ശശികലയ്ക്ക് പരോൾ
Friday, October 6, 2017 12:37 AM IST
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ.ശശികലയ്ക്ക് പരോൾ അനുവദിച്ചു. അഞ്ചു ദിവസത്തേക്കാണ് പരോൾ.

ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് എം. നടരാജനെ കാണുന്നതിനാണ് ശശികല പരോളിന് അപേക്ഷിച്ചത്. നേരത്തെ 15 ദിവസം പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നെങ്കിലും അത് തള്ളിയിരുന്നു.

ശശികലയ്ക്ക് പരോൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നു തമിഴ്നാട് പോലീസ് കർണാടക സർക്കാരിനെ അറിയിച്ചതിനേത്തുടർന്നാണ് പരോൾ അനുവദിച്ചത്. ശശികലയുടെ മരുമകൻ ടി.ടി.വി.ദിനകരനുൾപ്പെടെയുള്ളവർ പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് എത്തിയിട്ടുണ്ട്.

പരോൾ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ശശികല ഉടൻ പുറത്തെത്തുമെന്നാണ് വിവരം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.