കിരീടം ഉറപ്പിച്ച് എറണാകുളം, പിന്നാലെ പാലക്കാട്
Monday, October 23, 2017 8:57 AM IST
പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാടിനെ ബഹുദൂരം പിന്നിലാക്കി എറണാകുളം ജില്ല കിരീടം ഉറപ്പിച്ചു. കഴിഞ്ഞ തവണ തേഞ്ഞിപ്പലത്തു നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുമെന്ന വാശിയുമായി കച്ചകെട്ടിയിറങ്ങിയ എറണാകുളത്തിന് 209 പോയിന്‍റാണുള്ളത്.

രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 140 പോയിന്‍റുണ്ട്. നിലവിലെ ജേതാക്കളായ പാലക്കാടിനേക്കാൾ 74 പോയിന്‍റ് ലീഡാണ് എറണാകുളത്തിന് ഉള്ളത്. എറണാകുളം 250 പോയിന്‍റ് കടക്കാൻ സാധ്യതയുണ്ട്.