ഡോക്‌ല പഴങ്കഥ, ഇ​ന്ത്യ​യും ചൈ​ന​യും ഒ​ന്നി​ച്ച് മു​ന്നോ​ട്ട്: ചൈ​നീ​സ് കൗ​ൺ​സി​ൽ ജ​ന​റ​ൽ
Saturday, September 23, 2017 5:13 PM IST
കോ​ൽ​ക്ക​ത്ത: ഡോക്‌ല സം​ഭ​വം പി​ന്നി​ൽ ഉ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യും ചൈ​ന​യും സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​ണെ​ന്ന് ചൈ​നീ​സ് കൗ​ൺ​സി​ൽ ജ​ന​റ​ൽ‌. ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ, സ​ഹ​ക​ര​ണ​വും കൈ​മാ​റ്റ​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും കൗ​ൺ​സി​ൽ ജ​ന​റ​ൽ മ ​ഷാ​ൻ​വു പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ചി​ൻ​പിം​ഗും ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വ​ള​ർ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്. ഡോ​ക്‌​ല സം​ഭ​വം പി​ന്നി​ൽ ഉ​പേ​ക്ഷി​ക്ക​ക​യും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​ള​ർ​ത്താ​ൻ ഒ​ന്നി​ച്ചു​പ്ര​വ​ർ​ത്തി​ക്കു​യും വേ​ണ​മെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.