x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഷ്യ​യി​ൽ നി​ന്ന് ബി​ഹാ​റി​ലെ കൊ​ച്ചു​കു​ടി​ലി​ലേ​ക്ക്; അ​തി​രു​ക​ൾ ഭേ​ദി​ച്ച പ്ര​ണ​യ സാ​ക്ഷ്യാ​ത്ക്കാ​രം


Published: October 14, 2026 02:58 PM IST | Updated: October 14, 2026 02:58 PM IST

ജാ​തി​മ​ത ഭേ​ദ​ങ്ങ​ളോ അ​തി​രു​ക​ളോ ഇ​ല്ലാ​ത്ത യ​ഥാ​ർ​ഥ പ്ര​ണ​യ​ത്തി​ന്‍റെ മ​റ്റൊ​രു മാ​തൃ​ക കൂ​ടി സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ തെ​ളി​യു​ക​യാ​ണ്. റ​ഷ്യ​യി​ൽ ജോ​ലി​ക്ക് പോ​യ ഒ​രു സാ​ധാ​ര​ണ ഗ്രാ​മീ​ണ യു​വാ​വി​നെ പ്ര​ണ​യി​ച്ച്, എ​ല്ലാ ആ​ഡം​ബ​ര​ങ്ങ​ളും ഉ​പേ​ക്ഷി​ച്ച് ആ ​രാ​ജ്യ​ത്തു​നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് വ​ണ്ടി ക​യ​റി​യി​രി​ക്കു​ക​യാ​ണ് ഒ​രു റ​ഷ്യ​ൻ യു​വ​തി.

ഇ​രു വീ​ട്ടു​കാ​രു​ടെ​യും സ​മ്മ​ത​ത്തോ​ടെ ഈ ​വ​രു​ന്ന ന​വം​ബ​റി​ൽ ഇ​വ​രു​ടെ വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഭാ​ഗ​ൽ​പൂ​ർ ജി​ല്ല​യി​ലെ ഒ​രു കൊ​ച്ചു ഗ്രാ​മ​മാ​യ രാ​ജാ​പൂ​രി​ൽ നി​ന്നു​ള്ള രാ​ഹു​ൽ യാ​ദ​വ് റ​ഷ്യ​യി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന സ​മ​യ​ത്താ​ണ് ജൂ​ലി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

ഒ​രേ സ്ഥ​ല​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ർ​ക്കി​ട​യി​ലെ സൗ​ഹൃ​ദം പി​ന്നീ​ട് ആ​ഴ​ത്തി​ലു​ള്ള പ്ര​ണ​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ രാ​ഹു​ലി​ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്നു. അ​ങ്ങ​നെ മാ​സ​ങ്ങ​ളോ​ളം ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യാ​യി​രു​ന്നെ​ങ്കി​ലും ഫോ​ൺ കോ​ളു​ക​ളി​ലൂ​ടെ ഇ​വ​ർ പ്ര​ണ​യം തു​ട​ർ​ന്നു.

ഒ​ടു​വി​ൽ രാ​ഹു​ലി​ല്ലാ​ത്ത ജീ​വി​തം അ​സാ​ധ്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ യു​വ​തി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നേ​രെ ത​ന്‍റെ കാ​മു​ക​ന്‍റെ ഗ്രാ​മ​ത്തി​ലെ​ത്തി​ച്ചേ​ർ​ന്ന ജൂ​ലി, അ​വി​ടെ​യു​ള്ള കൊ​ച്ചു​കു​ടി​ൽ ക​ണ്ട് ഒ​ട്ടും നി​രാ​ശ​പ്പെ​ട്ടി​ല്ല.

റ​ഷ്യ​യി​ലെ എ​ല്ലാ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും മാ​റ്റി​വെ​ച്ച് ല​ളി​ത​മാ​യ ജീ​വി​ത​ശൈ​ലി സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​മെ​ന്ന് ത​ന്നോ​ടൊ​പ്പം വ​ന്ന ബ​ന്ധു​ക്ക​ളോ​ട് അ​വ​ൾ വ്യ​ക്ത​മാ​ക്കി. ജൂ​ലി​യു​ടെ ഈ ​ആ​ത്മാ​ർ​ഥ​ത ക​ണ്ട് എ​തി​ർ​പ്പു​ക​ൾ പി​ൻ​വ​ലി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളും വി​വാ​ഹ​ത്തി​ന് സ​മ്മ​തം മൂ​ളു​ക​യാ​യി​രു​ന്നു.

Tags : LoveWithoutBorders RussianGirlIndianBoy BiharLoveStory TrueLove CrossCulturalRomance

Recent News

Corehub Up