ബംഗ്ളാദേശില്‍ അഗ്നിബാധ: 11 മരണം
Sunday, November 18, 2012 10:19 AM IST
ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ ചേരി പ്രദേശത്തുണ്ടായ തീപിടുത്തത്തില്‍ 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. മുഹമ്മദ്പുര്‍ മേഖലയിലെ ബൌ ബസാര്‍ ചേരിയിലാണു തീപിടിത്തം. മരിച്ചവരില്‍ ആറു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. മരണസഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചെ മൂന്നിനാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നിരവധി കുടിലുകള്‍ കത്തിനശിച്ചു. തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലാണ് അപകടം. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.