x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20 രൂ​പ ടി​ക്ക​റ്റി​ല്ല; ടി​ടി​ഇ​യെ ക​ണ്ട​തും ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങി യാ​ത്ര​ക്കാ​ർ


Published: October 8, 2026 09:23 PM IST | Updated: October 8, 2026 09:23 PM IST

ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ജീ​വ​ൻ പ​ണ​യം​വെ​ച്ച് കൂ​ട്ട​ത്തോ​ടെ ചാ​ടി​യി​റ​ങ്ങി യാ​ത്ര​ക്കാ​ർ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റ​സൗ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് തൊ​ട്ട​ടു​ത്തു​വെ​ച്ചാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ട്രെ​യി​ൻ സ്റ്റേ​ഷ​നി​ലേ​ക്ക് അ​ടു​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ടി​ക്ക​റ്റ് ടി​ടി​ഇ​യെ​യും പൊ​ലി​സി​നെ​യും ഭ​യ​ന്നാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​ത്. തു​ട​ർ​ന്ന് റെ​യി​ൽ​വേ പ​രി​സ​ര​ത്തു​നി​ന്ന് ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ റെ​ഡി​റ്റി​ൽ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി. വെ​റും 20 രൂ​പ​യു​ടെ ടി​ക്ക​റ്റെ​ടു​ക്കാ​ൻ മ​ടി​ച്ച് സ്വ​ന്തം ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ രോ​ഷ​മാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

അ​പ​ക​ട​ക​ര​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടാ​ൻ പ​രി​ശോ​ധ​ക​ർ ത​ന്ത്ര​പ​ര​മാ​യ വ​ഴി​ക​ൾ സ്വീ​ക​രി​ക്കാ​റു​ണ്ടെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രും ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

മു​മ്പ് സ​മാ​ന​മാ​യ രീ​തി​യി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ചാ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബാ​ഗ് വാ​തി​ലി​ൽ കു​രു​ങ്ങി ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച അ​നു​ഭ​വ​ങ്ങ​ളും ആ​ളു​ക​ൾ പ​ങ്കു​വെ​ച്ചു.

ഇ​ത്ത​രം ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത​തും അ​പ​ക​ട​ക​ര​വു​മാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : UttarPradesh IndianRailways ViralVideo RailwaySafety TicketChecking

Recent News

Corehub Up