മന്ത്രിമാർ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കണം: പ്രധാനമന്ത്രി
Saturday, August 19, 2017 11:12 PM IST
ന്യുഡൽഹി: മന്ത്രിമാർ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒൗദ്യോഗിക യാത്രകളിൽ സർക്കാർ വക താമസസൗകര്യങ്ങൾ ലഭ്യമാകുന്പോൾ പഞ്ചനക്ഷത്ര ഹോട്ടലുകൾ തെരെഞ്ഞെടുക്കുന്ന പ്രവണത മന്ത്രിമാർ ഒഴിവാക്കണമെന്നു മോദി നിർദേശിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. ഇത്തരം വാഹനങ്ങൾ മന്ത്രിമാരോ ബന്ധുക്കളോ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും മോദി മുന്നറിയിപ്പു നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.