കണ്‍സ്യൂമർ ഫെഡ് എംഡി രാമനുണ്ണിയെ ഹൈക്കോടതി അയോഗ്യനാക്കി
Wednesday, February 21, 2018 1:00 PM IST
കൊച്ചി: കണ്‍സ്യൂമർ ഫെഡ് എംഡി സ്ഥാനത്തുനിന്ന് ഡോ. എം. രാമനുണ്ണിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സർക്കാർ സർവീസിൽ ഉള്ളയാളായിരിക്കണം എംഡിയാകേണ്ടതെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് ഹൈക്കോടതിയുടെ നടപടി.

ബോർഡ് മുൻ അംഗം ഒ.വി. അപ്പച്ചൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രാമനുണ്ണി തൃശൂർ ജില്ലാ സഹകരണബാങ്ക് ജനറൽ മാനേജർ മാത്രമായിരുന്നുവെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.