മത്സ്യത്തൊഴിലാളി പെന്‍ഷന്‍ വിതരണത്തിന് 20.54 കോടി
Monday, September 1, 2014 12:22 AM IST
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി 20.54 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. ബാബു അറിയിച്ചു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പെന്‍ഷനാണു വിതരണം ചെയ്യുന്നത്. വര്‍ഷത്തില്‍ രണ്ടും മൂന്നും ഘട്ടമായാണു പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.