വീഡിയോയിൽ നിന്നുമുള്ള ചിത്രം
വിയറ്റ്നാമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെയിറ്റിംഗ് ഏരിയയിലെ തറയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ടെർമിനലിനുള്ളിൽ പത്രത്താളുകൾ വിരിച്ച് പരമ്പരാഗതമായ 'ഭണ്ഡാര' സദ്യയുടെ മാതൃകയിൽ സംഘം ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ എക്സ് പ്ലാറ്റ്ഫോമിലാണ് വ്യാപകമായി പ്രചരിക്കുന്നത്.
യാത്രയ്ക്കിടെ കുടുംബത്തോടൊപ്പം ഭക്ഷണം പങ്കിടുന്ന ലളിതമായ നിമിഷമായി ഇതിനെ ചിലർ വീക്ഷിക്കുമ്പോൾ, പൊതുസ്ഥലങ്ങളിലും അന്താരാഷ്ട്ര യാത്രകളിലും പാലിക്കേണ്ട പ്രാഥമിക മര്യാദകളുടെ ലംഘനമാണിതെന്ന വിമർശനമാണ് ഭൂരിഭാഗം പേരും ഉയർത്തുന്നത്.
എയർപോർട്ട് ടെർമിനലിനുള്ളിൽ ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും രാജ്യത്തിന്റെ പ്രതിച്ഛായയെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പൗരബോധവും ഉത്തരവാദിത്തമുള്ള പെരുമാറ്റവും പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വലിയ സംവാദങ്ങൾക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.
അതേസമയം, സുരക്ഷാ പരിശോധനകൾ കശനമായ വിമാനത്താവളത്തിനുള്ളിൽ ഇത്തരമൊരു സൗകര്യം അധികൃതർ എങ്ങനെ അനുവദിച്ചു എന്ന ചോദ്യവും ഉപയോക്താക്കൾക്കിടയിൽ ഉയരുന്നുണ്ട്.
Very proud to tell y'all that our fellow Indians organized a bhandara inside terminal building of an airport in Vietnam. I would request everyone travelling abroad, please do'nt consider organizing this kinda setup in any airport. ?? https://t.co/HNHmoa9Uib
— Ashish Tripathi (@ashishisdumb) November 6, 2026
Tags : ViralVideo VietnamAirport IndianTourists Bhandara TravelEtiquette SocialMediaDebate