ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; സുപ്രീം കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി
Friday, August 26, 2016 8:22 AM IST
ന്യൂഡൽഹി: ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയതിനെതിരേ മുസ്ലീം യുവതി നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. ദുബായിൽനിന്നു ടെലഫോണിലൂടെ മുത്തലാഖ് ചൊല്ലിയതിനെതിരേ കോൽക്കത്ത സ്വദേശിയായ യുവതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തോടു നിലപാട് അറിയിക്കാൻ നിർദേശിക്കുകയായിരുന്നു. ഹർജി വീണ്ടും സെപ്റ്റംബർ ആറിനു പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.