ഡെങ്കി ബാധ: ഗൂഡല്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
Saturday, November 17, 2012 2:34 AM IST
ഗൂഡല്ലൂര്‍: ഡെങ്കിപ്പനി ബാധ തടയാന്‍ തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ 144 പ്രഖ്യാപിച്ചത്. എല്ലാ വ്യാഴാഴ്ചയും കടയുടമകളും താമസക്കാരും രാവിലെ 11 മുതല്‍ 12 വരെ പരിസരം വൃത്തിയാക്കാന്‍ സമയം ചെലവഴിക്കണമെന്ന് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

കൊതുകുകള്‍ മുട്ടയിടുന്ന രീതിയിലുള്ള വെള്ളക്കെട്ടുകള്‍ ഒഴിവാക്കണമെന്നും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ വസ്തുവകകള്‍ ആവശ്യമെങ്കില്‍ സീല്‍ ചെയ്തു കണ്ടുകെട്ടുമെന്നും ഉത്തരവില്‍ പറയുന്നു. തമിഴ്നാട്ടില്‍ ഇതുവരെ 25 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്. മൂവായിരത്തോളം പേര്‍ക്ക് രോഗബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.