x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘പൊ​ളി​ച്ചു’ മു​ത​ൽ ‘ഓ​റ ഫാ​മിം​ഗ്’ വ​രെ; മാ​റു​ന്ന ജെ​ൻ സി ​സം​സാ​ര​ശൈ​ലി

വെബ് ഡെസ്ക്
Published: November 19, 2026 02:02 PM IST | Updated: November 19, 2026 02:02 PM IST

പ്രതീകാത്മക ചിത്രം

മ​ല​യാ​ള ഭാ​ഷ​യു​ടെ ഒ​ഴു​ക്ക് ഓ​രോ ത​ല​മു​റ​യി​ലും പു​തി​യ വ​ഴി​ക​ൾ വെ​ട്ടു​ന്നു​ണ്ട്. മു​മ്പ് ‘പൊ​ളി​ച്ചു’ എ​ന്ന് കേ​ട്ടാ​ൽ പ​ഴ​യ വീ​ടോ മ​തി​ലോ പൊ​ളി​ച്ചു​മാ​റ്റു​ന്ന​താ​യി​രു​ന്നു മ​ന​സി​ൽ വ​ന്നി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ​യ്ക്ക് അ​ത് ഗം​ഭീ​ര​മാ​യി, അ​ടി​പൊ​ളി​യാ​യി എ​ന്ന​ർ​ഥം വ​രു​ന്ന വ​ലി​യൊ​രു കൈ​യ​ടി​യാ​ണ്. സി​നി​മ​യും സോ​ഷ്യ​ൽ മീ​ഡി​യ​യും റീ​ലു​ക​ളും ചേ​ർ​ന്ന് രൂ​പ​പ്പെ​ടു​ത്തി​യ ഈ ​പു​തി​യ ഭാ​ഷാ​ഭാ​വ​ങ്ങ​ൾ പ​ല​പ്പോ​ഴും മു​തി​ർ​ന്ന ത​ല​മു​റ​യ്ക്ക് കൗ​തു​ക​വും ചി​ല​പ്പോ​ൾ ചെ​റി​യ ആ​ശ​യ​ക്കു​ഴ​പ്പ​വും ഉ​ണ്ടാ​ക്കാ​റു​ണ്ട്.

അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ​യും ആ​ളു​ക​ളു​ടെ​യും ചേ​ർ​ച്ച​യെ​യും മാ​ന​സി​കാ​വ​സ്ഥ​യെ​യും കു​റി​ക്കാ​ൻ ഇ​ന്ന് എ​ല്ലാ​വ​രും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്കാ​ണ് ‘വൈ​ബ്’. ഒ​രു സ്ഥ​ല​മോ കൂ​ട്ടു​കെ​ട്ടോ ഇ​ഷ്ട​പ്പെ​ട്ടാ​ൽ ‘വൈ​ബ് സെ​റ്റാ​ണ്’ എ​ന്നും, ഒ​ട്ടും ചേ​രു​ന്നി​ല്ലെ​ങ്കി​ൽ ‘വൈ​ബി​ല്ല’ എ​ന്നും അ​വ​ർ അ​നാ​യാ​സം പ​റ​യും. ഇ​തി​നൊ​പ്പം അ​ടു​ത്തി​ടെ​യാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ പ്ര​ചാ​രം നേ​ടി​യ വാ​ക്കാ​ണ് ‘മോ​ട്ട​ർ’. ഒ​രാ​ളു​ടെ വി​ചി​ത്ര​മാ​യ പെ​രു​മാ​റ്റ​ത്തെ​യോ, അ​മി​ത​മാ​യ ബ​ഡാ​യി​യെ​യോ, അ​ല്ലെ​ങ്കി​ൽ ത​മാ​ശ​രൂ​പേ​ണ​യു​ള്ള ക​ളി​യാ​ക്ക​ലു​ക​ളെ​യോ സൂ​ചി​പ്പി​ക്കാ​ൻ ‘മോ​ട്ട​ർ’ എ​ന്ന വാ​ക്ക് യു​വ​ത​ല​മു​റ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​തു​കൂ​ടാ​തെ മോ​ശ​മാ​യി​പ്പോ​യി എ​ന്ന അ​ർ​ഥ​ത്തി​ൽ ‘ബാ​ഡാ​യി’ എ​ന്നും വി​ഷ​മ​മാ​യി എ​ന്ന അ​ർ​ഥ​ത്തി​ൽ ‘സെ​ഡ്ഡാ​ക്കി’ എ​ന്നു​മൊ​ക്കെ ത​മാ​ശ​രൂ​പേ​ണ പ​റ​യു​ന്ന​തും ഇ​ന്ന​ത്തെ സം​സാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ആ​ഗോ​ള​ത​ല​ത്തി​ലും സ​ജീ​വ​മാ​ണ്. എ​ഐ കാ​ല​ത്ത് മ​നു​ഷ്യ​നും യ​ന്ത്ര​ങ്ങ​ളും ത​മ്മി​ലു​ള്ള അ​തി​രു​ക​ൾ മ​ങ്ങി​ക്കൊ​ണ്ടി​രി​ക്കെ, മ​നു​ഷ്യ​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ മു​ൻ​നി​ർ​ത്തി ‘ഹ്യൂ​മ​ൺ’ എ​ന്ന വാ​ക്കി​നെ​യാ​ണ് കേം​ബ്രി​ഡ്ജ് ഡി​ക്ഷ്ണ​റി 2026-ലെ ​വേ​ഡ് ഓ​ഫ് ദ ​ഇ​യ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ സം​സ്കാ​രം മു​ഖ്യ​ധാ​രാ ഇം​ഗ്ലീ​ഷി​ൽ ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ‘ഓ​റ ഫാ​മിം​ഗ്’ , ‘ലു​ക്സ്മാ​ക്സിം​ഗ്’ , ‘എ​യ​ർ ജ​യി​ൽ’ തു​ട​ങ്ങി​യ വാ​ക്കു​ക​ളും ഇ​ത്ത​വ​ണ കേം​ബ്രി​ഡ്ജ് ഡി​ക്ഷ്ണ​റി​യി​ൽ ഇ​ടം​പി​ടി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മ​റ്റും ആ​ക​ർ​ഷ​ക​വും കൗ​തു​ക​ക​ര​വു​മാ​യ വ്യ​ക്തി​ത്വം പ്ര​ക​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് ‘ഓ​റ ഫാ​മിം​ഗ്’ എ​ങ്കി​ൽ, ശാ​രീ​രി​ക സൗ​ന്ദ​ര്യം പ​ര​മാ​വ​ധി മെ​ച്ച​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് ‘ലു​ക്സ്മാ​ക്സിം​ഗ്’. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ, പ്ര​ത്യേ​കി​ച്ച് നാ​യ്ക്ക​ളു​ടെ മോ​ശം പെ​രു​മാ​റ്റം തി​രു​ത്താ​ൻ താ​ത്ക്കാ​ലി​ക​മാ​യി ത​റ​യി​ൽ നി​ന്ന് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന രീ​തി​യെ​യാ​ണ് ‘എ​യ​ർ ജ​യി​ൽ’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ഭാ​ഷ നി​ര​ന്ത​രം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്‍റെ​യും ആ​ളു​ക​ൾ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന രീ​തി​ക​ളി​ലെ മാ​റ്റ​ങ്ങ​ളു​ടെ​യും പ്ര​തി​ഫ​ല​ന​മാ​യാ​ണ് ഈ ​പു​തി​യ വാ​ക്കു​ക​ളെ കേം​ബ്രി​ഡ്ജ് യൂ​ണി​വേ​ഴ്സി​റ്റി കാ​ണു​ന്ന​ത്. കേ​വ​ലം വാ​ക്കു​ക​ളു​ടെ അ​ർ​ഥം മാ​ത്രം അ​റി​ഞ്ഞാ​ൽ പോ​ര, വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ഭ​ത്തി​ന​നു​സ​രി​ച്ച് അ​ർ​ഥം ഗ്ര​ഹി​ക്കാ​നും ആ​ശ​യ​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​ങ്കു​വ​യ്ക്കാ​നു​മു​ള്ള ശേ​ഷി​യാ​ണ് ഇ​ന്ന് ആ​വ​ശ്യ​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ആ​ദ്യം കേ​ൾ​ക്കു​മ്പോ​ൾ അ​ർ​ഥം പി​ടി​കി​ട്ടാ​ൻ പ്ര​യാ​സ​മു​ണ്ടെ​ങ്കി​ലും കാ​ല​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന ഈ ​പു​തി​യ വാ​ക്കു​ക​ൾ ത​ല​മു​റ​ക​ളു​ടെ അ​ക​ലം കു​റ​യ്ക്കാ​നും ത​മാ​ശ​ക​ൾ പ​ങ്കു​വ​യ്ക്കാ​നും ഒ​രു പാ​ല​മാ​യി മാ​റു​ന്നു​ണ്ടെ​ന്ന​താ​ണ് വാ​സ്ത​വം.

Tags : Gen Z Speech Style NewGeneration

Recent News

Corehub Up