x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ... അങ്ങോട്ട് നോക്കിക്കേ, കാമറ; മാങ്ങ പറിക്കാൻ വന്ന കു​ട്ടി​ക​ൾ ഏത്തമിട്ട് മടങ്ങി


Published: February 25, 2026 10:15 PM IST | Updated: February 25, 2026 11:05 PM IST

പ​ട്ടാ​മ്പി വ​ല്ല​പ്പു​ഴ​യി​ൽ നി​ന്നു​മു​ള്ള കൗ​തു​ക​ക​ര​മാ​യ ഒ​രു വീ​ഡി​യോ ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. സ്കൂ​ൾ വ​ഴി​യി​ൽ അ​യ​ൽ​പ​ക്ക​ത്തെ മാ​വി​ൽ മാ​ങ്ങ ക​ണ്ട് കൊ​തി​മൂ​ത്ത മൂ​ന്ന് കു​ട്ടി​ക​ൾ, ക​ല്ലെ​ടു​ത്ത് എ​റി​യാ​ൻ തു​ട​ങ്ങു​ന്നി​ട​ത്താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

ആ​വേ​ശ​ത്തോ​ടെ മാ​ങ്ങ ല​ക്ഷ്യം വെ​ച്ച് ക​ല്ലെ​റി​യു​ന്ന​തി​നി​ടെ​യാ​ണ് വീ​ടി​ന് മു​ക​ളി​ലെ സി​സി​ടി​വി കാമറ അ​വ​രു​ടെ ക​ണ്ണി​ൽ​പ്പെ​ടു​ന്ന​ത്. ത​ങ്ങ​ൾ ചെ​യ്യു​ന്ന​ത് ആ​രോ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന തി​രി​ച്ച​റി​വി​ൽ ഭ​യ​ന്നോ​ടു​ക​യ​ല്ല ആ ​മി​ടു​ക്ക​ന്മാ​ർ ചെ​യ്ത​ത്.

പ​ക​രം, ക്യാ​മ​റ​യ്ക്ക് അ​ഭി​മു​ഖ​മാ​യി നി​ന്ന് കൈ​കൂ​പ്പി മാ​പ്പ​പേ​ക്ഷി​ക്കു​ക​യും തെ​റ്റി​ന് പ്രാ​യ​ശ്ചി​ത്ത​മെ​ന്നോ​ണം അ​വി​ടെ​ത്ത​ന്നെ നി​ന്ന് ഏ​ത്ത​മി​ടു​ക​യും ചെ​യ്തു.

ത​ങ്ങ​ളു​ടെ കു​സൃ​തി ക​യ്യോ​ടെ പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ ആ ​കു​രു​ന്നു​ക​ൾ കാ​ട്ടി​യ സ​ത്യ​സ​ന്ധ​ത​യും വി​ന​യ​വു​മാ​ണ് ഇ​പ്പോ​ൾ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കു​ന്ന​ത്.

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ കു​ട്ടി​ക​ൾ വീ​ടി​നു​ള്ളി​ലെ മൊ​ബൈ​ൽ സ്ക്രീ​നു​ക​ളി​ലേ​ക്ക് ചു​രു​ങ്ങു​മ്പോ​ൾ, മ​ണ്ണ​റി​ഞ്ഞും മ​ര​ങ്ങ​ളി​ൽ ക​ല്ലെ​റി​ഞ്ഞും ന​ട​ക്കു​ന്ന ഇ​ത്ത​രം ബാ​ല്യ​കാ​ല കാ​ഴ്ച​ക​ൾ ഇ​ന്ന് അ​പൂ​ർ​വ്വ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വ​ഴി​യി​ൽ കാ​ണു​ന്ന മാ​വി​ൻ കൊ​മ്പി​ലെ മാ​ങ്ങ​യോ​ട് തോ​ന്നി​യി​രു​ന്ന ആ ​പ​ഴ​യ​കാ​ല​ത്തെ കൗ​തു​കം ഇ​ന്നും ഈ ​മ​ക്ക​ൾ കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു എ​ന്ന​ത് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണ്. മു​തി​ർ​ന്ന​വ​ർ പോ​ലും ഈ ​വീ​ഡി​യോ​യെ വൈ​കാ​രി​ക​മാ​യാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ ​കു​ട്ടി​ക​ൾ ഏ​ത്ത​മി​ടു​ന്ന​ത് ക​ണ്ട​പ്പോ​ൾ ഒ​രു​പ​ക്ഷേ പ​ല​ർ​ക്കും സ​ങ്ക​ടം തോ​ന്നി​യി​ട്ടു​ണ്ടാ​കാം, എ​ന്നാ​ൽ ചെ​യ്ത തെ​റ്റ് ഏ​റ്റു പ​റ​യാ​നും മാ​പ്പ​പേ​ക്ഷി​ക്കാ​നും അ​വ​ർ കാ​ണി​ച്ച ആ ​വ​ലി​യ മ​ന​സി​നെ​യാ​ണ് ഏ​വ​രും പു​ക​ഴ്ത്തു​ന്ന​ത്.

മൊ​ബൈ​ൽ അ​ഡി​ക്ഷ​നും വീ​ഡി​യോ ഗെ​യി​മു​ക​ൾ​ക്കും പി​ന്നാ​ലെ പോ​കു​ന്ന പു​തു​ത​ല​മു​റ​യ്ക്ക് മു​ൻ​പി​ൽ, ഇ​ന്നും ന​മ്മു​ടെ നാ​ട്ടി​ൻ​പു​റ​ത്തെ ആ ​പ​ഴ​യ ബാ​ല്യ​കാ​ല​ത്തെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം വ​ലി​യൊ​രു സ​ന്ദേ​ശം ന​ൽ​കു​ന്നു​ണ്ട്.

പാ​ട​ത്തും പ​റ​മ്പി​ലും ഓ​ടി​ച്ചാ​ടി ന​ട​ക്കാ​നും പ്ര​കൃ​തി​യോ​ട് ചേ​ർ​ന്ന് വ​ള​രാ​നും ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് സാ​ധി​ക്ക​ണം. ക​ല്ലെ​റി​ഞ്ഞു വീ​ഴ്ത്തു​ന്ന മാ​ങ്ങ​യു​ടെ രു​ചി​യോ​ളം വ​രി​ല്ല മ​റ്റൊ​ന്നും.

ആ ​കു​സൃ​തി​ക​ൾ​ക്കി​ട​യി​ലും ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ആ ​കു​ട്ടി​ക​ൾ കാ​ണി​ച്ച മ​ന​സാ​ണ് ഈ ​വീ​ഡി​യോ​യെ വൈ​റ​ലാ​ക്കു​ന്ന​ത്. "ഈ ​മ​ക്ക​ൾ പൊ​ളി​യാ​ണ്" എ​ന്ന ക​മ​ന്‍റു​ക​ളി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ ലോ​കം ആ ​കു​രു​ന്നു​ക​ൾ​ക്ക് നി​റ​ഞ്ഞ സ്നേ​ഹം ന​ൽ​കു​ക​യാ​ണ്.

Tags : ViralVideo Innocence ChildhoodMemories KeralaDiaries HeartWarming

Recent News

Corehub Up