിഴങ്ങ് കാണുന്നത്.


കൗതുകം തോന്നിയ പൗലാ കിഴങ്ങിനെ മുറിച്ചില്ല. അവരത് കാന്‍റീനില്‍ എല്ലാവരും കാണുന്നിടത്ത് പ്രദര്‍ശിപ്പിച്ചു. കാന്‍റീനിലെത്തിയ കുട്ടികള്‍ക്കും ഈ കാഴ്ച വലിയ അതിശയമാണ് സമ്മാനിച്ചത്. തനിക്ക് മുന്‍പും ഇത്തരം ആകൃതിയിലൊരു ഉരുളക്കിഴങ്ങ് ലഭിച്ചിരുന്നെന്ന് പൗലാ പറയുന്നു.