കെഎസ്യു പഠന ക്യാമ്പില്‍ ഉന്തും തള്ളും
Sunday, November 18, 2012 1:36 AM IST
കോഴഞ്ചേരി: കോഴഞ്ചേരി ചരല്‍ക്കുന്നിലെ കെഎസ്യു പഠനക്യാമ്പില്‍ ഉന്തും തള്ളും. ക്യാമ്പില്‍ കെ.സുധാകരന്‍ എംപി പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ ഒരുസംഘം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇതിനെ ചോദ്യം ചെയ്ത് മറ്റ് ഗ്രൂപ്പുകാര്‍ എത്തിയതോടെ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.