സ്വാശ്രയ പ്രവേശനം: നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്
Monday, August 21, 2017 9:29 PM IST
തിരുവനന്തപുരം: സ്വാശ്രയ പ്രവേശന പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി. വി.ഡി. സതീശൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്.

അതേസമയം, അടിയന്തരപ്രമേയത്തിനു അനുമതി നൽകാതെ സഭ അടുത്ത നടപടികളിലേക്ക് കടന്നു. ഇതേതുടർന്നു സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളംവച്ചു.

ആരോഗ്യമന്ത്രിക്കെതിരായ ആരോപണത്തിൽ മന്ത്രി മറുപടി പറയേണ്ടെന്ന് പ്രതിപക്ഷം സഭയിൽ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ മതിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സ്പീക്കർ നിലപാട് സ്വീകരിച്ചു. ബന്ധപ്പെട്ട മന്ത്രി ആദ്യം മറുപടി നൽകുമെന്ന് സ്പീക്കറുടെ റൂളിംഗ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.