ഓടുന്ന ബസിന്റെ ജനാലയിലൂടെ ചാടിക്കയറുന്ന പെണ്‍കുട്ടി; അപകടകരമെന്ന് നെറ്റിസണ്
Saturday, May 6, 2023 2:22 PM IST
യാത്രയ്ക്കായി ആളുകള്‍ കൂടുതലുള്ള ദിവസം റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലുമൊക്കെ ഉണ്ടാകുന്ന തിരക്കിന്റെ കാര്യം പറഞ്ഞുതരേണ്ടതില്ലല്ലൊ. അത്തരം തിക്കിത്തിരക്കുകള്‍ക്കിടയില്‍ കുറച്ചാളുകള്‍ സീറ്റിനായി സാഹസികത കാട്ടും.
പലപ്പോഴും ഇത് വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കും. ചിലപ്പോള്‍ ജീവന്‍തന്നെ നഷ്ടമാകാന്‍ ഇത് വഴിവച്ചേക്കും. ഇത്തരമൊരു സാഹസികതയുടെ കാഴ്ചയാണ് കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു ബസ് സ്റ്റോപ്പാണ് കാണാനാകുന്നത്. അവിടെ ഒരു ബസ് നില്‍പ്പുണ്ട്. ഈ ബസില്‍ കയറാനായി ആളുകള്‍ തിക്കിത്തിരക്കുകയാണ്. ബസിന്റെ വാതിലിന്റെ ചവിട്ടുപടിയില്‍ പോലും നില്ക്കാന് പറ്റാത്ത സാഹചര്യമാണ്.
ഈ തിരക്കിനിടയില്‍ ഒരു പെണ്‍കുട്ടി ബസിനുള്ളില്‍ കയറാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ആ കുട്ടിക്ക് അതിനാകുന്നില്ല. ബസ് സ്റ്റാര്‍ട്ട് ചെയ്യുകയാണ്. എന്നാല്‍ ബസ് എടുത്തശേഷം ഈ പെണ്‍കുട്ടി സാഹസികമായി കയറാന്‍ ശ്രമിക്കുകയാണ്.
ബസിന്റെ വശത്ത് തൂങ്ങിക്കയറി ജനലിലേക്ക് കാല് കടത്തിയാണ് ഈ സാഹസികത. ഒടുവില്‍ ഏറെ പണിപ്പെട്ട് ഈ പെണ്‍കുട്ടി ബസിനുള്ളില്‍ കയറുകയാണ്. ഹരിയാനയില്‍ നിന്നാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ വൈറലായി മാറി എങ്കിലും വിഷയത്തില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. "ഇതത്ര തമാശയല്ല, വലിയ അപകടം സംഭവിക്കുമായിരുന്നു'എന്നാണൊരാള്‍ കുറിച്ചത്.