ഒഡീഷ ആരോഗ്യമന്ത്രി അതാനു സവ്യസാചി നായക് രാജിവച്ചു
Friday, October 21, 2016 1:05 PM IST
ഭുവനേശ്വർ: എസ്യുഎം ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ച സംഭവത്തിന്റെ പേരിൽ ഒഡീഷ ആരോഗ്യമന്ത്രി അതാനു സവ്യസാചി നായക് രാജിവച്ചു. ധാർമികതയുടെ പേരിലാണ് അതാനു സവ്യസാചി രാജിവച്ചതെന്നും രാജിക്കത്ത് ഗവർണർക്കു കൈമാറുമെന്നും മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു.