x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണിൽപ്പെടാതെ പോയ അതിഥി, തിരികെ വന്ന് കൈകൊടുത്ത് പുടിൻ

സൂരജ് സുധീർ
Published: April 26, 2026 05:28 PM IST | Updated: April 26, 2026 05:28 PM IST

റഷ്യൻ പ്രസിഡന്‍റ് വ്ലാ​​​ദി​​​മി​​​ർ പുടിന്‍റെ ഒരു പൊതുചടങ്ങിലെ ഇടപെടൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമായി അതിഥികളെ അഭിവാദ്യം ചെയ്യുന്നതിനിടെ സംഭവിച്ച ഒരു ചെറിയ കാര്യമാണ് ക്യാമറയിൽ പതിഞ്ഞത്.

നിരയായി നിന്നിരുന്നവരെ കൈകൊടുത്ത് അഭിവാദ്യം ചെയ്ത് മുന്നോട്ടുപോവുകയായിരുന്ന പുടിൻ, കാഴ്ചാപരിമിതിയുള്ള ഒരു സ്ത്രീയെ അറിയാതെ കടന്നുപോയിരുന്നു.

എന്നാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കാര്യം മനസിലാക്കിയ അദ്ദേഹം തിരികെ വന്ന് ആ സ്ത്രീയുടെ അരികിൽ നിൽക്കുകയും അവരോട് സംസാരിച്ച് സ്നേഹത്തോടെ കൈകൊടുത്ത് അഭിവാദ്യം ചെയ്ത ശേഷം വീണ്ടും യാത്ര തുടരുകയുമായിരുന്നു.

ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരത്തിലുള്ള അപ്രതീക്ഷിതവും സ്വാഭാവികവുമായ ഇടപെടലുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടാറുണ്ട്.

വളരെ ചെറിയൊരു പ്രവർത്തിയാണെങ്കിൽ കൂടി, അത് ക്യാമറയിൽ പതിയുന്നതോടെ ഓരോരുത്തരും അവരവരുടെ രീതിയിലാണ് ഇതിനെ വിലയിരുത്തുന്നത്.

തിരക്കേറിയ ഔദ്യോഗിക പരിപാടികൾക്കിടയിൽ പുടിൻ കാട്ടിയ ഈ ചെറിയ ശ്രദ്ധ വലിയ രീതിയിലുള്ള മാനുഷിക സമീപനമായാണ് ഭൂരിഭാഗം ആളുകളും കാണുന്നത്.

 

Tags : VladimirPutin Putin Russia ViralMoment Heartwarming

Recent News

Corehub Up