ശക്തമായ ഭൂകമ്പത്തിൽ കെട്ടിടങ്ങളും ഉപകരണങ്ങളും ആടിയുലയുമ്പോഴും ഒട്ടും ഭയപ്പെടാതെ രോഗികളുടെ ജീവൻ രക്ഷിക്കാൻ പോരാടിയ ഒരു കൂട്ടം മെഡിക്കൽ പ്രവർത്തകരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ആഗോളതലത്തിൽ തരംഗമാകുന്നത്.
ജപ്പാനിലെ കുമാമോട്ടോ പ്രിഫെക്ചറിലുള്ള യത്സുഷിറോ നഗരത്തിലെ കുമാമോട്ടോ കോംപ്രിഹെൻസീവ് ഹോസ്പിറ്റലിലാണ് ലോകത്തെമ്പാടുമുള്ള ആളുകളിൽ വിസ്മയവും ആദരവും ഉണർത്തിയ ഈ സംഭവം നടന്നത്.
കഴിഞ്ഞ ജൂലൈ 28-ന് പ്രദേശത്ത് കടുത്ത ഭൂചലനം അനുഭവപ്പെട്ട സമയത്ത് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററുകളിൽ നാല് സങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ നിലത്തു കൂട്ടിയിടിക്കുന്നതും മുറി ഒന്നാകെ പ്രകമ്പനം കൊള്ളുന്നതും വ്യക്തമായി കാണാം.
എന്നാൽ ദുരന്ത നിമിഷങ്ങളിൽ രോഗികളെ തനിച്ചാക്കി സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം ശാന്തരായി തങ്ങളുടെ ദൗത്യം തുടരുകയാണ് ഡോക്ടർമാരും നഴ്സുമാരും ചെയ്തത്.
ശക്തമായ കുലുക്കത്തിലും രോഗിയുടെ ശരീരത്തിൽ നിന്ന് കൈകൾ മാറ്റാതെ, അല്പം പോലും അനങ്ങാതെ നിലയുറപ്പിച്ച പ്രധാന സർജന്റെ ദൃശ്യങ്ങൾ എല്ലാവരിലും വലിയ മതിപ്പുണ്ടാക്കി.
ഒപ്പം തന്നെ അടിയന്തര സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് വാതിലുകൾ തുറന്നിട്ട സ്ക്രബ് നഴ്സിന്റെ പ്രവൃത്തിയും, ബെഡിന് താഴേക്ക് കുനിഞ്ഞുനിന്ന് രോഗിയുടെ ശ്വസന ട്യൂബ് സുരക്ഷിതമായി പിടിച്ചുനിർത്തിയ അനസ്തെറ്റിസ്റ്റിന്റെ വേഗത്തിലുള്ള ഇടപെടലും മെഡിക്കൽ ലോകത്തുനിന്നുതന്നെ വലിയ പ്രശംസ പിടിച്ച പറ്റി.
ഭൂകമ്പത്തിന്റെ ആഘാതത്തിൽ ഒടുവിൽ നാല് ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കാൻ മെഡിക്കൽ സംഘത്തിന് സാധിച്ചു. സംഭവത്തിൽ രോഗികൾക്കോ ജീവനക്കാർക്കോ യാതൊരുവിധ പരിക്കുകളും സംഭവിച്ചിട്ടില്ല.
ചലനത്തെത്തുടർന്ന് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് പുറമെ നിന്നുള്ള രോഗികൾക്കുള്ള സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരുന്നു.
എന്നാൽ കൃത്യമായ അറ്റകുറ്റപ്പണികൾക്കും സുരക്ഷാ പരിശോധനകൾക്കും ശേഷം ഓഗസ്റ്റ് അഞ്ചോടെ ഒപി വിഭാഗം പൂർണമായി പുനരാരംഭിച്ചു.
കൃത്യമായ ദുരന്തനിവാരണ പരിശീലനവും തൊഴിലിനോടുള്ള അവിശ്വസനീയമായ സമർപ്പണവുമാണ് ഈ വലിയ അപകട സമയത്തും വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായകമായത്.
ഭയത്തിന് മുന്നിൽ പതറാതെ ഉത്തരവാദിത്തം മുൻനിർത്തി പ്രവർത്തിച്ച ജാപ്പനീസ് ആരോഗ്യപ്രവർത്തകർക്ക് സോഷ്യൽ മീഡിയയിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് നന്ദിയും ആദരവും അറിയിക്കുന്നത്.
通常診療を再開した熊本県八代市の「熊本総合病院」
— NHKニュース (@nhk_news) August 6, 2026
今回の熊本地震の瞬間、手術室の緊迫した様子が病院のカメラに映っていました↓https://t.co/TS7biPg7wQ pic.twitter.com/mRtPFegV8B
Tags : JapanEarthquake HeroicDoctors MedicalMiracle BreakingNews JapanNews